Social Media

  • രാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ ഒരുക്കമെന്ന് ബോളിവുഡ് നടിയും മോഡലുമായ ഷെർലിൻ ചോപ്ര; പക്ഷേ…

    മുംബൈ: രാഹുല്‍ ഗാന്ധിയെ വിവാഹം കഴിക്കാന്‍ തയാറാണെന്ന് നടി ഷെര്‍ലിന്‍ ചോപ്ര. അപകീര്‍ത്തിക്കേസ് സ്റ്റേ ചെയ്തതും എം.പി സ്ഥാനം തിരികെ ലഭിച്ച് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലെത്തിയതുമെല്ലാം സജീവ ചര്‍ച്ചയിലിരിക്കെ ബോളിവുഡ് നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര അദ്ദേഹത്തെക്കുറിച്ച് നടത്തിയ ഒരു കമന്റ് വൈറലായിരിക്കുകയാണ്. ക്രോണിക് ബാച്ചിലറായ രാഹുലിനെ ചുറ്റിപ്പറ്റി പലപ്പോഴും വിവാഹ ചര്‍ച്ചകള്‍ ഉയരാറുണ്ട്. ഇതുമായി ബന്ധപ്പെടുത്തി ഷെര്‍ലിന്‍ ചോപ്രയോടുള്ള പാപ്പരാസികളുടെ ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ് വൈറലായത്. മുംബൈയിലെ ബാന്ദ്രയില്‍ ഫാന്‍സിനൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യവെയാണ് ചോദ്യമുയര്‍ന്നത്. രാഹുലിനെ വിവാഹം കഴിക്കുമോ എന്ന തരത്തിലുള്ള ചോദ്യമാണ് ഒരാള്‍ ചോദിച്ചത്. ‘വിവാഹം കഴിക്കും, എന്തുകൊണ്ട് പറ്റില്ല. പക്ഷേ, വിവാഹത്തിനുശേഷം പേരിനൊപ്പമുള്ള കുടുംബപ്പേര് ഞാന്‍ മാറ്റില്ല’ -എന്നായിരുന്നു തമാശയോടെ ഷെര്‍ലിന്റെ മറുപടി.

    Read More »
  • ‘ഞാന്‍ മരിക്കുമ്പോള്‍ നിങ്ങള്‍ ബുദ്ധിമുട്ടണ്ട, യൂണിയന്‍ ഓഫീസില്‍ വിളിക്കണം, ഒരു മണിക്കൂറിനുള്ളില്‍ ശവമടക്കിനുള്ള പണവുമായി എത്തും’

    ‘ഞാന്‍ മരിക്കുമ്പോള്‍ നിങ്ങള്‍ ബുദ്ധിമുട്ടണ്ട. എന്റെ യൂണിയന്‍ ഓഫീസില്‍ വിളിക്കണം, അവര്‍ ഒരു മണിക്കൂറിനുള്ളില്‍ എന്റെ ശവമടക്കിനുള്ള പണവുമായി ഇവിടെ എത്തും’, അന്‍പത് വര്‍ഷത്തോളം കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്ന ഭാര്യാ പിതാവ് ജീവിച്ചരുന്ന കാലമത്രയും ഈ ഉറപ്പിന്മേലാണ് കഴിഞ്ഞത്. എന്നാല്‍, അദ്ദേഹം മരിച്ച് ഒരു വര്‍ഷത്തോടടുക്കുമ്പോഴും ആ വിശ്വാസം പാലിക്കപ്പെടാത്തതിന്റെ നോവ് പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരന്‍ ശ്രീകണ്ഠന്‍ കരിക്കകം. കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്റെ പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചാണ് ഫേയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം വിവരിച്ചിരിക്കുന്നത്. പണിക്കിറങ്ങിയ കാലം മുതല്‍ തുച്ഛമായ ശമ്പളത്തില്‍ നിന്ന് മിച്ചംപിടിച്ച് ഒരു മാസം പോലും മുടക്കം വരുത്താതെ അടച്ച പണമാണ് ഇന്നും ഫയലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്. ശ്രീകണ്ഠന്‍ കരിക്കകം പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം എന്റെ ഭാര്യയുടെ അച്ഛന്‍ ഏതാണ്ട് അന്‍പത് വര്‍ഷത്തോളം കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു. ചെളിയും മണ്ണും സിമന്റും ഒക്കെ കുഴഞ്ഞുമറിഞ്ഞ ഒരു തരം കോണ്‍ക്രീറ്റ് ജീവിതം! പല തവണ അപകടങ്ങള്‍. രോഗങ്ങള്‍. പണിക്കിറങ്ങിയ കാലത്തു തന്നെ കെട്ടിട…

    Read More »
  • ‘അധികം കരയേണ്ട, വകുപ്പ് കാശുമുടക്കിയ സ്ഥലത്താണ് തോന്ന്യാസം’; കർഷകന്റെ വാഴ വെട്ടിയ സംഭവത്തിൽ സോഷ്യൽ മീഡിയ

    ⭕ കർഷകന്റെ വാഴകൾ കെഎസ്ഇബി വെട്ടി നശിപ്പിച്ചു.. കേൾക്കുമ്പോൾ ഒരു രോഷം തിളച്ചു പൊങ്ങുന്നില്ലേ.. ❓ ⭕ ഉയരം കൂടിയ പ്രത്യേകതരം ഇനം വാഴകൾ 220 KV ലൈനിന് താഴെ നട്ടാൽ അപകടമാണ്. ഒരു വൻ ദുരന്തം ഒഴിവാക്കാൻ കെഎസ്ഇബി ഇടപെട്ടു എന്നതാണ് വാസ്തവം.. ⭕ ലൈനിന് താഴെയുള്ള കോറിഡോറിൽ ഉയരം വെയ്ക്കുന്ന ഒരു സസ്യവും വെച്ച് പിടിപ്പിയ്ക്കാൻ പാടില്ല. ⭕ ആ സ്ഥലത്തിന് കെഎസ്ഇബി നഷ്ടപരിഹാരം കൊടുത്ത് ഏറ്റെടുത്തതാണ്. അവിടെ ഒരാൾക്ക് ഷോക്കേറ്റ പരാതി ഉണ്ടായിട്ടുമുണ്ട്. ⭕ ഇത് സെൻസേഷണൽ ആക്കേണ്ട വാർത്തയല്ല. ആ സ്ഥലത്ത് അത്തരം കൃഷികൾ നടത്താൻ പാടില്ലാത്തതുകൊണ്ടാണല്ലോ അവർക്ക് നഷ്ടപരിഹാരം കൊടുത്തത്. ⭕ ലൈൻ അയഞ്ഞു തൂങ്ങലൊക്കെ സംഭവിയ്ക്കാവുന്ന കാര്യമാണ്. അത് വഴി ആർക്കും അപകടം സംഭവിയ്ക്കാതിരിയ്ക്കാൻ ‘ അവിടെ ഇഞ്ചി, മഞ്ഞൾ തുടങ്ങിയ കൃഷികളേ ചെയ്യാവൂ എന്ന് പറയുന്നുണ്ട്. ⭕ അത്രയും ഉയർന്ന നഷ്ട പരിഹാരം ഈ ഭൂമിയ്ക്ക് കൊടുക്കുന്നുണ്ട്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചിരുന്നേൽ…

    Read More »
  • കൊല്ലത്ത് ഉദ്ഘാടനത്തിനെത്തിയ തമന്നയ്ക്കു സംഭവിച്ചത് കണ്ടോ?

    തെന്നിന്ത്യന്‍ താര റാണിയാണ് തമന്ന. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ഹൃദയങ്ങള്‍ കീഴടക്കിയ സിന്ധി പാരമ്പര്യമുള്ള തമന്ന ഭാട്ടിയ എന്ന തമന്ന ഇപ്പോള്‍ ബോളിവുഡിലും സജീവമാണ്. അതിനിടെ, നടിയുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കൊല്ലത്ത് കട ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സംഭവം. ഉദ്ഘാടനത്തിനു േശഷം വേദിയില്‍ നിന്നും നടി ഇറങ്ങി വരുന്നതിനിടെ ബാരിക്കേഡിനു മുകളിലൂടെ ഒരു യുവാവ് നടിയുടെ മുന്നിലേക്കു ചാടിവീണു. തമന്നയുടെ മുന്നിലെത്തിയ യുവാവ് അവരോട് അനുവാദം ചോദിക്കാതെ കൈ പിടിക്കുകയും ചെയ്തു. എന്നാല്‍, സാഹചര്യം മനസ്സിലാക്കി യുവാവിനോട് സ്‌നേഹത്തോടു കൂടി പെരുമാറുന്ന തമന്നയെ വീഡിയോയില്‍ കാണാം. നടിയുടെ അനുവാദമില്ലാെത കയ്യില്‍ പിടിച്ച യുവാവിനെ അവിടെയുണ്ടായിരുന്ന ബൗണ്‍സര്‍മാര്‍ പെട്ടന്നു തന്നെ തള്ളി നീക്കി. യുവാവിന് ഒരു ഫോട്ടോ എടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തമന്ന ഒരിഷ്ടക്കേടും പ്രകടമാക്കാതെ ആ ആഗ്രഹവും സാധിച്ചു കൊടുക്കുകയായിരുന്നു. തമന്നയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തുവരുന്നത്. അതേസമയം യുവാവിനു നേരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ഒരാളോട്…

    Read More »
  • വീഡിയോ ഷൂട്ടിന് വേണ്ടി മാലിന്യം വാരി; ഷൂട്ട് കഴിഞ്ഞപ്പോള്‍ അവിടെയിട്ട് മടക്കം

    സാമൂഹിക മാധ്യമങ്ങളിലെ പ്രശസ്തിക്ക് വേണ്ടി, കൈയടിക്ക് വേണ്ടി ആളുകള്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കാലമാണിത്. പ്രത്യേകിച്ചും സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ പലരും ആളുകള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധനേടാനായി പല വ്യാജ വീഡിയോകളും നിര്‍മ്മിക്കുന്നു. തങ്ങളുടെ ഫോളോവേഴ്‌സിന് മുന്നില്‍ തങ്ങള്‍ക്കുള്ള സാമൂഹിക പ്രതിബന്ധത കാണിക്കാനായി വ്യാജ വീഡിയോകള്‍ നിര്‍മ്മിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരും കുറവല്ല. അത്തരത്തില്‍ ഒരു വ്യാജ വീഡിയോ നിര്‍മ്മിക്കുന്ന ഒരു സാമൂഹിക മാധ്യമ സ്വാധീനമുള്ള വ്യക്തിയുടെ വീഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഇഇഠഢ CCTV IDIOTS എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘ദി സോഷ്യല്‍ ജോക്കര്‍’ എന്ന ടിക് ടോക്ക് ഉപയോക്താവാണ്, സാമൂഹിക മാധ്യമ സ്വാധീനമുള്ള മറ്റൊരു യുവതി, താന്‍ സാമൂഹിക പ്രതിബന്ധതയുള്ള ആളാണെന്ന് തോന്നിക്കാന്‍ വേണ്ടി മാത്രം ഒരു ബീച്ച് വൃത്തിയാക്കുന്ന വ്യാജ വീഡിയോ നിര്‍മ്മിക്കുന്നത് രഹസ്യമായി ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. യുവതി വ്യാജ വീഡിയോ നിര്‍മ്മിക്കുമ്പോള്‍ അവര്‍ക്ക് പുറകിലിരുന്ന് മറ്റൊരാള്‍ യാഥാര്‍ത്ഥ വീഡിയോ…

    Read More »
  • ”മിത്തിസം വകുപ്പ് മന്ത്രിയെന്ന് വിളിച്ചു തുടങ്ങണം, ഭണ്ഡാരത്തില്‍ നിന്നു കിട്ടുന്നത് മിത്തുമണി”

    സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഗണപതിയെക്കുറിച്ചുള്ള പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇപ്പോള്‍ അതില്‍ ഇടതുപക്ഷ നിലപാടിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സലിംകുമാര്‍. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം എന്നാണ് സലിംകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ”മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്.”- ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. നിരവധി പേരാണ് സലിംകുമാറിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. നിരവധി പേരാണ് താരത്തെ വിമര്‍ശിച്ചും പിന്തുണച്ചും രംഗത്തെത്തുന്നത്. മിത്തുകളെ ശാസ്ത്രമാക്കി വളച്ചൊടിക്കുന്നു എന്ന ഷംസീറിന്റെ പ്രസ്താവനയാണ് വിവാദമായത്. ഗണപതിയെ അപമാനിച്ചു എന്നു പറഞ്ഞുകൊണ്ട്…

    Read More »
  • സഹായിക്കാന്‍ വന്നവരെ ഇങ്ങനെ പേടിപ്പിക്കല്ലേടാ!!! വനപാലകരുടെ വാഹനത്തിന്റെ വാതില്‍ അടച്ച് കൊടുത്ത് കാട്ടാന

    മൃഗങ്ങളുടെ ഒരു ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചാല്‍ അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചേരാന്‍ ഇടയുള്ളത് ആന ഫാന്‍സ് അസോസിയേഷനില്‍ ആയിരിക്കും. ആക്രമണകാരികള്‍ ആണെങ്കില്‍ കൂടിയും മനുഷ്യനോട് ഏറെ ഇണങ്ങി നില്‍ക്കുന്ന ഒരു ജീവി കൂടിയാണ് ഇവ. പലപ്പോഴും ആനകളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും ഒക്കെ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഇത്തവണത്തെ വീഡിയോയിലെ നായകന്‍ ഒരു കാട്ടാനയാണ്. കാടിനോട് ചേര്‍ന്നുള്ള ഒരു ഒഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വനപാലകരുടെ ജീപ്പിനടുത്തേക്ക് കാട്ടാന നടന്ന് വരുന്നു. ജീപ്പിന്റെ ഇരുവശത്തെയും ഈരണ്ട് ഡോറുകളും തുറന്നിട്ടിരിക്കുന്നത് വീഡിയോയില്‍ കാണാം. ജീപ്പിന്റെ മുന്‍വശത്ത് കൂടി നടന്ന് വരുന്ന ആന പതുക്കെ ജീപ്പിന്റെ മുന്‍വാതില്‍ തന്റെ തുമ്പിക്കൈക്കൊണ്ട് അടയ്ക്കുന്നു. പിന്നാലെ രണ്ടാമത്തെ വാതിലും സമാനമായ രീതിയില്‍ അടയ്ക്കുന്നു. ആനയുടെ അടുത്ത നീക്കം ജീപ്പിനെ മറിച്ചിടാനുള്ള ശ്രമമായിരുന്നു. രണ്ട് മൂന്ന് തവണ തന്റെ മസ്തകം…

    Read More »
  • യൂണിഫോമില്‍ ബൈക്ക് അഭ്യാസം വൈറലായി; പോലീസുകാരന്‍ എയറിലും!

    ബൈക്കിലും കാറിലുമുള്ള അഭ്യാസങ്ങള്‍ റീലാക്കി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതാണ് ഇപ്പോള്‍ യുവാക്കള്‍ക്കിടയിലെ രീതി. അപകടകരമായ ഡ്രൈവിങ്ങും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇതില്‍ പലര്‍ക്കും ഭാരിച്ച തുക പോലീസും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും പിഴ നല്‍കാറുമുണ്ട്. എന്നാല്‍, വേലി തന്നെ വിളവ് തിന്നുന്നു എന്ന് പറയുന്നത് പോലെ പോലീസ് തന്നെ ഇത്തരത്തില്‍ മാസ് ഡ്രൈവിങ്ങ് നടത്തി റീല്‍ ആക്കിയാല്‍ എന്ത് ചെയ്യും. ഉത്തര്‍പ്രദേശിലാണ് സംഭവം. പോലീസ് യൂണിഫോം അണിഞ്ഞ് ബൈക്കുമായി നിരത്തില്‍ സ്റ്റണ്ട് നടത്തുകയും അത് വീഡിയോ ആക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്തത്. എന്നാല്‍, വീഡിയോ വൈറലാകുകയും അത് അയാള്‍ക്ക് തന്നെ പാരയായി. ജനങ്ങളെ അച്ചടക്കം പഠിപ്പിക്കുന്നവര്‍ തന്നെ ഇത്തരത്തില്‍ അഭ്യാസം കാണിക്കുന്നുവെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഒടുവില്‍ വീഡിയോ പോസ്റ്റുചെയ്ത സന്ദീപ് കുമാര്‍ ചൗബെ എന്ന പോലീസ് കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് പോലീസ്. പോലീസ് യൂണിഫോമില്‍ ഡ്യൂട്ടിയില്‍ ഇരിക്കെ നിയമവിരുദ്ധമായി ബൈക്ക് അഭ്യാസം നടത്തിയതിനാണ് സന്ദീപിനെതിരേ…

    Read More »
  • ഓടുന്ന കാറിന് മുകളിലിരുന്ന് മദ്യപിക്കുന്ന വീഡിയോ വൈറല്‍; പിന്നാലെ കൂടി പോലീസ്

    ന്യൂഡല്‍ഹി: യുവാക്കളുടെ സാഹസികത നിറഞ്ഞ വീഡിയോ നിരവധി പേര്‍ ട്വിറ്ററില്‍ പങ്കുവച്ചത് ജൂലൈ 29 ന് രാത്രിയോടെയാണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുകളിലിരുന്ന മദ്യപിക്കുന്ന രണ്ട് യുവാക്കളുടെ വീഡിയോയായിരുന്നു അത്. ആകാശ് കുമാര്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ച വീഡിയോയ്ക്ക് ഒപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു,”റോഡില്‍ കാറുമായി സ്റ്റണ്ട് ചെയ്യുന്ന വീഡിയോ വൈറലായി. ഗാസിയാബാദിലെ പോഷ് ഏരിയയായ ഇവിടെ വലിയ വ്യക്തികളുടെ വീടുകള്‍ ഉള്ള സ്ഥലം കൂടിയാണ്. തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ പോലും ഫലപ്രദമല്ലെന്ന ഭയം ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നു.” ഒപ്പമുള്ള വീഡിയോയില്‍ ഓടുന്ന കാറിന് മുകളിലിരുന്ന് രണ്ട് പേരില്‍ ഒരാള്‍ മദ്യപിക്കുന്നത് കാണാം. മദ്യപിച്ച ശേഷം അയാള്‍ കുപ്പി റോഡിലേക്ക് വലിച്ചെറിയുന്നു. പിന്നാലെ ഷര്‍ട്ടൂരാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ഗാസിയാബാദിലെ ഡിസിപി സിറ്റി കമ്മീഷണറേറ്റിന്റെ ട്വിറ്റര്‍ പേജില്‍, അന്ന് രാത്രി പത്തേ മുക്കാലോടെ ഒരു വീഡിയോയും ചിത്രവും പങ്കുവയ്ക്കപ്പെട്ടു. ഒപ്പമുള്ള കുറിപ്പില്‍ ഇങ്ങനെ എഴുതി. ‘ ഇന്ന്, സാമൂഹിക മാധ്യമങ്ങളിലൂടെ, കവി…

    Read More »
  • സ്ഥാനത്തിരിക്കാന്‍ രഞ്ജിത്തിന് യോഗ്യതയില്ലെന്ന് നേമം പുഷ്പരാജ്; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് വിനയന്‍

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയെ സ്വാധീനിക്കാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ശ്രമിച്ചെന്ന ആരോപണം ആവര്‍ത്തിച്ച് സംവിധായകന്‍ വിനയന്‍. ജൂറി അംഗമായ നേമം പുഷ്പരാജിന്റെ ശബ്ദസന്ദേശം വിനയന്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് പുരസ്‌കാരം ലഭിക്കാതിരിക്കാന്‍ രഞ്ജിത് ഇടപെട്ടുവെന്ന് നേരത്തെ വിനയന്‍ ആരോപിച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാനായി തുടരാന്‍ രഞ്ജിത്തിന് അര്‍ഹതയില്ലെന്നാണ് പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ നേമം പുഷ്പരാജ് പറയുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിനെ പുരസ്‌കാരങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിലേക്ക് ജൂറിയംഗങ്ങളില്‍ ഭൂരിപക്ഷവും എത്തിയത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണെന്നാണ് നേമം പുഷ്പരാജ് ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. ഭൂരിപക്ഷത്തിനൊപ്പം നില്‍ക്കുക എന്നതാണ് ജനാധിപത്യത്തിലെ രീതി. പത്തൊമ്പതാം നൂറ്റാണ്ടിലേത് വളരെ മോശം ആര്‍ട്ട് ഡയറക്ഷനാണെന്ന് പറഞ്ഞപ്പോള്‍ ഉള്‍ക്കൊള്ളാനായില്ല. എങ്കിലും ജനാധിപത്യം കണക്കിലെടുത്ത് എന്റെ അഭിപ്രായത്തെ മാറ്റി ഭൂരിപക്ഷത്തിനൊപ്പം നില്‍ക്കുകയായിരുന്നു. എങ്കിലും എന്റെ മനസില്‍ അതൊരു സംഘര്‍ഷമായി നിന്നു. കാരണം അതൊരു അനീതിയാണെന്ന് എനിക്ക് തോന്നിയിരുന്നുവെന്ന് പുഷ്പരാജ് പറഞ്ഞു. ഈ സമയത്താണ് എന്റെ കൂടെ കലാസംവിധാന…

    Read More »
Back to top button
error: