Social Media

  • പാർലമെൻ്റിലേക്ക് കടന്നു കയറി സ്മോക് ബോംബ് എറിഞ്ഞിട്ടും വാർത്തയാക്കാതെ മാധ്യമങ്ങൾ!

    ന്യൂഡൽഹി:ഇന്ത്യൻ പാർലമെൻ്റിലേക്ക് കടന്നു കയറി സ്മോക് ബോംബ് എറിഞ്ഞ സാഗർ ശർമ്മയ്ക്ക് പാർലമെൻ്റിന് അകത്തേക്ക് പ്രവേശിക്കാനുള്ള ഗസ്റ്റ്‌ പാസ് നൽകിയത് ബിജെപി എംപി ആയ പ്രതാപ് സിൻഹ ആണ്. ഒരൊറ്റ ഗോദി മീഡിയയും രാജ്യസ്നേഹത്തെക്കുറിച്ചോ ദേശദ്രോഹത്തെക്കുറിച്ചോ ഒരക്ഷരം ഉരിയാടില്ല. ‘security breach’ എന്ന കുഞ്ഞു കളിയായിട്ടേ ഇതിനെ കാണൂ. ഇന്ന് അർണാബ് ഗോസാമിയുടെ (റിപ്പബ്ലിക്) അലർച്ച ഉണ്ടാകില്ല. റൂബിക ലിയാഖത്തിൻ്റയും (ഭാരത് 24), സുധീർ ചൗധരി(ആജ്തക്) യുടെയും അമിത് ദേവഗണിൻ്റെയും ( ന്യൂസ് 18), പ്രാച്ചി പരാശരൻ്റെയും അമൻ ചോപ്രയുടെയും ആനന്ദ് നരസിംഹത്തിൻ്റെയും ഓലിയിടലുകൾ ഉണ്ടാവില്ല. സർവ്വം ശാന്തമയം ആയിരിക്കും. ഒരു തരത്തിലുള്ള ഓഡിറ്റിംഗിനും ബിജെപി നേതാക്കൾ വിധേയരാക്കപ്പെടില്ല. നേരെമറിച്ച് പമ്പയിലേക്കുള്ള ഏതെങ്കിലും കെഎസ്ആർടിസി ബസിന്റെ ടയറിന് കാറ്റൽപ്പം കുറവായിരുന്നെങ്കിൽ….!!

    Read More »
  • കരിമല കയറ്റം കഠിനം കഠിനം; ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പെരുനാട് സ്വദേശിയായ  യശോധരൻ മാഷ് എഴുതുന്നു  

    കരിമല കയറ്റം കഠിനം കഠിനം… അയ്യപ്പനെ കാണാൻ പോകുന്നവർ, പണ്ടിങ്ങനെ വിളിച്ചോണ്ടു പോവും .. അയ്യപ്പനതു കേട്ടു ചിരിക്കും … ഈ പതിനെട്ടു പടിയും അങ്ങനാ… അങ്ങനാന്നുവച്ചാ ” കയറ്റം കഠിനം ” . കടുവയും പുലിയും കാട്ടാനയും നിറഞ്ഞ കൊടുങ്കാട്ടിലാ അയ്യപ്പന്റെ ഇരുപ്പ് … ആനയും പുലിയും മറ്റും കേറാതിരിക്കുവാൻ പടിയൊക്കെ ഒരടിയിൽ കൂടുതൽ പൊക്കത്തിലും , കുത്തനെയും ” ഇടുക്കി”യുമാണ് നിർമ്മിച്ചത്. പണ്ടു വെറും കരിങ്കലിലാ നിർമ്മാണം … അയ്യപ്പന്റെ ധനസ്ഥിതി മെച്ചമായപ്പോ, സ്വർണ്ണം കുമിഞ്ഞുകൂടിയപ്പോൾ , അതെടുക്കാൻ പ്രശ്നം വച്ചപ്പോ, സ്വർണ്ണം പൂശാൻ തീരുമാനിച്ചു … തീരുമാനിച്ചവരും കുറച്ച് പൂശി : പിന്നെ സ്വർണ്ണത്തകിടു വച്ചു .. അയ്യപ്പനേം സ്വർണ്ണമിട്ടു മൂടി … അതു നിക്കട്ടെ .. ഇത്ര പൊക്കത്തിൽ എന്തിനാ കൊച്ചു ക്ഷേത്രം വച്ചത്. കാട്ടുമൃഗത്തിൽ നിന്നുള്ള രക്ഷക്കാണ് … എന്റെ കുട്ടിക്കാലത്ത് ക്ഷേത്രത്തിനു ചുറ്റും കിടങ്ങും ഉണ്ടാരുന്നു .. ഒരിടത്ത് മാത്രം കിടങ്ങു കടക്കാൻ…

    Read More »
  • മടുത്തു; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് ഇന്ത്യ വിടുന്നു

    കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് ഇന്ത്യ വിടുന്നതായി റിപ്പോർട്ട്.ഐഎസ്എൽ ലീഗിന്റെ മോശം റഫറിയിംഗ് നിലവാരമാണ് ഇവാന്‍ വുകമനോവിച്ചിനെ മടുപ്പിച്ചതെന്നാണ്  റിപ്പോര്‍ട്ട്. അടുത്ത സീസണില്‍   താന്‍ ഉണ്ടാകില്ലെന്ന് വുക്കമനോവിച്ച് സഹപരിശീലകരോട് വെളിപ്പെടുത്തിയെന്നാണ് വിവരം. ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രെഫഷണലിസമില്ലായ്മയും തന്റെ ചോദ്യങ്ങളോടുള്ള പ്രതികാര മനോഭാവവും വുകമനോവിച്ചിനെ മടുപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ബംഗളൂരുവിനെതിരായ മല്‍സരത്തിന്റെ പകുതിക്കുവച്ച് കളംവിട്ടത് മുതല്‍ എഐഎഫ്എഫ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനെ തെരഞ്ഞ് പിടിച്ച് വേട്ടയാടുകയാണ്. ഇപ്പോള്‍ റഫറിമാര്‍ക്കെതിരേ പ്രതികരിച്ചതിന് ഇവാന് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് സംഘാടകര്‍. ഇത്തവണ ഒരു മല്‍സരവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ചെന്നൈയിന്‍ എഫ്.സിക്കെതിരായ മത്സരത്തിനു ശേഷം റഫറിമാര്‍ക്കെതിരേ നടത്തിയ പരാമര്‍ശമാണ് വിലക്കിന് കാരണം. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നോക്കം പോയാല്‍ അതിന്റെ ഉത്തരവാദികള്‍ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.   കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് പോയാല്‍ ഒരിക്കലും പിന്നെ ഇന്ത്യയില്‍ തുടരില്ലെന്നും ഐഎസ്എല്ലില്‍ മറ്റൊരു ടീമിനെയും പരിശീലിപ്പിക്കില്ലെന്നും…

    Read More »
  • കോട്ടയത്ത് കയറുകൊണ്ട് നിർമ്മിച്ച  ഭീമൻ നക്ഷത്രവും പുൽക്കൂടും ശ്രദ്ധയാകർഷിക്കുന്നു 

    കോട്ടയം : അണ്ണാടിവയൽ കുരിശിൻ തൊട്ടിയിൽ കയറിൽ തീർത്ത ഭീമൻ നക്ഷത്രവും , അതിനുള്ളിലെ പൂൽകൂടും ജനശ്രദ്ധ പിടിച്ചുപറ്റുന്നു. പാമ്പാടി – വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലാണ് വെള്ളൂർ അണ്ണാടിവയൽ കുരിശിൻ തൊട്ടിയിൽ പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ  കയറുകൊണ്ട് നിർമ്മിച്ച വ്യത്യസ്തമായ ഭീമൻ നക്ഷത്രവും അതിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന പൂൽകൂടുമുള്ളത്.  9 ദിവസമായി രാവും പകലും എടുത്ത് കയറും, മുളംതണ്ടും , കോട്ടൺ തുണികളും ഉപയോഗിച്ചാണ് പ്ളാസ്റ്റിക് രഹിതമായ ഭീമൻ നക്ഷത്രം നിർമ്മിച്ചിരിക്കുന്നത്. 25 അടി പൊക്കവും, 14 അടി വീതിയുമായ ഉള്ള ഭീമൻ നക്ഷത്രം നിർമ്മിക്കുവാൻ 412 മുടി ഇഴ കയർ ആവശ്യമായി വന്നു.

    Read More »
  • ഡൈബവും വിഐപിയും പിന്നെ അഗതികളായ ഭക്തരും; അഡ്വ .ശ്രീജിത്ത്‌ പെരുമന എഴുതുന്നു

    ശബരിമലയിൽ കുഞ്ഞുങ്ങളും വികലാംഗരും, വായോധികരും ഉൾപ്പെയുള്ള സാദാരണക്കാരായ ഭക്തരെ മണിക്കൂറുകളോളം ക്യൂവിൽ നി൪ത്തി വെള്ളം പോലും കൊടുക്കാതെ നടത്തുന്ന ഭക്തി വ്യവസായം അഭിലഷണീയമല്ല. നിലവിൽ ശബരിമലയിലെ വിഐപി ദർശന ഇടപാടുകൾ നിഷ്‌ക്കളങ്ക ഭക്തർക്ക് നേരെ തുണിപൊക്കി കാണിക്കുന്നതിന് തുല്യമാണ് എന്ന് പറയാതെയും വയ്യ! അഡ്വ .ശ്രീജിത്ത്‌ പെരുമന എഴുതുന്നു: ഹൃദയസംബന്ധ രോഗിയായ ഒരു കുഞ്ഞുമോളുടെ ജീവൻ ഇന്നലെ പൊലിഞ്ഞത് അന്ധമായ വിശ്വാസത്തിന്റെയും, അടിസ്ഥാന സൗകര്യങ്ങളുടെയും അപര്യാപ്തതയിലാണ്. ലക്ഷക്കണക്കിന് മനുഷ്യർ ശ്വാസമെടുക്കാൻ പോലുമാകാതെ കൈക്കുഞ്ഞുങ്ങളുമായി ഒരേനിൽപ്പ് മണിക്കൂറുകളോളം നിൽക്കുമ്പോൾ VIP കളെ തോളിൽ കയറ്റികൊണ്ടുപോയി നടയിൽ വെയ്ക്കുമ്പോൾ തന്ത്രിവന്ന് VIP യുടെ തോളിൽ കയ്യിട്ടുകൊണ്ടുപോയി അയ്യനെ കാണാ൯ പ്രത്യേക ദ൪ശന സൗകര്യം ഒരുക്കികൊടുക്കുന്ന ഈ ഇരട്ടതാപ്പ് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. ദൈവത്തിനുമുന്നിൽ എല്ലാവരും തുല്യരാണ് എന്നാണല്ലോ വയ്പ്പ്.. പറയാതെ വയ്യ,ആരാധനാലയങ്ങളിൽ എനിയ്ക്ക് ഏറെ ഇഷ്ടം ക്രിസ്ത്യൻ പള്ളികളാണ്.. എപ്പോഴും തുറന്നു കിടക്കുന്ന വാതിലുകൾ… അവിടെ നിങ്ങളുടെ ജാതിയോ മതമോ ലിംഗമോ അന്വേഷിക്കാൻ കാവൽക്കാരനുണ്ടാകില്ല…സ്ത്രീകൾക്ക്…

    Read More »
  • എന്തുകൊണ്ട് ശബരിമലയിൽ തിരക്കുണ്ടാവുന്നു ? സിആർപിഎഫ് ഡെപ്യൂട്ടി കമാൻഡർ എഴുതുന്നു 

    എന്തുകൊണ്ട് ശബരിമലയിൽ തിരക്കുണ്ടാവുന്നു ? അയ്യപ്പദർശനം പോലെ , പതിനെട്ടാംപടികയറ്റവും വളരെ പ്രധാനമായ ക്ഷേത്രമാണ് ശബരിമല. പരസഹായമില്ലാതെ ഭക്തർ പതിനെട്ടാംപടി കയറിയാൽ ഒരു മിനിറ്റിൽ 50 പേർക്കുപോലും പടികയറാനാവില്ല, കേരളാ പോലീസ് നടത്തുന്ന  അത്യന്തം ക്ലേശകരമായ പിടിച്ചുകയറ്റൽ കാരണം ഒരുമിനിറ്റിൽ 70-80 വരെയൊക്കെ അത് എത്തിക്കാറുണ്ട്.എതാണ്ട് ഒരുമണിക്കൂറിൽ 4800 പേർ , ഇടക്കുള്ള പൂജകളും , രാത്രിയിലെ നടയടപ്പും ഒക്കെ കഴിഞ്ഞാൽ സാധാരണ ദർശനം നടക്കുന്ന 16 മണിക്കൂറിൽ എത്ര അധ്വാനിച്ചാലും 75000-80000 പേരിൽ കൂടുതൽ ദർശനം സാധ്യമല്ലെന്നു സാരം . തിരക്ക് വളരെ കൂടുമ്പോൾ തന്ത്രിയുടെ അനുവാദത്തോടെ ദർശനസമയം കൂട്ടിയാലും ഇതുന്നെയാവും സ്ഥിതി.വെള്ളിയാഴ്ച രാത്രിമുതൽ അവധിക്കാലദർശനത്തിനു കണക്കുകൂട്ടിയെത്തുന്ന മലയാളിഭക്തൻമാരുടെ തിരക്ക് ഈ കണക്കു കൂട്ടലുകളൊക്കെ തെറ്റിക്കുന്നു, ഒരുലക്ഷത്തിനു മുകളിലേക്കൊക്കെ പോകുമ്പോൾ ,അപകടങ്ങൾ ഒഴിവാക്കാൻ നിയന്ത്രണങ്ങളല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല . അത് അടുത്ത ദിവസത്തേ തിരക്കിനെ ഇരട്ടിയാക്കുന്നു . ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാനാണ് പഴയ ആചാരങ്ങൾ മാറ്റി മാസപൂജ ആരംഭിച്ചത്.  പതിനെട്ടാംപടിക്ക്…

    Read More »
  • ‘മുത്തു’വിനെ കാണാന്‍ ‘രംഗനായകി’യെത്തി; 28 വര്‍ഷത്തിന് ശേഷം ആദ്യമായി ചിത്രം തിയേറ്ററില്‍ കണ്ട് മീന

    ചെന്നൈ: ബാലതാരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യയുടെ താരറാണിയായി മാറിയ നടിയാണ് മീന. ഇപ്പോഴും സിനിമയില്‍ സജീവമാണ് താരം. ഇപ്പോഴിതാ താന്‍ നായികയായി അരങ്ങേറ്റം കുറിച്ച ചിത്രം ആദ്യമായി തിയറ്ററില്‍ കണ്ടിരിക്കുകയാണ് മീന. രജനീകാന്ത് നായകനായ മുത്തുവാണ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം നടി കണ്ടത്. ഡിസംബര്‍ 8 നായിരുന്നു തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ മുത്തു റീറിലീസ് ചെയ്തത്. കെ.എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് രണ്ടാം വരവിലും ലഭിച്ചത്. തിയറ്ററിലിരുന്ന സിനിമ കാണുന്നതിന്റെ വീഡിയോ മീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നിറഞ്ഞ സദസിലായിരുന്നു പ്രദര്‍ശനം. രജനിയും മീന പ്രത്യക്ഷപ്പെടുന്ന രംഗങ്ങളെ എല്ലാം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്രദര്‍ശനത്തിനു ശേഷം നടി ആരാധകരോട് സംസാരിക്കുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.ചെന്നൈയിലെ രോഹിണി തിയറ്ററിലാണ് മീന സിനിമ കണ്ടത്. ”എന്തൊരു ആവേശവും സംതൃപ്തവും ഗൃഹാതുരതയും നിറഞ്ഞ ദിവസം. ആദ്യമായിട്ടാണ് മുത്തു മുഴുവന്‍ സിനിമയും കാണുന്നത്. അതും തിയറ്ററില്‍..മുന്‍പ് കണ്ടിട്ടുണ്ടെങ്കിലും അവിടെയും ഇവിടെയും കുറച്ചു ഭാഗങ്ങള്‍ മാത്രമാണ്…

    Read More »
  • സംഘപരിവാർ നയമാണ് സുജയയുടെ അജണ്ട, ചോദ്യം ചെയ്യാന്‍ വരരുതെന്ന് നികേഷ്; തമ്മിതല്ലി മാധ്യമപ്രവര്‍ത്തകര്‍

    തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ ലൈവ് ചര്‍ച്ചയ്ക്കിടെ ഏറ്റുമുട്ടി മാധ്യമപ്രവര്‍ത്തകര്‍.റിപ്പോര്‍ട്ടര്‍ എഡിറ്റര്‍-ഇന്‍ ചീഫ് എംവി നികേഷ് കുമാറും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സുജയാ പാര്‍വ്വതിയും തമ്മിലാണ് ഏറ്റുമുട്ടിയത്.  ഇന്നലെ വൈകിട്ട് ‘ഷൂവിലെത്തിയോ പ്രതിഷേധം’ എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് സംഭവം. കെ.എസ്.യു ഇന്നലെ മുഖ്യമന്ത്രിയുടെ ബസിന് നേരെ ഷൂ എറിഞ്ഞതിനെ ന്യായീകരിച്ച സുജയ പാര്‍വതിയെ നികേഷ് കുമാര്‍ പരിഹസിക്കുകയായിരുന്നു. ബിജെപി ഹാന്‍ഡിലുകള്‍ക്ക് ട്രോള്‍ ഉണ്ടാക്കാന്‍ വേണ്ടി മുഖഭാവം കാട്ടുക, ആരീതിയില്‍ വര്‍ത്തമാനം പറയുക അതാണ് നിങ്ങളുടെ അജണ്ട. അത് ആയിക്കോളൂ… നിങ്ങളോട് എനിക്ക് വര്‍ത്തമാനം പറയേണ്ടന്നും നികേഷ് തുറന്നടിച്ചു.   നവകേരള സദസ്സില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ലക്ഷക്കണക്കിന് പരാതികളാണ് കിട്ടുന്നത്. ഇതിനെ സുജയ പുശ്ചിക്കരുതെന്നും നികേഷ് താക്കീത് ചെയ്തു. പരാതി ഇത്രയും ലഭിക്കുന്നത് ജനം മടുക്കുന്നത് കൊണ്ടാണെന്ന് സുജയ തര്‍ക്കിച്ചു. ഇതോടെയാണ് നികേഷ് കുമാര്‍ പ്രകോപിതനായത്. താൻ സുജയയെ കാണുന്നത് പുശ്ചിക്കുന്നവരുടെ പ്രതിനിധിയായിട്ടാണെന്നും സംഘപരിവാർ അജണ്ട…

    Read More »
  • എറണാകുളം- ചെന്നൈ സ്വിഫ്റ്റ് ഗരുഡാ ബസ്

    പഠനം മുതല്‍ ജോലിയും ചികിത്സയും മാത്രമല്ല, സിനിമ സ്വപ്നം കാണുന്നവരുടെയും വരെ ഇടമാണ് ചെന്നൈ. പൊതുവേ ഇവിടേക്കുള്ള യാത്രയ്ക്ക് ആളുകള്‍ ആശ്രയിക്കുക ട്രെയിൻ സര്‍വീസുകളെയാണ്. എന്നാല്‍ പരിമിതമാണെങ്കിലും കെഎസ്‌ആര്‍ടിസിയും കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും ചെന്നൈയിലേക്ക് സര്‍വീസുകള്‍ നടത്തുന്നു. എറണാകുളത്തു നിന്നും ചെന്നൈയിലേക്ക് യാത്ര പോകാൻ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നു. എറണാകുളം ഡിപ്പോയുടെ ബസ് അങ്കമാലി, തൃശൂര്‍, പാലക്കാട് വഴി കോയമ്ബത്തൂര്‍ കയറി സേലം, വില്ലുപുരം വഴിയാണ് ചെന്നൈയില്‍ എത്തുന്നത്. ഈ റൂട്ടുകളില്‍ നിന്നുള്ളവര്‍ക്ക് ചെന്നൈ യാത്രയ്ക്ക് ഈ സര്‍വീസിനെ ആശ്രയിക്കാം. ഇതാ എറണാകുളം- ചെന്നൈ സ്വിഫ്റ്റ് ഗരുഡാ എസി ബസിനെക്കുറിച്ച്‌ അറിയേണ്ടതെല്ലാം… എറണാകുളത്തു നിന്നും വൈകിട്ട് 5.30ന് പുറപ്പെടുന്ന സ്വിഫ്റ്റ് ഗരുഡാ എസി സീറ്റര്‍ ബസ് ബസ് പിറ്റേന്ന് രാവിലെ 6.40ന് മഹേന്ദ്ര സിറ്റിയിലും 7.35ന് കോയംപേഡ് ബസ്റ്റ് സ്റ്റാൻഡിലും എത്തിച്ചേരും. 13 മണിക്കൂര്‍ 10 മിനിറ്റാണ് യാത്രയ്ക്ക് ആവശ്യമായി വരുന്ന സമയം. വൈറ്റില ഹബ് – അങ്കമാലി…

    Read More »
  • ഓരോ ഇനം പച്ചക്കറികളും കൃഷി ചെയ്യാൻ യോജിച്ച സമയം ഇങ്ങനെയാണ്

    പച്ചക്കറി കൃഷി ചെയ്യുന്നവരെല്ലാം അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഓരോ ഇനം പച്ചക്കറികളും കൃഷി ചെയ്യാൻ യോജിച്ച സമയം. കാലം തെറ്റി ചെയ്യുന്ന കൃഷിക്ക് ഉദ്ദേശിച്ച വിളവു കിട്ടാൻ സാധ്യതയില്ല. ഏതൊക്കെ വിളകൾ എപ്പോഴൊക്കെ കൃഷി ചെയ്യാം എന്ന് നോക്കാം പച്ചക്കറി വിള, കാലം, ഇനങ്ങൾ, ഏറ്റവും നല്ല നടീൽ സമയം 1 ചീര എല്ലാക്കാലത്തും (മഴക്കാലം ഒഴിവാക്കുക) അരുണ് (ചുവപ്പ്) മേയ് – ജൂണ് , ആഗസ്റ്റ് – സെപ്റ്റംബര് കണ്ണാറ ലോക്കല് (ചുവപ്പ്), മോഹിനി (പച്ച) , സി ഒ 1,2, & 3 (പച്ച) ജനുവരി – സെപ്റ്റംബര് 2 വെണ്ട ഫെബ്രുവരി – മാര്ച്ച് , ജൂണ് – ജൂലൈ , ഒക്ടോബര് – നവംബര് അര്ക്ക അനാമിക ജൂണ് – ജൂലൈ സല്കീര്ത്തി മെയ് മദ്ധ്യം 3 പയര് വര്ഷം മുഴുവനും വള്ളിപ്പയര് – ലോല , വൈജയന്തി , മാലിക , ശാരിക ആഗസ്റ്റ്…

    Read More »
Back to top button
error: