Social MediaTRENDING

‘നന്‍ പകല്‍ നേരത്തെ മയക്കം’ ചിലപ്പോള്‍ അത്ര നന്നല്ല! ഉറങ്ങിക്കിടന്ന യുവാവിന്റെ ഷര്‍ട്ടിനുള്ളില്‍ മൂര്‍ഖന്‍കയറി

കാടിന് സമീപത്ത്, വെറും നിലത്തുള്ള ഉറക്കം അത്ര നല്ലതല്ലെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരു വീഡിയോ കാഴ്ചക്കാരന്റെ ചങ്കിടിപ്പ് കൂട്ടും. രണ്ട് ദിവസം മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിച്ച ഒരു വീഡിയോയിലാണ് ഒരാളുടെ ഷര്‍ട്ടിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ് കയറിയതായി കാണിച്ചത്. അദ്ദേഹത്തോടൊപ്പമുള്ളവര്‍ ഷര്‍ട്ടിനുള്ളില്‍ നിന്നും പാമ്പിനെ പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്നതും ഒടുവില്‍ സാമാന്യം വലിയൊരു പാമ്പ് ഷര്‍ട്ടിനുള്ളില്‍ നിന്നും പുറത്തേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. ചങ്കിടിപ്പോടെയല്ലാതെ വീഡിയോ കണ്ടിരിക്കാനാകില്ല.

Signature-ad

ആജ്തക് ജേര്‍ണലിസ്റ്റായ ഗോപി മണിയാറാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഗോപി ഇങ്ങനെ എഴുതി, ‘ഒരാളുടെ ഷര്‍ട്ടിനുള്ളില്‍ വലിയ മൂര്‍ഖന്‍ പാമ്പ്. മരങ്ങള്‍ക്ക് താഴെ ഇരിക്കുമ്പോഴോ ഉറങ്ങുമ്പോഴോ എപ്പോഴും ശ്രദ്ധിക്കുക’. വീഡിയോയുടെ തുടക്കത്തില്‍, ഒരു മരത്തിന് താഴെ ഇരുകൈകളും പൊക്കിയിരിക്കുന്ന ഒരാളെ കാണാം. ഷര്‍ട്ടിനുള്ളില്‍ പാമ്പുണ്ട്. ശ്രദ്ധിക്കൂ.. ഷര്‍ട്ടിന്റെ ബട്ടന്‍ അഴിക്കൂ. എന്ന് തുടങ്ങി ചുറ്റും കൂടി നില്‍ക്കുന്നവരുടെ സംഭാഷണങ്ങളും കേള്‍ക്കാം. ഇതിനിടെ ഒരാള്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ ബട്ടനുകള്‍ അഴിക്കുമ്പോള്‍ വയറിന്റെ ഭാഗത്ത് പാമ്പിന്റെ ഏതാണ്ട് മധ്യഭാഗവും കാണാം.

തുടര്‍ന്ന് കൂടെയുള്ളവര്‍ അദ്ദേഹത്തോട് മുന്നോട്ട് കുനിഞ്ഞിരിക്കാന്‍ പറയുന്നു. അദ്ദേഹം മുന്നോട്ട് കുനിഞ്ഞിരിക്കുമ്പോള്‍ പാമ്പ് പുറക് വശത്ത് കൂടി താഴേക്ക് ചാടുന്നതും വീഡിയോയില്‍ കാണാം. തന്റെ ഷര്‍ട്ടിനുള്ളില്‍ പാമ്പ് കയറിയിട്ടും മനസ്ഥൈര്യം വിടാതെ സമചിത്തതയോടെ ഇരുന്ന അദ്ദേഹത്തിന്റെ മനോധൈര്യത്തെ നിരവധി കാഴ്ചക്കാര്‍ അഭിനന്ദിച്ചു. ‘വളരെ ഭാഗ്യവാനും ധീരനുമായ മനുഷ്യന്‍.’ ഒരു കാഴ്ചക്കാരനെഴുതി. അദ്ദേഹത്തെ സഹായിക്കാനെത്തിയവരെയും അഭിനന്ദിച്ചവര്‍ കുറവല്ലായിരുന്നു. ‘ആളുകളുടെ നല്ല പിന്തുണ, തുറന്ന വയലില്‍ ഉറങ്ങുന്നവര്‍ ശ്രദ്ധിക്കണം.’ മറ്റൊരാള്‍ കുറിച്ചു. ‘ദൈവം ഈ മനുഷ്യനെ പാമ്പുകടിയില്‍ നിന്ന് രക്ഷിച്ചു.’ മറ്റൊരാള്‍ എഴുതിയത്.

Back to top button
error: