Social Media
-
23/06/2023പിണറായി മുണ്ടുടുത്ത മോദിയെന്ന് തെളിയിക്കാനുള്ള ശ്രമത്തിലെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ജയറാം രമേശ്
ദില്ലി: കെപിസിസി പ്രസിഡൻറ് കെ സുധാകരൻറെ അറസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. ദേശീയതലത്തിൽ പ്രതിപക്ഷം ഒന്നിച്ച് നിൽക്കുമ്പോൾ പിണറായി മുണ്ടുടുത്ത മോദിയെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണെന്ന് കോൺഗ്രസ് ദേശീയ വക്താവ് ജയറാം രമേശ് പറഞ്ഞു. സുധാകരൻറെ അറസ്റ്റ് കേരളത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡൻറിൻറെ അറസ്റ്റ് ഏകാധിപത്യ നടപടിയാണെന്ന് എഐസിസി ട്വീറ്റ് ചെയ്തു. അറസ്റ്റിലൂടെ നേതാക്കളുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കത്തെ ഭയപ്പെടില്ല. സിപിഎമ്മിൻറെ തെറ്റായ നടപടികൾക്ക് ജനഹിതത്തിലൂടെയും നീതിന്യായ വ്യവസ്ഥയിലൂടെയും മറുപടി നൽകുമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു. Kerala PCC President Shri K. Sudhakaran has been arrested by the Kerala Crime Branch. The Congress party firmly asserts that we shall not be intimidated by such autocratic tactics aimed at tarnishing the reputation of our resolute leaders.…
Read More » -
23/06/2023നീയില്ലാത്ത വീട് പഴയതുപോലെയാകില്ല; ‘മെസി’യുടെ വിയോഗത്തില്‍ മനംനൊന്ത് ജയറാം കുടുംബം
വളര്‍ത്തു മൃഗങ്ങളെ ഒരു കുടുംബാംഗത്തെ പോലെ കാണുന്നവരാണ് അധിക ആളുകളും. അവരുടെ വിയോഗം ചിലര്‍ക്ക് താങ്ങാന്‍ പോലുമാകില്ല. ഇത്തരത്തില്‍ സമാനമായ ദു:ഖം പങ്കുവെച്ചിരിക്കുകയാണ് നടി പാര്‍വതയും മകനും നടനുമായ കാളിദാസ് ജയറാമും. പ്രിയപ്പെട്ട വളര്‍ത്തു നായ മെസ്സിയുടെ വേര്‍പാടിനെ കുറിച്ച് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചു. മെസ്സിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ”എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. 40 ദിവസം പ്രായമുള്ള കുഞ്ഞായാണ് നീ എന്റെ ജീവിതത്തിലേക്ക് വന്നത്. നിന്റെ സ്നേഹം എന്നെ നല്ലൊരു വ്യക്തിയാക്കി മാറ്റി. നിന്റെ വികൃതിയും ദേഷ്യവും ചങ്ങാത്തവുമെല്ലാം എനിക്ക് നഷ്ടമായിരിക്കുന്നു. എന്റെ ഇളയ പുത്രനായി ദൈവം എനിക്കു തന്ന സമ്മാനമായിരുന്നു നീ. നിന്റെ അസാന്നിധ്യം എങ്ങനെ തരണം ചെയ്യുമെന്ന് എനിക്ക് അറിയില്ല. ഇനി ഈ വീട് ഒരിക്കലും പഴയതുപോലെയാകില്ല. നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ. എവിടെ ഇരുന്നാലും സന്തോഷവാനായിരിക്കുക. സമാധാനത്തോടെ പോവുക. ഒത്തിരി സ്നേഹത്തോടെ അമ്മ, അപ്പ, കണ്ണന്‍, ചക്കി.” -പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒരു…
Read More » -
23/06/2023അതിരുവിടുന്ന പ്രകടനങ്ങള്‍; കമിതാക്കളുടെ സവാരി ബൈക്കില്‍ മുഖാമുഖം കെട്ടിപ്പിടിച്ചിരുന്ന്
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ അപകടകരമായ രീതിയില്‍ ബൈക്കില്‍ പോകുന്ന കമിതാക്കളുടെ വീഡിയോ വൈറലായതിനു പിന്നാലെ നടപടി സ്വീകരിച്ച് പോലീസ്. ഇരുവര്‍ക്കും ഗാസിയാബാദ് ട്രാഫിക് പോലീസ് പിഴ ചുമത്തി. ട്വിറ്റര്‍ വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി. വീഡിയോ പരിശോധിച്ച് ആവശ്യമായ മറ്റു നിയമനടപടികളും സ്വീകരിക്കണമെന്ന് ഗാസിയാബാദ് ഡപ്യൂട്ടി കമ്മിഷണര്‍ ഇന്ദിരാപുരം പോലീസിനു നിര്‍ദേശം നല്‍കി. #गाजियाबाद में आशिक मिजाज बाइक सवार की वीडियो हुई वायरल इंदिरापुरम के NH 9 का बताया जा रहा है । वो कहते है ना –"हम तो मरेंगे सनम तुम्हे साथ लेके मरेंगे "पर नियम कानून ताक पर रख के ही सफर करेंगे ।@Gzbtrafficpol @uptrafficpolice @sacchayugnews pic.twitter.com/xPmSgzbfmO — Akash Kumar (@Akashkchoudhary) June 20, 2023 ഇന്ദിരാപുരത്ത് ദേശീയപാത 9 ല്‍ ബൈക്കില്‍ സഞ്ചരിച്ച കമിതാക്കളുടെ വീഡിയോയാണ്…
Read More » -
22/06/2023‘മയക്കുമരുന്ന്’ അന്തര്‍വാഹിനി പിന്തുടര്‍ന്ന് പിടിച്ച് യുഎസ് കോസ്റ്റ്ഗാര്‍ഡ്
വാഷിങ്ടണ്‍: യു.എസ്. കോസ്റ്റ്ഗാര്‍ഡിന്റെ കടലിലെ മയക്കുമരുന്ന് വേട്ടയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യു.എസ്. നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. 2019-ല്‍ പസഫിക് സമുദ്രത്തില്‍ നടന്ന ലഹരിവേട്ടയുടെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളാണ് നേവല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞദിവസം ട്വിറ്ററിലൂടെ പങ്കുവെച്ചത്. #OTD in 2019, crew members from U.S. Coast Guard Cutter Munro chased down and boarded a narco-submarine in the Eastern Pacific, seizing 17,000 pounds of cocaine with an estimated value of $232 million. pic.twitter.com/pKoZU3EDk9 — U.S. Naval Institute (@NavalInstitute) June 18, 2023 മയക്കുമരുന്നുമായി കുതിക്കുന്ന ‘നാര്‍ക്കോ അന്തര്‍വാഹിനി’യെ യു.എസ്. കോസ്റ്റ്ഗാര്‍ഡ് പിന്തുടര്‍ന്ന് പിടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കോസ്റ്റ്ഗാര്‍ഡ് കപ്പലുകള്‍ നാര്‍ക്കോ അന്തര്‍വാഹിനിയെ അതിവേഗം പിന്തുടരുന്നതും പിന്നാലെ കോസ്റ്റ്ഗാര്‍ഡ് അംഗങ്ങള്‍ അന്തര്‍വാഹിനിക്ക് മുകളില്‍ ചാടിക്കയറുന്നതും വാതില്‍ തുറന്ന് ആളെ കീഴ്പ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. 2019 ല്‍ നടന്ന ഈ ലഹരിവേട്ടയില്‍ 7711 കിലോയോളം കൊക്കെയ്ന്‍…
Read More » -
21/06/2023”ഇതാരാ പിടയ്ക്കുന്ന മമ്മൂക്കയോ”! സോഷ്യല്‍ മീഡിയയെ വീണ്ടും ഇളക്കി മറിച്ച് മെഗാസ്റ്റാര്‍
ഒരൊറ്റ ഫോട്ടോ കൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തീ പാറിക്കാറുണ്ട് മലയാളികളുടെ സ്വന്തം മമ്മൂക്ക. അങ്ങനെയിരിക്കുമ്പോള്‍ വല്ലപ്പോഴും വന്ന് ഒന്നോ രണ്ടോ ഫോട്ടോ പോസ്റ്റ് ചെയ്യാറുമുണ്ട് മമ്മൂക്ക. ഫാഷന്‍ സെന്‍സ് കൊണ്ടും ലുക്ക് കൊണ്ടും യൂത്തന്‍മാരെപ്പോലും അസൂയപ്പെടുത്താറുണ്ട് മമ്മൂട്ടി. ഇടയ്ക്കിടെ വിദേശ രാജ്യങ്ങളിലൊക്കെ യാത്ര ചെയ്യാറുള്ള മമ്മൂക്ക സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത മെഗാസ്റ്റാര്‍ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചിരിക്കുന്നത്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലൂടെ നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ബുഡാപെസ്റ്റിലെ പ്രശസ്തമായ ലിബര്‍ട്ടി ബ്രിഡ്ജില്‍ നിന്നുള്ള ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഒരിക്കല്‍ ബുഡാപെസ്റ്റില്‍ എന്നാണ് മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. ബ്രൗണ്‍ നിറത്തിലുള്ള പാന്റും ടീ ഷര്‍ട്ടും മഡ് ബ്രൗണ്‍ നിറത്തിലുള്ള ഓവര്‍ കോട്ടും ധരിച്ചാണ് മമ്മൂക്കയുടെ സ്‌റ്റൈലന്‍ നില്‍പ്പ്. ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റിന് താഴെ കമന്റുകളുടെ പ്രവാഹമായിരുന്നു. രമേഷ് പിഷാരടി, ലുക്മാന്‍, മാളവിക മേനോന്‍, മുന്ന…
Read More » -
16/06/2023നാശം വിതച്ച് ബിപോര്‍ജോയ്; വൈറലായി നവജാതശിശുവിനെ കൈയിലേന്തിയ വനിതാ പോലീസ്
അഹമ്മാദാബാദ്: ആഞ്ഞുവീശുന്ന ചുഴലിക്കാറ്റിന്റെയും തകര്‍ത്തു പെയ്യുന്ന പേമാരിയുടെയും ഭീതിനിറഞ്ഞ ദൃശ്യങ്ങള്‍ക്കിടെ കരുതലും സ്‌നേഹവും തുളമ്പുന്ന കാഴ്ചയാണ് ഇപ്പോള്‍ ഗുജറാത്തില്‍നിന്നു പുറത്തുവരുന്നത്. കനത്തനാശം വിതയ്ക്കുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗുജറാത്തിലെ ബര്‍ദ ദുംഗറില്‍നിന്നു നാല് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും അമ്മയെയും സുരക്ഷിതസ്ഥലത്തേയ്ക്കു മാറ്റുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. വനിതാ പോലീസ് ഉദ്യോഗസ്ഥ കുഞ്ഞിനെ കയ്യില്‍ എടുത്തുകൊണ്ടുപോകുന്ന വീഡിയോ മന്ത്രി ഉള്‍പ്പെടെ പങ്കുവച്ചു. അമ്മയും മറ്റു ചില സ്ത്രീകളും ഉദ്യോഗസ്ഥയുടെ പിന്നാലെ പോകുന്നതും ഇടയ്ക്ക് ശക്തമായ കാറ്റു വീശുന്നതും ദൃശ്യങ്ങളില്‍ കാണാം. ”ഗുജറാത്ത് പോലീസിനൊപ്പമാണെങ്കില്‍, നിങ്ങള്‍ തികച്ചും സുരക്ഷിതമായ കരങ്ങളിലാണ്” എന്ന കുറിപ്പോടെ ഗുജറാത്ത് പോലീസ് മേധാവിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വീഡിയോ റീട്വീറ്റ് ചെയ്തു. If you are with #GujaratPolice, you are in absolutely safe hands. @CMOGuj @sanghaviharsh @GujaratPolice https://t.co/EodeDt6iPD — DGP Gujarat (@dgpgujarat) June 15, 2023 ബിപോര്‍ജോയ് ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ രണ്ടു…
Read More » -
15/06/2023‘ജോസഫ്’ വീണ്ടും ചര്‍ച്ചയാകുമ്പോള്‍; തിരക്കഥകൃത്ത് ഷാഹി കബീറിന് പറയാനുള്ളത്…
കൊച്ചി : മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കേസെടുത്ത വാര്‍ത്ത വലിയതോതില്‍ ചര്‍ച്ചയാകുകയാണ്. 2009 നവംബര്‍ 29 ന് നടന്ന അപകടത്തെ ആസ്പദമാക്കി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയാണ് കേസെടുത്തത്. എന്നാല്‍, സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ മലയാള സിനിമയായ ‘ജോസഫും’ ചര്‍ച്ചയാകുന്നുണ്ട്. ഇപ്പോള്‍ വന്ന വാര്‍ത്തയും സിനിമയിലെ ഉള്ളടക്കവും തമ്മിലുള്ള സാമ്യതയാണ് ചര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നത്. എം. പത്മകുമാര്‍ സംവിധാനം ചെയ്ത് 2018-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജോസഫ്. ഷാഹി കബീറായിരുന്നു രചന. ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, അത്മിയ, ജോണി ആന്റണി, സുധി കോപ്പ, മാളവിക മേനോന്‍, മാധുരി ബ്രഗന്‍സ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു റിട്ട. പോലീസുകാരന്റെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ പിന്നില്‍ നടക്കുന്ന കാര്യങ്ങളിലേക്കാണ് ചിത്രം വെളിച്ചം വീശിയത്. ചിത്രം ഇറങ്ങിയ സമയത്ത് ചിത്രത്തിന്റെ പ്രമേയം കേരളത്തില്‍…
Read More » -
14/06/2023മെട്രോയില്‍ യുവതിയുടെ വൈറല്‍ ഡാന്‍സ്; അമ്പരന്ന് യാത്രക്കാര്‍
സോഷ്യല്‍മീഡിയയിലൂടെ നിരവധി ഡാന്‍സ് പെര്‍ഫോമന്‍സ് വൈറലാകാറുണ്ട്. സാരിയുടുത്ത് ബ്രേക്ക് ഡാന്‍സ് ചെയ്യുന്നതും നടുറോഡില്‍ ഡാന്‍സ് ചെയ്യുന്നതുമൊക്കെ, എന്നാല്‍ അവിടെയൊക്കെ ഡാന്‍സ് കളിക്കുന്ന ആളുകളാണ് താരമായതെങ്കില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോയിലെ വൈറല്‍ ഡാന്‍സ് വിഡിയോയില്‍ കാണികളാണ് താരങ്ങള്‍. View this post on Instagram A post shared by Angel (@pari_sharma2319) കഴിഞ്ഞ ദിവസം ഡല്‍ഹി മെട്രോ ട്രെയിനിനുള്ളില്‍ പരി ശര്‍മ്മ എന്ന യുവതി ഡാന്‍സ് ചെയ്യുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. യുവതിയുടെ ഡാന്‍സ് കണ്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അമ്പരന്നു നില്‍ക്കുന്ന യാത്രക്കാരെയും വിഡിയോയില്‍ കാണാം. ഡാന്‍സ് ചെയ്യുന്ന യുവതിയെ തുറിച്ചു നോക്കിനില്‍ക്കുന്ന ആളാണ് കമന്റുകളില്‍ നിറയെ. യുവതിയുടെ ഡാന്‍സ് അല്ല അയാളുടെ നോട്ടമാണ് ശ്രദ്ധച്ചതെന്നായിരുന്നു പലരുടെയും കമന്റുകള്‍. യുവതി ധരിച്ച വസ്ത്രത്തെ വിമര്‍ശിച്ചും ആളുകള്‍ രം?ഗത്തെത്തി. പരി ശര്‍മ്മ തന്നെയാണ് വിഡിയോ ഇന്‍സ്റ്റ?ഗ്രാമിലൂടെ പങ്കുവെച്ചത്.
Read More » -
13/06/2023ഇൻസ്റ്റന്റ് ലോൺ ആപ്ലിക്കേഷൻ തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി കേരള പൊലീസ്; ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ തന്നെ നിങ്ങൾ കെണിയിൽ!
ഇൻസ്റ്റന്റ് ലോൺ ആപ്ലിക്കേഷൻ തട്ടിപ്പുകളിൽ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇൻസ്റ്റന്റ് ലോൺ എന്ന വാഗ്ദാനത്തിൽ തല വെയ്ക്കാൻ തീരുമാനം എടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുമായാണ് കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ലോൺ ലഭ്യമാകുന്നതിനുള്ള മൊബൈൽ അപ്ലിക്കേഷൻ അതിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് ഇൻസ്റ്റാൾ ചെയ്താൽ തന്നെ നിങ്ങൾ കെണിയിൽ ആയെന്നാണർത്ഥമെന്നാണ് പൊലീസ് പറയുന്നത്. ആപ്പിലൂടെ നിങ്ങളുടെ ഫോണിലെ ഡാറ്റ തട്ടിപ്പുകാരുടെ കയ്യിലെത്തുമെന്നും ഫോണിൽ നിന്ന് തന്നെ കൈക്കലാക്കിയ നിങ്ങളുടെ ഫോട്ടോയും മറ്റും പലതരത്തിൽ എഡിറ്റ് ചെയ്ത് നിങ്ങളുടെ തന്നെ ഫോണിൽ ഉള്ള കോണ്ടാക്ടുകളിലേക്ക് അയച്ചുനൽകി അപകീർത്തിപ്പെടുത്തുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫോണിൽ മറ്റു സ്വകാര്യവിവരങ്ങൾ സേവ് ചെയ്തിട്ടുണ്ടെങ്കിൽ അതും തട്ടിപ്പുകാർ കൈവശപ്പെടുത്താൻ ഇടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരള പൊലീസിൻറെ കുറിപ്പ് പൂർണരൂപത്തിൽ ശ്രദ്ധിക്കണേ !! ഇൻസ്റ്റന്റ് ലോൺ എന്ന വാഗ്ദാനത്തിൽ തല വെയ്ക്കാൻ തീരുമാനം എടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം. ലോൺ ലഭ്യമാകുന്നതിനുള്ള മൊബൈൽ അപ്ലിക്കേഷൻ അതിൽ…
Read More » -
13/06/2023പൊട്ടുകുത്തി പൂവും പുടവയും ചൂടി ഡ്രൈവിംഗ് സീറ്റില്‍; ലൈസന്‍സില്ലാതെ വണ്ടിയോടിച്ച് കോണ്‍. എംഎല്‍എ
ബംഗളൂരു: കര്‍ണാടകയില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ ബസ് സര്‍വീസ് പദ്ധതി ആരംഭിക്കുന്നതിനിടെ സ്ത്രീകള്‍ക്കു പ്രചോദനം നല്‍കാന്‍ വനിതാ കോണ്‍ഗ്രസ് എംഎല്‍എ ബസ് ഓടിച്ചു. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ (കെജിഎഫ്) നിന്നുള്ള എംഎല്‍എ രൂപകല എം.ശശിധര്‍ ആണ് ബസ് ഓടിച്ചത്. പിന്നാലെ, എംഎല്‍എ ബസ് ആളുകളിലേക്കും വാഹനങ്ങളിലേക്കും ഇടിച്ചുകയറ്റിയെന്നു കിംവദന്തികള്‍ പരന്നു. എന്നാല്‍, കിംവദന്തികള്‍ തെറ്റാണെന്ന് എംഎല്‍എ പ്രതികരിച്ചു. ”ബസ് ആരെയെങ്കിലുമോ, ഏതെങ്കിലും വാഹനത്തിലോ ഇടിച്ചിട്ടില്ല” അവര്‍ പറഞ്ഞു. ബസ് റിവേഴ്‌സ് എടുക്കുന്നതിനിടെ പിന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ ഇടിച്ചുവെന്നായിരുന്നു ആരോപണം. എംഎല്‍എ ബസ് ഓടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എംഎല്‍എ ബസ് ഓടിക്കുമ്പോള്‍, യൂണിഫോം ധരിച്ച ബസിന്റെ ഡ്രൈവര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതും കാണാം. അവര്‍ 100 മീറ്ററോളം വാഹനം ഓടിച്ചു. അതേസമയം, ഡ്രൈവിങ് അറിയാമെന്ന് എംഎല്‍എ അവകാശപ്പെടുന്നുണ്ടെങ്കിലും ഹെവി വാഹനം ഓടിക്കാനുള്ള ലൈസന്‍സ് അവര്‍ക്ക് ഇല്ലെന്നാണു റിപ്പോര്‍ട്ട്. കര്‍ണാടക സര്‍ക്കാര്‍ ഞായറാഴ്ചയാണ് സര്‍ക്കാര്‍ നടത്തുന്ന ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിക്കുന്ന ‘ശക്തി…
Read More »