NEWSSocial Media

ഈ പുണ്യമാസത്തില്‍ എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു! കടപ്പത്രങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച് സൗദി വ്യവസായി

ടം കൊടുത്ത പണമൊന്നും വേണ്ട എന്ന് പറഞ്ഞ് കടപ്പത്രങ്ങളെല്ലാം തീയിലിട്ട് കത്തിച്ച് വയോധികന്‍! എല്ലാവരേയും അമ്പരപ്പിച്ച ഈ സംഭവം നടന്നത് സൗദി അറേബ്യയിലാണ്. സൗദി വ്യവസായിയായ സലിം ബിന്‍ ഫദ്ഗാന്‍ അല്‍ റാഷിദി തനിക്ക് പണം തരാനുള്ളവരുടെ പേരു വിവരങ്ങളും മറ്റും എഴുതിയ കണക്കുപുസ്തകങ്ങള്‍ ചാരമാക്കുകയായിരുന്നു.

Signature-ad

”ഇവ കടപ്പത്രങ്ങളാണ്. പണം തരാനുള്ള എല്ലാവരോടും ഈ പുണ്യമാസത്തില്‍ ഞാന്‍ ക്ഷമിച്ചിരിക്കുന്നു.”-വീഡിയോയില്‍ സലിം പറയുന്നു.
വീഡിയോ നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സലീമിനെ അഭിനന്ദിച്ച് നിരവധി പേരാണ് പോസ്റ്റുകള്‍ പങ്കുവെച്ചത്. 13 ലക്ഷം പേര്‍ ഈ വീഡിയോ കാണുകയും ചെയ്തു.

മതപരമായി ഏറെ പ്രാധാന്യമുള്ള ഇസ്ലാമിക മാസമാണ് ദുല്‍ഹജ്ജ്. ഈ മാസത്തിലെ പത്താം ദിവസമാണ് ബലി പെരുന്നാള്‍ ആഘോഷിക്കുക. ഈ മാസത്തിന്റെ പവിത്രത തന്നെയാണ് ഇങ്ങനെയൊരു കാര്യം ചെയ്യാന്‍ കാരണമെന്നും സലിം പറയുന്നു.

 

Back to top button
error: