Social Media
-
26/04/2023സാരിയില്‍ അതിമനോഹരി നീ സംയുക്താ…
മലയാള സിനിമയില്‍ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് സംയുകത മേനോന്‍. മോഡലിഗിങ് മേഖലയിലൂടെയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങില്‍ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തില്‍ അരങ്ങേറുകയായിരുന്നു. പോപ്‌കോണ്‍ എന്ന മലയാള സിനിമയില്‍ കൂടിയാണ് താരം സിനിമ ജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമയില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് താരത്തെ മലയാളികള്‍ കൂടുതല്‍ അടുത്തറിയാന്‍ ആരംഭിച്ചത് ടൊവിനോ നായകനായി എത്തിയ രോമാറ്റിക് ചിത്രം തീവണ്ടി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ്. ഈ ഒറ്റ സിനിമ കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ഒരുപാട് മികച്ച സിനിമയിലും അഭിനയിച്ചു. മലയാളത്തില്‍ തിളങ്ങിയ താരം കന്നട തെലുങ്ക് തമിഴ് തുടങ്ങിയ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്.വാത്തി എന്ന തമിഴ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.സിനിമയില്‍ ധനുഷിന്റെ നായികയായിട്ടാണ്…
Read More » -
26/04/2023”എന്നെ ഒരു സൈക്കോയെ പോലെയാണ് കണ്ടത്, സംസാരിക്കാന്‍ പോയപ്പോള്‍ നൈസായി ഒഴിഞ്ഞ് മാറി”
ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ആറാട്ട് സന്തോഷ് എന്ന സന്തോഷ് വര്‍ക്കി. നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് നടന്നിരുന്ന സന്തോഷ് വര്‍ക്കിക്ക് എതിരെ നടി തന്നെ രംഗത്ത് വന്നിരുന്നു. നിരന്തരം തന്നെ ശല്യപ്പെടുത്തിയിരുന്ന വ്യക്തിയായിരുന്നു ഇയാളെന്നും സഹികെട്ട് മാതാപിതാക്കള്‍ പരാതി കൊടുക്കാന്‍ തുനിഞ്ഞിരുന്നെന്നും നിത്യ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടിക്ക് എതിരെ വിമര്‍ശനവുമായി സന്തോഷ് വര്‍ക്കി എത്തിയിരുന്നു. ഈ പ്രശ്നങ്ങള്‍ എല്ലാം കെട്ടടങ്ങി വരും മുന്നേ മറ്റൊരു നടിക്ക് എതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. ഐശ്വര്യ ലക്ഷ്മി തന്നെ അവഗണിച്ചെന്നും സൈക്കോയെ പോലെ കണ്ടെന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്. ‘നീലവെളിച്ചം പടം കാണാന്‍ തിയറ്ററില്‍ പോയപ്പോള്‍ ഐശ്വര്യ ലക്ഷ്മി വന്നിട്ടുണ്ടായിരുന്നു. ഐശ്വര്യ ലക്ഷ്മി വന്നപ്പോള്‍ ഞാന്‍ സാധാരണ പോലെ സംസാരിക്കാന്‍ പോയതാണ്. പക്ഷെ അവര്‍ പ്രത്യേക രീതിയിലാണ് പെരുമാറിയത്. എന്റെയൊപ്പം എടുത്ത വീഡിയോ ഇടേണ്ടെന്ന് അവര്‍ മീഡിയയോട് പറഞ്ഞ സന്ദേശം…
Read More » -
26/04/2023പൊളിച്ചൂട്ടോ ഗഡിയേ! തൃശൂരിലെ ‘വന്ദേ ഭാരത്’ സ്വീകരണ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി
തൃശൂര്‍: കേരളത്തില്‍ ഓടിത്തുടങ്ങിയ വന്ദേ ഭാരത് എക്സ്പ്രസിന് തൃശൂര്‍ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണത്തിന്റെ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഉഗ്രന്‍ തൃശൂര്‍’ എന്ന കമന്റോടെയാണ് മോദി ട്വിറ്ററില്‍ വിഡിയോ ഷെയര്‍ ചെയ്തത്. Terrific Thrissur! https://t.co/mZRulj6BLe — Narendra Modi (@narendramodi) April 26, 2023 മേളപ്പെരുക്കത്തോടെയായിരുന്നു തൃശൂരില്‍ വന്ദേഭാരതിന് സ്വീകരണം. ഇതിന്റെ വീഡിയോ റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് പ്രധാനമന്ത്രി ഷെയര്‍ ചെയ്തത്. ഇന്നലെയാണ് കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരത്തായിരുന്നു ചടങ്ങ്. സംസ്ഥാനത്തുടനീളം സ്റ്റേഷനുകളില്‍ വന്‍ സ്വീകരണമാണ് ട്രെയിനിനു ലഭിച്ചത്.
Read More » -
25/04/2023ചൂടിൽനിന്ന് രക്ഷപ്പെടാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചയാൾ! കൊടും വേനലിൽ തന്റെ കാറിനെ ചാണകത്തിൽ പൊതിഞ്ഞ് മധ്യപ്രദേശിൽ നിന്നുള്ള ഡോക്ടർ
ഒരു ശമനവും ഇല്ലാതെ ചൂട് അനുദിനം വർദ്ധിക്കുന്നതോടെ ചൂടിൽ നിന്ന് രക്ഷപ്പെടാൻ പല വഴികളാണ് ആളുകൾ തേടുന്നത്. എന്നാൽ, കാറിനുള്ളിലെ ചൂടു കുറയ്ക്കാൻ മറ്റാരും ചിന്തിക്കാത്ത ഒരു പോംവഴിയുമായി എത്തിയിരിക്കുകയാണ് മധ്യപ്രദേശിൽ നിന്നുള്ള ഒരു ഹോമിയോ ഡോക്ടർ. കൊടും വേനലിൽ തന്റെ കാറിനെ തണുപ്പിക്കാൻ സുശീൽ സാഗർ എന്ന ഈ ഡോക്ടർ കണ്ടെത്തിയിരിക്കുന്ന മാർഗം ചാണകം ആണ്. തന്റെ മാരുതി സുസുക്കി ആൾട്ടോ 800 -ന്റെ പുറത്ത് മുഴുവൻ ചാണകം പൊതിഞ്ഞു പിടിപ്പിച്ചിരിക്കുകയാണ് ഇദ്ദേഹം. ഇങ്ങനെ ചെയ്യുന്നത് കാറിൻറെ ഉൾഭാഗത്തെ തണുപ്പിക്കാൻ സഹായിക്കും എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ചാണകം ഒരു നല്ല ഉഷ്ണ ശമനി ആണ് എന്നാണ് സുശീൽ സാഗർ പറയുന്നത്. ചാണകം പൂശുന്നത് കാറിനുള്ളിലെ എയർ കണ്ടീഷനിംഗ് യൂണിറ്റിനെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ പ്രാപ്തമാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പലപ്പോഴും വേനൽക്കാലത്ത് കാറിന് മുകളിലുള്ള ഷീറ്റ് ചൂട് വലിച്ചെടുക്കുകയും കാറിനുള്ളിലെ താപനില വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചാണകം പുരട്ടുന്നത് വഴി കാറിന്റെ ഉള്ളിലെ…
Read More » -
25/04/2023
കുട്ടികളുടെ സ്വന്തം മോഡിയപ്പൂപ്പന്‍; വിദ്യാര്‍ഥികള്‍ക്കൊപ്പം കളിചിരിയുമായി പ്രധാനമന്ത്രി
തിരുവനന്തപുരം: ”യേ കോന്‍ ഹെ?” സ്വന്തം ചിത്രം ചൂണ്ടിക്കാട്ടി തമാശരൂപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യം. ”അത് ഞാനൊന്നു ശ്രമിച്ചു നോക്കിയതാണെന്ന്” ചിത്രം വരച്ച മിടുക്കന്റെ മറുപടി. വന്ദേഭാരത് എക്സ്പ്രസ് ഫല്‍ഗ് ഓഫിനു മുന്നോടിയായി ട്രെയിനുള്ളില്‍ കുട്ടികളുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് രസകരമായ നിമിഷങ്ങള്‍. A memorable interaction on board the Vande Bharat Express. pic.twitter.com/Ym1KHM5huy — Narendra Modi (@narendramodi) April 25, 2023 പ്രധാനമന്ത്രിക്കു മുന്നില്‍ കുട്ടികള്‍ മലയാളത്തിലും ഇംഗ്ലിഷിലും ഹിന്ദിയിലുമെല്ലാം കവിത അവതരിപ്പിച്ചു. കുട്ടികള്‍ വരച്ച ചിത്രങ്ങളില്‍ മോദി ഒപ്പിട്ടു നല്‍കി. ചിലര്‍ സ്വന്തം ആശയങ്ങളാണ് പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചത്. അവരില്‍ ഒരാള്‍ ഇനി തന്റെ ഉപദേശകയാണെന്ന് മോദി പറഞ്ഞപ്പോള്‍ ചുറ്റും ചിരി നിറഞ്ഞു. കുട്ടികളുമായി ചെലവഴിച്ച രസകരമായ നിമിഷത്തിന്റെ വീഡിയോ പ്രധാനമന്ത്രി തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു.
Read More » -
24/04/2023”റിനോഷ് അത്തരക്കാരനാണ്, അത് എനിക്ക് വ്യക്തമായതാണ്”!!! ഈ കുത്തിത്തിരിപ്പ് കാരണമാണ് ഷോയില്‍ നിന്നും പുറത്തായതെന്നു ഗോപികയോട് പ്രേക്ഷകര്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബിഗ് ബോസ് അഞ്ചാം സീസണ്‍ വിജയകരമായി മുന്നേറുന്നു. വളരെ വ്യത്യസ്തമായിട്ടായിരുന്നു ഇത്തവണ ഒരു കോമണര്‍ പരിപാടിയില്‍ എത്തിയത്. ഗോപിക ഗോപിയായിരുന്നു സാധാരണക്കാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി. ഏറെ പ്രതീക്ഷയോടെ ആയിരുന്നു പ്രേക്ഷകര്‍ ഇവരെ വരവേറ്റത് എങ്കിലും വളരെ മോശം കളി ആയിരുന്നു ഇവര്‍ കാഴ്ചവച്ചത്. ബിഗ് ബോസ് തുടങ്ങിയ കാലം മുതലുള്ള ഗെയിം ആണ് ഇവര്‍ പ്രയോഗിച്ചത്. അതായത് ഇവരെല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തുന്നു, ആരും തന്നോട് സംസാരിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല, താന്‍ സംസാരിക്കുമ്പോള്‍ അതിനൊരു വില തരുന്നില്ല എന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു ഇവര്‍ കാഴ്ചവെച്ചത്. എന്നാല്‍, അത് ഫേക്ക് ആണെന്ന് പ്രേക്ഷകര്‍ മനസ്സിലാക്കുകയും ഇവരെ അപ്പോള്‍ തന്നെ വെളിയില്‍ എടുത്തു കളയുകയും. ഇപ്പോള്‍ പുറത്തുവന്നതിനുശേഷം നല്‍കിയ അഭിമുഖങ്ങളില്‍ ഇവര്‍ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ”ഫൈനലില്‍ എത്തുമെന്ന് കരുതുന്ന ഒരാള്‍ റിനീഷ ആണ്. വളരെ കരുത്തുറ്റ മത്സരാര്‍ത്ഥിയാണ്. എന്നാല്‍, നേരെ ചിന്തിക്കുകയുള്ളൂ എന്നത് മാത്രമാണ് പ്രശ്‌നം. ഇതുകൂടാതെ ഫ്രണ്ട്ഷിപ്പില്‍ പെട്ടുപോയിട്ടുണ്ട്.…
Read More » -
24/04/2023ഓഫര്‍ വില്പനയില്‍ സാരിക്കായി അടികൂടി യുവതികള്‍
ബംഗളൂരു: ഓഫര്‍ വില്പനയ്ക്കിടെ സാരിക്കായി അടികൂടി രണ്ട് യുവതികള്‍. ബംഗളൂരുവിലെ മല്ലേശ്വരത്തുണ്ടായ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മൈസൂര്‍ സില്‍ക്‌സില്‍ എല്ലാ വര്‍ഷവും നടക്കുന്ന സ്‌പെഷ്യല്‍ സാരി സെയിലിലാണ് കയ്യേറ്റം നടന്നത്. ഇരുവരും തല്ലുകൂടുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കാതെ പരമാവധി സാരികള്‍ സ്വന്തമാക്കാനുള്ള തിരക്കിലാണ് മറ്റുള്ളവര്‍. https://twitter.com/rvaidya2000/status/1649996551174098945?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1649996551174098945%7Ctwgr%5Ee483b7511784ce5043d7207c2313bc34ac32d683%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.twentyfournews.com%2F2023%2F04%2F24%2Fwoman-fight-saree-sale.html
Read More » -
23/04/2023”സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ ഇപ്പോഴും മുസ്ലീം ആണ്, നിസ്‌കരിക്കാനും അറിയാം”
ഇക്കൊല്ലം വിഷവും ഈസ്റ്ററും പെരുന്നാലും എല്ലാം ഒരുമിച്ചായിരുന്നു. ക്രിസ്ത്യന്‍സ് ഈസ്റ്ററും ഹിന്ദൂസ് വിഷവും പെരുന്നാള്‍ മുസ്ലീംസും ആഘോഷിച്ചു. എന്നാല്‍, അനു സിത്താരയെ സംബന്ധിച്ച് വിഷുവും പെരുന്നാളും എല്ലാം വീട്ടില്‍ വലിയ ആഘോഷമാണ്. രണ്ട് മതത്തില്‍ പെട്ടവരും ഒന്നിച്ച് ജീവിയ്ക്കുന്ന മനോഹരമായ ഒരു കുടുംബമാണ് അനുവിന്റേത്. തന്റെ മത വിശ്വാസത്തെ കുറിച്ച് മുന്‍പ് അനു സിത്താര പറഞ്ഞ കാര്യങ്ങളാണ് ഈ പെരുന്നാള്‍ ദിനത്തില്‍ വൈറലാവുന്നത്. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം താന്‍ ഒരു പാതി മുസ്ലീം ആണെന്നാണ് അനു പറഞ്ഞത്. ഉപ്പ അബ്ദുള്‍ സലാം, അമ്മ രേണുക. അച്ഛന്റെയും അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നു. ഇരു വീട്ടുകാരും തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും അനു ജനിച്ചതോടെ അതെല്ലാം മാറി. രണ്ട് വീട്ടുകാരും ഒരുമിച്ചു. പിന്നെ ആഘോഷങ്ങള്‍ എല്ലാം ഒന്നാണ്. സര്‍ട്ടിഫിക്കറ്റില്‍ മുസ്ലീം ഉപ്പയുടെ ഉമ്മ അനു സിത്താരയെയും സഹോദരി അനു സൊനാരയെയും നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പ് കാലത്ത് കൃത്യമായി വ്രതം എടുക്കാറുണ്ട്.…
Read More » -
22/04/2023”ആ ഒറ്റമുറിയില്‍ നിന്നും മാറി സുരക്ഷിതത്വ ബോധത്തോടെ ഞാന്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷങ്ങള്‍”
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് താരം. നിലവില്‍ ബിഗ്സ്‌ക്രീനില്‍ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുകയാണ് നടി. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ്. ദമ്പതികള്‍ക്ക് മാതംഗി എന്നൊരു മകളുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. പലപ്പോഴും തന്റെ ജീവിത കഥ ലക്ഷ്മിപ്രിയ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിത ഇരുപതാം വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനെ കുറിച്ച് താരം എഴുതിയ കുറിപ്പാണ് വൈറലാകുന്നത്. സുരക്ഷിതത്വ ബോധത്തോടെ തന്റെ ജീവിതം തുടങ്ങിയിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുന്നുവെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. കുറിപ്പിങ്ങനെ ”സുരക്ഷിത്വ ബോധത്തോടെയുള്ള എന്റെ ജീവിതം ഞാന്‍ നയിക്കാന്‍ തുടങ്ങിയിട്ട് ഇന്നേയ്ക്ക് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. വിവാഹം ആണോ ഒരു പെണ്ണിന് സുരക്ഷ ഒരുക്കുന്നതിന്റെ മാനദണ്ഡമെന്നു എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും അതേ എന്ന്. അല്ലെങ്കില്‍ വളരെ സ്‌ട്രോങ്ങ് ആയ അച്ഛനോ ആങ്ങളയോ ഒക്കെ ഉണ്ടാവണം. അത് ഒപ്പം ചേര്‍ന്നു നടക്കുന്ന ഒരു…
Read More » -
22/04/2023പ്രധാനമന്ത്രിയുടെ കട്ടൗട്ട് തുടയ്ക്കുന്ന പ്രവര്‍ത്തകന്‍; വീഡിയോ പങ്കുവച്ച് അമിത്ഷാ
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ട് തുടയ്ക്കുന്ന പ്രായംചെന്ന പ്രവര്‍ത്തകന്റെ വീഡിയോ പങ്കുവച്ച് അമിത് ഷാ. മോദിയിലുള്ള വിശ്വാസവും അദ്ദേഹത്തോടുള്ള വാത്സല്യവുമാണ് ബിജെപി നേടിയെടുത്തിട്ടുള്ളതെന്ന് അവകാശപ്പെട്ടാണ് ബിജെപി കര്‍ണാടക യൂണിറ്റ് പുറത്തുവിട്ട വീഡിയോ അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതാണ് പാര്‍ട്ടിയുടെ കരുത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹികമാധ്യമങ്ങളില്‍ നിലവില്‍ ദൃശ്യങ്ങള്‍ വൈറലാണ്. പ്രധാനമന്ത്രിയെ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെയാണ് രാജ്യത്തെ ജനങ്ങള്‍ കാണുന്നതെന്ന കുറിപ്പോടെയാണ് കര്‍ണാടക ബി.ജെ.പി വീഡിയോ പങ്കുവച്ചത്. കര്‍ണാടകയിലെ ദേവനഹള്ളിയില്‍നിന്നുള്ളതാണ് വീഡിയോ. The unwavering trust in PM @narendramodi Ji and the selfless affection for him is what the BJP has earned and it is its source of strength. Have a look at this beautiful video from Devanahalli, Karnataka. https://t.co/1OFAlZ1ibL — Amit Shah (@AmitShah) April 21, 2023 പണത്തിനുവേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് കട്ടൗട്ട് തുടയ്ക്കുന്ന വ്യക്തിയോട്…
Read More »