Social Media
-
02/05/2023ഈ അളിയന് എന്ത് സംഭവിച്ചു! വിവാഹ വേദിയിൽ വരന്‍റെ പാന്‍റ് ഊരിപോയി… കുടുകുടാ ചിരിച്ച് വധു! വീഡിയോ വൈറല്‍
രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്നുവന്ന രണ്ട് പേർ ഒരു മിച്ച് ഒരു ജീവിതം തുടങ്ങുന്നത് വിവാഹത്തിലൂടെയാണ്. അതിനാൽ തന്നെ പല സമൂഹങ്ങളും വിവാഹത്തിന് ഏറെ പ്രാധാന്യം നൽകുന്നു. എന്നാൽ പലപ്പോഴും വിവാഹ ചടങ്ങുകളിലെ ചെറിയ അബദ്ധങ്ങൾ വലിയതോതിൽ പ്രചരിക്കപ്പെടാറുണ്ട്. നേരത്തെ അത് ആളുകൾ പറഞ്ഞുള്ള അനുഭവ കഥകളായിട്ടായിരുന്നെങ്കിൽ ഇന്ന് മൊബൈൽ ഫോണും സാമൂഹിക മാധ്യമങ്ങളും ഏറെ പ്രചാരം നേടിയ കാലത്ത് അത്തരം അനുഭവങ്ങൾ അപ്പോൾ തന്നെ വിഡിയോകളായി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നു. എന്നാൽ എപ്പോൾ എടുത്ത വീഡിയോ ആണെന്നോ എവിടെ നിന്ന് ചിത്രീകരിച്ചതാണെന്നോ വീഡിയോയിൽ പറയുന്നില്ല. ‘ ഈ അളിയന് എന്ത് സംഭവിച്ചു!!!’ എന്ന കുറിപ്പോടെ @HasnaZarooriHai എന്ന ട്വിറ്റർ ഹാൻറിലിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വിവാഹ വേദിയിൽ നിന്നിരുന്ന വരൻറെ പാൻറ് താഴേയ്ക്ക് അഴിഞ്ഞ് വീഴുന്നതിന് പിന്നാലെ ഇയാൾ വിവാഹവേദിയിൽ നിന്നും പുറത്ത് കടക്കുന്നത് വീഡിയോയിൽ കാണാം. https://twitter.com/HasnaZarooriHai/status/1636221529422807044?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636221529422807044%7Ctwgr%5Eb904e866e2a072cfaa3ef6ac40f827b0adabc215%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FHasnaZarooriHai%2Fstatus%2F1636221529422807044%3Fref_src%3Dtwsrc5Etfw വരനും വധുവും പരസ്പരം മാലകൾ കൈമാറാൻ നിൽക്കുന്നിടത്ത് നിന്നാണ് വീഡിയോ…
Read More » -
02/05/2023വിവാഹമോചനവും ആഘോഷം; വൈറലായി തമിഴ്‌നടിയുടെ ഫോട്ടോഷൂട്ട്
ഫോട്ടോഷൂട്ട് എന്നത് ഇപ്പോള്‍ സെലിബ്രിറ്റികള്‍ മാത്രം ചെയ്യുന്ന കാര്യമല്ല. സോഷ്യല്‍ മീഡിയ സജീവമായതോടെ ഫോട്ടോഷൂട്ടുകള്‍ സാധാരണക്കാര്‍ക്കും പരിചിതമാകുകയായിരുന്നു. പിറന്നാള്‍, വിവാഹ നിശ്ചയം, വിവാഹം, ഗര്‍ഭകാലം, കുഞ്ഞിന്റെ ജനനം തുടങ്ങി ജീവിതത്തിലെ ഓരോ ഘട്ടത്തിലുമുണ്ടാകുന്ന ആഘോഷങ്ങള്‍ക്കെല്ലാം അധികപേരും ഫോട്ടോഷൂട്ട് നടത്തും. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്യും. എന്നാല്‍, ഇപ്പോള്‍ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടാണ് ട്രെന്‍ഡിങ്ങാവുന്നത്. വിവാഹമോചനമാണ് ഇപ്പോള്‍ ആളുകള്‍ ആഘോഷമാക്കുന്നത്. കഴിഞ്ഞ മാസം ലോറെന്‍ ബ്രൂക്ക് എന്ന യുവതി തന്റെ വിവാഹമോചനം ഇത്തരത്തില്‍ ആഘോഷമാക്കിയിരുന്നു. ഇതിന് പിന്നാലെ തമിഴ് സീരിയല്‍ നടി ശാലിനിയും ഡിവോഴ്സ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്. ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വലിച്ചുകീറിയും ചെരുപ്പ് കൊണ്ട് ചവിട്ടി പൊട്ടിച്ചും ശാലിനി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. ”ജീവിതത്തില്‍ 99 പ്രശ്നങ്ങളുണ്ടാകും, അതില്‍ ഒന്നല്ല ഭര്‍ത്താവ്” എന്നെഴുതിയ ബോര്‍ഡും ഇവര്‍ കൈയില്‍ പിടിച്ചിരുന്നു. ചുവന്ന ഗൗണ്‍ അണിഞ്ഞാണ് നടി ഫോട്ടോഷൂട്ടിന് എത്തിയത്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി വിവാഹമോചനം നേടിയ ഒരു സ്ത്രീയുടെ സന്ദേശമാണ് ഇതെന്നും മോശം…
Read More » -
01/05/2023തൃശൂർ പൂരത്തിൽ തിരുവമ്പാടിയുടെ മെസി ഷോ; അല്‍പ്പത്തരമെന്നും തരംഗമെന്നും വാദം, ചര്‍ച്ച കൊഴുക്കുന്നു
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ കുടമാറ്റത്തിനിടെ തിരുവമ്പാടി, ഇതിഹാസ ഫുട്‌ബോള്‍ ലിയോണല്‍ മെസിയുടെ ചിത്രമുള്ള കുട വിരിയിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണം. ലോകകിരീടം നേടിയ അര്‍ജന്റൈന്‍ ഇതിഹാസം മെസിക്ക് ആശംസയുമായിട്ടാണ് തിരുവമ്പാടി മെസിയുടെ ചിത്രമുള്ള കുട വിരിയിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ പൂരമായ തൃശൂര്‍ പൂരം ലോക ശ്രദ്ധയാകര്‍ഷിച്ച ഉത്സവമാണ്. കുടമാറ്റത്തിന്റെ വീഡിയോ കേരളത്തില്‍ തരംഗമായതിന് പിന്നാലെ പല വിദേശ ട്വിറ്റര്‍ അക്കൗണ്ടുകളും പങ്കുവച്ചിട്ടുണ്ട്. വര്‍ണാലങ്കാരങ്ങളും ദേവ രൂപങ്ങളും കുടകളില്‍ നിറഞ്ഞു. പാറമേക്കാവും തിരുവമ്പാടിയും മത്സരിച്ച് നടത്തിയ കുടമാറ്റത്തില്‍ ഓരോന്നും ഒന്നിനൊന്ന് മികച്ച് നിന്നു. മെസിയുടെ ആരാധകരുടെ പല വിദേശ ട്വിറ്റര്‍ അക്കൗണ്ടുകളും തൃശൂര്‍ പൂരത്തിന്റെ സവിശേഷതയും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പിന്നാലെയാണ് വിമര്‍ശനങ്ങള്‍ക്കൊപ്പം അഭിന്ദനങ്ങളുമുണ്ടായത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ചില പോസ്റ്റുകള്‍ വായിക്കാം….
Read More » -
01/05/2023വ്യക്തിപരമായ കാരണങ്ങളാല്‍ മുന്നോട്ടുപോകാനാകില്ല; ട്രാന്‍സ് ദമ്പതികളായപ്രവീണ്‍ നാഥും റിഷാന ഐഷുവും വേര്‍പിരിയുന്നു
ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാന ഐഷുവും കഴിഞ്ഞ ഫെബ്രുവരി പതിനാലിന് പ്രണയ ദിനത്തിലാണ് വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. പാലക്കാട് നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. എന്നാല്‍, ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞിരിക്കുകയാണ്. രണ്ടര മാസം നീണ്ടുനിന്ന ദാമ്പത്യത്തിന് ശേഷമാണ് ഇരുവും വിവാഹമോചിതരാകുന്നത്. ബന്ധം അവസാനിപ്പിക്കാന്‍ ഇരുവരും ഒരുമിച്ച് തീരുമാനം എടുക്കുകയായിരുന്നുവെന്ന് പ്രവീണ്‍ നാഥ് പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇനി ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം നല്‍കുന്ന ചോദ്യങ്ങള്‍ ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രവീണ്‍ നാഥ് വ്യക്തമാക്കുന്നു. ”ചില വ്യക്തിപരമായ കാരണങ്ങള്‍കൊണ്ട് പരസ്പരം മുന്നോട്ടുപോകാന്‍ കഴിയാത്തതിനാല്‍ സംസാരിച്ച് മ്യൂച്ചല്‍ ആയിട്ട് തന്നെ വേണ്ട എന്ന് വെച്ചു. ആയതിനാല്‍ ഇനി ഇതിനെ ചൊല്ലി ഞങ്ങള്‍ക്ക് ട്രോമ നല്‍കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ രണ്ട് വ്യക്തികളാണ്. അവള്‍ അവളുടെ ജീവിതം മുന്‍പോട്ട് കൊണ്ടുപോകുന്നു. ഞാന്‍ എന്റെ ജീവിതവും…
Read More » -
30/04/2023തൃശ്ശൂര്‍ പൂരം ദിനോസര്‍ കാലത്ത്… ഒരു എഐ ഭാവന – ചിത്രങ്ങള്‍ വൈറല്‍!
തിരുവനന്തപുരം: കേരളത്തിൻറെ സംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ പൂരം അതിൻറെ ആഘോഷ തിമിർപ്പിലാണ്. ഈ പൂരത്തിൻറെ ആവേശം വ്യത്യസ്തമായ ഒരു ചിന്തയോടെ ആർട്ടിഫിഷൽ ഇൻറലിജൻസ് സഹായത്തോടെ തയ്യാറാക്കിയ ചിത്രങ്ങൾ വൈറലാകുന്നു. ai.magine_ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വ്യത്യസ്ത ചിത്രങ്ങൾ. തൃശ്ശൂർ പൂരത്തിന് ആനകൾ ആണെങ്കിൽ ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരുന്നാൽ തൃശ്ശൂർ പൂരം എങ്ങനെ നടക്കും എന്ന ചിന്തയാണ് ചിത്രങ്ങളിൽ ആവിഷ്കരിച്ചിരിക്കുന്നത്. ദിനോസറുകൾ തഴച്ചുവളരുന്ന ഒരു പാരലൽ ലോകത്ത് പൂരം, ദിനോസറുകൾ എന്നിവയുടെ സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും എന്ന പരീക്ഷണമാണ് ഈ ചിത്രങ്ങൾ എന്നതാണ് ഈ ക്യാപ്ഷൻ. View this post on Instagram A post shared by — (@ai.magine_) വിവിധ ബോളിവുഡ് താരങ്ങളുടെ ക്യാമിയോയും ഈ ചിത്രങ്ങളില്‍ ഉണ്ട്. ഗെയിം ഓഫ് ത്രോണ്‍സിലെ ഡ്രാഗണുകളെ അടക്കി വാഴുന്ന എമിലി ക്ലര്‍ക്കിന്‍റെ ഖലിസിയുടെ ക്യാമിയോ ഗംഭീരമാണ്. ഒപ്പം തന്നെ വില്‍ സ്മിത്ത്, വണ്ടര്‍ വുമണ്‍ തുടങ്ങിയവരും കേരള വേഷത്തില്‍…
Read More » -
30/04/2023ഇന്ത്യൻ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ യഥാർത്ഥ ചിത്രങ്ങൾ പങ്കുവച്ച പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്
ധനപരമായ മൂല്യത്തിനപ്പുറം കറൻസി നോട്ടുകൾ ഒരു രാജ്യത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തിലേക്കുള്ള കൗതുകകരമായ കാഴ്ചകൾ കൂടിയാണ്. രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തിൽ നിന്നുള്ള അടയാളപ്പെടുത്തലുകൾ കൂടി കറൻസി നോട്ടുകളിൽ ഉൾപ്പെടുത്താറുണ്ട്. ഇന്ത്യൻ കറൻസി നോട്ടുകളുടെ കാര്യത്തിൽ ഇത് വളരെയധികം സത്യമാണ്. ഇത്തരത്തിൽ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള അടയാളപ്പെടുത്തലുകളെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ ട്രെൻഡ് തന്നെ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ യഥാർത്ഥ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അവയെ പരിചയപ്പെടുത്തുന്നതാണ് ഈ സോഷ്യൽ മീഡിയ ട്രെൻഡ്. ഇതിൽ ഒഡീഷയിലെ കൊണാർക്ക് ക്ഷേത്രവും കർണാടകയിലെ ഹംപി ശിലാ രഥവും മധ്യപ്രദേശിലെ സാഞ്ചി സ്തൂപവും ഡെൽഹിയിലെ ചെങ്കോട്ട എന്നറിയപ്പെടുന്ന ലാൽ കിലയും ഒക്കെ ഉൾപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ഒഡീഷയിൽ ഹിന്ദു സൂര്യദേവന് സമർപ്പിച്ചു കൊണ്ട് പണികഴിപ്പിച്ച ഒരു ക്ഷേത്രമാണ് കൊണാർക്ക് സൂര്യക്ഷേത്രം. 10 രൂപ നോട്ടിലാണ് സ്മാരകം ഉൾപ്പെടുത്തിയിട്ടുള്ളത്. വാസ്തുവിദ്യാപരമായ പ്രത്യേകതകൾ കൊണ്ട് ഏറെ പ്രശസ്തമായ ഇന്ത്യയിലെ ഏറ്റവും…
Read More » -
29/04/2023വാഴക്കുല കാണിച്ച് ആനയെ പറ്റിച്ചാല്‍ എന്ത് സംഭവിക്കും ? യുവതിയെ തുമ്പിക്കൈ കൊണ്ട് തൂക്കിയെറിയുന്ന കരിവീരൻ – വീഡിയോ
വാഴക്കുല കാണിച്ച് ആനയെ പറ്റിച്ചാൽ എന്ത് സംഭവിക്കും. ആനയുടെ സ്വഭാവം മാറിയാൽ കൊടുക്കുന്നയാൾക്ക് പരുക്ക് പറ്റുമെന്ന് ഉറപ്പാണ്. ഇങ്ങനൊരു സംഭവമാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ പങ്കുവച്ചിരിക്കുന്നത്. സംഭവം നടന്ന സ്ഥലത്തേക്കുറിച്ച് കൃത്യമായ സൂചനകൾ ഇല്ലെങ്കിലും വിനോദ സഞ്ചാരിയായ യുവതിയെ ആക്രമിക്കുന്നത് ഏഷ്യൻ ആന ആണ്. പരിശീലനം നൽകിയ ആന ആണെങ്കിലും എല്ലാക്കാലവും ആനയെ പറ്റിക്കാനാവില്ലെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വാഴക്കുല നീട്ടി നീട്ടീ നൽകിയ ശേഷം പറ്റിക്കുന്ന യുവതിയെ തുമ്പിക്കൈ കൊണ്ട് തൂക്കിയെറിയുന്ന ആനയാണ് ദൃശ്യങ്ങളിലുള്ളത്. പതിനാല് സെക്കൻഡ് മാത്രം ദൈർഘ്യമുള്ളതാണ് വീഡിയോ. കുറ്റിക്കാട്ടിനിടയിൽ നിന്ന് ആനയെ വാഴക്കുലയും വാഴക്കയും കാണിച്ച് യുവതി മുന്നോട്ട് കൊണ്ടുവരുന്നു. ആദ്യത്തെ തവണ വാഴക്കുല നീട്ടിയ ശേഷം ഊരിപ്പോയ ചെരുപ്പ് യുവതി ഇടുന്നു. ഇത് ആനയുടെ തുമ്പിക്കയ്യിൽ തൊട്ടു തൊട്ടില്ലെന്ന രീതിയിലാണ്. പിന്നീട് അൽപം കൂടി പിന്നോട്ട് മാറി ക്യാമറയ്ക്ക് കുറച്ച് കൂടി സൗകര്യപ്രദമായി ഭാഗത്തേക്ക് മാറി നിൽക്കുന്ന യുവതി വീണ്ടും വാഴക്ക നീട്ടുന്നതോടെയാണ്…
Read More » -
29/04/2023ലിഫ്റ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; യുപിയില്‍ കേളജ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടി – വീഡിയോ വൈറല്‍
കേരളത്തിലെ കോളജ് ജീവിതത്തിനിടയിൽ ഒരു വട്ടമെങ്കിലും സംഘർഷത്തിനിടയിലൂടെ കടന്ന് പോകാത്തവർ വളരെ കുറവായിരിക്കും. രാഷ്ട്രീയ സംഘർഷത്തിൻറെ സമയത്താണെങ്കിൽ പ്രത്യേകിച്ചും. കോളേജുകളിൽ സംഘർഷങ്ങൾ കൂടിയപ്പോഴാണ് വിദ്യാർത്ഥി രാഷ്ട്രീയം കോളേജുകളിൽ വേണോ വേണ്ടയോ എന്ന ചർച്ചകൾ ശക്തമായതും സ്കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കപ്പെട്ടതും. എന്നാൽ അപ്പോഴും സംഘർഷത്തിന് കുറവ് വന്നില്ലന്നുള്ളത് വേറെ കാര്യം. കഴിഞ്ഞ അധ്യയനവർഷം കേരളത്തിലെ നിരവധി വിദ്യാലയങ്ങളിൽ സംഘർഷമുണ്ടായതിൻറെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അത്തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. ഗ്രേറ്റർ നോയിഡയിലെ സ്വകാര്യ സർവ്വകലാശാലയിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ഏറ്റുമുട്ടുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയിൽ ലിഫ്റ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയിലെ ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായതെന്നും പോലീസ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദങ്കൗർ പോലീസ് സ്ഥിരീകരിച്ചു. ഗൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റി അഡ്മിനിസ്ട്രേഷനും…
Read More » -
28/04/2023ആറു ഭാര്യമാര്‍ക്കൊപ്പം ഒരുമിച്ചുറങ്ങണം; കണ്ണുംപൂട്ടി 81 ലക്ഷം ചെലവിട്ട് യുവാവ്!!!
ആറു ഭാര്യമാരുള്ള ഒരു പവം ചെറുപ്പക്കാരന്റെ കഥ കേട്ട് തരിച്ചിരിക്കുകയാണ് േസാഷ്യല്‍ മീഡിയ! ആറു ഭാര്യമാര്‍ക്കൊപ്പം ഒരുമിച്ചുറങ്ങാന്‍ ലോകത്തിലെ ഏറ്റവും വലിയ കിടക്ക നിര്‍മിച്ചാണ് ‘ടി’യാന്‍ വാര്‍ത്തയിലെ താരമായത്. ബ്രസീലിലെ സാവോപോളോയില്‍ നിന്നുള്ള മോഡലായ ആര്‍തര്‍ ഒ ഉസ്റോയാണ് കഥാനായകന്‍. ഭാര്യമാര്‍ക്കൊപ്പം ഒരുമിച്ച് ഉറങ്ങാന്‍ 81 ലക്ഷം രൂപയോളം ചെലവിട്ടാണ് കൂറ്റന്‍ കിടക്ക നിര്‍മിച്ചത്. 12 തൊഴിലാളികള്‍ 15 മാസമെടുത്താണ് കിടക്കയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ ആര്‍തര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സ്ഥലപരിമിതി വന്നപ്പോഴാണ് കിടക്കയെ കുറിച്ച് ആര്‍തര്‍ ചിന്തിച്ചത്. പല തവണ സോഫയും ഡബിള്‍ ബെഡും പങ്കിടേണ്ടി വന്നു. ഭാര്യമാര്‍ക്ക് സ്ഥലമൊരുക്കാന്‍ തറയില്‍ പോലും ഉറങ്ങേണ്ടിവന്നു. ഇതോടെയാണ് വലിയ കിടക്കയെ കുറിച്ച് ആലോചിച്ചത്. ഇപ്പോള്‍ ഭാര്യമാരും സന്തോഷത്തിലാണ്. ലോകത്തെ ഏറ്റവും വലിയ കിടക്കയാണ് നിര്‍മിച്ചിരിക്കുന്നത്. ഗിന്നസ് റെക്കോഡ് ലഭിക്കുമോയെന്നും ആര്‍തര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ആര്‍തര്‍ ആദ്യം വിവാഹം ചെയ്യുന്നത് 27-കാരിയായ ലുവാന കസാക്കിയെയാണ്. 2021-ലായിരുന്നു ഈ…
Read More » -
26/04/2023അനാർക്കലിയില്‍ തിളങ്ങി കത്രീന കൈഫ്, വില അറിഞ്ഞാൽ ഞെട്ടും! ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറൽ
കഠിനപ്രയത്നം കൊണ്ട് ബോളിവുഡിലെ മുൻനിര നായികമാരിലേയ്ക്ക് വളർന്ന നടിയാണ് കത്രീന കൈഫ്. ഫിറ്റ്നസും സൗന്ദര്യവും നിലനിർത്താൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്. കത്രീനയുടെ ‘ഫാഷൻ സെൻസി’നെ കുറിച്ചും ബിടൗണിൽ നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ കത്രീനയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അനാർക്കലിയിൽ അതിസുന്ദരിയായി തിളങ്ങിയ കത്രീന ഫാഷൻ ലോകത്തിന്റെ കയ്യടി നേടുകയായിരുന്നു. നടൻ സൽമാൻ ഖാന്റെ സഹോദരി അർപിത ഖാനും ഭർത്താവ് ആയുഷ് ശർമയും മുംബൈയിലെ വസതിയിൽ സംഘടിപ്പിച്ച ഈദിന് വിരുന്നിന് എത്തിയതാണ് താരം. ഡിസൈനർ തരുൺ തഹിലിയാനിയുടെ കലക്‌ഷനിൽ നിന്നുള്ള പീച്ച് നിറത്തിലുള്ള ചിക്കൻകാരി അനാർക്കലിയാണ് കത്രീന ധരിച്ചത്. എംബ്രോയ്ഡറിയുടെ പ്രൗഢിയും ബീഡ്സ് വർക്കിന്റെ മനോഹാരിതയും അനാർക്കലിയെ മനോഹരമാക്കി. പ്ലൻജിങ് നെക്‌ലൈൻ, ഫുൾ സ്ലീവ്സ്, ഫ്ലോറൽ പാറ്റേണിലുള്ള എംബ്രോയ്ഡറി, സീക്വിനും പേളും ചേർന്ന എംബ്ബല്ലിഷ്മെന്റുകൾ എന്നിവ അനാർക്കലിയെ മനോഹരമാക്കി. 7.4 ലക്ഷം രൂപയാണ് ഇതിൻറെ വില. കമ്മലും മോതരിങ്ങളും മാത്രമാണ് ആക്സസറൈസ് ചെയ്തത്. ചിത്രങ്ങൾ കത്രീന തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാമിലൂടെ…
Read More »