Social MediaTRENDING

പൊളിച്ചൂട്ടോ ഗഡിയേ! തൃശൂരിലെ ‘വന്ദേ ഭാരത്’ സ്വീകരണ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി

തൃശൂര്‍: കേരളത്തില്‍ ഓടിത്തുടങ്ങിയ വന്ദേ ഭാരത് എക്സ്പ്രസിന് തൃശൂര്‍ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണത്തിന്റെ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഉഗ്രന്‍ തൃശൂര്‍’ എന്ന കമന്റോടെയാണ് മോദി ട്വിറ്ററില്‍ വിഡിയോ ഷെയര്‍ ചെയ്തത്.

Signature-ad

മേളപ്പെരുക്കത്തോടെയായിരുന്നു തൃശൂരില്‍ വന്ദേഭാരതിന് സ്വീകരണം. ഇതിന്റെ വീഡിയോ റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് പ്രധാനമന്ത്രി ഷെയര്‍ ചെയ്തത്.

ഇന്നലെയാണ് കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരത്തായിരുന്നു ചടങ്ങ്. സംസ്ഥാനത്തുടനീളം സ്റ്റേഷനുകളില്‍ വന്‍ സ്വീകരണമാണ് ട്രെയിനിനു ലഭിച്ചത്.

 

 

 

Back to top button
error: