Social MediaTRENDING

അമ്മയും മക്കളും ഒേര പൊളി! വിവാഹവേഷത്തില്‍ റെസ്റ്റോറന്റിലെത്തി അമ്മയും ആറ് പെണ്‍മക്കളും

വിവാഹ വസ്ത്രം ധരിച്ച് തെരുവിലിറങ്ങി നാട്ടുകാരെ ഞെട്ടിച്ച് ഒരു അമ്മയും ആറു പെണ്‍മക്കളും. ടെക്സാസിലാണ് സംഭവം നടന്നത്. ഇവരുടെ കൂട്ടത്തിലെ അലക്സിസ് ഹൗസ്റ്റണ്‍ എന്ന യുവതി ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

മാസത്തില്‍ ഒരിക്കല്‍ കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തവണ അതില്‍ അവര്‍ ഒരു മാറ്റം വരുത്തി. പുരുഷന്‍മാരേയും മുതിര്‍ന്ന കുട്ടികളേയും ഒഴിവാക്കി സ്ത്രീകള്‍ മാത്രം ഒരുമിച്ച് പുറത്തുപോകാന്‍ പദ്ധതിയുണ്ടാക്കി. അങ്ങനെ കൈക്കുഞ്ഞുങ്ങളുമായി ഇവര്‍ റെസ്റ്റോറന്റിലെത്തി. ഇവര്‍ ധരിച്ചതാകട്ടെ, ഇവരുടെ വിവാഹ വസ്ത്രവും. ഞെട്ടിക്കല്‍ പാര്‍ട്ടിയില്‍ നാലു പേര്‍ മക്കളും രണ്ടു പേര്‍ മരുമക്കളുമാണ്.

 

View this post on Instagram

 

A post shared by Alexis Houston (@alexisnhouston)

ഏഴു സ്ത്രീകള്‍ വെള്ള ബ്രൈഡല്‍ ഗൗണും ധരിച്ച് കുഞ്ഞുങ്ങളുമായി വരുന്നത് കണ്ട് വഴിയാത്രക്കാരെല്ലാം അമ്പരന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരും ഇവരെ അദ്ഭുതത്തോടെ നോക്കി.

”കൈയിലുള്ള ഏറ്റവും വിലകൂടിയ വസ്ത്രം ജീവിത്തില്‍ ഒരിക്കല്‍ മാത്രം ഇടേണ്ടതല്ല. അതുകൊണ്ട് ഞങ്ങള്‍ വിവാഹവസ്ത്രം ധരിക്കാന്‍ തീരുമാനിച്ചു. എല്ലാവരും ഇത് പരീക്ഷിക്കണം”-വീഡിയോ പങ്കുവെച്ച് അലക്സിസ് കുറിച്ചു. റോഡിലൂടെ നടക്കുന്നതും നൃത്തം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. അമ്മയുടെ വിവാഹവസ്ത്രം കളഞ്ഞുപോയെന്നും കൂട്ടത്തില്‍ വിവാഹം കഴിക്കാത്ത ഒരാളുണ്ടെന്നും അലക്സിസ് പോസ്റ്റില്‍ പറയുന്നു.

50 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഇത് മികച്ച ഐഡിയ ആണെന്നും മനോഹരമായിരിക്കുന്നുവെന്നും ആളുകള്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: