Social Media

  • ”വിനായകന്റേത് 15 സെക്കന്‍ഡ് വിഡിയോ; കഥകള്‍ മെനഞ്ഞ് ഇവരെല്ലാം എത്രകാലം ചോറുണ്ടു? ”

    നടന്‍ വിനായകന്‍ സോഷ്യല്‍മീഡിയയിലൂടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചെന്ന വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച കാര്യത്തില്‍ വിനായകന്‍ മാത്രമാണോ കുറ്റക്കാന്‍, ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന് സമാധാനം കൊടുക്കാതിരുന്ന മാധ്യമങ്ങള്‍ക്ക് കുറ്റമില്ലെന്ന് ഷൈന്‍ ചോദിച്ചു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനായകന്റേത് വെറും 15 സെക്കന്‍ഡ് നീളമുള്ള വിഡിയോയാണ്. അദ്ദേഹം മുന്‍പും പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്രയും കാലം ഉമ്മന്‍ചാണ്ടിയെ കുറ്റം പറഞ്ഞിരുന്നത് മാധ്യമങ്ങളല്ലെ അവര്‍ക്ക് കുറ്റമില്ലെയെന്നും താരം ചോദിച്ചു. ‘ജീവിച്ചിരിക്കുമ്പോള്‍ സ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട് മാപ്പ് പറഞ്ഞതു കൊണ്ട് അദ്ദേഹത്തിന് എന്താണ് പ്രയോജനം? അത്രയും കാലം അയാളുടെ കുടുംബം, ബന്ധുക്കള്‍, അയാളുടെ പാര്‍ട്ടി, ചുറ്റുമുള്ളവര്‍ എല്ലാവരും അനുഭവിച്ചില്ലേ?’- ഷൈന്‍ പറഞ്ഞു. ‘ഉമ്മന്‍ ചാണ്ടിയുടെ സിഡി തപ്പി പോയത് മാധ്യമങ്ങളല്ലേ? പുള്ളിയെ ചേര്‍ത്തു കഥകള്‍ മെനഞ്ഞിട്ടും സിഡി തപ്പിപ്പോയിട്ടും ഇവരൊക്കെ എത്ര കാലം ചോറുണ്ടു. എന്നിട്ട് പുള്ളി മരിച്ചപ്പോള്‍ കണ്ണീരൊഴുക്കിയത് വച്ചും ചോറുണ്ടു,…

    Read More »
  • പുതിയ കുതിപ്പിനൊരുങ്ങി ശോഭ! ശ്രദ്ധേയമായി പുത്തന്‍ ചിത്രങ്ങള്‍

    ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ഥിയാണ് ശോഭ വിശ്വനാഥ്. സംരംഭകയും ഫാഷന്‍ ഡിസൈനറുമായ ശോഭ ബിഗ് ബോസില്‍ നാലാം സ്ഥാനമാണ് നേടിയത്. തിരുവനന്തപുരത്ത് വീവേഴ്‌സ് വില്ലേജ് എന്ന സംരംഭത്തിന്റെ ഉടമ കൂടിയായ ശോഭയ്ക്കിപ്പോള്‍ നിരവധി ആരാധകരാണുള്ളത്. വിജയി ആകണമെന്ന് തന്നെ വിചാരിച്ചാണ് ബിഗ് ബോസിലേക്കെത്തിയതെന്ന് ശോഭ തുടക്കം മുതലേ പറഞ്ഞിരുന്നു. ബിഗ് ബോസിനുള്ളിലെ ശോഭയുടേയും അഖിലിന്റെയും കോമ്പിനേഷനൊക്കെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ മോഡിലിങ്ങിലും സജീവമായിരിക്കുകയാണ് ശോഭ. താരം പങ്കുവച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. ബിഗ് ബോസ് ഷോയില്‍ വച്ചും ശോഭയുടെ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ആരാധകരേറെയായിരുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രഫറായ റെജി ഭാസ്‌കറാണ് ശോഭയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്തായാലും ശോഭയുടെ ചിത്രങ്ങള്‍ ബിഗ് ബോസ് ആരാധകരും പ്രേക്ഷകരും ഏറ്റെടുത്ത് കഴിഞ്ഞു. നൂറ് ദിവസം തികയ്ക്കുമെന്ന് പറഞ്ഞാണ് ഞാന്‍ വന്നത്. അതുപോലെ തന്നെ 100 ദിവസം വിജയകരമായി നില്‍ക്കാന്‍ കഴിഞ്ഞു. ഇതെന്റെ കല്യാണ സാരിയാണ്. ഞാനുടുക്കുന്ന ഓരോ സാരിയിലൂടെയും…

    Read More »
  • ഡാന്‍സ് കളിക്കൂ ഫ്രീയായി ഐസ്‌ക്രീം കഴിക്കൂ! ഐസ്‌ക്രീം പ്രേമികള്‍ക്ക് ഓഫറുമായി ബംഗളൂരുവിലെ ഐസ്‌ക്രീം പാര്‍ലര്‍

    ഐസ്‌ക്രീം ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. ഏതു പെരുമഴയെത്തും തണുപ്പിലും ഐസ്‌ക്രീം കിട്ടിയാല്‍ സന്തോഷിക്കാത്ത ഐസ്‌ക്രീം പ്രേമികള്‍ ഉണ്ടാകില്ല. അപ്പോള്‍ പിന്നെ ‘സൗജന്യമായി ഐസ്‌ക്രീം തരാം ഒരു ഡാന്‍സ് മാത്രം കളിച്ചാല്‍ മതി’ എന്നൊരു ഓഫര്‍ കൂടി കിട്ടിയാലോ? എത്ര ഡാന്‍സ് അറിയാത്ത വ്യക്തിയാണെങ്കില്‍ പോലും ആനന്ദനടനം ആടുമല്ലേ? ഐസ്‌ക്രീം പ്രേമികള്‍ക്കായി ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു വിരുന്നൊരുക്കിയത് ബംഗളൂരുവിലെ ഒരു ഐസ്‌ക്രീം പാര്‍ലറാണ്. ദേശീയ ഐസ്‌ക്രീം ദിനാചരണത്തോടനുബന്ധിച്ചാണ് ഈ ഐസ്‌ക്രീം പാര്‍ലര്‍ ഉടമകള്‍ ഇത്തരത്തില്‍ മനോഹരമായ ഒരു ആശയം നടപ്പിലാക്കിയത്. ഐസ്‌ക്രീം ആവശ്യമുള്ള ആളുകള്‍ ക്യാഷ് കൗണ്ടറിലെത്തി ‘രണ്ട് ചുവട് നൃത്തം വെച്ചാല്‍ ഒരു സ്‌കൂപ്പ് ഫ്രീ.’ ഇതായിരുന്നു ഐസ്‌ക്രീം പ്രേമികളെ ആകര്‍ഷിച്ച രസകരമായ ഐസ്‌ക്രീം ദിനാഘോഷം.   View this post on Instagram   A post shared by Corner House Ice Creams (@cornerhouseicecreams) എല്ലാ വര്‍ഷവും ജൂലൈ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ദേശീയ ഐസ്‌ക്രീം ദിനമായി ആചരിക്കുന്നത്.…

    Read More »
  • വെള്ളക്കെട്ടിനടുത്ത് ദാഹിച്ച് ഇരിക്കുന്ന ഒരു ചിമ്പാൻസിക്ക് കൈക്കുമ്പിളില്‍നിന്ന് വെള്ളം നൽകി ഫോട്ടോഗ്രാഫർ; പിന്നാലെ ഫോട്ടോഗ്രാഫറുടെ കൈ കഴുകി ചിമ്പാന്‍സി; വീഡിയോ വൈറല്‍

    മനുഷ്യരുമായി ഏറെ സാദൃശ്യമുള്ള ജീവികളാണ് ചിമ്പാൻസികൾ. അവയുടെ ശരീരഘടന മുതൽ നടക്കുന്ന രീതി വരെ മനുഷ്യനോട് അത്ഭുതകരമായ സാമ്യമാണ് ചിമ്പാൻസികൾ പങ്കിടുന്നത്. മനുഷ്യനുമായുള്ള നിരന്തര സഹവാസത്തിൻറെ ഫലമായി മനുഷ്യരുടെ ശീലങ്ങൾ അനുകരിക്കുന്ന തരത്തിലുള്ള ചിമ്പാൻസികളുടെ പെരുമാറ്റങ്ങളുടെ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ നാം കണ്ടിട്ടുണ്ടാകം. പലപ്പോഴും ഇത്തരം വീഡിയോകൾ കാഴ്ചക്കാരിൽ കൗതുകമുണർത്താറുണ്ട്. അതേസയമം അപകട സാധ്യതയുള്ള പെരുമാറ്റങ്ങളും ചിമ്പാൻസികളിൽ നിന്നും ഉണ്ടാകാറുണ്ട്. എന്നാൽ, സാധരണ കാണുന്ന കാഴ്ചകളിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറെ ഹൃദയസ്പർശിയ ചില നിമിഷങ്ങളാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിൽ വൈറലായ ഒരു ചിമ്പാൻസി വീഡിയോ സമ്മാനിച്ചത്. ജെസി പിയേരി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചത്. തികച്ചും അപൂർവമായ കാഴ്ച എന്ന് കുറിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചത്. കാട്ടിനുള്ളിലെ ചെറിയൊരു വെള്ളക്കെട്ടിനടുത്ത് ദാഹിച്ച് ഇരിക്കുന്ന ഒരു ചിമ്പാൻസിയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാനാകുക. തുടർന്ന് അത് തനിക്കരികിൽ ഫോട്ടോ എടുക്കാനായി നിന്ന ഫോട്ടോഗ്രാഫറോട് വെള്ളം കുടിക്കാൻ തന്നെ…

    Read More »
  • ഇന്ത്യയില്‍ നിങ്ങള്‍ ഒരു കാര്‍ ഓടിക്കാന്‍ പാടില്ലാത്തതിന്റെ കാരണങ്ങള്‍…. ഗതാഗത നിയമലംഘനം ആരോപിച്ച് വിദേശയിൽനിന്ന് 5000 രൂപ വാങ്ങി, രസീത് നൽകിയില്ല; പൊലീസുകാരന് സസ്‍പെന്‍ഷന്‍

    ന്യൂഡൽഹി: ഗതാഗത നിയമലംഘനം ആരോപിച്ച് വിദേശ പൗരനിൽ നിന്ന് 5000 രൂപ വാങ്ങിയ പൊലീസുകാരന് സസ്‍പെൻഷൻ. രസീത് നൽകാതെ പണം വാങ്ങിയതിനാണ് നടപടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഞ്ചാരി തന്റെ യുട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി. ‘ഇന്ത്യയിൽ നിങ്ങൾ ഒരു കാർ ഓടിക്കാൻ പാടില്ലാത്തതിന്റെ കാരണങ്ങൾ’ എന്ന തലക്കെട്ടിയാണ് കൊറിയൻ സ്വദേശി വീഡിയോ പോസ്റ്റ് ചെയ്തത്. ഡൽഹി ട്രാഫിക് പൊലീസിലെ മഹേഷ് ചന്ദ് എന്ന ഉദ്യോഗസ്ഥനാണ് വീഡിയോ ക്ലിപ്പിലുള്ളത്. ഇയാൾ ഗതാഗത നിയമ ലംഘനത്തിന് 5000 രൂപ പിഴ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. കൊറിയൻ പൗരൻ ആദ്യം 500 രൂപ നൽകാൻ ശ്രമിക്കുന്നതും എന്നാൽ പൊലീസുകാരൻ നിർബന്ധിച്ചതിനെ തുടർന്ന് 5000 രൂപ തന്നെ നൽകുന്നതും വീഡിയോയിലുണ്ട്. പണം വാങ്ങി വിദേശിക്ക് കൈകൊടുത്ത് പോകുന്ന പൊലീസുകാരൻ പക്ഷേ രസീതൊന്നും നൽകിയതുമില്ല. കാറിന്റെ ഡാഷ്ബോഡിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ ഇയാൾ അപ്‍ലോഡ് ചെയ്തതിന്…

    Read More »
  • വർക്ക് എക്സ്പീരിയൻസ് 13 വർഷക്കാലം വീട്ടമ്മ! ‘ഏറ്റവും സത്യസന്ധ്യയായ സ്ത്രീ’യുടെ സിവി

    ജോലിക്കായി സിവി അയക്കുമ്പോൾ നമ്മൾ വളരെ ശ്രദ്ധിക്കാറുണ്ട്. ജോലി ഒഴിവിലേക്ക് ലഭിക്കുന്ന സിവികളിൽ ഏറ്റവും മികച്ചത് നമ്മുടെതായിരിക്കണമെന്ന നിർബന്ധ ബുദ്ധിയോടെയാണ് പലപ്പോഴും നാം സിവി തയ്യാറാക്കാറ്. അതുകൊണ്ടുതന്നെ പല കാര്യങ്ങളും മറച്ചുവെക്കുകയും മറ്റ് ചില കൂട്ടിച്ചേർക്കലുകൾ നടത്തുകയും ഒക്കെ ചെയ്യുന്നത് സാധാരണമാണ്. പ്രത്യേകിച്ച് മുൻകാല പരിചയങ്ങൾ ചേർക്കുമ്പോഴും മറ്റും. ഒരു തൊഴിൽ വിടവ് നമുക്കുണ്ടായിട്ടില്ലെന്ന് കാണിക്കാനുള്ള പല ശ്രമങ്ങളും സിവിയിൽ നടത്തും. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി തൻറെ ശ്രദ്ധയിൽപ്പെട്ട ഒരു സിവി, മാർക്കറ്റിംഗ് കമ്പനിയായ ഗ്രോത്തിക്കിൻറെ സ്ഥാപകൻ യുഗാൻഷ് ചൊക്ര, കഴിഞ്ഞദിവസം ലിങ്ക്ഡ്ഇന്നിൽ പങ്കുവയ്ക്കുകയുണ്ടായി. ആ സിവി ഒരു സ്ത്രീയുടെതായിരുന്നു. ‘ഏറ്റവും സത്യസന്ധ്യയായ സ്ത്രീ’ എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു യുഗാൻഷ് ചൊക്ര ഈ സിവി സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്. അതിന് കാരണം തൻറെ വർക്ക് എക്സ്പീരിയൻസ് ആയി അവർ ചേർത്തിരുന്നത് 13 വർഷക്കാലം വീട്ടമ്മയായിരുന്നുവെന്നാണ്. ഒരു വീട്ടമ്മ എന്ന നിലയിലുള്ള അനുഭവം ഉൾപ്പെടുത്തി, തൻറെ വിലപ്പെട്ട കഴിവുകൾ ഉയർത്തി കാട്ടി…

    Read More »
  • നിന്‍ ഉടലുകള്‍ കാക്കാന്‍ നീ മാത്രം, നേതാക്കള്‍ ആടാന്‍ മാത്രം; മൂര്‍ച്ചയുള്ള റാപ്പുമായി ഇന്ദുലേഖ വാരിയര്‍

    മനസ്സാക്ഷിയെ ഞെട്ടിച്ച മണിപ്പൂര്‍ കൂട്ട ബലാത്സംഗത്തിനും അധികാരികളുടെ മൗനത്തിനുമെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ഗായിക ഇന്ദുലേഖ വാരിയര്‍. റാപ് ഗാനം പാടിയാണ് ഇന്ദുലേഖ തന്റെ പ്രതിഷേധം പ്രകടമാക്കിയത്. ഇന്ന് മണിപ്പൂര്‍ ആണെങ്കില്‍ നാളെ മിഴിക്കോണിലായിരിക്കും ഇത്തരം നീചമായ കൃത്യങ്ങള്‍ ഉണ്ടാവുകയെന്ന് ഗായിക പാട്ടിലൂടെ പറഞ്ഞുവയ്ക്കുന്നു. സ്ത്രീസുരക്ഷാ കാര്യത്തിലെ സര്‍ക്കാരിന്റെ നിസംഗ നിലപാടിനെതിരെയുള്ള കടുത്ത പ്രതിഷേധമാണ് ഇന്ദുലേഖയുടെ ഈ റാപ് ഗാനം.   View this post on Instagram   A post shared by Indulekha (@iamindulekha)   ‘ഞാന്‍ വളരെ അസ്വസ്ഥയാണ്. ഞാന്‍ മാത്രമല്ല, ഈ ലോകത്തു ജീവിക്കുന്ന സകല സ്ത്രീകളും. വാര്‍ത്താ റിപ്പോര്‍ട്ടുകളിലൂടെ പുറത്തുവന്ന ആ മങ്ങിയ ചിത്രങ്ങള്‍ കണ്ടിട്ട് സഹിക്കാന്‍ കഴിയുന്നില്ല. എന്തുകൊണ്ടാണ് ഈ ലോകം സ്ത്രീകളോട് ഇത്ര ക്രൂരത കാണിക്കുന്നത്? എനിക്കറിയില്ല, സത്യമായിട്ടും എനിക്കറിയില്ല’ എന്നു കുറിച്ചുകൊണ്ടാണ് ഇന്ദുലേഖ റാപ് ഗാനം പങ്കുവച്ചത്. നെഞ്ചില്‍ പടപട മിന്നും ഇടിപിടിയായി മണി മുഴക്കും മണിപ്പൂര്‍ ഇന്ന്…

    Read More »
  • കാട്ടിലെ രാജാവിനൊപ്പം ഒരു പാത്രത്തിൽനിന്ന് ഭക്ഷണം! യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

    റാസൽഖൈമ: കാടിന്റെ ഭംഗി ഇഷ്ടപ്പെടുന്നവരും സാഹസികത ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. എന്നാൽ ‘കാട്ടിലെ രാജാവി’നെ കൂട്ടുകാരനെപ്പോലെ കണ്ടാലോ? സിംഹത്തിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.   View this post on Instagram   A post shared by حديقة حيوانات رأس الخيمة (@rak_zoo) റാക് മൃഗശാലയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഭൂമിയിലെവിടെയും നിങ്ങൾക്കിത് കാണാൻ കഴിയില്ലെന്ന കുറിപ്പും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. റാസൽഖൈമയിലെ സ്വകാര്യ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഒരു മൃഗശാലയിലാണ് സംഭവം. സിംഹത്തിനൊപ്പം ഇരിക്കുന്ന യുവതി കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുകയാണ്. സിംഹത്തിന് മുമ്പിലുള്ള പാത്രത്തിൽ നിന്ന് തന്നെയാണ് യുവതിയും ഭക്ഷണം കഴിക്കുന്നത്. ഒരേ പാത്രത്തിൽ നിന്ന് പച്ചമാംസം കഴിക്കുന്ന സിം​ഹത്തേയും പാകം ചെയ്ത മാംസം കഴിക്കുന്ന യുവതിയേയും വീഡിയോയിൽ കാണാം. 38 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്.

    Read More »
  • കാലിലെ റൊണാള്‍ഡോ ടാറ്റൂ വൈറല്‍; ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമെന്ന് അര്‍ജന്റീനയുടെ വനിതാ സ്‌ട്രൈക്കര്‍

    ബ്യൂനസ് ഐറിസ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രം കാലില്‍ ടാറ്റു ചെയ്ത് അര്‍ജന്റീന വനിതാ ഫുട്‌ബോള്‍ താരം യാമില റോഡ്രിഗസ്. ഇടത്തേ കാലിന്റെ മുകള്‍ ഭാഗത്ത് മറഡോണയുടെ ചിത്രയും താഴെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചിത്രവുമാണ് യാമില ടാറ്റൂ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ യാമിലയുടെ ചിത്രങ്ങള്‍ വൈറലായതോടെ വിശദീകരണവുമായി അര്‍ജന്റീന താരം തന്നെ രംഗത്തെത്തി. ”ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നു സംശയമില്ലാതെ പറയാം. അദ്ദേഹത്തിന്റെ കളി കാണുമ്പോള്‍ എങ്ങനെയാണ് ഇത്ര പെര്‍ഫെക്ട് ആകുന്നതെന്നാണ് എനിക്കു തോന്നുന്നത്. റൊണാള്‍ഡോ ചെയ്യുന്ന കാര്യങ്ങളെല്ലാം അദ്ഭുതം ഉണ്ടാക്കുന്നതാണ്. ഈ ടാറ്റൂവിലൂടെ ക്രിസ്റ്റ്യാനോ എപ്പോഴും എനിക്കൊപ്പമുണ്ടാകും.” -യാമില അര്‍ജന്റീന മാധ്യമത്തോടു പറഞ്ഞു. അര്‍ജന്റീന വനിതാ ടീമിലെ സ്‌ട്രൈക്കറാണ് യാമില റോഡ്രിഗസ്. പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ എന്ന സിനിമയിലെ ക്യാപ്റ്റന്‍ ജാക്ക് സ്പാരോയുടെ ചിത്രവും അര്‍ജന്റീന താരം ടാറ്റൂ ചെയ്തിട്ടുണ്ട്. ബ്രസീലിയന്‍ ലീഗില്‍ എസ്ഇ പാല്‍മെരാസിന്റെ താരം കൂടിയാണ് 25 വയസ്സുകാരിയായ യാമില.

    Read More »
  • ട്രെയിന്‍ ഇടിച്ച് ബൊലേറോ തവിടുപൊടി; പോറലുപോലുമില്ലാതെ യാത്രികര്‍! ‘മഹീന്ദ്ര ബാഹുബലി’ എന്ന് ഫാന്‍സ്

    മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വാഹനങ്ങള്‍ സുരക്ഷയ്ക്ക് പേരുകേട്ട മോഡലുകളാണ്. നിരവധി അപകടസംഭവങ്ങളില്‍ നിന്നും യാത്രികരെ സുരക്ഷിതരാക്കിയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ ഇതിന് തെളിവായി പുതിയൊരു അപകടസംഭവം കൂടി പുറത്തുവന്നിരിക്കുന്നു. പുതിയ സംഭവത്തില്‍ മഹീന്ദ്ര ബൊലേറോയില്‍ ട്രെയിനില്‍ ഇടിച്ചതിന്റെ ഭയാനകമായ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. റെയില്‍വേ ക്രോസിംഗില്‍ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണിത്. ഛത്തീസ്ഗഡിലെ കോര്‍ബ-കുഷ്മാണ്ഡ റൂട്ടില്‍ ആണ് സംഭവം. അപകടത്തില്‍പ്പെട്ട ബൊലേറോയില്‍ രണ്ട് പേര്‍ യാത്ര ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊടും വനപ്രദേശമായതിനാല്‍ ഡ്രൈവര്‍ക്ക് ട്രെയിന്‍ വരുന്നത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. നിര്‍ഭാഗ്യവശാല്‍, ട്രെയിന്‍ വശത്ത് നിന്ന് ബൊലേറോയില്‍ ഇടിക്കുകയും 200 മീറ്ററോളം വലിച്ചിഴയ്ക്കുകയും ചെയ്തു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇടിയില്‍ ബൊലേറോയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നിരുന്നാലും, രണ്ട് യാത്രക്കാരെയും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെടുത്താന്‍ ഈ എസ്യുവിക്ക് കഴിഞ്ഞു. ഇത് മഹീന്ദ്ര ബൊലേറോയുടെ ബില്‍ഡ് ക്വാളിറ്റിയുടെ തെളിവാണെന്നു നെറ്റിസണ്‍സ് ചൂണ്ടിക്കാണിക്കുന്നു. എങ്കിലും കാറിന്റെ ബോഡിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സൈഡ്…

    Read More »
Back to top button
error: