Social Media
-
02/07/2023ഈ പുണ്യമാസത്തില്‍ എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു! കടപ്പത്രങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് സൗദി വ്യവസായി
കടം കൊടുത്ത പണമൊന്നും വേണ്ട എന്ന് പറഞ്ഞ് കടപ്പത്രങ്ങളെല്ലാം തീയിലിട്ട് കത്തിച്ച് വയോധികന്‍! എല്ലാവരേയും അമ്പരപ്പിച്ച ഈ സംഭവം നടന്നത് സൗദി അറേബ്യയിലാണ്. സൗദി വ്യവസായിയായ സലിം ബിന്‍ ഫദ്ഗാന്‍ അല്‍ റാഷിദി തനിക്ക് പണം തരാനുള്ളവരുടെ പേരു വിവരങ്ങളും മറ്റും എഴുതിയ കണക്കുപുസ്തകങ്ങള്‍ ചാരമാക്കുകയായിരുന്നു. رجل أعمال يحرق جميع دفاتر المطالبات ويعفو عن جميع الديون والسلف لوجه الله تعالى اللهم تقبل منه واجعلها من أعماله الصالحة في هذه الايام العشر pic.twitter.com/AztDY8WVME — أحمد الرحيلي (@alruhaily_a) June 24, 2023 ”ഇവ കടപ്പത്രങ്ങളാണ്. പണം തരാനുള്ള എല്ലാവരോടും ഈ പുണ്യമാസത്തില്‍ ഞാന്‍ ക്ഷമിച്ചിരിക്കുന്നു.”-വീഡിയോയില്‍ സലിം പറയുന്നു. വീഡിയോ നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സലീമിനെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവെച്ചത്. 13 ലക്ഷം പേര്‍ ഈ വീഡിയോ കാണുകയും ചെയ്തു. മതപരമായി ഏറെ പ്രാധാന്യമുള്ള ഇസ്ലാമിക മാസമാണ്…
Read More » -
30/06/2023ഇത്തിരി കുഞ്ഞൻ ഹാൻഡ് ബാഗ് കാണാൻ ഭൂതക്കണ്ണാടിയോ മൈക്രോസ്കോപ്പോ കൈയില്‍ കരുതണം; വിലയോ 51 ലക്ഷം രൂപ!
ഡിസൈനർ വസ്തുക്കൾ, അത് ബാഗാവട്ടെ വസ്ത്രമാകട്ടെ ആഭരണങ്ങളാകട്ടെ… അങ്ങനെ എന്ത് തന്നെയായാലും അത് പലപ്പോഴും നമ്മുടെ കാഴ്ചയെയും യുക്തിയെയും ചോദ്യം ചെയ്യുന്നവയായിരിക്കും. ഇരുമ്പ് കൊണ്ട് നിർമ്മിച്ച ബാഗ്, മാലിന്യത്തിൽ നിന്നും നിർമ്മിച്ച വസ്ത്രം എങ്ങനെ പല തരത്തിലും കാഴ്ചക്കാരിൽ ആശ്ചര്യമുണ്ടാക്കുന്നവയായിരിക്കും അത്തരം ഡിസൈനർ വസ്തുക്കൾ. കഴിഞ്ഞ ദിവസം അത്തരത്തിൽ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ ഒരു ബാഗ് പുറത്തിറങ്ങി. ബാഗിൻറെ പ്രത്യേക അത് കണാൻ ഒരു ഭൂതക്കണ്ണാടിയോ മൈക്രോസ്കോപ്പോ കൈയിൽ കരുതണമെന്നതാണ്. എന്നാൽ, ആ ബാഗ് വിറ്റ് പോയതാകട്ടെ 51 ലക്ഷം രൂപയ്ക്കും. ലൂയി വിറ്റൺ മോണോഗ്രാം ഫീച്ചർ ചെയ്ത MSCHF എന്ന അമേരിക്കൻ കമ്പനി നിർമ്മിച്ച ഇത്തിരിക്കുഞ്ഞൻ ഹാൻഡ് ബാഗാണ് ഓൺലൈൻ ലേലത്തിൽ ഇത്രയും ഉയർന്ന തുകയ്ക്ക് വിറ്റ് പോയത്. ഈ ഇത്തിരി കുഞ്ഞൻ ഹാൻഡ് ബാഗിന് 63,000 ഡോളറാണ് (ഏകദേശം 51.6 ലക്ഷം രൂപ) ഓൺലൈൻ ലേലത്തിലൂടെ ലഭിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഈ മാസ്റ്റർപീസ് ബാഗിന് നിയോൺ പച്ച നിറമാണ്.…
Read More » -
28/06/2023മോഷണത്തിന് ശേഷം ഉടമയെ തന്നോടൊപ്പം ഡേറ്റിങ്ങിന് ക്ഷണിച്ച് കള്ളൻ, ഫേസ്ബുക്ക് ഫ്രണ്ട് ആക്കണമെന്നും ആവശ്യം! കാര്യങ്ങൾ അംഗീകരിച്ചാൽ കൊള്ള മുതൽ തിരികെ നൽകാനും തയ്യാർ!
പലതരത്തിലുള്ള കള്ളന്മാരെ കറിച്ച് കേട്ടിട്ടുണ്ടാവും. എന്നാൽ, മോഷണത്തിന് ശേഷം ഉടമയെ തന്നോടൊപ്പം ഡേറ്റിങ്ങിന് ക്ഷണിക്കുന്ന കള്ളനെ കുറിച്ച് ഇതാദ്യമായിരിക്കാം കേൾക്കുന്നത്. യുഎസിലെ ഇൻഡ്യാനപൊളിസിലാണ് സംഭവം. പ്രദേശവാസിയായ യുവതിയാണ് കൊള്ളയടിക്കാൻ എത്തിയ കള്ളൻ തന്നെ ഡേറ്റിംഗിനായി ക്ഷണിച്ചുവെന്ന് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്. ആംബർ ബെറൗൺ എന്നെ സ്ത്രീയെയാണ് കള്ളൻ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയും ഒടുവിൽ തന്നോടൊപ്പം ഡേറ്റിംഗിന് വരണമെന്നും തന്നെ ഫേസ്ബുക്ക് ഫ്രണ്ട് ആക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തത്. ഡാമിയൻ ബോയ്സ് എന്ന കള്ളനാണ് ഇത്തരത്തിൽ വിചിത്രമായ രീതിയിൽ പെരുമാറിയത്. അതീവ സുന്ദരിയായതിനാലാണ് ആമ്പറിനെ കൊള്ളയടിച്ചതെന്നും തൻറെ ആവശ്യങ്ങൾ അംഗീകരിച്ചാൽ കൊള്ള മുതൽ തിരികെ നൽകാൻ തയ്യാറാണെന്നും ഡാമിയൻ തന്നോട് പറഞ്ഞതായും ആമ്പർ സാമൂഹിക മാധ്യമത്തിൽ കുറിച്ചു. മെയ് എട്ടിന് യുവതി വീടിന് പുറത്ത് മെയിൽബോക്‌സ് പരിശോധിക്കുന്നതിനിടെയാണ് സംഭവം. കള്ളൻ ആമ്പറിനെ സമീപിച്ച് തോക്ക് ചൂണ്ടി, അവളുടെ കൈവശമുള്ള പണം മുഴുവൻ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് തന്നോടൊപ്പം ഡേറ്റിങ്ങിന് വരാനും ഫേസ്ബുക്ക് ഫ്രണ്ട്…
Read More » -
27/06/2023വരന്റയും വധുവിന്റെയും തല കൂട്ടിയിടിപ്പിച്ച് ‘നടയടി’, പിന്നാലെ കരഞ്ഞ് വീട്ടില്‍ കയറി യുവതി
വിവാഹത്തിന് പല തരത്തിലുള്ള ആചാരങ്ങളും ഇന്നും പലരും പാലിക്കുന്നുണ്ട്. അത്തരത്തില്‍ പാലക്കാട് ഒരു വിവാഹത്തിന് പിന്നാലെ നടന്ന വ്യത്യസ്തമായ ആചാരമാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. വിവാഹത്തിന് വരന്റെ വീട്ടിലേക്ക് കയറുന്ന വധുവിന്റെയും വരന്റെയും തല തമ്മില്‍ കൂട്ടിയിടിച്ചു കൊണ്ടാണ് ആചാരം. വിവാഹ വീട്ടില്‍ നിന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വധുവിന്റെയും വരന്റെയും തലകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിന് പിന്നാലെ വേദന കൊണ്ട് വധു തലയില്‍ കൈവെക്കുന്നതും വിഡിയോയില്‍ കാണാം. പാലക്കാട് പല്ലശ്ശന സ്വദേശികളാണ് ഇരുവരും. എന്നാല്‍, ആചാരത്തിനെതിരേ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയാണ്. ‘പെണ്‍കുട്ടി കരഞ്ഞു കൊണ്ട് മാത്രമേ ഭര്‍ത്താവിന്റെ വീട്ടില്‍ കയറാന്‍ പാടുള്ളുവത്രേ’, ‘എന്തൊരു പ്രാകൃതമായ ചടങ്ങുകള്‍’… തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍, ഇതിനു മുമ്പും പാലക്കാട് ഇത്തരത്തിലുള്ള ചടങ്ങുകള്‍ നടന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരിക്കല്‍ ഇത്തരം സംഭവത്തിനു പിന്നാലെ വധു തല കറങ്ങി വീണിരുന്നുവെന്നും പാലക്കാട് സ്വദേശിനി പറഞ്ഞു.
Read More » -
27/06/2023വാട്ട് ആന്‍ ഐഡിയ സര്‍ജി! കിണറ്റില്‍ വീണ പുലിയെ ‘വിരട്ടി പുറത്തെത്തിച്ചു’
നാട്ടില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് ഇപ്പോള്‍ പതിവാണ്. അത്തരത്തില്‍ ഇറങ്ങുന്ന മൃഗങ്ങളുടെ പല തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അടുത്തിടെ കേരളത്തില്‍ ഇറങ്ങിയ കരടി കിണറ്റില്‍ മുങ്ങി ചത്ത സംഭവം ഏറെ ചര്‍ച്ചയായിരുന്നു. അത്തരത്തില്‍ കര്‍ണാടകയിലെ ആഴമുള്ള കിണറ്റില്‍ വീണ പുള്ളിപ്പുലിയെ രക്ഷിച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. https://twitter.com/singhsahana/status/1671872686492983296?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1671872686492983296%7Ctwgr%5Eaaf563d2f151d8390258ed8d2090e52c8c32628f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralakaumudi.com%2Fnews%2Fnews.php%3Fid%3D1095432u%3Dleopard-fell-into-deep-well-in-karnataka–rescued-idea വീഡിയോയില്‍ പുള്ളിപ്പുലി വീണ കിണറ്റില്‍ നിന്ന് അതിനെ തിരിച്ച് കയറ്റാന്‍ ശ്രമിക്കുന്ന ഗ്രാമീണരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കാണാം. ഗ്രാമവാസികള്‍ ആദ്യം പുലിയ്ക്ക് കയറാന്‍ ഏണി വച്ച് കൊടുക്കുന്നു. അതില്‍ കയറാതെ നിന്ന പുലിയെ ഏണിയില്‍ കയറ്റാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗമാണ് ഏറെ ചര്‍ച്ചയായത്. അവര്‍ നീണ്ട ഒരു വടിയുടെ അറ്റത്ത് തീ കത്തിച്ച ശേഷം അത് കിണറ്റിനുള്ളില്‍ ഇറക്കി പുലിയെ ഭയപ്പെടുത്തുന്നു. തീ കണ്ട് പേടിച്ച പുലി ഏണിയിലൂടെ കയറുന്നതും തിരിച്ച് കാട്ടില്‍ പോകുന്നതും വീഡിയോയില്‍ കാണാം. സഹന സിംഗ എന്ന ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.…
Read More » -
27/06/2023ദേ പിന്നേം ഷൈന്‍ ടോം ചാക്കോ; അഭിമുഖത്തിനിടെ അവതാരകയ്ക്ക് ഷര്‍ട്ട് ഊരി നല്‍കാനൊരുങ്ങി
ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും വൈറലാണ്. അദ്ദേഹത്തിന്റെ സംസാര രീതിയും പെട്ടന്നുള്ള ശരീരചലനങ്ങളും ആംഗ്യങ്ങളുമൊക്കെ പിന്നീട് ട്രോളുകളായും നിറയാറുണ്ട്. ഇപ്പോള്‍ ഒരു തെലുങ്ക് മാധ്യമത്തിന് ഷൈന്‍ ടോം ചാക്കോ നല്‍കിയ ആദ്യ അഭിമുഖമാണ് വൈറലാകുന്നത്. തെലുങ്കിലെത്തിയപ്പോഴും ഷൈനിന് ഒരു മാറ്റവുമില്ലെന്നാണ് പ്രേക്ഷകരുടെ കമന്റുകള്‍. അഭിമുഖത്തിനിടെ ഷൈനിന്റെ ഷര്‍ട്ടിനെ പുകഴ്ത്തിയ അവതാരകയ്ക്ക് ഷര്‍ട്ടി ഊരി നല്‍കാന്‍ താരം തയാറായി. ‘രംഗബലി’ എന്ന സിനിമയുടെ സംവിധായകന്‍ പവന്‍ ബസംസെട്ടിയും ഷൈനിനൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ഷൈനിന്റെ ഷര്‍ട്ടിനെക്കുറിച്ച് അവതാരക പ്രശംസിച്ച് സംസാരിച്ചത്. ഇതോടെ അഭിമുഖത്തിനിടെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഊരി മാറ്റുകയാണ് ഷൈന്‍ ആദ്യം ചെയ്തത്. ഷര്‍ട്ട് ഊരി നല്‍കാമെന്നും അത് ധരിക്കണമെന്നും അവതാരകയോട് ഷൈന്‍ ആവശ്യപ്പെട്ടു. ഊരി നല്‍കിയാല്‍ ഇപ്പോള്‍ തന്നെ ധരിക്കാമെന്ന് അവതാരകയും പറഞ്ഞു. ഭാഗ്യത്തിന് പാന്റ്‌സ് ഇഷ്ടമായെന്നു പറഞ്ഞില്ലെന്നും അങ്ങനെയെങ്കില്‍ ആകെ കുഴപ്പമായേനെ എന്നും തമാശ രൂപേണ അവതാരക പറഞ്ഞു. നാഗ ശൗര്യ നായകനാകുന്ന തെലുങ്ക് ചിത്രമാണ് ‘രംഗബലി’.…
Read More » -
26/06/2023താരങ്ങളെല്ലാം താടിയും വച്ചാണ് നടപ്പ്, എന്താണ് ഇതിന്റെ കാരണം; ശ്രീരാമന്റെ കത്തിന് കിടിലന്‍ മറുപടിയുമായി മോഹന്‍ലാല്‍
കഴിഞ്ഞ ദിവസമായിരുന്നു താരസംഘടന ‘അമ്മ’യുടെ ജനറല്‍ ബോഡി നടന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ നടന്‍ വി.കെ ശ്രീരാമന്‍ മോഹന്‍ലാലിനെഴുതിയ രസകരമായ കത്തും, അതിന് അദ്ദേഹമെഴുതിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരങ്ങളെല്ലാം താടിവച്ചാണ് നടക്കുന്നതെന്നും, കുറച്ചുകാലമായി താന്‍ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്നും ശ്രീരാമന്‍ കുറിപ്പില്‍ പറയുന്നു. ‘രോമത്തിന് താരത്തിലുള്ള സ്വാധീനം’ എന്ന വിഷയത്തില്‍ ചര്‍ച്ച നടത്താമോ എന്നാണ് ശ്രീരാമന്റെ ചോദ്യം. ചര്‍ച്ച അരോമ മോഹന്റെ നേതൃത്വത്തില്‍ നടത്താം എന്നാണ് തീരുമാനമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഇരു കത്തുകളും ശ്രീരാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇന്ന് മിഥുനം പതിനൊന്നാണ്. തിങ്കളാഴ്ചയുമാണ്. ഇന്നലെ, അല്ല മിനിഞ്ഞാന്ന് വന്നതാണ് കൊച്ചിക്ക് . നടീനടന്മാരുടെ പൊതുയോഗമായിരുന്നിന്നലെ. ആണ്‍താരങ്ങളും പെണ്‍താരങ്ങളും ധാരാളം. കുറച്ചു കാലമായി ഒരു കാര്യം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആണ്‍താരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു. ഇവരൊക്കെ ഇങ്ങനെ സോക്രട്ടീസുമാരോ ടോള്‍സ്റ്റോയിമാരോ ആയി പരിണമിക്കാന്‍…
Read More » -
25/06/2023ആശുപത്രി കിടക്കയിലും തെരുവ് നായ്ക്കൾ
മലപ്പുറം:പനി ബാധിച്ച് ആളുകൾക്ക് കിടക്കാൻ സ്ഥലമില്ലാതെ നട്ടം തിരിയുമ്പോൾ ആശുപത്രിയിലും ബെഡ് കരസ്ഥമാക്കി തെരുവ് നായ്ക്കൾ.തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ ആണ് സംഭവം. ‘തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പനി കാരണം അഡ്മിറ്റ് ചെയ്ത 2 രോഗികൾ… കൂടെ രണ്ട് പോലീസുകാരെക്കൂടി നിർത്തിക്കൂടെ ഈ സർക്കാരിന്… ‘ സോഷ്യൽ മീഡിയ ചോദിക്കുന്നു.
Read More » -
24/06/2023എല്ലും തോലുമായി അരിക്കൊമ്പന്‍; ചിത്രം പുറത്തുവന്നതോടെ ആശങ്കയിലായി ഫാന്‍സ്
ചെന്നൈ : തമിഴ്നാട്ടിലുള്ള അരിക്കൊമ്പന്റെ ആരോഗ്യനിലയെക്കുറിച്ചുളള ആശങ്കയിലാണ് കേരളത്തിലുള്ള അരിക്കൊമ്പന്‍ ഫാന്‍സ്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ ചിത്രങ്ങള്‍ പുറത്തിറങ്ങിയതോടെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായത്. എല്ലുകള്‍ പൊങ്ങി മെലിഞ്ഞിരിക്കുന്ന അരിക്കൊമ്പന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് മൃഗസ്നേഹികളും പറഞ്ഞു. ആനയുടെ കാലിന് പരിക്കുണ്ടെന്നും അരിക്കൊമ്പന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ ആന നിലവില്‍ ആരോഗ്യവാനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിക്കുന്നത്. ഇപ്പോള്‍ മുതുകുഴിവയലില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് ആനയുള്ളത്. 36 പേരാണ് ആനയെ നിരീക്ഷിക്കുന്നത്. നേരത്തെ ഇവിടെ നിന്ന് ആന പുല്ല് കഴിക്കുന്ന വീഡിയോ തമിഴ്നാട് വനം വകുപ്പ് പുറത്ത് വിട്ടിരുന്നു. കളക്കാട്, കന്യാകുമാരി ഡിവിഷനുകള്‍ക്ക് കീഴിലുള്ള ഫോറസ്റ്റ് /വൈല്‍ഡ്ലൈഫ് ഓഫീസര്‍മാര്‍, ഫോറസ്ട്രി ഓഫീസര്‍മാര്‍, ഫോറസ്റ്റര്‍മാര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍, ആന്റി പോച്ചിങ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് മുതുകുഴിവയലിലും പരിസരത്തും ആനയെ നിരീക്ഷിക്കുന്നത്. അരിക്കൊമ്പനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുണ്ട്.
Read More » -
24/06/2023അമ്മയുടെ ഉപദേശം നെഞ്ചിലേറ്റി; മസാജിന് വന്ന മിഥുനില്‍നിന്ന് ഒഴിഞ്ഞുമാറി സെറീന
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ പലപ്പോഴും ചര്‍ച്ചകളില്‍ ഇടം നേടിയ കാര്യമാണ് അനിയന്‍ മിഥുന്‍ മറ്റുള്ളവരുടെ അടുത്തേക്ക് തല മസാജ് ചെയ്യാന്‍ പോകുന്ന കാര്യം. സീസണ്‍ തുടങ്ങി രണ്ട് മൂന്ന് ആഴ്ചയില്‍ തുടങ്ങിയ ഈ പ്രവണത ഇന്നലെ വരെയും തുടര്‍ന്ന് പോകുന്നുണ്ട്. ഫാമിലി വീക്കില്‍ ഇക്കാര്യം പറഞ്ഞ് സെറീനയെ അമ്മ വിലക്കിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും സെറീനയുടെ അടുത്ത് മസാജിന് പോയ മിഥുനെ ഒഴിവാക്കി വിടുന്നൊരു വീഡിയോ ആണ് ഇപ്പോള്‍ ബിഗ് ബോസ് പേജുകളില്‍ നിറയുന്നത്. നാദിറ, ജുനൈസ്, സെറീന എന്നിവര്‍ സംസാരിക്കുന്നതിനിടെ ആണ് സംഭവം. ആദ്യം ഗാര്‍ഡന്‍ ഏരിയയിലെ സോഫയുടെ വശത്തിരുന്ന മിഥുന്‍ പതിയെ സെറീനയുടെ മടിയില്‍ കിടക്കാന്‍ വരികയായിരുന്നു. ഇത് മനസിലാക്കിയ സെറീന പതിയെ അവിടെ നിന്നും മാറി മറ്റൊരിടത്ത് ഇരുന്നു. ഇവിടേയ്ക്കും മിഥുന്‍ എത്തി. എന്നാല്‍ അവിടെ നിന്നും സെറീന എഴുന്നേറ്റ് മാറി ആദ്യമിരുന്ന സ്ഥലത്ത് എത്തി. ഇതിനിടെ സെറീനയെ മിഥുന്‍ നോക്കുന്നുമുണ്ട്. ഏറ്റവും ഒടുവില്‍…
Read More »