Social MediaTRENDING

സംഘപരിവാർ നയമാണ് സുജയയുടെ അജണ്ട, ചോദ്യം ചെയ്യാന്‍ വരരുതെന്ന് നികേഷ്; തമ്മിതല്ലി മാധ്യമപ്രവര്‍ത്തകര്‍

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ ലൈവ് ചര്‍ച്ചയ്ക്കിടെ ഏറ്റുമുട്ടി മാധ്യമപ്രവര്‍ത്തകര്‍.റിപ്പോര്‍ട്ടര്‍ എഡിറ്റര്‍-ഇന്‍ ചീഫ് എംവി നികേഷ് കുമാറും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സുജയാ പാര്‍വ്വതിയും തമ്മിലാണ് ഏറ്റുമുട്ടിയത്.
 ഇന്നലെ വൈകിട്ട് ‘ഷൂവിലെത്തിയോ പ്രതിഷേധം’ എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് സംഭവം.

കെ.എസ്.യു ഇന്നലെ മുഖ്യമന്ത്രിയുടെ ബസിന് നേരെ ഷൂ എറിഞ്ഞതിനെ ന്യായീകരിച്ച സുജയ പാര്‍വതിയെ നികേഷ് കുമാര്‍ പരിഹസിക്കുകയായിരുന്നു.

ബിജെപി ഹാന്‍ഡിലുകള്‍ക്ക് ട്രോള്‍ ഉണ്ടാക്കാന്‍ വേണ്ടി മുഖഭാവം കാട്ടുക, ആരീതിയില്‍ വര്‍ത്തമാനം പറയുക അതാണ് നിങ്ങളുടെ അജണ്ട. അത് ആയിക്കോളൂ… നിങ്ങളോട് എനിക്ക് വര്‍ത്തമാനം പറയേണ്ടന്നും നികേഷ് തുറന്നടിച്ചു.

Signature-ad

  നവകേരള സദസ്സില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ലക്ഷക്കണക്കിന് പരാതികളാണ് കിട്ടുന്നത്. ഇതിനെ സുജയ പുശ്ചിക്കരുതെന്നും നികേഷ് താക്കീത് ചെയ്തു. പരാതി ഇത്രയും ലഭിക്കുന്നത് ജനം മടുക്കുന്നത് കൊണ്ടാണെന്ന് സുജയ തര്‍ക്കിച്ചു. ഇതോടെയാണ് നികേഷ് കുമാര്‍ പ്രകോപിതനായത്. താൻ സുജയയെ കാണുന്നത് പുശ്ചിക്കുന്നവരുടെ പ്രതിനിധിയായിട്ടാണെന്നും സംഘപരിവാർ അജണ്ട വിട്ടൊരു ചോദ്യത്തിനും സുജയ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: