Social MediaTRENDING

വാട്ട് ആന്‍ ഐഡിയ സര്‍ജി! കിണറ്റില്‍ വീണ പുലിയെ ‘വിരട്ടി പുറത്തെത്തിച്ചു’

നാട്ടില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് ഇപ്പോള്‍ പതിവാണ്. അത്തരത്തില്‍ ഇറങ്ങുന്ന മൃഗങ്ങളുടെ പല തരത്തിലുള്ള വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അടുത്തിടെ കേരളത്തില്‍ ഇറങ്ങിയ കരടി കിണറ്റില്‍ മുങ്ങി ചത്ത സംഭവം ഏറെ ചര്‍ച്ചയായിരുന്നു. അത്തരത്തില്‍ കര്‍ണാടകയിലെ ആഴമുള്ള കിണറ്റില്‍ വീണ പുള്ളിപ്പുലിയെ രക്ഷിച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

https://twitter.com/singhsahana/status/1671872686492983296?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1671872686492983296%7Ctwgr%5Eaaf563d2f151d8390258ed8d2090e52c8c32628f%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralakaumudi.com%2Fnews%2Fnews.php%3Fid%3D1095432u%3Dleopard-fell-into-deep-well-in-karnataka–rescued-idea

Signature-ad

വീഡിയോയില്‍ പുള്ളിപ്പുലി വീണ കിണറ്റില്‍ നിന്ന് അതിനെ തിരിച്ച് കയറ്റാന്‍ ശ്രമിക്കുന്ന ഗ്രാമീണരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കാണാം. ഗ്രാമവാസികള്‍ ആദ്യം പുലിയ്ക്ക് കയറാന്‍ ഏണി വച്ച് കൊടുക്കുന്നു. അതില്‍ കയറാതെ നിന്ന പുലിയെ ഏണിയില്‍ കയറ്റാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗമാണ് ഏറെ ചര്‍ച്ചയായത്.

അവര്‍ നീണ്ട ഒരു വടിയുടെ അറ്റത്ത് തീ കത്തിച്ച ശേഷം അത് കിണറ്റിനുള്ളില്‍ ഇറക്കി പുലിയെ ഭയപ്പെടുത്തുന്നു. തീ കണ്ട് പേടിച്ച പുലി ഏണിയിലൂടെ കയറുന്നതും തിരിച്ച് കാട്ടില്‍ പോകുന്നതും വീഡിയോയില്‍ കാണാം. സഹന സിംഗ എന്ന ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളും ലഭിക്കുന്നുണ്ട്.

 

Back to top button
error: