പ്രധാനമന്ത്രിയുടെ കട്ടൗട്ട് തുടയ്ക്കുന്ന പ്രവര്‍ത്തകന്‍; വീഡിയോ പങ്കുവച്ച് അമിത്ഷാ
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ട് തുടയ്ക്കുന്ന പ്രായംചെന്ന പ്രവര്‍ത്തകന്റെ വീഡിയോ പങ്കുവച്ച് അമിത് ഷാ. മോദിയിലുള്ള വിശ്വാസവും അദ്ദേഹത്തോടുള്ള വാത്സല്യവുമാണ് ബിജെപി നേടിയെടുത്തിട്ടുള്ളതെന്ന് അവകാശപ്പെട്ടാണ് ബിജെപി കര്‍ണാടക യൂണിറ്റ് പുറത്തുവിട്ട വീഡിയോ അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇതാണ് പാര്‍ട്ടിയുടെ കരുത്തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹികമാധ്യമങ്ങളില്‍ നിലവില്‍ ദൃശ്യങ്ങള്‍ വൈറലാണ്.
പ്രധാനമന്ത്രിയെ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെയാണ് രാജ്യത്തെ ജനങ്ങള്‍ കാണുന്നതെന്ന കുറിപ്പോടെയാണ് കര്‍ണാടക ബി.ജെ.പി വീഡിയോ പങ്കുവച്ചത്. കര്‍ണാടകയിലെ ദേവനഹള്ളിയില്‍നിന്നുള്ളതാണ് വീഡിയോ.
The unwavering trust in PM @narendramodi Ji and the selfless affection for him is what the BJP has earned and it is its source of strength.
Have a look at this beautiful video from Devanahalli, Karnataka. https://t.co/1OFAlZ1ibL
— Amit Shah (@AmitShah) April 21, 2023
പണത്തിനുവേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് കട്ടൗട്ട് തുടയ്ക്കുന്ന വ്യക്തിയോട് വീഡിയോ ചിത്രീകരിക്കുന്നയാള്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ പണം തനിക്ക് വേണ്ട എന്നായിരുന്നു മറുപടി. ആരില്‍നിന്നും പണം വാങ്ങാറില്ല. അദ്ദേഹത്തോടുള്ള (പ്രധാനമന്ത്രി മോദി) സ്നേഹവും വിശ്വാസവുംകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം മറുപടി നല്‍കിയിരുന്നു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രചാരണവുമായി ബന്ധപ്പെട്ട് അമിത് ഷാ നിലവില്‍ സംസ്ഥാനത്തുണ്ട്. മേയ് 10 ന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം 13 ന് പ്രഖ്യാപിക്കും.