Social MediaTRENDING

സാരിയില്‍ അതിമനോഹരി നീ സംയുക്താ…

ലയാള സിനിമയില്‍ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് സംയുകത മേനോന്‍. മോഡലിഗിങ് മേഖലയിലൂടെയാണ് താരം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങില്‍ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തില്‍ അരങ്ങേറുകയായിരുന്നു. പോപ്‌കോണ്‍ എന്ന മലയാള സിനിമയില്‍ കൂടിയാണ് താരം സിനിമ ജീവിതം ആരംഭിക്കുന്നത്. ആദ്യ സിനിമയില്‍ തന്നെ പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് താരത്തെ മലയാളികള്‍ കൂടുതല്‍ അടുത്തറിയാന്‍ ആരംഭിച്ചത് ടൊവിനോ നായകനായി എത്തിയ രോമാറ്റിക് ചിത്രം തീവണ്ടി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ്. ഈ ഒറ്റ സിനിമ കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ഒരുപാട് മികച്ച സിനിമയിലും അഭിനയിച്ചു.

Signature-ad

മലയാളത്തില്‍ തിളങ്ങിയ താരം കന്നട തെലുങ്ക് തമിഴ് തുടങ്ങിയ ഭാഷയിലും അഭിനയിച്ചിട്ടുണ്ട്.വാത്തി എന്ന തമിഴ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.സിനിമയില്‍ ധനുഷിന്റെ നായികയായിട്ടാണ് താരമെത്തിയത്. സിനിമ വലിയ വിജയമാണ് നേടിയത്. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മട്ടുണ്ട്.

സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമാണ് താരം. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തന്‍ സാരി ചിത്രങ്ങള്‍. വൈറ്റ് സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വൈറലായ കിടിലന്‍ ഫോട്ടോസ് കാണാം.

Back to top button
error: