Social MediaTRENDING

ഇത്തിരി കുഞ്ഞൻ ഹാൻഡ് ബാ​ഗ് കാണാൻ ഭൂതക്കണ്ണാടിയോ മൈക്രോസ്കോപ്പോ കൈയില്‍ കരുതണം; വിലയോ 51 ലക്ഷം രൂപ!

ഡിസൈനർ വസ്തുക്കൾ, അത് ബാഗാവട്ടെ വസ്ത്രമാകട്ടെ ആഭരണങ്ങളാകട്ടെ… അങ്ങനെ എന്ത് തന്നെയായാലും അത് പലപ്പോഴും നമ്മുടെ കാഴ്ചയെയും യുക്തിയെയും ചോദ്യം ചെയ്യുന്നവയായിരിക്കും. ഇരുമ്പ് കൊണ്ട് നിർമ്മിച്ച ബാഗ്, മാലിന്യത്തിൽ നിന്നും നിർമ്മിച്ച വസ്ത്രം എങ്ങനെ പല തരത്തിലും കാഴ്ചക്കാരിൽ ആശ്ചര്യമുണ്ടാക്കുന്നവയായിരിക്കും അത്തരം ഡിസൈനർ വസ്തുക്കൾ. കഴിഞ്ഞ ദിവസം അത്തരത്തിൽ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയ ഒരു ബാഗ് പുറത്തിറങ്ങി. ബാഗിൻറെ പ്രത്യേക അത് കണാൻ ഒരു ഭൂതക്കണ്ണാടിയോ മൈക്രോസ്കോപ്പോ കൈയിൽ കരുതണമെന്നതാണ്. എന്നാൽ, ആ ബാഗ് വിറ്റ് പോയതാകട്ടെ 51 ലക്ഷം രൂപയ്ക്കും.

ലൂയി വിറ്റൺ മോണോഗ്രാം ഫീച്ചർ ചെയ്ത MSCHF എന്ന അമേരിക്കൻ കമ്പനി നിർമ്മിച്ച ഇത്തിരിക്കുഞ്ഞൻ ഹാൻഡ് ബാഗാണ് ഓൺലൈൻ ലേലത്തിൽ ഇത്രയും ഉയർന്ന തുകയ്ക്ക് വിറ്റ് പോയത്. ഈ ഇത്തിരി കുഞ്ഞൻ ഹാൻഡ് ബാഗിന് 63,000 ഡോളറാണ് (ഏകദേശം 51.6 ലക്ഷം രൂപ) ഓൺലൈൻ ലേലത്തിലൂടെ ലഭിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഈ മാസ്റ്റർപീസ് ബാഗിന് നിയോൺ പച്ച നിറമാണ്. ഒറ്റനോട്ടത്തിൽ കാണാൻ കഴിയില്ലെങ്കിലും അത് നിർമ്മിക്കാനെടുത്ത കരവിരുത് അതിശയിപ്പിക്കുന്നതാണ്. ഓരോ തുന്നലും അതിവിദഗ്ദമായും വിശദാശംങ്ങളോടെയുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കുഞ്ഞൻ ഹാൻഡ് ബാഗ് കൂടിയാണിത്. 657 x 222 x 700 മൈക്രോമീറ്റർ വലിപ്പം മാത്രമാണ് ബാഗിനുള്ളത്. 2-ഫോട്ടോൺ പോളിമറൈസേഷൻ പ്രിൻറിംഗ് രീതികൾ ഉപയോഗിച്ചാണ് ഈ ബാഗിൻറെ നിർമ്മാണമെന്നും MSCHF അവകാശപ്പെടുന്നു. അമേരിക്കൻ സംഗീതജ്ഞനും ഡിസൈനറുമായ ഫാരെൽ വില്യംസ് ആരംഭിച്ച ഓൺലൈൻ ലേല കേന്ദ്രമായ ജൂപ്പിറ്ററാണ് ലേലം നടത്തിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. വൈറൽ സെൻസേഷനുകളായി മാറിയ ഉൽപ്പന്നങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രത്യേക വൈദഗ്ദ്യമുള്ള അമേരിക്കൻ കമ്പനിയാണ് 2018-ൽ സ്ഥാപിതമായ MSCHF.

 

View this post on Instagram

 

A post shared by MSCHF (@mschf)

Back to top button
error: