Social MediaTRENDING

ട്വിറ്റർ ആപ്പ് അപ്ഡേറ്റ് ചെയ്താൽ കിളി “പറന്നുപോകും”; ‘എക്സ്’ ആപ്പ് അപ്ഡേറ്റ്!

സൻഫ്രാൻസിസ്കോ: ട്വിറ്റർ ഇനി പഴയ ട്വിറ്ററല്ല. ആപ്പ് അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ എക്സ് എന്ന ലോ​ഗോയോടെയും പേരൊടെയും ആയിരിക്കും ആപ്പ് എത്തുന്നത്. ട്വിറ്റർ ആപ്പിന്റെ പുതിയ ആൻഡ്രോയിഡ്, ഐഒഎസ് അപ്‌ഡേറ്റ് കഴിഞ്ഞ ദിവസമാണ് കമ്പനി അവതരിപ്പിച്ചത്. ഡാർക്ക് തീമിലുള്ള ആപ്പിന്റെ പുതിയ സ്ക്രീൻ ഷോട്ടുകൾ ഇപ്പൊൾ ​ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. സാധാരണ ലൈറ്റ് തീം ഉൾപ്പെടുത്തിയാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

ഡാർക്ക് തീമിലുള്ള ആപ്പിന്റെ പുതിയ സ്‌ക്രീൻ ഷോട്ടുകൾ ഗൂഗിൾ പ്ലേ സ്റ്റോറിലുണ്ട്. എന്നാൽ സാധാരണ ലൈറ്റ് തീമും ഇതിലുണ്ട്. ട്വിറ്റർ ലോ​ഗോ ഉണ്ടായിരുന്ന ഇടത്തെല്ലാം പുതിയ ലോ​ഗോ സ്ഥാപിച്ചു കൊണ്ടാണ് അപ്ഡേറ്റാണ് നടത്തിയിരിക്കുന്നത്. എക്‌സ്.കോർപ്പ് ആണ് ആപ്പ് പ്ലേ സ്റ്റോറിൽ വിതരണം ചെയ്യുന്നത്. ഇക്കഴിഞ്ഞ 23 നായിരുന്നു ആപ്പ് റീബ്രാൻഡ് ചെയ്യുകയാണെന്ന് എലോൺ മസ്ക് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ട്വിറ്ററിന്റെ വെബ്‌സൈറ്റിലെ ലോഗോകൾ മാറ്റുകയും x.com എന്ന യുആർഎൽ സൈറ്റുമായി കണക്ട് ചെയ്യുകയും ചെയ്തിരുന്നു.

Signature-ad

ലോകത്തിലെ എറ്റവും പ്രശസ്തമായ ബ്രാൻഡുകളിലൊന്നാണ് ഇതോടെ ഇല്ലാതായത്. മൊബൈൽ ആപ്പുകളിൽ മാറ്റം വൈകാതെയെത്തുമെന്നാണ് പ്രഖ്യാപനം. വലിയ മാറ്റമാണ് നടപ്പാക്കുന്നതെന്നും ആശയങ്ങളും സേവനങ്ങളും അവസരങ്ങളും ഒത്തുചേരുന്ന ഇടമായി എക്സ് മാറുമെന്നും ട്വിറ്റർ സിഇഒ ലിൻഡ യക്കാറിനോ പ്രതികരിച്ചു. അതേസമയം, മാറ്റത്തിനെതിരെ വിമർശനവുമായി നിരവധി ഉപയോക്താക്കൾ രംഗത്തെത്തിയിരുന്നു.

കൂടാതെ കഴിഞ്ഞ ദിവസം ആപ്പിനെ ഇന്ത്യേനേഷ്യയിൽ നിരോധിച്ചതും വാർത്തയായിരുന്നു. മസ്‌കിന്റെ എക്‌സ് പോൺ സൈറ്റിനോട് സമാനമായ പേര് ആണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിച്ചതെന്നാണ് റിപ്പോർട്ട്. പ്രാദേശിക അശ്ലീല, ചൂതാട്ട നിരോധന നിയമങ്ങൾ ലംഘിച്ചതിനാണ് ഇന്തോനേഷ്യയിൽ സോഷ്യൽ മീഡിയ സൈറ്റിനെതിരെ താൽക്കാലിക നിരോധനം വന്നത് എന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്.

Back to top button
error: