Social MediaTRENDING

മകനെ കണ്ട് പൊട്ടിക്കരഞ്ഞ് ഉമ്മ; വേറേ ലെവല്‍ ഈ വൈറല്‍ വീഡിയോ

കുടുംബത്തിനു സര്‍പ്രൈസ് നല്‍കുന്ന ധാരാളം വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ കാണാന്‍ കഴിയും. എന്നാല്‍ അങ്ങനെ ചുമ്മാ കണ്ട് തീര്‍ക്കാന്‍ പറ്റുന്ന ഒന്നല്ല ഈ ഉമ്മയുടെയും മകന്റെയും വീഡിയോ. കണ്ടവരുടെയെല്ലാം കണ്ണ് നിറയിച്ചുവെന്നാണ് വിഡിയോയിലെ കമന്റുകള്‍ പറയുന്നത്.

 

View this post on Instagram

 

A post shared by Anzil (@anzil_a)

അന്‍സില്‍ എന്ന യുവാവാണ് വീട്ടുകാരെ ഞെട്ടിച്ചത്. ഒന്നരവര്‍ഷത്തിനു ശേഷം വിദേശത്ത് നിന്നും നാട്ടിലേക്ക് സര്‍പ്രൈസായി എത്തുകയായിരുന്നു അന്‍സില്‍. വീട്ടില്‍ കയറിയ ഉടന്‍ സഹോദരങ്ങളുടെ അമ്പരപ്പും സ്‌നേഹപ്രകടനങ്ങളും കണ്ടാല്‍തന്നെ മറ്റുള്ളവരുടെ കണ്ണ് നിറയും. അടുക്കളയില്‍ തിരക്കിലായിരുന്ന ഉമ്മ പ്രതീക്ഷിക്കാതെ മകനെക്കണ്ട് ഞെട്ടിത്തരിക്കുകയായിരുന്നു. സന്തോഷവും സങ്കടവും ചേര്‍ന്ന് മിണ്ടാനാവാത്ത അവസ്ഥ. ”എന്റെ മോനേ” എന്ന് വിളിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് നിലത്തിരിക്കുന്നതും മകനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. എന്റെ ഉമ്മ എന്ന് എഴുതിക്കൊണ്ട് അന്‍സില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ 14 ലക്ഷം ആളുകളാണ് കണ്ടത്.

വീഡിയോ കണ്ണ് നിറയിച്ചെന്നും ലോകത്തെ എല്ലാ അമ്മമാര്‍ക്കും ഇതാണ് മക്കളോടുള്ള സ്‌നേഹം എന്നുമാണ് കമന്റുകള്‍. പലയാവര്‍ത്തി വീഡിയോ കണ്ടതായും പലരും കുറച്ചു.

 

 

 

Back to top button
error: