Social MediaTRENDING
എന്തുകൊണ്ട് ശബരിമലയിൽ തിരക്കുണ്ടാവുന്നു ? സിആർപിഎഫ് ഡെപ്യൂട്ടി കമാൻഡർ എഴുതുന്നു
News DeskDecember 14, 2023
എന്തുകൊണ്ട് ശബരിമലയിൽ തിരക്കുണ്ടാവുന്നു ?
അയ്യപ്പദർശനം പോലെ , പതിനെട്ടാംപടികയറ്റവും വളരെ പ്രധാനമായ ക്ഷേത്രമാണ് ശബരിമല. പരസഹായമില്ലാതെ ഭക്തർ പതിനെട്ടാംപടി കയറിയാൽ ഒരു മിനിറ്റിൽ 50 പേർക്കുപോലും പടികയറാനാവില്ല,
കേരളാ പോലീസ് നടത്തുന്ന അത്യന്തം ക്ലേശകരമായ പിടിച്ചുകയറ്റൽ കാരണം ഒരുമിനിറ്റിൽ 70-80 വരെയൊക്കെ അത് എത്തിക്കാറുണ്ട്.എതാണ്ട് ഒരുമണിക്കൂറിൽ 4800 പേർ , ഇടക്കുള്ള പൂജകളും , രാത്രിയിലെ നടയടപ്പും ഒക്കെ കഴിഞ്ഞാൽ സാധാരണ ദർശനം നടക്കുന്ന 16 മണിക്കൂറിൽ എത്ര അധ്വാനിച്ചാലും 75000-80000 പേരിൽ കൂടുതൽ ദർശനം സാധ്യമല്ലെന്നു സാരം .
തിരക്ക് വളരെ കൂടുമ്പോൾ തന്ത്രിയുടെ അനുവാദത്തോടെ ദർശനസമയം കൂട്ടിയാലും ഇതുന്നെയാവും സ്ഥിതി.വെള്ളിയാഴ്ച രാത്രിമുതൽ അവധിക്കാലദർശനത്തിനു കണക്കുകൂട്ടിയെത്തുന്ന മലയാളിഭക്തൻമാരുടെ തിരക്ക് ഈ കണക്കു കൂട്ടലുകളൊക്കെ തെറ്റിക്കുന്നു, ഒരുലക്ഷത്തിനു മുകളിലേക്കൊക്കെ പോകുമ്പോൾ ,അപകടങ്ങൾ ഒഴിവാക്കാൻ നിയന്ത്രണങ്ങളല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല . അത് അടുത്ത ദിവസത്തേ തിരക്കിനെ ഇരട്ടിയാക്കുന്നു .
ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാനാണ് പഴയ ആചാരങ്ങൾ മാറ്റി മാസപൂജ ആരംഭിച്ചത്. പതിനെട്ടാംപടിക്ക് വീതികൂട്ടുക , മാസപൂജാദിവസങ്ങൾ കൂട്ടുക , വർഷംമുഴുവൻ തുറക്കുക ഒക്കെ നിരസിക്കപ്പെട്ട അഭിപ്രായങ്ങളാണ്.
സൗകര്യങ്ങൾ
===========
ഭഗവാൻ കാനനവാസനാണ് , പൂങ്കാവനത്തിനുള്ളിൽ യോഗമുദ്രയിലിരിക്കുന്ന ശാസ്താവിഗ്രഹത്തിന് അനുചിതമാകും എന്നത് മാത്രമല്ല , ഇന്ത്യയിലെ തന്നെ ഏറ്റവും നിബിഡവനവും , കടുവാസങ്കേതവുമായ അവിടെ കൂടുതൽ വലിയ സൗകര്യങ്ങളൊരുക്കാൻ നിയമപരമായി കഴിയുകയുമില്ല.പരിമിതിക്കുള്ളിൽ നിന്ന് കഴിയുന്നത്ര ആരോഗ്യ, കുടിവെള്ള കൗണ്ടറുകളും , ഷെൽട്ടറുകളും ഒരുക്കിയിട്ടുമുണ്ട്.
തിരുപ്പതി, പളനി
=============
ഇത്രത്തോളം സത്യസന്ധതയില്ലാത്ത മറ്റൊരു താരതമ്യവുമില്ല .രണ്ടിടത്തും കൊടുക്കുന്ന പൈസായ്ക്ക് അനുസരിച്ചാണ് ദർശനസമയം .. പളനിയിൽ , 10, 50, 100, 200,500 രൂപാ.. മുതൽ പ്രത്യേക ക്യൂകൾ.തിരുപ്പതിയിൽ കൊടുക്കുന്ന പൈസാക്ക് അനുസരിച്ച് ഗർഭഗ്രഹത്തിൽ വരെയെത്താം.പൈസായില്ലാത്തവർ 24 മണിക്കൂർവരെ ക്യൂ, അതും റോഡിൽ വരെ നിൽക്കുന്നു.
ശബരിമലയിലെ പൈസ
===================
വരുമാനം എങ്ങനെയാണ് ബോർഡ് ചിലവാക്കുന്നതെന്ന് , ഞാൻ വിശ്വസിക്കില്ല എന്ന് പറയുന്ന പൊട്ടന്മാർക്കൊഴികെ വ്യക്തമാണ്.
ഒരു പൈസ പോലും സർക്കാരിനില്ല , സർക്കാർ ചിലവാക്കുന്നതോ ?
കേന്ദ്ര സേനയുടെ കാര്യം മാത്രമെടുക്കാം, ഒരു കമ്പനി കേന്ദ്രസേനയുടെ ഡിപ്ലോയ്മെന്റിന് ഏതാണ്ട് 3.5 ലക്ഷം രൂപയാണ് ഒരുദിവസം കേരളത്തിന്റെ ഖജനാവിൽ നിന്ന് (ഏത് സംസ്ഥാനത്ത് ആണെങ്കിലും) കേന്ദ്രസർക്കാരിലേക്ക് പോകുക, രണ്ട് കമ്പനി RAF , 1 NDRF ഒരു സീസൺ നിൽക്കുമ്പോ ഏതാണ്ട് 20 കോടി രൂപാ .
2000 ത്തിന് മുകളിലുണ്ടാവും കേരളാപോലീസ് , വനംവകുപ്പ് , ഫയർഫോർസ് , MVD , ആരോഗ്യം , റവന്യൂ , ഇലക്ട്രിസിറ്റി , പൊതുമരാമത്ത് ഒക്കെയായി… ഒന്നു കൂട്ടിയാ ഈ ചിലവ് ശബരിമലയിൽ ആകെ കിട്ടുന്ന വരുമാനത്തിന് മുകളിലെത്തും.
കായംകുളം കറ്റാനം സ്വദേശിയായ Madhu Gopinathan Nair CRPF ന്റെ, ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള ഡപ്യൂട്ടി കമാൻഡർ ആയിരുന്നു. സ്തുത്യർഹ്യ സേവനത്തിന് മൂന്നു തവണ രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്.