Social Media
-
21/04/2023വിവാഹവേദിയിൽ പരസ്പരം മത്സരിച്ച് തല്ലുന്ന വരനും വധുവും! – വീഡിയോ
വിവാഹദിനം ആഘോഷങ്ങളുടെയും സന്തോഷങ്ങളുടെയും ദിനമായി കൊണ്ടാടാനാണ് പൊതുവിൽ എല്ലാവരും ആഗ്രഹിക്കാറ്. അങ്ങനെ അല്ലാത്ത ചുരുക്കം ചില വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും സമീപകാലങ്ങളിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും പുറത്ത് വന്നിരുന്നു. അതിന് സമാനമായി മറ്റൊരു വിവാഹഘോഷത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും നിറയുകയാണ്. വിവാഹവേദിയിൽ വെച്ച് പരസ്പരം മത്സരിച്ച് തല്ലുന്ന വരനും വധുവുമാണ് ഈ വീഡിയോയിൽ. ഇത് എവിടെ നടന്ന വിവാഹമാണ് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം പറയുന്നില്ലെങ്കിലും @gharkekalesh എന്ന ട്വിറ്റർ അക്കൗണ്ട് ഹോൾഡർ ആണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. നേരത്തെ തന്നെ വൈറലായ വീഡിയോ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്. Kalesh B/w Husband and Wife in marriage ceremony pic.twitter.com/bjypxtJzjt — Ghar Ke Kalesh (@gharkekalesh) December 13, 2022 വിവാഹവേദിയിൽ ഭാര്യയും ഭർത്താവും തമ്മിൽ കയ്യാങ്കളി എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തിരിക്കുന്ന…
Read More » -
21/04/2023മോഡേണ്‍ ഡ്രസ്സ് ഇട്ടു പുറത്തിറങ്ങിയപ്പോള്‍ സിന്ധു കൃഷ്ണയ്ക്ക് ഉണ്ടായ അനുഭവം കണ്ടോ?
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സിന്ധു കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ ഭാര്യ ആണ് ഇവര്‍. നാല് പെണ്‍മക്കളാണ് ഇവര്‍ക്ക് ഉള്ളത്. ഇപ്പോള്‍ ഇവര്‍ എല്ലാവരും ചേര്‍ന്ന് ഒരു യൂറോപ്യന്‍ യാത്ര പോയിരിക്കുകയാണ്. യാത്രയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സിന്ധു കൃഷ്ണയും മക്കളും പങ്കുവയ്ക്കാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ കൂടിയുണ്ട് ഇവര്‍ക്ക്. ഇതിലൂടെ യാത്രാ വിശേഷങ്ങളെല്ലാം ഇവര്‍ പറയുകയാണ്. യാത്രയില്‍ അധികം സാധനങ്ങള്‍ ഒന്നും വാങ്ങിയിട്ടില്ല എന്നും നാട്ടില്‍ കിട്ടാത്ത ചില സാധനങ്ങള്‍ മാത്രമാണ് വാങ്ങിയത് എന്നുമാണ് സിന്ധു പറയുന്നത്. അതേസമയം പെട്ടെന്ന് വീട്ടില്‍ എത്തിയിരുന്നുവെങ്കില്‍ എന്ന് ഇടയ്ക്കിടെ തോന്നാറുണ്ട് ഇന്നും ഷൂസ് ഇട്ടു നടക്കുന്നതുകൊണ്ട് വേദന സഹിച്ചാണ് നടക്കുന്നത് എന്നുമാണ് സിന്ധു പറയുന്നത്. ഈ സമയം ഇത്തവണ ഡാന്‍സ് കളിക്കുവാന്‍ പ്രാക്ടീസ് ചെയ്യാന്‍ പറ്റിയിട്ടില്ല എന്നാണ് താരം പറയുന്നത്. ഇതുകൂടാതെ യാത്രകളില്‍ ഏറ്റവും ബാഗ് വാങ്ങി കൂട്ടുന്നത് ഓസി ആണ് എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. ദിയ…
Read More » -
20/04/2023കല്യാണം വേണ്ട, പക്ഷേ പാര്‍ട്ണര്‍ വേണം; തുറന്നു പറഞ്ഞ് നടി ഹണി റോസ്
വിവാഹത്തെയും കുടുംബ ജീവിതത്തെയും കുറിച്ച് തുറന്നു പറഞ്ഞ് ഗ്ലാമര്‍ താരം ഹണി റോസ്. തനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യമില്ലെമന്നും എന്നാല്‍, ജീവിതത്തില്‍ ഒരു പാര്‍ട്ണര്‍ ഉണ്ടാവുന്നത് ഇഷ്ടമാണെന്നുമാണ് താരത്തിന്റെ നിലപാട്. കുറേ പേരോട് താന്‍ തന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രണയവും വിവാഹവും സംബന്ധിച്ച് തന്റെ കാഴ്ച്ചപ്പാട് ഹണി റോസ് വെളിപ്പെടുത്തിയത്. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്‌നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു. ”ആരും ആസ്വദിച്ചിട്ടല്ല വിവാഹം കഴിക്കുന്നത്. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നത് മാത്രമാണ് വിവാഹം. ഫാമിലിയില്‍ ആരോടും ഞാന്‍ ഐ ലവ് യൂ എന്ന് പറഞ്ഞിട്ടില്ല. അല്ലാത്തവരോടാണ് ഞാന്‍ ഐ ലവ് യൂ പറഞ്ഞിട്ടുള്ളത്. കുറേ പേരോട് ഞാന്‍ എന്റെ ഇഷ്ടം പറഞ്ഞിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കുറേ ഇന്‍സിഡന്റ് ഉണ്ടായിട്ടുണ്ട്. ഞാന്‍ അങ്ങോട്ട് പോയിട്ട് ഇഷ്ടം പറഞ്ഞതല്ല, ഇങ്ങോട്ട് പറഞ്ഞതാണ്. ഇങ്ങോട്ട് പറഞ്ഞപ്പോള്‍…
Read More » -
19/04/2023പിറന്നാള്‍ ആഘോഷിച്ച് പ്രിയതാരം; ‘സന്ദൂര്‍ മമ്മി’ തന്നെയെന്ന് മലയാളികള്‍
സിനിമാതാരങ്ങളുടെ വിശേഷങ്ങള്‍ മലയാളികള്‍ എപ്പോഴും നീട്ടി ആയിരിക്കും സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാല്‍ സിനിമാതാരങ്ങളെ നമ്മള്‍ കേവലം നടി നടന്മാര്‍ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മള്‍ അവരെ കാണുന്നതും സ്‌നേഹിക്കുന്നതും. അതിപ്പോള്‍ അവര്‍ സിനിമ മേഖലയില്‍ തല്‍ക്കാലം ഇല്ലാത്ത വ്യക്തിയാണ് എങ്കില്‍ പോലും അവര്‍ അഭിനയിച്ച സിനിമകളിലൂടെ നമ്മള്‍ അവരെ ഓര്‍ക്കുകയും ഇഷ്ടപ്പെടുകയും ചെയ്യും. ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് സുചിത്ര മുരളി. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ ഇവര്‍ മലയാള സിനിമയില്‍ അവതരിപ്പിച്ചു. ഇതുകൂടാതെ നിരവധി തമിഴ് സിനിമകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലെ മുന്‍നിര നടിമാരില്‍ ഒരാള്‍ ഇവര്‍ക്ക് സാധിച്ചു. പിന്നീട് വിവാഹശേഷം ഇവര്‍ സിനിമ മേഖലയില്‍ നിന്നും താല്‍ക്കാലികമായി വിട പറയുകയായിരുന്നു. പിന്നീട് ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം ഇവര്‍ അമേരിക്കയില്‍ ആണ് താമസിച്ചു വരുന്നത്.…
Read More » -
15/04/2023വിവാഹമോചനം ആഘോഷമാക്കാന്‍ യുവതിയുടെ ഫോട്ടോഷൂട്ട്; തലയില്‍ കൈവച്ച് സോഷ്യല്‍മീഡിയ
ഫോട്ടോഷൂട്ട് എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയ സജീവമായതോടെ ഫോട്ടോഷൂട്ടുകള്‍ സാധാരണക്കാര്‍ക്കും പരിചിതമാകുകയായിരുന്നു. പിറന്നാള്‍, വിവാഹ നിശ്ചയം, വിവാഹം, ഗര്‍ഭകാലം, കുഞ്ഞിന്റെ ജനനം തുടങ്ങി ജീവിതത്തിലെ ഓരോ ഘട്ടത്തിലുമുണ്ടാകുന്ന ആഘോഷങ്ങള്‍ക്കെല്ലാം അധികപേരും ഫോട്ടോഷൂട്ട് നടത്തും. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്യും. എന്നാല്‍, വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടിനാല്‍ ശ്രദ്ധ നേടുകയാണ് ലോറെന്‍ ബ്രൂക്ക് എന്ന യുവതി. തന്റെ വിവാഹമോചനം ആഘോഷമാക്കിയ അവര്‍ അതിന്റെ ഫോട്ടോഷൂട്ട് നടത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. അമ്മയുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെയായിരുന്നു ഈ ഫോട്ടോഷൂട്ട്. വിവാഹത്തിന് ധരിച്ച വെള്ള ഗൗണ്‍ കത്തിക്കുന്നതും ഫ്രെയിം ചെയ്ത വിവാഹഫോട്ടോ ചവിട്ടി പൊട്ടിക്കുന്നതും ആല്‍ബത്തിലെ ഫോട്ടോ കീറിക്കളയുന്നതുമെല്ലാമാണ് ഫോട്ടോയുടെ പോസുകള്‍. ഡിവോഴ്സ് എന്നെഴുതിയ ബാന്‍ഡും അവര്‍ കൈയില്‍ പിടിച്ചുണ്ട്. ഫോട്ടോഷൂട്ടിനായി ചുവപ്പ് ഗൗണ്‍ അണിഞ്ഞ്, മാല ധരിച്ച്, മേക്കപ്പ് ചെയ്ത് സുന്ദരിയായാണ് ഇവര്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ലോറെന്‍ ബ്രൂക്ക് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ”കഴിഞ്ഞ വര്‍ഷം പ്രതിസന്ധികള്‍…
Read More » -
14/04/2023അരിക്കൊമ്പനെ ‘മംഗളവനത്തിലേക്ക്’ മാറ്റുക! ഓൺലൈനിൽ വൻക്യാംപെയിൻ
കൊച്ചി: ചിന്നക്കനാലിൽ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ അരിക്കൊമ്പനെന്ന കാട്ടാനയെ കൂട്ടിലടയ്ക്കാനാവില്ല എന്ന നിലപാടിൽ കേരള ഹൈക്കോടതി രണ്ട് ദിവസം മുൻപാണ് പ്രഖ്യാപിച്ചത്. എവിടെ വിടണമെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി, സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാൽ കോടതി എതിർക്കില്ലെന്നും പറഞ്ഞു. പുൽമേടുകൾ കളഞ്ഞു യൂക്കാലിമരങ്ങൾ വെച്ച് പിടിപ്പിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി. അരിക്കൊമ്പനെ കൊണ്ടുവിടേണ്ട കാടുകളിൽ അഗസ്ത്യാർ കൂടം പരിഗണനയിലില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. നമ്മൾ സ്വാർത്ഥ സമൂഹമായി മാറുകയാണെന്ന് കോടതി വിമർശിച്ചു. അരിക്കൊമ്പൻ വിഷയത്തിൽ നെന്മാറ എംഎൽഎ കെ ബാബുവിന്റെ പുനപരിശോധന ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അരിക്കൊമ്പനെ പിടിക്കാനുള്ള ട്രയൽ റൺ തടഞ്ഞല്ലോയെന്ന് കോടതി ചോദിച്ചു. അതിരപ്പിള്ളിയിൽ തടസ്സം നിന്നത് തങ്ങളല്ലെന്ന് നെന്മാറ എംഎൽഎയുടെ അഭിഭാഷകൻ പറഞ്ഞു. അതേ സമയം അരിക്കൊമ്പനെന്ന കാട്ടാനയെ കൂട്ടിലടയ്ക്കാനാവില്ല എന്ന ഹൈക്കോടതി വിധിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഉയരുന്നുണ്ട്. അരിക്കൊമ്പനെ ഹൈക്കോടതിക്ക് സമീപം ഉള്ള സംരക്ഷിത വനമായ മംഗളവനത്തിൽ കൊണ്ടുവിടണം എന്ന തരത്തിൽ സോഷ്യൽ…
Read More » -
14/04/2023തൊഴിൽരഹിതർക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഡ്രൈക്ലീൻ സെന്റർ; ഇന്റർവ്യൂവിന് പോകാൻ സൗജന്യമായി വസ്ത്രം അലക്കിത്തേച്ച് നൽകും!
തൊഴിൽരഹിതർക്ക് പ്രത്യേക സേവനങ്ങൾ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് അമേരിക്കയിലെ ഒക്‌ലഹോമയിൽ ഉള്ള ഒരു ഡ്രൈക്ലീൻ സെന്റർ. ഈ കടയുടെ പുറത്ത് എഴുതിവെച്ചിരിക്കുന്ന ഒരു ബോർഡിന്റെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ വസ്ത്രങ്ങൾ വൃത്തിയാക്കേണ്ട തൊഴിൽരഹിതർക്ക് സൗജന്യ ക്ലീനിംഗ് വാഗ്ദാനം ചെയ്യുന്നതാണ് ഈ പരസ്യം. ആർച്ചർ ക്ലീനേഴ്‌സ് എന്ന ഡ്രൈക്ലീൻ സെന്റർ ആണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ആശയം മുന്നോട്ട് വെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറയുന്നത്. ഇൻസ്റ്റാഗ്രാമിലൂടയാണ് ആർച്ചർ ക്ലീനേഴ്‌സ് തങ്ങളുടെ പുതിയ ചുവടുവയ്പ്പ് വിശദമാക്കി കൊണ്ടുള്ള പോസ്റ്റ് ഷെയർ ചെയ്തത്. “നിങ്ങൾ തൊഴിൽരഹിതനാണെങ്കിൽ ഇന്റർവ്യൂവിന് വസ്ത്രം വൃത്തിയാക്കണമെങ്കിൽ ഞങ്ങൾ അത് സൗജന്യമായി വൃത്തിയാക്കി നൽകും!” എന്നായിരുന്നു പോസ്റ്ററിൽ എഴുതിയിരുന്നത്. View this post on Instagram A post shared by Good News Movement (@goodnews_movement) ആർച്ചർ ക്ലീനേഴ്‌സിന്റെ ടീം ലീഡറായ കോൾട്ടൺ ആർച്ചർ ഈ പോസ്റ്റ് ഷെയർ…
Read More » -
14/04/2023കല്ല്യാണം കഴിഞ്ഞ് രണ്ടാം മാസം ഗര്‍ഭിണി; നിരന്തര പീഡനത്തിനൊടുവില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ഗോപിക ആദ്യമായി അതറിഞ്ഞു…
ബിഗ് ബോസ് അഞ്ചാം സീസണ്‍ വിജയകരമായി മുന്നേറുന്നു. മറ്റുള്ള സീസണുകളില്‍ നിന്നും ഈ സീസണിനെ നേരിട്ട് നിര്‍ത്തുന്നത് ഒരു കോമണറുടെ സാന്നിധ്യമാണ്. ഗോപിക എന്ന സാധാരണക്കാരി ആണ് ഈ സീസണില്‍ മറ്റുള്ള സെലിബ്രിറ്റികളുടെ ഒപ്പം മത്സരിക്കാന്‍ എത്തിയത്. വളരെ മികച്ച മത്സരമാണ് ഇവര്‍ കാഴ്ചവെക്കുന്നത് എന്നിരിക്കെ തന്നെ ഇവര്‍ക്ക് ധാരാളം വിരോധികളും ഉണ്ട് എന്നത് സത്യമാണ്. അതേസമയം ഇവരെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടും ധാരാളം ആളുകള്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ‘എന്റെ കഥ’ സെഷനില്‍ ഗോപിക തന്റെ ജീവിതകഥ പറയുകയാണ്. വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോള്‍ തന്നെ ഗര്‍ഭിണിയായി. ആരൊക്കെ ചുറ്റുമുണ്ട് എന്ന് പോലും ശ്രദ്ധിക്കാതെ തനിക്ക് തല്ലി കിട്ടുമായിരുന്നു. അവഗണനകള്‍ കൂടി വന്ന സമയത്ത് മരിക്കാന്‍ വേണ്ടി വിഷം പോലും എടുത്തു. എന്നാല്‍, അപ്പോഴാണ് വയറ്റിലുള്ള കുഞ്ഞിന്റെ ജീവനെക്കുറിച്ച് ഓര്‍ത്തത്. അപ്പോഴാണ് തന്റെ കുഞ്ഞിന്റെ അനക്കം താന്‍ ആദ്യമായി അനുഭവിച്ചത്. അതിനുശേഷമാണ് മരിക്കാന്‍ പാടില്ല എന്ന് തീരുമാനം എടുത്തതെന്നു ഗോപിക പറയുന്നു. നമ്മളെ…
Read More » -
13/04/2023ദോഹ വിമാനത്താവളത്തില്‍ ഇന്ത്യന്‍ രൂപയില്‍ ഷോപ്പിങ് നടത്തി; മോദിക്ക് സല്യൂട്ടടിച്ച് മീക സിങ്
ദോഹ വിമാനത്താവളത്തില്‍ ഇന്ത്യന്‍ കറന്‍സി നല്‍കി ഷോപ്പിങ് നടത്താന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സല്യൂട്ട് ചെയ്ത് പ്രശസ്ത ഗായകന്‍ മീക സിങ്. ഡോളറിന് സമാനമായി ഇന്ത്യന്‍ രൂപയും വിനിമയം ചെയ്യാന്‍ സാഹചര്യമുണ്ടായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സല്യൂട്ട് എന്ന് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ ട്വീറ്റ് ചെയ്തത വീഡിയോ ഇതിനോടകം വൈറലാണ്. ”ഗുഡ്മോണിങ്. ദോഹ വിമാനത്താവളത്തിലെ ലൂയി വൈട്ടണ്‍ സ്റ്റോറില്‍ ഷോപ്പിങ്ങിനായി എനിക്ക് ഇന്ത്യന്‍ കറന്‍സി ഉപയോഗിക്കാന്‍ സാധിച്ചു. ഇവിടെ ഏതൊരു റെസ്റ്റോറന്റിലും നിങ്ങള്‍ക്ക് രൂപ കൊടുക്കാവുന്നതാണ്. ആശ്ചര്യമല്ലേ? ഡോളര്‍ പോലെ നമ്മുടെ പണവും ഉപയോഗിക്കാവുന്ന അവസരമുണ്ടാക്കിത്തന്ന നരേന്ദ്രമോദി സാബിന് ബിഗ് സല്യൂട്ട്” – മീക സിങ് ട്വീറ്റ് ചെയ്തു. നിരവധി പേര്‍ മീകയുടെ ട്വീറ്റിനോട് പ്രതികരിച്ചു. ഇന്ത്യന്‍ രൂപ കൂടുതല്‍ ശക്തമാകുന്നുവെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് റിപ്ലൈ ചെയ്തു. നവീന ഇന്ത്യയുടെ കരുത്ത് എന്നാണ് മറ്റൊരാളുടെ പ്രതികരണം. ഖത്തര്‍ കൂടാതെ ദുബൈ് ഡ്യൂട്ടി ഫ്രീയും…
Read More » -
12/04/2023ഉദയനിധി മാസ് ഡാ സിനിമയിലും നിയമസഭയിലും! ഐപിഎല്‍ മത്സരങ്ങള്‍ കാണാന്‍ ടിക്കറ്റ് വേണമെന്ന് എഐഎഡിഎംകെ എംഎല്‍എ; ജയ് ഷായോട് ചോദിക്കൂവെന്ന് ഉദയനിധി- വീഡിയോ
ചെന്നൈ: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയം ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. ചരിത്രവിജയങ്ങള്‍ സ്വന്തമാക്കിയ ചെപ്പോക്കില്‍ ഈ സീസണിലെ ആദ്യ മത്സരം ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരെയായിരുന്നു. ചെന്നൈ 12 റണ്‍സിന് ജയിക്കുകയും ചെയ്തു. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുകയാണ് ചെന്നൈ. ടിക്കറ്റുകളെല്ലാം ഇതിനോടകം വിറ്റഴിഞ്ഞിരുന്നു. ലഖ്‌നൗവിനെതിരായ ആദ്യ മത്സരത്തില്‍ ടിക്കിറ്റിന് കടുത്ത ക്ഷാമമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന തമിഴ്‌നാട് മന്ത്രിസഭാ യോഗം ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട ചില രസകരമായ ചര്‍ച്ചയ്ക്കും വഴിവച്ചു. സഭയിലും വിഷയം ടിക്കറ്റ് തന്നെയായിരന്നു. എഐഎഡിഎംകെ എംഎല്‍എ എസ്പി വേലുമണിയാണ് ചോദ്യമുന്നയിച്ചത്. ചെപ്പോക്കില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ക്ക് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു അദ്ദേഹം. ഓരോ മത്സരങ്ങളള്‍ക്കും 400 ടിക്കറ്റ് വീതം സര്‍ക്കാരിന് ലഭിക്കുന്നുവെന്നും എന്നാല്‍ അതിലൊന്ന് പോലും എഐഎഡിഎംകെ എംഎല്‍എമാര്‍ക്ക് ലഭിക്കുന്നില്ലെന്നുമായിരുന്നു അദ്ദേത്തിന്റെ പരാതി. ചോദ്യത്തിന് മറുപടി പറഞ്ഞത് സംസ്ഥാന കായികമന്ത്രിയും സിനിമാ നടനുമായ ഉദയനിധി സ്റ്റാലിന്‍. അദ്ദേഹത്തിന്റെ മറുപടി ഏറെ രസകരമായിരുന്നു. ”നാല് വര്‍ഷങ്ങള്‍ക്ക്…
Read More »