Social Media

  • കെഎസ്ആർടിസിക്കൊപ്പം ഇത്തവണത്തെ ക്രിസ്മസ് വാഗമണ്ണിൽ

    കോടമഞ്ഞ് നിറഞ്ഞു നിൽക്കുന്ന താഴ്വാരങ്ങൾ.. ആകാശത്തു നിന്നു കയ്യെത്തും അകലെ നില്‍ക്കുന്ന മേഘങ്ങൾ.. ചുറ്റിലെങ്ങും പച്ചപ്പും കാഴ്ചകളും മാത്രം! ഈ കുളിരിൽ ഒരു ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞിരുന്നെങ്കിലോ… ഒരുപാട് ദൂരെയെന്നും പോകേണ്ട..വാഗമൺ വരെ വന്നാൽ മതി. എങ്ങനെ വരുമെന്നല്ലേ, അതിനു കെഎസ്ആർടിസി ഉണ്ട്. അതെ, വാഗമണ്ണിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷിക്കാനുള്ള അവസരം ഒരുക്കുന്നത് പാപ്പനംകോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ആണ്. ക്രിസ്തുമസ് ആഘോഷയാത്ര എന്ന ഈ പാക്കേജ് വളരെ ചുരുങ്ങിയ ചെലവിൽ ക്രിസ്മസ് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ഒന്നാണെന്ന കാര്യത്തിൽ സംശയമില്ല. പാപ്പനംകോട് ഡിപ്പോയിൽ നിന്നും വാഗമണിലെ മനോഹരമായ കാഴ്ചകൾ കാണുവാൻ ക്ഷണിക്കുന്ന ക്രിസ്തുമസ് ആഘോഷയാത്ര 2023 ഡിസംബർ 24 ഞായറാഴ്ച പുറപ്പെടും. വാഗമണ്ണിൽ കാണേണ്ട സ്ഥലങ്ങളെല്ലാം ഉൾപ്പെടുത്തിയ ഈ പാക്കേജ് രണ്ടു ദിവസം നീണ്ടു നിൽക്കുന്നു. സ്ഥല സന്ദർശനം കൂടാതെ വെള്ളച്ചാട്ടത്തിലെ കുളി, ഓഫ് റോഡ് ട്രിപ്പ്, പുതുവത്സര നൈറ്റ്…

    Read More »
  • ക്ഷമയുള്ളവർ മാത്രം  മണ്ഡലകാലത്ത് മല കയറാൻ പോകുക

    ക്ഷമയുള്ളവർ മാത്രം മണ്ഡലകാലത്ത് മല കയറാൻ പോകുക. ഭഗവാൻ അയ്യപ്പനെ കാണാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നാൽ കാത്തിരിക്കണം. എല്ലാ സുഖ സൗകര്യങ്ങളോടും കൂടി ശരീരമനങ്ങാതെ അയ്യനെ ഓടിച്ചിട്ട് കണ്ട് തൊഴുതിട്ട് പോകാനാണെങ്കിൽ മണ്ഡലകാലം കഴിഞ്ഞാലും ശബരിമലയും ശാസ്താവും  അവിടെ ഉണ്ടെന്ന് മനസിലാക്കണം. ആ സമയം നിങ്ങൾക്കിഷ്ടമുള്ളതു പോലെ പോകാം. അങ്ങനെ പോകുക. ഒരു യഥാർത്ഥ ഭക്തൻ ഭഗവാനെ തൊഴാനാണ് പോകുന്നതെങ്കിൽ ദിവസങ്ങളോളം കാത്തിരിക്കാൻ തയ്യാറാകും. 41 ദിവസം കഠിന വൃതമെടുത്ത്  കാത്തിരിക്കാമെങ്കിൽ കുറച്ച് മണിക്കുറുകൾ കൂടി കാത്തിരുന്നു കൂടെ ? ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ച് അയ്യപ്പനെ കാണുമ്പോൾ പ്രതിഫലവും കൂടും.. ഒരു കാലത്ത് ഭക്തർ കല്ലും മുള്ളും ചവിട്ടി തിരികെ വീട്ടിൽ എത്തുമോ എന്ന് ഉറപ്പില്ലാതെ മല ചവിട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നോർക്കണം.. കല്ലും മുള്ളും കാല്ക്ക് മെത്ത എന്ന് വിളിച്ചിട്ട് കാര്യമില്ല, ആവശ്യം വരുമ്പോൾ അത് പ്രാവർത്തികമാക്കുകയും വേണം…. അയ്യപ്പനെ കാണാനും തൊഴാനുമാണ് പോകുന്നതെങ്കിൽ ആളു കൂടി, വെള്ളം കിട്ടിയില്ല,…

    Read More »
  • മാടമ്പിത്തരവും ആജ്ഞാപിക്കലുമൊക്കെ കൈയില്‍ വെച്ചാല്‍ മതി, എന്റടുത്തേക്ക് വേണ്ട; രഞ്ജിത്തിനെതിരെ ഡോ.ബിജു

    ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ സംവിധായകന്‍ ഡോ. ബിജു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ തനിക്കും അദൃശ്യജാലകങ്ങള്‍ എന്ന ചിത്രത്തിനുമെതിരെ രഞ്ജിത് നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഡോ. ബിജു ഫെയ്‌സ്ബുക്കിലൂടെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന സ്ഥാനത്തിരിക്കുന്ന ചലച്ചിത്ര സംവിധായകന്‍ ശ്രീ രഞ്ജിത്തിന് ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെയാണ് ബിജു നീണ്ട കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡോ. ബിജു ചില പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടാക്കി. അദ്ദേഹത്തിന്റെ സിനിമ ഇപ്പോള്‍ തിയറ്ററില്‍ റിലീസ് ചെയ്തു. അതിനു തിയറ്ററില്‍ ആളുകള്‍ കയറിയില്ല. അതേ സമയം മറ്റൊരു സംവിധായകന്റെ സിനിമ തിയറ്ററില്‍ വന്നു. അതിന് നല്ല ആള്‍ ത്തിരക്ക് ആയിരുന്നു. ആ സിനിമയ്ക്ക് തിയേറ്ററില്‍ ആള്‍ വന്നു. ഇവിടെ മേളയിലും തിരഞ്ഞെടുക്കപ്പെട്ടു. ഇനി അടുത്ത സംസ്ഥാന അവാര്‍ഡില്‍ ചിലപ്പോള്‍ ആ സിനിമയ്ക്ക് അവാര്‍ഡുകളും കിട്ടും. അപ്പോള്‍ തിയേറ്ററില്‍ ആള്‍ വരികയും അവാര്‍ഡുകള്‍ കിട്ടുകയും ചെയ്യുന്ന സിനിമയും ആകുന്നു.…

    Read More »
  • കണ്ണിനഴകായി കുംഭാവുരുട്ടി വെള്ളച്ചാട്ടം

    ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. അച്ചൻകോവിൽ ആറിന്റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തിൽ എത്തുന്നത്. കാൽനടയായി നാല് കിലോമീറ്റർ താണ്ടിയെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ് ജലപാതം. 250 അടി ഉയരത്തിൽ നിന്നും ശക്തമായി എത്തുന്ന വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് ഏറെ സാഹസികമായി മാത്രമേ  എത്താൻ കഴിയൂ. അപകടം പതിയിരിക്കുന്ന ഈ പാറകളിൽ അതീവശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ അപകടം ഉറപ്പാണ്.  250 അടി ഉയരത്തിൽ നിന്നും എത്തുന്ന വെള്ളച്ചാട്ടം പാറമടക്കുകളിൽ പതിച്ചശേഷം നിരവധി ചുഴികളിലൂടെ ഒഴുകിയ ശേഷമാണ് അരുവിയായിത്തീരുന്നത്. വഴുവഴുപ്പൻ പാറകളിൽ ശ്രദ്ധയോടെ ചവുട്ടി നീങ്ങിയില്ലെങ്കിൽ ചുഴിയിൽ അകപ്പെടാം. കൊല്ലം ജില്ലയുടെ കിഴക്കൻമലയോരമേഖലയായ അച്ചൻകോവിൽ വനത്തിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളച്ചാട്ടത്തിൽ കുളിച്ച് ഉല്ലസിക്കാൻ എത്തുന്ന വിനോദസഞ്ചാരികളിൽ ഏറെയും തമിഴ്‌നാട്ടുകാരാണ്. വനത്തിൽക്കൂടി ഒഴുകിയെത്തുന്ന ഔഷധഗുണമുള്ള വെള്ളച്ചാട്ടത്തിൽ കുളിച്ചുകഴിഞ്ഞാൽ തീരാവ്യാധി അടക്കമുള്ള അസുഖങ്ങൾ മാറിക്കിട്ടുമെന്നാണ് തമിഴ്‌നാട്ടിൽ നിന്നെത്തുന്നവരുടെ വിശ്വാസം. വനസംരക്ഷണസമിതിയുടെ പൂർണ്ണനിയന്ത്രണത്തിലാണ് കുംഭാവുരുട്ടി ജലപാതം. ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്ക് അപകടം സംഭവിക്കാതിരിക്കാൻ പ്രത്യേക…

    Read More »
  • ബെത്‌ലഹേം ; ദൈവത്തിന്റെ മകൻ മനുഷ്യശിശുവായി പിറന്നു വീണ മണ്ണ് !

    ഇസ്രയേലിനു രണ്ടു ഭാഗങ്ങളുണ്ട്. താഴ്ന്ന പ്രദേശം ഗലീലി.ഉയർന്ന ഭാഗം യുറേയ. കാനയും നസ്റത്തും ഗലീലിയിലാണ്. കാൽവരി, ജറൂസലേം എന്നിവ സ്ഥിതി ചെയ്യുന്നത് യുറേയയിൽ. ഗലീലിയിൽ നിന്നു യുറേയയിലേക്ക് 120 കിലോമീറ്റർ ദൂരം.യേശുക്രിസ്തു ശ്വസിച്ച വായു, കുടിച്ച വെള്ളം, നടന്ന മണ്ണ്… ! ബത്‌ലഹേമിലെ മറ്റൊരു തീർഥാടന കേന്ദ്രമാണ് തബോർമല. പ്രാർഥനയിലേക്കു നയിക്കുന്ന ശാന്തമായ പ്രകൃതിയാണ് മൗണ്ട് തബോർ. ലാസറിന്റെ കല്ലറ, ബത്‌ലഹേം എന്നിവ പലസ്തീന്റെ അതിർത്തിക്കുള്ളിലാണ്. വലിയ മതിൽ കെട്ടി ഇസ്രയേൽ – പലസ്തീൻ അതിർത്തി വേർതിരിച്ചിട്ടുണ്ട്.എങ്കിലും നൂറു കണക്കിനു പലസ്തീനികൾ ഇസ്രയേലിൽ വന്നു ജോലി ചെയ്തു മടങ്ങുന്നുണ്ട്. രാവിലെയും വൈകിട്ടും അതിർത്തിയിൽ അവർ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയരാകുന്നു.   യേശു ക്രിസ്തു ജനിച്ച ബെത് ലഹേമും പലസ്ഥീനിലാണ്.പലതവണ തകർക്കപ്പെട്ട ഇവിടുത്തെ പള്ളി(ചർച്ച് ഓഫ് നേറ്റിവിറ്റി) വീണ്ടും പുനർനിർമ്മിച്ചിട്ടുണ്ട്.ദാവീദും സോളമൻ രാജാവും ഭരിച്ചിരുന്ന പ്രദേശങ്ങളാണ് ഇത്.യേശുവിന്റെ കാലഘട്ടത്തിൽ ഹെരോദാവായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. ബെത്‌ലഹേമും ചർച്ച് ഓഫ് നേറ്റിവിറ്റിയും ഇന്നൊരു  തീർത്ഥാടന കേന്ദ്രമാണ്. ജറുസലേമിൽ നിന്ന്…

    Read More »
  • ഛത്തീസ്‌ഗഡ് സ്വദേശിനിയായ ‘ജ്യോതി’ മലയാളത്തിന്റെ മരുമകളായിട്ട് 13  വര്‍ഷങ്ങൾ 

    സ്വന്തം കൈ ബലി കൊടുത്ത് സൈനികനെ രക്ഷിച്ച ഛത്തീസ്ഗഡ് പെൺകുട്ടി.. ഛത്തീസ്‌ഗഡ് സ്വദേശിനിയായ ‘ജ്യോതി’ മലയാളത്തിന്റെ മരുമകളായിട്ട് 13  വര്‍ഷമാകുന്നു. മലയാളി ജവാന്റെ ഭാര്യയായി കേരളത്തില്‍ എത്തിയ ജ്യോതിയുടെ ജീവിതം അതിര്‍വരമ്ബുകള്‍ ഇല്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും അപൂര്‍വ്വ പ്രണയത്തിന്റെയും ഉത്തമ ഉദാഹരണമാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാളുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം കൈ നഷ്ടപ്പെടുത്തിയ ജ്യോതി ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല അതേ ആള്‍ തന്റെ ജീവിതത്തിലേക്കു കൈപിടിച്ചു കേറി വരുമെന്ന്.!! അത് അങ്ങകലെ ഛത്തീസ്‌ഗഡില്‍ നിന്നും ഇങ്ങ് തെക്കന്‍ കേരളത്തില്‍ പാലക്കാട് കൊല്ലങ്കോട് മലയാളത്തിന്റെ മരുമകളാണ് ഇന്ന് ജ്യോതി. സിനിമക്കഥയെ വെല്ലുന്ന ജീവിതകഥയാണ് ജ്യോതിയുടേത്. സംഭവങ്ങളുടെ എല്ലാം തുടക്കം 2010 ജനുവരി മൂന്നിനാണ്. ഛത്തീസ്‌ഗഡ് ദുര്‍ഗിലെ മൈത്രി കോളേജിലെ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ ജ്യോതി ഹോസ്റ്റലില്‍ നിന്നു ബച്ചേലിയിലെ തന്റെ വീട്ടിലേക്കു പോകാനാണ് ബസില്‍ യാത്ര തിരിച്ചത് . അതേ ബസിലെ സഹയാത്രികനായിരുന്നു സിഐ.എസ്.എഫ് ജവാനായിരുന്ന പാലക്കാടു സ്വദേശി വികാസ്. ഛത്തീസ്‌ഗഡിലെ…

    Read More »
  • ഭാര്യക്ക് പാരമ്പര്യമായി കിട്ടിയ കോടികളുടെ സ്വത്തിൽ നേർപാതി കിട്ടാൻ വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്!

    ഭാര്യക്ക് പാരമ്പര്യമായി കിട്ടിയ സ്വത്തിൽ നേർപാതി കിട്ടാൻ വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്. ചൈനയിലെ ഷാങ്ഹായിൽ ആണ് ഭാര്യയുടെ സ്വത്തിൽ പാതി തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭർത്താവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. അടുത്തിടെ ഉണ്ടായ ഒരു വാഹനാപകടത്തിൽ തന്റെ മാതാപിതാക്കൾ മരിച്ചതോടെയാണ് അവരുടെ മൂന്നു കോടിയുടെ സ്വത്തുവകകൾ കാങ് എന്ന യുവതിക്ക് ലഭിച്ചത്. ഷാങ്ഹായിലുടനീളമുള്ള ഒമ്പത് പാർപ്പിട, വാണിജ്യ റിയൽ എസ്റ്റേറ്റുകളുടെ അവകാശിയായി മാതാപിതാക്കളുടെ മരണത്തോടെ കാങ്ങിന് മാറുകയായിരുന്നു. എന്നാൽ മാതാപിതാക്കൾ മരിച്ച് ആറുമാസം തികയുന്നതിന് മുൻപേ ഇവരുടെ ഭർത്താവ് തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. വെറുതെ വിവാഹമോചനം തന്നാൽ പോരാ മറിച്ച് തന്റെ ഭാര്യയുടെ സ്വത്തിന്റെ നേർപ്പകുതി തനിക്ക് അവകാശപ്പെട്ടതാണ് എന്നാണ് ഇയാൾ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. ഭർത്താവുമായി പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതുകൊണ്ടുതന്നെ തീർത്തും അപ്രതീക്ഷിതമായിരുന്നു കാങിന് ഭർത്താവിൻറെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടി. വക്കീൽ നോട്ടീസ് ലഭിച്ചപ്പോൾ മാത്രമാണ് താൻ ഇക്കാര്യത്തെക്കുറിച്ച് അറിയുന്നത് എന്നാണ് യുവതി പറയുന്നത്. പിന്നീട്…

    Read More »
  • മൊട്ടക്കുന്നും പൈൻമരങ്ങളും മാത്രമല്ല, വാഗമണ്ണിൽ വേറെയുമുണ്ട് കാഴ്ചകൾ !

    എത്ര തവണ കയറിപ്പോയാലും തരിമ്പുപോലും മടുപ്പു തോന്നാത്ത ഒരു  സ്ഥലമാണ് വാഗമൺ.തമിഴ്നാട്ടിൽ  നിന്നുപോലും നൂറുകണക്കിന് ആളുകളാണ് ഓരോ ദിവസവും വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴി താണ്ടി ഇവിടെയെത്തുന്നത്. ഏതു കാലാവസ്ഥയിലും മുഖംമിനുക്കി സുന്ദരിയായിരിക്കുന്ന ഇവിടെ പൈൻമരക്കാടും തങ്ങളുപാറയും മൊട്ടക്കുന്നും ഷൂട്ടിങ്ങ് പോയിന്‍റും കണ്ണാടിപ്പാലവും ഒക്കെയായി ഒറ്റദിവസം കൊണ്ടു കണ്ടു തീർക്കുവാൻ പറ്റാത്തത്ര കാഴ്ചകളാണുള്ളത്.അതിനാൽതന്നെ ജനം അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പരക്കം പാഞ്ഞ് പല കാഴ്ചകളും മിസ് ചെയ്ത് മലയിറങ്ങുകയാണ് പതിവ്. വ്യൂ പോയിന്റ് വാഗമണ്ണിലേക്കുള്ള കാഴ്ചകളുടെ തുടക്കം തന്നെ വാഗമൺ വ്യൂ പോയിന്‍റിൽ നിന്നുമാണ്. കോട്ടയത്തു നിന്നും തൊടുപുഴ ഭാഗത്തു നിന്നും വരുമ്പോള്‍ പാലാ-ഈരാറ്റുപേട്ട- തീക്കോയി റൂട്ടിലൂടെയാണ് വരേണ്ടത്. ഇവിടെ തീക്കോയി കഴിഞ്ഞ് റോഡിലൂടെ മുന്നോട്ട് പോരുമ്പോൾ എത്തിച്ചേരുന്നത് വാഗമണ്ണിന്റെ കവാടത്തിലേക്കാണ്. വാഗമൺ വ്യൂ പോയിന്റിൽ ഒന്നു വണ്ടി നിർത്തി, കാഴ്ചകൾ കാണാതെ മുന്നോട്ട് പോകരുത്. ഐസ്ക്രീം നുണഞ്ഞ്, താഴെ, മലമ്പാതകളിലൂടെ കയറ്റം കയറാതെ, കിതച്ചുവലിച്ചു വരുന്ന ബസുകളും, താഴെ താഴ്വാരങ്ങളും അവിടങ്ങളിലെ വീടുകളും പിന്നെ…

    Read More »
  • നഷ്ടപ്പെടുത്തുവാൻ കേരളവും, നേടുവാൻ തമിഴ്നാടും

    പുനലൂർ: കൊല്ലം – ചെങ്കോട്ട പാത ബ്രോഡ്ഗേജ് ആക്കി മാറ്റിയതോടെ കേരളത്തിൽ സർവ്വീസ് നടത്തിയിരുന്ന രണ്ട് ട്രെയിനുകൾ തമിഴ്നാട് കൊണ്ടുപോയി. പുനലൂർ വരെ ഉണ്ടായിരുന്ന പാലരുവിയും, ഗുരുവായൂർ – മധുരെയും ഇത് കൂടാതെ രാവിലെ 08:40 ന് ഉണ്ടായിരുന്ന കൊല്ലം – പുനലൂർ സർവ്വീസും, 11:15 ന് ഉണ്ടായിരുന്ന പുനലൂർ – കൊല്ലം സർവ്വീസും  റെയിൽവേ അവസാനിപ്പിച്ചു ഇപ്പോൾ ഗുരുവായൂർ – പുനലൂർ സർവ്വീസ് മധുരയിലേക്ക് നീട്ടിയതോടെ ഉണ്ടായിരുന്ന കൊല്ലം – ചെങ്കോട്ട സർവ്വീസും ക്യാൻസൽ ആയി. അതായത് ഉണ്ടായിരുന്ന നാല് സർവ്വീസ് കൊല്ലം – പുനലൂർ പാതയ്ക്ക് നഷ്ടമായി എന്നർത്ഥം. ചെങ്കോട്ടയിൽ സർവ്വീസ് അവസാനിപ്പിക്കുന്ന ഒട്ടനവധി ട്രെയിൻ സർവീസുകൾ ഉണ്ട്. ചെങ്കോട്ട – പുനലൂർ പാതയിൽ ഓടുന്ന ട്രെയിനുകൾക്ക് 14 കോച്ചുകളെ പറ്റൂ എന്നും പറഞ്ഞ് അതൊന്നും കേരളത്തിലേക്ക് വന്നില്ല. മയിലാട്തുറൈ – ചെങ്കോട്ട എക്സ്പ്രസ് ഏകദേശം ഒൻപത് മണിക്കൂറോളം ചെങ്കോട്ടയിൽ വെറുതെ കിടക്കുകയാണ്, അതിന് 12 കോച്ചുകൾ മാത്രമെ…

    Read More »
  • ഒരു ‘നടുവിരൽ’ അബദ്ധം! വീഡിയോ ലൈവ് ആയെന്നറിയാതെ ക്യാമറയില്‍ നോക്കി ‘നടുവിരലു’യര്‍ത്തി വാർത്ത അവതാരക; ബിബിസിയുടെ സ്റ്റാർ അവതാരകയായ മറിയം മൊഷിരിക്കെതിരേ കടുത്ത വിമര്‍ശനം; ഖേദപ്രകടനം

    ലണ്ടൻ: ലൈവായി വാർത്ത വായിക്കുന്നതിനിടെ നടുവിരൽ ഉയര്‍ത്തിക്കാട്ടിയതിന്‍റെ വീഡിയോ വൈറല്‍ ആയതോടെ മാപ്പ് പറഞ്ഞ് അവതാരക. ബിബിസിയില്‍ വാർത്ത വായിക്കുന്നതിനിടെ അവതാരക മറിയം മൊഷിരി നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. തമാശയെന്ന രീതിയില്‍ പലരും ഈ വീഡ‍ിയോ പങ്കുവെച്ചെങ്കിലും ഒരു മാധ്യമ സ്ഥാപനത്തിന്‍റെ പ്രൊഫഷണലിസത്തിന് ചേര്‍ന്നതല്ല ഇത്തരം കാര്യങ്ങളെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മറിയം ഖേദപ്രകടനം നടത്തിയത്. വീഡിയോ ലൈവ് ആയെന്ന് അറിയാതെ ക്യാമറയില്‍ നോക്കി മറിയം നടുവിരല്‍ ഉയര്‍ത്തുകയായിരുന്നു. എന്നാല്‍, ലൈവ് ആണെന്ന് ഉടൻ തന്നെ മറിയം തിരിച്ചറിയുകയും ചെയ്തു. ”ഗാലറിയിലെ ടീമുമായി കുറച്ച് തമാശ പറയുകയായിരുന്നു. ലൈവ് തുടങ്ങുന്നതിന് മുമ്പ് ഡയറക്‌ടർ 10 മുതല്‍ 0 വരെ എണ്ണുന്നത് പോലെ ഞാൻ നടിച്ചു. നമ്പർ കാണിക്കാനാണ് വിരലുകൾ ഉയര്‍ത്തിയത്. അങ്ങനെ 10 മുതല്‍ ഒന്ന് വരെ വിരല്‍ ഉയര്‍ത്തി കാണിച്ചു. ഒന്ന് എത്തിയപ്പോള്‍ തമാശയായാണ് അങ്ങനെ വിരല്‍ കാണിച്ചത്. ഇത് ക്യാമറയിൽ വരുന്നത്…

    Read More »
Back to top button
error: