Social Media

  • സന്തോഷ ജന്മദിനം സൊമാറ്റോയ്ക്ക്; സൊമാറ്റോയുടെ ജന്മദിനം സ്വിഗ്ഗി കൊണ്ട് പോയെന്ന് കുറിപ്പ്!

    കഴിഞ്ഞ ദിവസം ഭക്ഷണ വിതരണ ലോകം അത്യപൂര്‍വ്വമായൊരു ഹൃദയസ്പര്‍ശിയായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ജനപ്രിയ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ തങ്ങളുടെ 15-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, മേഖലയിലെ ശക്തനായ പ്രതിയോഗിയായ സ്വിഗ്ഗി മധുരമൂറിയ ജന്മദിനാശംസകള്‍ നല്‍കാനായെത്തി. അവര്‍ സൊമാറ്റോ ഓഫീസിലേക്ക് തങ്ങളുടെ വക ജന്മദിന കേക്കുകള്‍ അയച്ച് നല്‍കി. ജന്മദിനാശംസകള്‍ നേര്‍ന്ന് നല്‍കിയ രണ്ട് കേക്കുകളുടെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ച് കൊണ്ട് സോമോട്ടോ ഇങ്ങനെ കുറിച്ചു. ’15 വര്‍ഷമായി നമ്മുടെ പരമാവധി നമ്മള്‍ ശ്രമിച്ചു, പല തവണ പരാജയപ്പെട്ടു, എപ്പോഴൊക്കെയും തിരിച്ചുവരാന്‍ പഠിച്ചു, നിങ്ങളുടെ സ്‌നേഹം സമ്പാദിച്ചു. നന്ദി’. ഒപ്പം അയച്ച് നല്‍കിയ കേക്കുകളില്‍ സ്വിഗ്ഗി എഴുതി, ‘ ‘Happy Birthday zo-mai-to”. പിന്നാലെ സ്വിഗ്ഗി തങ്ങളുടെ ആപ്പില്‍ ഒരു ഓര്‍ഡര്‍ ചെക്ക്ഔട്ട് ചെയ്ത പേജിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കുവച്ചു. ആ സ്‌ക്രീന്‍ ഷോട്ടില്‍ ഇങ്ങനെ എഴുതി, ‘സന്തോഷ ജന്മദിനങ്ങള്‍ നിങ്ങള്‍ക്കായി ചിലത് അയക്കുന്നു.’ തോട്ട് പിന്നാലെ സൊമാറ്റോയുടെ മറുപടിയെത്തി, ‘നന്ദി,…

    Read More »
  • മല്ലു ‘ഫാസ്റ്റ് എക്‌സ്’! തലയെറിഞ്ഞ് ചിരിച്ച് നെറ്റിസണ്‍സ്

    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണിതെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. എഐയുടെ സഹായത്തോടെ വ്യത്യസ്തമായ ഫോട്ടോകളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എഐ ടൂളുകള്‍ ഉപയോഗിച്ച് രസകരമായ പല തരം ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷമാകുന്നത്. ഇപ്പോഴിതാ ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസ് സിനിമയുടെ ചില രംഗങ്ങളാണ് കാണികളെ പൊട്ടി ചിരിപ്പിക്കുന്നത്. വീഡിയോ കാണാം.   ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമയില്‍ മലയാളത്തിന്റെ പ്രിയ നടി നടന്മാര്‍ അഭിനയിച്ചാല്‍ എങ്ങനെ ഉണ്ടാകും എന്നതാണ് വീഡിയോ. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളെയാണ് വീഡിയോയില്‍ കാണിക്കുന്നത്. സീരിസിലെ പുതിയ ചിത്രമായ ഫാസ്റ്റസ് എക്‌സിന്റെ ട്രെയിലറിലാണ് തിലകന്‍, ജഗതി, സലിം കുമാര്‍, ഫിലോമിന തുടങ്ങിയവര്‍ അഭിനയിച്ചാല്‍ എങ്ങനെയുണ്ടാവുമെന്ന് കാണിക്കുന്നത്. കാഴ്ചക്കാരെ പൊട്ടി ചിരിപ്പിക്കുന്ന വീഡിയോ എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു എന്ന് തന്നെ പറയാം. കൃത്യമായി താരങ്ങളുടെ തലകള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത് ഏറെ രസകരമാണെന്നാണ് പലരുടെയും അഭിപ്രായം. മുന്‍പ് ഗോഡ് ഫാദര്‍ സിനിമയുടെ രംഗങ്ങളും ഇതുപോലെ എഐ ടൂള്‍…

    Read More »
  • അമ്മയുടെ മേശ വലിപ്പില്‍ കണ്ട ‘കോണ്ട’ത്തിന്റെ ചിത്രം ട്വിറ്ററിലിട്ടു; വൈറലായില്ലെങ്കിലും മകള്‍ എയറിലായി!

    ഓരോ വ്യക്തിയുടെയും സ്വകാര്യതയിലേക്ക് മറ്റൊരാള്‍ക്കും കടന്ന് ചെല്ലാന്‍ അനുവാദമില്ല. അതിനി സ്വന്തം മക്കളായാല്‍ പോലും. തിരിച്ചും അങ്ങനെ തന്നെ. എന്നാല്‍, നമ്മള്‍ ജീവിക്കുന്ന സാമൂഹിക സാഹചര്യത്തില്‍ പലപ്പോഴും നമ്മളിത് പാലിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പലപ്പോഴും ഇത്തരം സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ നമ്മള്‍ ലംഘിക്കുന്നു. സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയിലും കൂട്ടായ്മയ്ക്കിടയിലും ഇത് പലപ്പോഴും ലംഘിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തില്‍ സമാനമായൊരു സംഭവമുണ്ടായി. nicola എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച ഒരു ചിത്രമാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ”എന്റെ അമ്മയുടെ മേശവലിപ്പിനുള്ളില്‍ നിന്നും കണ്ടെത്തി” എന്ന് കുറിച്ചുകൊണ്ടായിരുന്നു അവര്‍ ഡ്യൂറെക്സ് കോണ്ടത്തിന്റെ ഒരു പായ്ക്കറ്റിന്റെ ചിത്രം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചത്. പിന്നാല നിക്കോള ‘എയറി’ലായി. അമ്മയുടെ സ്വാകര്യതയിലേക്ക് ഒരു മകള്‍ക്കെങ്ങനെ കടന്നു ചെല്ലാന്‍ കഴിയും എന്നതായിരുന്നു നെറ്റിസണ്‍സിനിടയിലെ തര്‍ക്കം. പലരും മാതാപിതാക്കളെ ബഹുമാനിക്കാനും അവരുടെ സ്വകാര്യത സംരക്ഷിക്കാനും അവളെ ഉപദേശിച്ചു. ”അവള്‍ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുന്നുവെന്നത് വളരെ സന്തോഷം. വ്യക്തിപരമായ അതിരുകളൊന്നും അറിയാത്ത നിങ്ങളെപ്പോലെയുള്ള മറ്റൊരു അപമാനകരമായ…

    Read More »
  • എംവിഡിയെയും കെഎസ്ഇബിയെയും ട്രോളി മില്‍മ; ഫൈനടിച്ച് ക്ഷീണമായെങ്കില്‍ ഇനിയല്‍പം മില്‍മ ജോയ് ആവാം!

    കോഴിക്കോട്: തോട്ടി കൊണ്ടുപോയ വാഹനത്തിന് എ.ഐ ക്യാമറ ഉപയോഗിച്ച് പിഴയിട്ട മോട്ടോർ വാഹന വകുപ്പിനെയും തുടർന്ന് ബിൽ കുടിശിക വരുത്തിയതിന്റെ പേരിൽ ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് ഊരിയ കെഎസ്ഇബിയെയും ട്രോളി മിൽമ. അടുത്തിടെ പുറത്തിറക്കിയ ശീതള പാനീയമായ മിൽമ ജോയ്ക്ക് വേണ്ടി, മിൽമ മലബാർ യൂണിയൻ പുറത്തിറക്കിയ പരസ്യത്തിലാണ് രണ്ട് കൂട്ടർക്കും ഇനി അൽപം ക്ഷീണം ആവാമെന്ന ധ്വനിയുള്ളത്. ഫൈനടിച്ച് ക്ഷീണമായെങ്കിൽ ഇനിയൽപം മിൽമ ജോയ് ആവാം എന്നാണ് പരസ്യത്തിലെ വാക്യം. കെഎസ്ഇബി നാല്, എംവിഡി രണ്ട് എന്നെഴുതിയ സ്‍കോർ ബോർഡും നൽകിയിട്ടുണ്ട്. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി കെഎസിഇബി വാടകക്കെടുത്ത കെ.എൽ. 18 ക്യൂ. 2693 നമ്പർ ജീപ്പിന് 20,500 രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടത്. പിഴയൊടുക്കണമെന്ന് കാണിച്ച് മോട്ടോർവാഹനവകുപ്പ് കെഎസ്ഇബിയ്ക്ക് നോട്ടീസും അയച്ചു. വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിനായിരുന്നു ഇത്. ജൂൺ ആറിന് ചാർജുചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. ഇതിന് പിന്നാലെ…

    Read More »
  • കാല്‍നൂറ്റാണ്ടിനിപ്പുറം ജാനിക്കുട്ടിയും കുഞ്ഞാത്തോളും കണ്ടുമുട്ടിയപ്പോള്‍!

    എന്ന് സ്വന്തം ജാനിക്കുട്ടി എന്നൊരു പേര് കേട്ടാല്‍ സോഡാക്കുപ്പി കണ്ണടയൊക്കെ വച്ച ജോമോളുടെ രൂപം മനസിലേക്ക് വരാത്ത മലയാളികള്‍ ഉണ്ടാവില്ല. ജോമോളെ ഓര്‍ക്കുന്നതിനൊപ്പം ഓര്‍മിക്കുന്ന മറ്റൊരാള്‍ കൂടി ആ ചിത്രത്തിന്റെ ഭാഗമായിരുന്നു. പൂച്ചക്കണ്ണുകള്‍ ഉള്ള സുന്ദരിയായ ഒരു കുഞ്ഞാത്തോല്‍. നടി ചഞ്ചല്‍ ആയിരുന്നു ജാനിക്കുട്ടിയുടെ കുഞ്ഞാത്തോലായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരം. ഓര്‍മ്മച്ചെപ്പ്, ഋഷിവംശം എന്ന ചിത്രങ്ങളിലും എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ചഞ്ചല്‍ 1997 ല്‍ മോഡലിങ്ങിലൂടെയാണ് കരിയര്‍ തുടങ്ങിയത്. ടെലിവിഷന്‍ പരിപാടികളിലെ അവതാരകയായി മാറിയ ചഞ്ചല്‍ പിന്നീട് നിരവധി മലയാളം ചാനലുകളില്‍ ക്വിസ് പ്രോഗ്രാമുകളും ചര്‍ച്ചകളും അവതരിപ്പിച്ചിട്ടുണ്ട്. 1998 ല്‍ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്ന് സ്വന്തം ജാനകിക്കുട്ടി. ജാനകിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ജോമോള്‍ ആയിരുന്നു. ഈ കഥാപത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ജോമോള്‍ സ്വന്തമാക്കിയിരുന്നു. ചഞ്ചല്‍ അവതരിപ്പിച്ച കുഞ്ഞാത്തോല്‍ ഇല്ലാതെ ജാനകിക്കുട്ടിയുടെ കഥ…

    Read More »
  • ഭാര്യയെ ഓര്‍ത്ത് അഭിമാനമെന്ന് റോണ്‍സണ്‍; വിമാന യാത്രയില്‍ രോഗിയെ രക്ഷിച്ച് ഡോ. നീരജ

    മലയാളം സീരിയലുകളില്‍ വില്ലന്‍ കഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധനേടിയ നടനാണ് റോണ്‍സണ്‍. എന്നാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ ആണ് താരം കൂടുതല്‍ മലയാളികള്‍ക്ക് സുപരിചിതനായത്. ക്ഷമയും സമാധാനവും മുറുകെ പിടിച്ച് 92-ാമത്തെ എപ്പിസോഡില്‍ ആയിരുന്നു താരത്തിന്റെ ബി?ഗ് ബോസ് പടിയിറക്കം. ഷോ കഴിഞ്ഞതിന് പിന്നാലെ തന്റെ അഭിനയ ജീവിതത്തിലേക്ക് തിരികെ പോയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ റോണ്‍സണ്‍ പങ്കുവച്ചൊരു പോസ്റ്റാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്. റോണ്‍സന്റെ ഭാര്യ നീരജ ഡോക്ടര്‍ ആണ്. നീരിജയുമായി ബന്ധപ്പെട്ടാണ് നടന്റെ പോസ്റ്റ്. ഒരു വിദേശ യാത്രയ്ക്കിടെ ഫ്‌ലൈറ്റില്‍ എമര്‍ജന്‍സി സിറ്റുവേഷന്‍ വന്നെന്നും സമയോചിതമായി ഇടപെട്ട് ആ രോഗിയുടെ ജീവന്‍ നീരജ രക്ഷിച്ചെന്നും റോണ്‍സണ്‍ പറയുന്നു. ഫ്‌ലൈറ്റില്‍ വച്ചുള്ള ഈ സംഭവത്തിന്റെ വീഡിയോയും നടന്‍ പങ്കുവച്ചു. ജൂലൈ രണ്ടിനാണ് സംഭവം നടന്നത്. https://www.instagram.com/reel/CuLztZXPQoM/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA== ”ഒരു കഥ സൊല്ലട്ടുമാ. ഞാനും ഭാര്യയും വിദേശത്തേക്ക് പോയി തിരികെ വരുമ്പോള്‍ ഫ്‌ലൈറ്റില്‍ ഇരുന്ന ഒരാള്‍ക്ക് പെട്ടെന്ന്…

    Read More »
  • ‘ടോം’ കപ്പടിച്ചെങ്കില്‍ പ്രേക്ഷകമനസില്‍ ഇടംപിടിച്ചത് ‘ജെറി’; വിമാനത്താവളത്തില്‍ ശോഭയ്ക്ക് വരേവല്പ്പ്

    ബിഗ് ബോസ് കിരീടത്തേക്കാള്‍ താന്‍ പ്രധാനമായി കണ്ടത് ജനമനസുകള്‍ കീഴടക്കുന്നതാണെന്നും അതില്‍ താന്‍ വിജയിച്ചുവെന്നും സീസണ്‍ 5 ലെ നാലാം സ്ഥാനക്കാരി ശോഭ വിശ്വനാഥ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 വേദിയായ മുംബൈയില്‍ നിന്നും സ്വദേശമായ തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോള്‍ കാത്തുനിന്ന യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശോഭ. ശോഭയെ വരവേല്‍ക്കാനായി സുഹൃത്തുക്കള്‍ എത്തിയിരുന്നു. ”വലിയൊരു യാത്ര തന്നെ ആയിരുന്നു നൂറ് ദിവസം എന്ന് പറയുന്നത്. ഏഷ്യാനെറ്റിനും എന്‍ഡെമോള്‍ഷൈനിനും ബിഗ് ബോസ് ടീമിനും അതിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും ഒരു വലിയ കൈയടി. ഒരു സെല്‍ഫ് മേഡ് വുമണ്‍ ആയി പോയിട്ട് ഒരു ഇന്‍ഡിപ്പെന്‍ഡന്‍ഡ് ഗെയിമര്‍ ആയിട്ടാണ് ഞാന്‍ തിരിച്ചുവന്നിരിക്കുന്നത്. ഭയങ്കര സ്‌ട്രോംഗ് ആയതായി തോന്നുന്നു. പോയതിനേക്കാള്‍ പത്തിരട്ടി കരുത്തോടെയാണ് എത്തിയിരിക്കുന്നത്” -ശോഭ പറയുന്നു. ബിഗ് ബോസ് വിജയി അഖിലുമായി ഉണ്ടായിരുന്ന കോമ്പിനേഷന് പ്രേക്ഷകര്‍ നല്‍കിയ പേര് താന്‍ അറിഞ്ഞെന്നും ശോഭ പറയുന്നു: ”ടോം ആന്‍ഡ് ജെറി എന്നൊക്കെ ഒരുപാട് പേര്‍ പറയുന്നുണ്ടായിരുന്നു.…

    Read More »
  • ”ബിഗ് ബോസിലേക്കുള്ള എന്റെ എന്‍ട്രിയായിരുന്നു ആദ്യം ഞാന്‍ നോക്കിയത്, ആഹാ, എത്ര മനോഹരമായ തെറികള്‍; പിന്നെ നിങ്ങളോട് പറയാനുള്ളത്”

    കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് സീസണ്‍ 5- ന്റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. അഖില്‍ മാരാരെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെ ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. കൂടെ നിന്നവര്‍ക്ക് നന്ദി പറയാനാണ് അദ്ദേഹം ലൈവിലെത്തിയത്. ”എല്ലാവര്‍ക്കും നന്ദി പറയുന്നു. ഒരുപാട് സന്തോഷം. ഒരുപാട് സ്നേഹവും കടപ്പാടും അറിയിക്കുകയാണ്. കാരണം ഇന്നലകളില്‍ ആരെങ്കിലുമെന്നെ മനസിലാക്കിയിട്ടുണ്ടെങ്കില്‍ അതെന്റെ ഫേസ്ബുക്കിലെ സുഹൃത്തുക്കളായിരുന്നു. എനിക്ക് വേണ്ടി എന്തെങ്കിലുമൊക്കെ സപ്പോര്‍ട്ട് തന്നത് നിങ്ങളൊക്കെയായിരുന്നു. ബിഗ് ബോസിലേക്കുള്ള എന്റെ എന്‍ട്രിയായിരുന്നു ആദ്യം ഞാന്‍ നോക്കിയത്. അടിയിലെ കമന്റൊക്കെ ഞാന്‍ ഇരുന്ന് വായിക്കുകയായിരുന്നു. ആഹാ, എത്ര മനോഹരമായ തെറികള്‍. ചുമ്മാ പോയി വായിച്ചുനോക്കിയാല്‍ മതി. അഖില്‍ മാരാരുടെ എന്‍ട്രിയില്‍ പ്രേക്ഷകരുടെ പ്രതികരണം അടിയില്‍ കമന്റായി കിടക്കുന്നുണ്ട്. അത് വായിക്കുമ്പോഴാണ് കൂടുതല്‍ സന്തോഷം. എന്നെ പിന്തുണച്ചവര്‍ക്കും എനിക്ക് വേണ്ടി സംസാരിച്ചവര്‍ക്കും, എനിക്ക് വേണ്ടി വോട്ട് പിടിച്ചവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. വല്യ വിജയമാണ്. എന്റെയടുത്ത് പറഞ്ഞത്, ബിഗ് ബോസില്‍ തന്നെ ഏകദേശം…

    Read More »
  • ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്ക് കോടികള്‍ കീശയിലാക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും ശക്തിധരന്‍

    തിരുവനന്തപുരം : കൈതോലപ്പായയിലെ പണം കടത്ത് ആരോപണം ആവര്‍ത്തിച്ച് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍. കോടികള്‍ കീശയിലാക്കിയത് ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്കാണെന്നും വാങ്ങിയ കാശിന് പാര്‍ട്ടിയില്‍ കണക്കില്ലെന്നും ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഏതുകാലത്തും കര്‍ക്കശമായ ചെലവ് വരവ് കണക്കുകള്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയായിരുന്നു ഇത്. വിഭാഗീയത കൊടുമ്പിരിക്കൊണ്ട കാലശേഷമാണ് ഇത് താളം തെറ്റിയത്. കോണ്‍ഗ്രസിന് വേണ്ടി ആരോപണമുന്നയിക്കുന്നുവെന്ന എം വി ഗോവിന്ദന്റെ ആരോപണത്തിന് ‘എന്റെ രക്തത്തിന്റെ രാഷ്ട്രീയ ഡി എന്‍ എ ആര്‍ക്കും മനസിലാകുന്നില്ല’? എന്നായിരുന്നു ശക്തിധരന്‍ നല്‍കിയ മറുപടി. കൈതോലപ്പായയില്‍ ഉന്നത സിപിഎം നേതാവ് പണം കടത്തിയെന്നാണ് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്. കൈതോലപ്പായയില്‍ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്നായിരുന്നു ഫെയ്‌സ്ബുക് പോസ്റ്റിലൂടെയുള്ള ഗുരുതര ആരോപണം. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരന്‍ വ്യക്തമാക്കിയിരുന്നു. സിപിഎം പത്രമായ…

    Read More »
  • 60 വര്‍ഷമായി ഒരുപോളകണ്ണടച്ചിട്ടില്ല! 80 ാം വയസിലും ‘സ്ലീപ് മോഡില്ലാതെ’ തായ് എന്‍ഗോ

    ഒരു ദിവസം ഉറക്കം ശരിയായില്ലായെങ്കില്‍ തന്നെ നമ്മുടെ അവസ്ഥ എന്തായിരിക്കും? അപ്പോള്‍ പിന്നെ ദിവസങ്ങളോളം ഉറങ്ങാതിരുന്നാല്‍ ഒരാളുടെ അവസ്ഥ എന്തായിരിക്കും? അപ്പോള്‍ 60 വര്‍ഷം ഒരാള്‍ ഉറങ്ങാതിരുന്നാലോ? സംഗതി സത്യമാണ്; വിയറ്റ്‌നാം സ്വദേശിയായ തായ് എന്‍ഗോ (80) അരനൂറ്റാണ്ടിലേറെയായി ഉറങ്ങിയിട്ടില്ലത്രെ! തായ് എന്‍ഗോക്ക് 1962 മുതല്‍ ഉറങ്ങാനേ പറ്റാത്ത അവസ്ഥയിലൂടെ കടന്നു പോവുകയാണ് എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ കുടുംബമോ കൂട്ടുകാരോ അയല്‍ക്കാരോ ഒന്നും തന്നെ അദ്ദേഹം ഉറങ്ങുന്നത് കണ്ടിട്ടില്ല. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഈ അവസ്ഥയെ കുറിച്ച് പഠിക്കാന്‍ നിരവധി സംഘമെത്തിയിരുന്നു. അവരും എന്‍ഗോക്ക് ഉറങ്ങുന്നത് കണ്ടിട്ടില്ല. സ്ഥിരമായ നിദ്രാവിഹീനത എന്ന അവസ്ഥയാണ് എന്‍ഗോക്കിന്. എന്നാല്‍, വിശ്രമമില്ലാത്ത ഈ അവസ്ഥ കാരണം എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ ഈ അവസ്ഥയെ കുറിച്ച് ചിത്രീകരിക്കാന്‍ പോയ യൂട്യൂബര്‍ ഡ്ര്യൂ ബിന്‍സ്‌കി പറയുന്നത് 1962 മുതല്‍ എന്‍ഗോക്ക് ഉറങ്ങിയിട്ടില്ല എന്നാണ്. അതിന് കാരണമായി ചിലര്‍ പറയുന്നത് ജഠടഉ (ജീേെൃേമൗാമശേര…

    Read More »
Back to top button
error: