NEWSSocial Media

അമ്മയുടെ ഉപദേശം നെഞ്ചിലേറ്റി; മസാജിന് വന്ന മിഥുനില്‍നിന്ന് ഒഴിഞ്ഞുമാറി സെറീന

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ പലപ്പോഴും ചര്‍ച്ചകളില്‍ ഇടം നേടിയ കാര്യമാണ് അനിയന്‍ മിഥുന്‍ മറ്റുള്ളവരുടെ അടുത്തേക്ക് തല മസാജ് ചെയ്യാന്‍ പോകുന്ന കാര്യം. സീസണ്‍ തുടങ്ങി രണ്ട് മൂന്ന് ആഴ്ചയില്‍ തുടങ്ങിയ ഈ പ്രവണത ഇന്നലെ വരെയും തുടര്‍ന്ന് പോകുന്നുണ്ട്. ഫാമിലി വീക്കില്‍ ഇക്കാര്യം പറഞ്ഞ് സെറീനയെ അമ്മ വിലക്കിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും സെറീനയുടെ അടുത്ത് മസാജിന് പോയ മിഥുനെ ഒഴിവാക്കി വിടുന്നൊരു വീഡിയോ ആണ് ഇപ്പോള്‍ ബിഗ് ബോസ് പേജുകളില്‍ നിറയുന്നത്.

നാദിറ, ജുനൈസ്, സെറീന എന്നിവര്‍ സംസാരിക്കുന്നതിനിടെ ആണ് സംഭവം. ആദ്യം ഗാര്‍ഡന്‍ ഏരിയയിലെ സോഫയുടെ വശത്തിരുന്ന മിഥുന്‍ പതിയെ സെറീനയുടെ മടിയില്‍ കിടക്കാന്‍ വരികയായിരുന്നു. ഇത് മനസിലാക്കിയ സെറീന പതിയെ അവിടെ നിന്നും മാറി മറ്റൊരിടത്ത് ഇരുന്നു. ഇവിടേയ്ക്കും മിഥുന്‍ എത്തി. എന്നാല്‍ അവിടെ നിന്നും സെറീന എഴുന്നേറ്റ് മാറി ആദ്യമിരുന്ന സ്ഥലത്ത് എത്തി. ഇതിനിടെ സെറീനയെ മിഥുന്‍ നോക്കുന്നുമുണ്ട്. ഏറ്റവും ഒടുവില്‍ നാദിറയുടെ മടിയില്‍ മസാജിനായി മിഥുന്റെ തല ഇടംപിടിക്കുന്നതും വീഡിയോയില്‍ കാണാം.

Signature-ad

ഫാമിലി വീക്കില്‍ വന്നപ്പോഴാണ് സെറീനയുടെ അമ്മ നയം വ്യകതമാക്കിയത്. ”മസാജൊന്നും വേണ്ട, അത് അമ്മയ്ക്ക് ഇഷ്ടമില്ല” എന്നായിരുന്നു അമ്മയുടെ വാക്കുകള്‍. ഇതിന് ”മിഥുന്‍ ചേട്ടന്‍ എനിക്ക് സഹോദരനെ പോലെയാണ്”, എന്നാണ് സെറീന മറുപടി നല്‍കിയത്. ‘അതൊക്കെ ആയിക്കോട്ടേ. അതങ്ങനെ തന്നെ ഇരുന്നോട്ടെ. അമ്മയുടെ ഇഷ്ടം അമ്മ പറഞ്ഞതാ’, എന്നും അമ്മ പറഞ്ഞിരുന്നു.

അതേസമയം, ജൂലൈ രണ്ടാം തീയതിയാണ് ബിഗ് ബോസ് സീസണ്‍ അഞ്ചിന്റെ ഫിനാലെ നടക്കുക. നിലവില്‍, സെറീന, റെനീഷ, ജുനൈസ്, അഖില്‍ മാരാര്‍, ഷിജു, ശോഭ, റിനോഷ്, നാദിറ, അനിയന്‍ മിഥുന്‍ എന്നിവരാണ് ഷോയില്‍ അവശേഷിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: