Social MediaTRENDING

വരന്റയും വധുവിന്റെയും തല കൂട്ടിയിടിപ്പിച്ച് ‘നടയടി’, പിന്നാലെ കരഞ്ഞ് വീട്ടില്‍ കയറി യുവതി

വിവാഹത്തിന് പല തരത്തിലുള്ള ആചാരങ്ങളും ഇന്നും പലരും പാലിക്കുന്നുണ്ട്. അത്തരത്തില്‍ പാലക്കാട് ഒരു വിവാഹത്തിന് പിന്നാലെ നടന്ന വ്യത്യസ്തമായ ആചാരമാണ് സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. വിവാഹത്തിന് വരന്റെ വീട്ടിലേക്ക് കയറുന്ന വധുവിന്റെയും വരന്റെയും തല തമ്മില്‍ കൂട്ടിയിടിച്ചു കൊണ്ടാണ് ആചാരം.

Signature-ad

വിവാഹ വീട്ടില്‍ നിന്നുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വധുവിന്റെയും വരന്റെയും തലകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിന് പിന്നാലെ വേദന കൊണ്ട് വധു തലയില്‍ കൈവെക്കുന്നതും വിഡിയോയില്‍ കാണാം.

പാലക്കാട് പല്ലശ്ശന സ്വദേശികളാണ് ഇരുവരും. എന്നാല്‍, ആചാരത്തിനെതിരേ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയാണ്. ‘പെണ്‍കുട്ടി കരഞ്ഞു കൊണ്ട് മാത്രമേ ഭര്‍ത്താവിന്റെ വീട്ടില്‍ കയറാന്‍ പാടുള്ളുവത്രേ’, ‘എന്തൊരു പ്രാകൃതമായ ചടങ്ങുകള്‍’… തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.

എന്നാല്‍, ഇതിനു മുമ്പും പാലക്കാട് ഇത്തരത്തിലുള്ള ചടങ്ങുകള്‍ നടന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരിക്കല്‍ ഇത്തരം സംഭവത്തിനു പിന്നാലെ വധു തല കറങ്ങി വീണിരുന്നുവെന്നും പാലക്കാട് സ്വദേശിനി പറഞ്ഞു.

Back to top button
error: