Social Media

  • ”നാളെ എന്റെ കല്യാണമാണ; നിങ്ങള്‍ വന്നാല്‍ നല്ല തല്ല് കിട്ടും”

    വിശേഷണങ്ങള്‍ക്ക് അതീതനായ താരമാണ് രജനികാന്ത്. സ്‌ക്രീനിലെ ഫയര്‍ ബ്രാന്‍ഡ് പ്രകടനവും, വെള്ളിത്തിരയ്ക്ക് വെളിയിലെ ആകര്‍ഷകമായ വ്യക്തിത്വവും അദ്ദേഹത്തിനെ, സമാനതകളില്ലാത്ത താരമാക്കി മാറ്റി. ”ഞാന്‍ വെറുപ്പിന്റെ കനലുകള്‍ താണ്ടി മുളച്ചൊരു ചെടിയാണ” ജയിലര്‍ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ രജനികാന്ത് പറഞ്ഞ വാക്കുകളുടെ അര്‍ത്ഥവും, കാരണവും എന്താണെന്ന അന്വേഷണത്തിലാണ് ആരാധകര്‍. ഇതിനിടയിലാണ് രജനിയെക്കുറിച്ച് മറ്റൊരു വീഡിയോ വൈറലാകുന്നത്. തമിഴിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍.എസ്. കഴിഞ്ഞദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍, രജനികാന്ത് തുടക്കസമയത്ത് വെറുപ്പ് സമ്പാദിച്ചതിന്റെ ചില കാരണങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. ”സിനിമാ ഇന്‍ഡസ്ട്രിയില്‍ വിജയിച്ചു തുടങ്ങിയ കാലഘട്ടങ്ങളില്‍ രജനികാന്തിന്റെ വ്യക്തിത്വത്തെ കുറിച്ച് ചിലര്‍ക്ക് മോശം ധാരണകള്‍ ഉണ്ടായിരുന്നു. മാധ്യമങ്ങളില്‍ നിന്നും വളരെ അകലം പാലിച്ചാണ് രജനി സംസാരിച്ചിരുന്നത്. 1981 ഫെബ്രുവരിയില്‍, തിരുപ്പതിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. വിവാഹത്തലേന്ന് മാധ്യമ പ്രതിനിധികളെ അദ്ദേഹം ക്ഷണിച്ചു വരുത്തി’ രജനികാന്ത് അവരോട് പറഞ്ഞത് നാളെ എന്റെ വിവാഹമാണ്, ഒരൊറ്റ മാധ്യമപ്രവര്‍ത്തകന്‍ പോലും അവിടേയ്ക്ക് വരാന്‍ പാടില്ല…

    Read More »
  • വീണ്ടും കടൽ കടന്നൊരു പ്രണയകഥ! ഫെയ്സ്ബുക്ക് സുഹൃത്തിനെ വിസിറ്റിംഗ് വിസയില്‍ ഇന്ത്യയിലെത്തിയ വിവാ​ഹം കഴിച്ച് 25കാരിയായ ശ്രീലങ്കന്‍ യുവതി

    ഹൈദരബാദ്: പ്രണയം രാജ്യാതിർത്തികൾ ലംഘിക്കുന്ന വിവിധ സംഭവങ്ങൾക്കാണ് അടുത്തിടെയായി രാജ്യം സാക്ഷിയായിട്ടുള്ളത്. ഇത്തരമൊരു സംഭവത്തിൽ ഫേസ്ബുക്ക് സുഹൃത്തിനെ വിസിറ്റിംഗ് വിസയിൽ ഇന്ത്യയിലെത്തിയ ശ്രീലങ്കൻ യുവതി വിവാഹം ചെയ്തു. വിഗ്നേശ്വരീയ് ശിവകുമാര എന്ന 25കാരിയാണ് വിസിറ്റിംഗ് വിസയിൽ ഇന്ത്യയിലെത്തി വിവാഹിതയായത്. ആന്ധ്രപ്രദേശിലെ വെങ്കടഗിരികോട്ട സ്വദേശിയായ 28കാരനെയാണ് യുവതി വിവാഹം ചെയ്തത്. ഓഗസ്റ്റ് 6ന് വിസാ കാലാവധി അവസാനിക്കുന്ന യുവതിക്ക് ചിറ്റൂർ ജില്ലാ പൊലീസ് ഇത് വ്യക്തമാക്കി നോട്ടീസ് അയച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വിവാഹ വിവരം വൈറലായതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് അയച്ചത്. ജൂലൈ 8ാം തിയതിയാണ് യുവതി ആന്ധ്ര പ്രദേശിലെത്തിയത്. ജൂലൈ 20നായിരുന്നു ഇവർ തമ്മിലുള്ള വിവാഹം. 2017ലാണ് ഇവർ ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളാവുന്നത്. യുവാവിൻറെ മാതാപിതാക്കളുടെ അനുവാദത്തോടെയാണ് വിവാഹമെന്നാണ് വിവരം. വിസ നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ യുവതിയുള്ളത്. ഭാവിയിൽ പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് പൊലീസ്. ഇന്ത്യൻ പൌരത്വം ലഭിക്കാനുള്ള നടപടി ക്രമങ്ങളേക്കുറിച്ച് ഡിഎസ്പി യുവതിയോട് വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ മറ്റ് രണ്ട്…

    Read More »
  • ടോയ്‍ലെറ്റ് ബ്രേക്കിന് അധികസമയമെടുക്കുന്നുവെന്ന് ബോസിന് പരാതി; ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസം യുവതിയുടെ രാജി!

    നിരവധി കാരണങ്ങൾ കൊണ്ട് നാം നമ്മുടെ ജോലി രാജി വയ്ക്കാറുണ്ട്. എന്നിരുന്നാലും ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസം രാജി വയ്ക്കുക എന്നത് വളരെ അപൂർവമോ അല്ലെങ്കിൽ അപൂർവങ്ങളിൽ അപൂർവമോ ആയ സംഭവം ആയിരിക്കും അല്ലേ? അതുപോലെ ഒരു അനുഭവം പങ്ക് വച്ചിരിക്കുകയാണ് റെഡ്ഡിറ്റിൽ ഒരു യുവതി. തിങ്കളാഴ്ച ജോലിയിൽ പ്രവേശിച്ച താൻ ബുധനാഴ്ച ജോലി രാജി വച്ച് അവിടെ നിന്നും ഇറങ്ങി എന്നാണ് യുവതി പറയുന്നത്. അതിന് കാരണമായി പറയുന്നത് അവളുടെ ബോസ് അവളോട് ദേഷ്യപ്പെട്ടു, വഴക്ക് പറഞ്ഞു എന്നതാണ്. പഠിച്ചു കൊണ്ടിരിക്കുന്ന തനിക്ക് ഓഫീസിൽ ആരെങ്കിലും ജോലി പറഞ്ഞു തന്നാൽ മാത്രമേ ചെയ്യാൻ കഴിയൂ. എന്നാൽ, ആരും, പ്രത്യേകിച്ച് അത് പറഞ്ഞ് തരികയോ തന്നെ കൊണ്ട് ആ ജോലി ചെയ്യിപ്പിക്കേണ്ടവരോ ഒന്നും അത് ചെയ്തില്ല. ഇതിന് പിന്നാലെ ബോസ് തന്നെ വിളിപ്പിക്കുകയായിരുന്നു. ബോസ് തന്നോട് ഒരുപാട് ദേഷ്യപ്പെട്ടു. താൻ ശരിക്ക് ജോലി ചെയ്യുന്നില്ല. വളരെ സ്ലോ ആണ് തുടങ്ങിയ പരാതികളാണ്…

    Read More »
  • ട്വിറ്റർ ആപ്പ് അപ്ഡേറ്റ് ചെയ്താൽ കിളി “പറന്നുപോകും”; ‘എക്സ്’ ആപ്പ് അപ്ഡേറ്റ്!

    സൻഫ്രാൻസിസ്കോ: ട്വിറ്റർ ഇനി പഴയ ട്വിറ്ററല്ല. ആപ്പ് അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ എക്സ് എന്ന ലോ​ഗോയോടെയും പേരൊടെയും ആയിരിക്കും ആപ്പ് എത്തുന്നത്. ട്വിറ്റർ ആപ്പിന്റെ പുതിയ ആൻഡ്രോയിഡ്, ഐഒഎസ് അപ്‌ഡേറ്റ് കഴിഞ്ഞ ദിവസമാണ് കമ്പനി അവതരിപ്പിച്ചത്. ഡാർക്ക് തീമിലുള്ള ആപ്പിന്റെ പുതിയ സ്ക്രീൻ ഷോട്ടുകൾ ഇപ്പൊൾ ​ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. സാധാരണ ലൈറ്റ് തീം ഉൾപ്പെടുത്തിയാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഡാർക്ക് തീമിലുള്ള ആപ്പിന്റെ പുതിയ സ്‌ക്രീൻ ഷോട്ടുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലുണ്ട്. എന്നാൽ സാധാരണ ലൈറ്റ് തീമും ഇതിലുണ്ട്. ട്വിറ്റർ ലോ​ഗോ ഉണ്ടായിരുന്ന ഇടത്തെല്ലാം പുതിയ ലോ​ഗോ സ്ഥാപിച്ചു കൊണ്ടാണ് അപ്ഡേറ്റാണ് നടത്തിയിരിക്കുന്നത്. എക്‌സ്.കോർപ്പ് ആണ് ആപ്പ് പ്ലേ സ്റ്റോറിൽ വിതരണം ചെയ്യുന്നത്. ഇക്കഴിഞ്ഞ 23 നായിരുന്നു ആപ്പ് റീബ്രാൻഡ് ചെയ്യുകയാണെന്ന് എലോൺ മസ്ക് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ട്വിറ്ററിന്റെ വെബ്‌സൈറ്റിലെ ലോഗോകൾ മാറ്റുകയും x.com എന്ന യുആർഎൽ സൈറ്റുമായി കണക്ട് ചെയ്യുകയും ചെയ്തിരുന്നു. ലോകത്തിലെ എറ്റവും പ്രശസ്തമായ…

    Read More »
  • പിടിച്ചു ഞാനവനെന്നെക്കെട്ടി! തത്തയെ രക്ഷിക്കാന്‍ പാറ കയറി യുവതി, തത്ത പറന്ന് താഴെയെത്തി; യുവതിയെ രക്ഷിക്കാന്‍ റെസ്‌ക്യൂ ടീം

    സ്വന്തം വളര്‍ത്തുമൃഗങ്ങളെയും പക്ഷികളെയും ഒക്കെ ഒരുപാട് സ്‌നേഹിക്കുന്നവരായിരിക്കും നമ്മള്‍. ചിലപ്പോള്‍ അവയ്ക്ക് എന്തെങ്കിലും പറ്റുമെന്ന അവസ്ഥ വന്നാല്‍ ഏതറ്റം വരെയും പോകാനും നാം തയ്യാറാവാറുണ്ട്. എന്നാല്‍, തന്റെ വളര്‍ത്തു തത്തയ്ക്ക് വേണ്ടി ഒരു യുവതി ചെയ്തത് കുറച്ച് കടന്ന കയ്യായിപ്പോയി എന്ന് പറയേണ്ടി വരും. മാത്രമല്ല, അവള്‍ തന്നെ താനെടുത്ത ആ തീരുമാനത്തില്‍ പിന്നെ ദു:ഖിക്കുക കൂടി ചെയ്തിട്ടുണ്ടാവും. സംഭവം ഇങ്ങനെ: വെയില്‍സില്‍ നിന്നുമുള്ള യുവതിയെയാണ് സ്വന്തം തത്ത പറ്റിച്ചത്. പാറകള്‍ക്കിടയിലൂടെ നടക്കുകയായിരുന്നു യുവതി. അവള്‍ക്കൊപ്പം വേറെയും അനേകം പേരുണ്ടായിരുന്നു. അവര്‍ക്കെല്ലാം വളര്‍ത്തു തത്തകളും. അങ്ങനെ വളര്‍ത്തുതത്തകളും ഉടമകളുമൊക്കെയായി അടിപൊളിയായി യാത്ര തുടരുന്നതിനിടയിലാണ് അത് സംഭവിച്ചത്. എവിടെ നിന്നാണ് എന്ന് അറിയില്ല ഒരു കായല്‍പുള്ള് അങ്ങോട്ട് പറന്നുവന്നു. ഇത് തത്തകളെ പേടിപ്പിച്ചു. യുവതിയുടെ തത്ത പാറകള്‍ക്ക് മുകളിലേക്ക് പറന്നു പോയി. എന്നാല്‍, തത്തയെ പിന്തുടരാന്‍ തന്നെ യുവതി തീരുമാനിച്ചു. അങ്ങനെ യുവതി തത്തയെ രക്ഷിക്കാനും തനിക്കൊപ്പം കൂട്ടാനും വേണ്ടി പാറ കേറി.…

    Read More »
  • പാര്‍വ്വതി വീണ്ടും സിനിമയിലേക്കോ? ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു

    ആദ്യകാല നായികമാരില്‍ പലരും സിനിമയിലേക്ക് തിരിച്ചുവന്നു കഴിഞ്ഞു. പണ്ടത്തെ പോലെ അമ്മ വേഷങ്ങളല്ല തിരിച്ചുവരുന്ന നായികമാരെ കാത്തിരിയ്ക്കുന്നത്. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍ ഇതിനോടകം പലരും ചെയ്തു കഴിഞ്ഞു. ഇനിയും മടങ്ങിവരാതെ നില്‍ക്കുന്ന നടിമാരില്‍ ഒരാളാണ് പാര്‍വ്വതി ജയറാം. എല്ലാ അഭിമുഖങ്ങളിലും പാര്‍വ്വതി ഇനി അഭിനയിക്കില്ലേ എന്ന ചോദ്യം ജയറാമിന് നേരിടേണ്ടി വരാറുണ്ട്. അഭിനയം നിര്‍ത്തിയത് പാര്‍വ്വതിയുടെ സ്വന്ത ഇഷ്ടപ്രകാരമാണെന്ന് ജയറാമും പറയും.ആ തീരുമാനം പാര്‍വ്വതി മാറ്റിയോ, പാര്‍വ്വതി സിനിമയിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുകയാണോ.. നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ ഏറ്റവും അധികം വരുന്ന കമന്റുകള്‍ ഇതാണ്. ഒരു പുതിയ തുടക്കം എന്നു പറഞ്ഞ് വര്‍ക്കൌട്ട് ചെയ്യുന്ന ഒരു വീഡിയോ പാര്‍വ്വതി ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. മകന്‍ കാളിദാസ് ജയറാമാണ് വീഡിയോ പകര്‍ത്തിയത്. ശരീരമൊക്കെ നന്നായി സിനിമിയലേക്ക് തിരിച്ചുവരാനുള്ള പുറപ്പാടാണോ ഇത് എന്ന് ചോദിച്ച് കമന്റുകളും വരാന്‍ തുടങ്ങി. എന്നാല്‍, സിനിമയിലേക്ക് വരാന്‍ വേണ്ടിയല്ല, ബോഡി കൂടുതല്‍ ഫിറ്റാകാന്‍ വേണ്ടി വര്‍ക്കൌണ്ട് ആരംഭിച്ചതാണ്.…

    Read More »
  • ലുങ്കി പാൻറ്സിൽ കൂൾ ലുക്കിൽ റാംപ് വാക്ക് ചെയ്ത് രൺബീർ കപൂറിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

    നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് രണ്‍ബീര്‍ കപൂര്‍. ഇപ്പോഴിതാ ലുങ്കി പാന്‍റ്സില്‍ കൂള്‍ ലുക്കില്‍ റാംപ് വാക്ക് ചെയ്ത് രണ്‍ബീര്‍ കപൂറിന്‍റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ത്യാ കോച്ചർ വീക്കിൽ ഡിസൈനർ കുനാൽ റാവലിന്‍റെ ഷോസ്റ്റോപ്പറായി റാംപ് വാക്ക് ചെയ്യുന്ന രൺബീർ കപൂർ ഫ്യൂഷൻ ലുങ്കി പാന്‍റ്സ് ധരിച്ചാണ് എത്തിയത്. കറുപ്പ് ലുങ്കി പാന്‍റ്സും ഡീപ്പ് ബ്ലൂ ഫുൾസ്ലീവ് ഹെവി കുര്‍ത്തയുമാണ് താരത്തിന്‍റെ വേഷം. സീക്വിൻ വർക്കുകളും സിൽവർ ബട്ടണുകളും കൊണ്ട് ഡിസൈന്‍ ചെയ്ത് ഔട്ട്ഫിറ്റ് ശരിക്കും താരത്തിന് രാജകീയ ലുക്ക് തന്നെ നല്‍കി. ബ്ലാക്ക് ഷൂസാണ് ഇതിനൊപ്പം രണ്‍ബീര്‍ സ്റ്റൈല്‍ ചെയ്തത്. രണ്‍ബീറിന്‍റെ സ്റ്റൈലന്‍ റാംപ് വാക്കിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. View this post on Instagram   A post shared by FDCI (@fdciofficial) അതേസമയം, പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ ബ്രൈഡൽ കോച്ചർ ഷോയില്‍ തിളങ്ങിയ ആലിയ…

    Read More »
  • ‘സാലഡിലെ ഉരുണ്ട റബര്‍ പോലത്തെ സാധനം ഒച്ച് ആയിരുന്നു എന്നറിഞ്ഞത് മാസങ്ങള്‍ക്കു ശേഷം’

    വെജിറ്റേറിയന്‍ ഭക്ഷണത്തെക്കുറിച്ചുള്ള, എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയുടെ അഭിപ്രായപ്രകടനം വലിയ ചര്‍ച്ചയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ത്തിവിട്ടത്. ഈ പശ്ചാത്തലത്തില്‍ ചില ഭക്ഷണാനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്, ഡോ. എസ്എസ് ലാല്‍ ഈ കുറിപ്പില്‍. ലോകത്ത് പലയിടത്തും ജോലി ചെയ്ത ഡോക്ടറും കോണ്‍ഗ്രസ് നേതാവുമായ എസ്എസ് ലാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം: സുധാ മൂര്‍ത്തിയും ഒച്ചും തേളും ബീഫും ശ്രീമതി സുധാ മൂര്‍ത്തിയുടെ വിവാദമായ അഭിപ്രായം കേട്ടിട്ട് വെജിറ്റേറിയന്‍ ഭക്ഷണമാണോ നോണ്‍വെജിറ്റേറിയന്‍ ഭക്ഷണമാണോ നല്ലതെന്ന തര്‍ക്കത്തില്‍ ചെന്നുപെട്ട ചില ശുദ്ധാത്മാക്കള്‍ നാട്ടിലുണ്ട്. ശുദ്ധാത്മാക്കളായി നടിക്കുന്നവരും. ഭക്ഷണമല്ല ഇവിടെ പ്രശ്‌നം. ഒരാള്‍ അയാള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതില്‍ മറ്റൊരാള്‍ക്ക് തെറ്റ് കണ്ടെത്താന്‍ കഴിയില്ല. ജനിച്ച പ്രദേശത്തിന്റെ പ്രത്യേകതകളാണ് നമ്മുടെ ഭക്ഷണ രീതി തീരുമാനിക്കുന്നത്. രാജ്യത്തെ പല പ്രദേശങ്ങളിലെയും ബ്രാഹ്‌മണര്‍ സസ്യഭുക്കുകള്‍ ആയിരിക്കുന്നത് അവര്‍ക്ക് സസ്യങ്ങള്‍ ആവശ്യമുള്ള തോതില്‍ ലഭിക്കുന്നതു കൊണ്ടാണ്. ബംഗാളിലെ ബ്രാഹ്‌മണര്‍ മത്സ്യം ഭക്ഷിക്കും. ജലത്തില്‍ വളരുന്ന സസ്യമായാണ് അവിടെ മത്സ്യത്തെ കാണുന്നത്.…

    Read More »
  • ‘നന്‍ പകല്‍ നേരത്തെ മയക്കം’ ചിലപ്പോള്‍ അത്ര നന്നല്ല! ഉറങ്ങിക്കിടന്ന യുവാവിന്റെ ഷര്‍ട്ടിനുള്ളില്‍ മൂര്‍ഖന്‍കയറി

    കാടിന് സമീപത്ത്, വെറും നിലത്തുള്ള ഉറക്കം അത്ര നല്ലതല്ലെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരു വീഡിയോ കാഴ്ചക്കാരന്റെ ചങ്കിടിപ്പ് കൂട്ടും. രണ്ട് ദിവസം മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിച്ച ഒരു വീഡിയോയിലാണ് ഒരാളുടെ ഷര്‍ട്ടിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ് കയറിയതായി കാണിച്ചത്. അദ്ദേഹത്തോടൊപ്പമുള്ളവര്‍ ഷര്‍ട്ടിനുള്ളില്‍ നിന്നും പാമ്പിനെ പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്നതും ഒടുവില്‍ സാമാന്യം വലിയൊരു പാമ്പ് ഷര്‍ട്ടിനുള്ളില്‍ നിന്നും പുറത്തേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. ചങ്കിടിപ്പോടെയല്ലാതെ വീഡിയോ കണ്ടിരിക്കാനാകില്ല. Watch: Large Cobra snake inside Man's shirt. Always Be careful while sleeping or sitting under trees. pic.twitter.com/XcRvmg5dlL — Ahmed Khabeer احمد خبیر (@AhmedKhabeer_) July 27, 2023 ആജ്തക് ജേര്‍ണലിസ്റ്റായ ഗോപി മണിയാറാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഗോപി ഇങ്ങനെ എഴുതി, ‘ഒരാളുടെ ഷര്‍ട്ടിനുള്ളില്‍ വലിയ മൂര്‍ഖന്‍ പാമ്പ്. മരങ്ങള്‍ക്ക് താഴെ ഇരിക്കുമ്പോഴോ ഉറങ്ങുമ്പോഴോ എപ്പോഴും ശ്രദ്ധിക്കുക’. വീഡിയോയുടെ തുടക്കത്തില്‍, ഒരു മരത്തിന് താഴെ…

    Read More »
  • വേദനിക്കുന്നൊരു കോടീശ്വരി! സ്വന്തമായി ആഡംബര വാഹനങ്ങൾ, പ്രൈവറ്റ് ജെറ്റുകൾ; പക്ഷേ…

    ആഡംബര വാഹനങ്ങളും വീടുകളും സുഖസൗകര്യങ്ങളും ഒക്കെ നിറഞ്ഞ ജീവിതമാണ് തന്റേതെങ്കിലും താൻ സംതൃപ്ത അല്ലെന്ന് അമേരിക്കൻ യുവ സംരംഭക. യുഎസ് ആസ്ഥാനമായുള്ള സംരംഭകയായ ജെസീക്ക മാഹ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. സാമ്പത്തിക മാനേജ്മെന്റിൽ ചെറുകിട ബിസിനസുകളെ സഹായിക്കുന്ന ഒരു ഫിൻടെക് കമ്പനിയുടെ സ്ഥാപകയാണ് ഇവർ. വളരെ ചെറിയ പ്രായത്തിൽ തന്നെ സ്വന്തമായി ഒരു ബിസിനസ് എന്ന ആഗ്രഹത്തിൽ നിന്നും കാലക്രമേണ അവർ കെട്ടിപ്പടുത്തതാണ് തൻറെ ബിസിനസ് സാമ്രാജ്യം. ഇന്ന് ലോകമെമ്പാടുമുള്ള സംരംഭകർക്ക് ഇവർ ഒരു പ്രചോദനവും മാതൃകയും ഒക്കെയാണ്. എന്നാൽ, ആഡംബര വാഹനങ്ങളും പ്രൈവറ്റ് ജെറ്റുകളും അടങ്ങുന്ന സുഖസൗകര്യങ്ങളും ആഡംബരപൂർവമായ ജീവിതവും ഒക്കെ തനിക്ക് ഉണ്ടെങ്കിലും താൻ സന്തുഷ്ട അല്ല എന്ന് വെളിപ്പെടുത്തിരിക്കുകയാണ് ഇപ്പോൾ ജസീക്ക. താൻ സെലിബ്രിറ്റികളെ ഡേറ്റ് ചെയ്യാറുണ്ട് എന്നും അവൾ വെളിപ്പെടുത്തിയിരുന്നു. പുറമേ നിന്നു നോക്കുമ്പോൾ മറ്റുള്ളവർക്ക് അസൂയ തോന്നിപ്പിക്കുന്ന ജീവിതമാണ് തന്റേതെങ്കിലും താൻ ആഴ്ചയിൽ 60 മണിക്കൂറോളം കഠിനമായി ജോലി…

    Read More »
Back to top button
error: