NEWSSocial Media

”നാളെ എന്റെ കല്യാണമാണ; നിങ്ങള്‍ വന്നാല്‍ നല്ല തല്ല് കിട്ടും”

വിശേഷണങ്ങള്‍ക്ക് അതീതനായ താരമാണ് രജനികാന്ത്. സ്‌ക്രീനിലെ ഫയര്‍ ബ്രാന്‍ഡ് പ്രകടനവും, വെള്ളിത്തിരയ്ക്ക് വെളിയിലെ ആകര്‍ഷകമായ വ്യക്തിത്വവും അദ്ദേഹത്തിനെ, സമാനതകളില്ലാത്ത താരമാക്കി മാറ്റി. ”ഞാന്‍ വെറുപ്പിന്റെ കനലുകള്‍ താണ്ടി മുളച്ചൊരു ചെടിയാണ” ജയിലര്‍ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ രജനികാന്ത് പറഞ്ഞ വാക്കുകളുടെ അര്‍ത്ഥവും, കാരണവും എന്താണെന്ന അന്വേഷണത്തിലാണ് ആരാധകര്‍. ഇതിനിടയിലാണ് രജനിയെക്കുറിച്ച് മറ്റൊരു വീഡിയോ വൈറലാകുന്നത്.

തമിഴിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍.എസ്. കഴിഞ്ഞദിവസം നല്‍കിയ ഒരു അഭിമുഖത്തില്‍, രജനികാന്ത് തുടക്കസമയത്ത് വെറുപ്പ് സമ്പാദിച്ചതിന്റെ ചില കാരണങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി.

Signature-ad

”സിനിമാ ഇന്‍ഡസ്ട്രിയില്‍ വിജയിച്ചു തുടങ്ങിയ കാലഘട്ടങ്ങളില്‍ രജനികാന്തിന്റെ വ്യക്തിത്വത്തെ കുറിച്ച് ചിലര്‍ക്ക് മോശം ധാരണകള്‍ ഉണ്ടായിരുന്നു. മാധ്യമങ്ങളില്‍ നിന്നും വളരെ അകലം പാലിച്ചാണ് രജനി സംസാരിച്ചിരുന്നത്. 1981 ഫെബ്രുവരിയില്‍, തിരുപ്പതിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. വിവാഹത്തലേന്ന് മാധ്യമ പ്രതിനിധികളെ അദ്ദേഹം ക്ഷണിച്ചു വരുത്തി’

രജനികാന്ത് അവരോട് പറഞ്ഞത് നാളെ എന്റെ വിവാഹമാണ്, ഒരൊറ്റ മാധ്യമപ്രവര്‍ത്തകന്‍ പോലും അവിടേയ്ക്ക് വരാന്‍ പാടില്ല എന്നായിരുന്നു. അക്കാലത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്ന എംപി മണി, മാധ്യമങ്ങള്‍ വന്നാലെന്തു ചെയ്യും എന്ന് തിരിച്ചു ചോദിച്ചപ്പോള്‍ തല്ലുകൊള്ളും എന്നായിരുന്നു” രജനിയുടെ പ്രതികരണമെന്നും ആര്‍.എസ്. പറയുന്നു.

മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും രജനി അകലം പാലിച്ചതുകൊണ്ടുതന്നെ രജനികാന്തുമായി ബന്ധപ്പെട്ട് വരുന്ന ചെറിയ വിഷയങ്ങള്‍ പോലും അക്കാലത്തെ മാധ്യമപ്രവര്‍ത്തകര്‍ ഊതിപ്പെരുപ്പിച്ച് വാര്‍ത്തകള്‍ നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മാധ്യമങ്ങളെ രജനികാന്ത് അകറ്റി നിര്‍ത്തിയതാണ് ഇതിനു പിന്നില്‍. എല്ലാക്കാലത്തും സിനിമാ ഇന്ഡസ്ട്രിയിലെ താരങ്ങള്‍ക്കിടയില്‍ മത്സരവും, ശീതയുദ്ധങ്ങളും ഉണ്ടാകാറുണ്ട്- ആര്‍.എസ്. പറയുന്നു.

 

Back to top button
error: