Social Media
-
25/10/2023കലാപക്കാരെ… നിങ്ങൾ മറന്നിടാതെ… ജാമ്യം പോലും കിട്ടില്ല! കെഎസ് ആർടിസിയുമായി ചിഹ്നം വിളിക്കാൻ പോകുന്നവർ അറിഞ്ഞിരിക്കുക
തിരുവനന്തപുരം: കേശവദാസപുരത്ത് കെ എസ് ആർ ടി സി ബസിന് മാർഗതടസം സൃഷ്ടിച്ച് യുവാക്കളുടെ പോർവിളി നടത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. 21ന് രാത്രി മല്ലപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിനു മുന്നിലായിരുന്നു യുവാക്കളുടെ അതിക്രമം. കാറില്‍ സഞ്ചരിച്ച സംഘം ആദ്യം ബസിന് കുറുകെ സഞ്ചരിക്കുകയും പലതവണ സഡന്‍ ബ്രേക്കിടുന്നതും ദൃശ്യങ്ങളിലുണ്ട്. ബസിലെ യാത്രക്കാര്‍ യുവാക്കളുടെ പ്രവൃത്തി ചോദ്യം ചെയ്യുന്നതും വിഡിയോയിൽ കേള്‍ക്കാം. അഭ്യാസം തുടര്‍ന്നതോടെ ബസ് നിര്‍ത്തി. യുവാക്കളും ഈ സമയം കാറില്‍ നിന്നിറങ്ങി ബസിന് മുന്നിലെത്തി പോര്‍വിളി തുടങ്ങി. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം മടങ്ങി. യാത്രാ തടസമുണ്ടാക്കിയതിനും ഡ്രൈവറെ മര്‍ദിക്കാന്‍ ശ്രമിച്ചതിനും പൊലീസിന് പരാതി നല്‍കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് പ്രതികളുടെ പേരിലും കേസ് എടുക്കുകയും പ്രതികൾ ഓടിച്ചു വന്ന കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്യിട്ടുണ്ട്. സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണെന്നത് ഓര്‍ക്കണമെന്ന്…
Read More » -
25/10/2023സരസ്വതി ദേവിയല്ല, അയ്യങ്കാളി നേടിത്തന്നതാണ് വിദ്യാഭ്യാസം; ഒരു വിദ്യാരംഭ കുറിപ്പ്
ഞങ്ങളുടെ വിദ്യാദേവത നിങ്ങളുടെ സാങ്കല്പിക സരസ്വതിയല്ല മറിച്ച് സാവിത്രി ഫുലെയാണെന്ന് ഉത്തരേന്ത്യയിലെ ദളിതർ ഇന്നും അഭിമാനത്തോടെ ഓർക്കുന്നു. കേരളത്തിൽ ദളിതർക്കായി അക്ഷരവും അറിവും പകർന്നുനൽകാൻ ആദ്യമായി പള്ളിക്കൂടം പണിതത് അയ്യങ്കാളിയാണ്. ഭൂരിപക്ഷജനതയ്ക്ക് അക്ഷരവും അറിവും നിഷേധിച്ച ,ആ സരസ്വതി മാനസാന്തരം സംഭവിച്ച് എല്ലാവർക്കും വിദ്യയും അറിവും നൽകി എന്ന് വിശ്വസിച്ച് പുളകം കൊള്ളുന്നവരെ ഇന്നും കാണാം. കേരളത്തിലെ നവോത്ഥാന മനസ്സുകളും യൂറോപ്യൻ മിഷനറിപ്രവർത്തകരുമാണ് ഈഴവരടക്കമുള്ള വിഭാഗങ്ങൾക്ക് വിദ്യാലയ പ്രവേശനം അനുവദിച്ചത്.അല്ലാതെ ഒരു പൂജാരിയുടെയും മന്ത്രശക്തിയിൽ സരസ്വതി ദേവി പ്രത്യക്ഷപ്പെട്ട് അറിവ് നൽകിയതല്ല. മഹാകവി കുമാരനാശാൻ 1909 ൽ ശ്രീമൂലം പ്രജാസഭയിൽ ചെയ്ത പ്രസംഗം ഇങ്ങനെയായിരുന്നു, “ഈഴവപെൺകുട്ടികളെ സർക്കാർ പള്ളിക്കൂടത്തിൽ ചേർത്ത് പഠിപ്പിക്കുന്നതിനെ സംബന്ധിച്ച് ഈ സഭയിൽ കഴിഞ്ഞതവണ പറഞ്ഞ മറുപടിയിൽ, ഈഴവപെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചാൽ മറ്റുപെൺകുട്ടികൾ സ്കൂൾ വിട്ടുകളയുമെന്ന് ഗവർമെണ്ട് ഭയക്കുന്നതായി കാണുന്നു.” എന്തേ അന്ന് വിദ്യാദേവത സരസ്വതി ഉണ്ടായിരുന്നില്ലേ. ഉണ്ടായിരുന്നു സവർണ്ണർക്കൊപ്പമാണെന്ന്…
Read More » -
25/10/2023മുഹമ്മദ് നബി ഇസ്ലാം മതം ഉണ്ടാക്കിയ കാലത്ത് ഉടലെടുത്ത യഹൂദ വെറുപ്പ്:അസഫലി ശ്രാമ്പിക്കൽ എഴുതുന്നു
ഇസ്രായേലിനെ പിന്തുണച്ച് ഒരാൾ എഴുതിയ പോസ്റ്റ് പങ്ക് വച്ചുകൊണ്ട് അസഫലി ശ്രാമ്പിക്കൽ എഴുതുന്നു: ഞാൻ മനസ്സിലാക്കിയിടത്തോളം സത്യമായ പോസ്റ്റാണ്. സംഘി എന്ന് പറഞ്ഞ് തള്ളി കളയാൻ പറ്റില്ല. എനിക്കത് പറയാൻ ഒരു മടിയുമില്ല. മുൻപ് പറഞ്ഞ പോലെ വോട്ടിന് വേണ്ടി നുണ പറയാൻ ഞാനൊരു രാഷ്ട്രീയക്കാരനല്ല. പലസ്തീനേയും ഇസ്രായേലിനേയും ഞാൻ പിൻതുണക്കില്ല. രണ്ടു കൂട്ടരും കൊല്ലുന്നത് നിരപരാധികളായ കൊച്ചു കുട്ടികളേയും അമ്മമാരെയുമാണ്. ഖുർആനിൽ പല തവണ ആവർത്തിക്കുന്ന ഒരു കാര്യമാണ് യഹൃദരെയും ക്രിസ്ത്യാനിയേയും വെറുക്കണമെന്ന് അവരൊട് ഒരു ദയവ് കാണിക്കരുത് എന്ന് പോലും. അവർക്ക് കുടിവെള്ളം പോലും കൊടുക്കാൻ പാടില്ലെന്ന നിലപാടാണ്. മുഹമ്മദ് നബി ഇസ്ലാം മതം ഉണ്ടാക്കിയ കാലത്ത് ഉണ്ടായ കുടിപ്പകയാണ് ഈ യഹൂദ വെറുപ്പ് . മഹമ്മദിന് ഒരിക്കലും അവർക്ക് മേൽ ആധികാരിക വിജയം നേടാൻ കഴിഞ്ഞിട്ടില്ല. സംഘിയും ഇതേ പോലെത്തന്നെ ഒരിക്കൽ ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കാമെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞിട്ടില്ല. ഒരിക്കലും അതിന് കഴിയുകയുമില്ല. ഒരിക്കൽ അത് കഴിയുമെന്നും…
Read More » -
24/10/2023പാകിസ്ഥാനെ തോല്‍പ്പിച്ചു; കാബൂളിലേയും കാണ്ഡഹാറിലേയും തെരുവുകള്‍ ആഘോഷ തിമിർപ്പിൽ, ആകാശത്തേക്ക് തുടര്‍ച്ചയായി വെടിയുതിര്‍ത്തു! ‘പ്രത്യേകതരം’ വിജയാഘോഷവുമായി അഫ്ഗാന്‍ ആരാധകർ
കാബൂള്‍: ഏകദിന ലോകകപ്പില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അഫ്ഗാനിസ്ഥാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. അഫ്ഗാനിസ്ഥാന്റെ ചരിത്രം ജയം കാബൂളിലേയും കാണ്ഡഹാറിലേയും തെരുവുകള്‍ ആഘോഷിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കരിമരുന്ന് പ്രയോഗവും മറ്റും നടക്കുന്നുണ്ട്. അതോടൊപ്പം തുടര്‍ച്ചയായി ആകാശത്തേക്ക് നിറയൊഴിച്ചും വെടിയുതിര്‍ത്തും ആരാധകര്‍ ആഘോഷം നടത്തുന്നു. എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) പ്രചരിക്കുന്ന ചില ദൃശ്യങ്ങള്‍ കാണാം… The celebrations in Afghanistan. pic.twitter.com/7d040PgQgM — Mufaddal Vohra (@mufaddal_vohra) October 23, 2023 Taliban soldiers celebrating the win against Pakistan, but with live bullets in a city of…
Read More » -
24/10/2023ഒരു മകളുടെ പിതാവാകുക എന്നത് ഏതൊരു പുരുഷന്റെയും അഭിമാനമാണ്; വായിക്കാതെ പോകരുത്
ഒരു ഗർഭിണിയായ സ്ത്രീ തന്റെ ഭർത്താവിനോട് ചോതിച്ചു: നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് – നമുക്ക് പിറക്കാൻ പോകുന്ന കുട്ടി ഒരു ആൺകുട്ടിയോ പെൺകുട്ടിയോ ആകുമോ? ഭർത്താവ്- “നമ്മൾക്ക് ഒരു ആൺകുട്ടിയെ ആണ് കിട്ടുന്നതെങ്കിൽ, ഞാൻ അവനെ കണക്ക് പഠിപ്പിക്കും, ഞങ്ങൾ ഒന്നിച്ചു സ്പോർട്സിന് പോകും, ഞാൻ അവനെ മീൻപിടിക്കാൻ പഠിപ്പിക്കും.” ഭാര്യ – “ഹാ.. ഹാ.. എന്നാൽ പിന്നെ അതൊരു പെണ്ണായാലോ?” ഭർത്താവ് – നമുക്കൊരു പെൺകുട്ടിയുണ്ടെങ്കിൽ.. ഞാൻ അവളെ ഒന്നും പഠിപ്പിക്കേണ്ടി വരില്ല. കാരണം..എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ ഭക്ഷണം കഴിക്കണം, എന്ത് പറയണം, എന്ത് പറയരുത്.. എന്നിങ്ങനെ എല്ലാ കാര്യങ്ങളും എന്നെ പഠിപ്പിക്കുന്നത് അവളായിരിക്കും. ചുരുക്കത്തിൽ, അവൾ എന്റെ രണ്ടാമത്തെ അമ്മയായിരിക്കും, ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിലും എന്നെ അവളുടെ നായകനായി കണക്കാക്കും, അവൾ എപ്പോഴും അവളുടെ ഭർത്താവിനെ ഞാനുമായി താരതമ്യപ്പെടുത്തും.. അവൾക്ക് എത്ര വയസ്സായാലും ഞാൻ അവളെ എന്റെ കുഞ്ഞ് പാവയെപ്പോലെ കാണണമെന്ന് അവൾ എപ്പോഴും ആഗ്രഹിക്കുന്നു.…
Read More » -
23/10/2023കള്ളടിച്ചാൽ വയറ്റിൽ കിടക്കണം അല്ലാതെ കാളയുടെ നെഞ്ചത്തോട്ട് കേറാൻ ചെല്ലരുത്, ചെന്നാൽ ദേ ഇങ്ങനെ ഇരിക്കും! മദ്യപിച്ച് ലക്കുകെട്ട് കാളയോട് മുട്ടി, യുവാവിനെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു…
മദ്യപിച്ച് കഴിഞ്ഞാൽ ചില മനുഷ്യർ എന്തും കാണിക്കും. അതിന്റെ അപകടങ്ങളെ കുറിച്ചോ അതുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചോ ഒന്നും തന്നെ ആ സമയത്ത് അവർ ചിന്തിക്കാറില്ല. അങ്ങനെ, മദ്യപിച്ച് തോന്നിയതെല്ലാം ചെയ്തിട്ട് ഒടുവിൽ പണി വാങ്ങിച്ച ആളുകളും അനവധിയുണ്ട്. അങ്ങനെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. View this post on Instagram A post shared by Raj Sony (@sonyboy1931) ഇതുകണ്ട് ചിലർ ചിരിച്ച് മറിഞ്ഞെങ്കിലും മറ്റ് ചിലർ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചാണ് ചർച്ച ചെയ്തത്. വീഡിയോയിൽ ഒരാൾ മദ്യപിച്ച് ഒരു കാളയെ ശല്ല്യപ്പെടുത്തുന്നതാണ് കാണുന്നത്. അതും വെറും ശല്ല്യം ചെയ്യലൊന്നുമല്ല. അതിന്റെ മുന്നിൽ തന്നെ നിന്ന് അതിനെ ശല്ല്യം ചെയ്തുകൊണ്ടേയിരിക്കുകയാണ്. കാള അയാളെ പല തവണ അവഗണിക്കാൻ ശ്രമിച്ചു. എന്നാൽ, അയാൾ പിന്നെയും പിന്നെയും കാളയെ പ്രകോപിപ്പിച്ചു കൊണ്ടേ ഇരിക്കുന്നതും വീഡിയോയിൽ കാണാം. എന്തിനേറെപ്പറയുന്നു ഒരു ഘട്ടത്തിൽ കാള അവിടെ നിന്നും മാറിപ്പോകാൻ വരെ…
Read More » -
23/10/2023സുരേഷ് ഗോപി ഇന്ന് വെറുമൊരു സംഘപരിവാറുകാരൻ മാത്രം!
രാജീവൻ പുത്തൻപുരയിൽ എഴുതുന്നു: ചരിത്രത്തിൽ ശബരിമല പൂജാരിമാരുടെ ലിസ്റ്റ് എടുത്തുനോക്കിയാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം, ശബരിമലയിലെ ആദ്യത്തെ പൂജാരി കരിമല അരയനാണ് എന്നതാണ്. രണ്ടാം പൂജാരി കാളിനാനി അരയന്‍, മൂന്നാമത്തെ പൂജാരി കോര്‍മ്മന അരയന്‍ പിന്നീട് 1902 മുതലാണ് താഴ്മണ്‍ മഠം ശബരിമല അയ്യപ്പന്റെ പൂജാരിയായിട്ട് വരുന്നത്. 1902ല്‍ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂര്‍ണമായും ഏറ്റെടുത്തു. പിടിച്ചെടുത്തു എന്നതാണ് സത്യം. തുടർന്ന് തേനഭിഷേകവും നിര്‍ത്തിച്ചു. സുരേഷ് ഗോപി എന്ത് കൊണ്ടാണ് മലയരയനായി ജനിച്ച് അയ്യപ്പനെ കെട്ടിപ്പിടിക്കാനുള്ള അവകാശം തിരികെ വാങ്ങണം എന്ന് പറയാത്തത് ? “അതിന്റെ പേരാണ് ജാതി..” ബ്രഹ്മണൻ ആയി മാത്രം പുനർ ജനിക്കാൻ ആഗ്രഹിക്കുന്ന സവർണ്ണ ചിന്ത ഇപ്പോഴും കൊണ്ട് നടക്കുന്ന, കാറിലിരുന്ന് നുറു രൂപ കൈ നീട്ടം കൊടുത്ത് കാല് പിടിപ്പിക്കുന്ന , വർഗീയവാദി എന്ന് സ്വയം വിളിച്ചു പറയുന്ന വെറുമൊരു സംഘപരിവാറുകാരൻ മാത്രമാണ് അയാൾ !!! (പ്രമുഖ സാമൂഹിക പ്രവർത്തകനാണ് ലേഖകൻ)
Read More » -
23/10/2023ടെലിവിഷന്‍ ചര്‍ച്ചയില്‍ അവതാരകയുടെ സാരിയുടെ നിറം കണ്ട് ഹാലിളകി ഇസ്രായേലി സ്പെഷ്യൽ ഫോഴ്‌സ് മുന്‍ ഉദ്യോഗസ്ഥന്‍!
ടെലിവിഷന്‍ ചര്‍ച്ചയില്‍ അവതാരക ധരിച്ച സാരിയുടെ നിറം കണ്ട് രോഷാകുലനായി ഇസ്രായേലി സ്പെഷ്യൽ ഫോഴ്‌സ് മുന്‍ ഉദ്യോഗസ്ഥന്‍. മിറർ നൗ ചാനലിലെ ശ്രേയ ധൗണ്ടിയാൽ ധരിച്ച ചുവന്ന കരയുള്ള പച്ച സാരിയും കറുപ്പ് നിറത്തിലുള്ള ബ്ലൗസും കണ്ടാണ് ഫ്രെഡ്രിക് ലാൻഡൗ എന്ന ഇസ്രയേലുകാരന്‍ പ്രകോപിതനായത്. അവതാരകയുടെ സാരിയിലെ നിറങ്ങളും പലസ്തീന്‍ പതാകയിലെ നിറങ്ങളും സമാനമാണ് എന്നതാണ് ലാൻഡൗവിനെ രോഷം കൊള്ളിച്ചത്. “ഇന്ന് നിങ്ങൾ അണിഞ്ഞ നിറങ്ങൾ ഞാന്‍ കാണുന്നു. അതുകൊണ്ടാണ് ഞാൻ നീലയും വെള്ളയും നിറത്തിലുള്ള വസ്ത്രം മനഃപൂർവ്വം ധരിച്ചത്. ഈ വൈകുന്നേരം നിങ്ങൾ ബോധപൂർവ്വം ധരിച്ച പച്ചയും ചുവപ്പും കറുപ്പും… നീലയും വെളുപ്പും ആണ് എപ്പോഴും ജയിക്കുക” ഫ്രെഡ്രിക് ലാൻഡൗ പറഞ്ഞു. ഇസ്രയേല്‍, പലസ്തീന്‍ പതാകകളിലെ നിറങ്ങള്‍ താരതമ്യം ചെയ്താണ് ലാൻഡൗവിന്‍റെ പരാമര്‍ശം. അവതാരകയുടെ മറുപടി ഇങ്ങനെയായിരുന്നു- “നമുക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ നിറങ്ങളെ വേർതിരിക്കാം. ഇത് ചിലപ്പോൾ എന്റെ നാട്ടിലും സംഭവിക്കുന്നു, ഞാൻ ഫ്രെഡ്രിക്കിനോട് പറയട്ടെ, ഈ സാരി എന്റെ…
Read More » -
21/10/2023വാസനകള്‍ നല്ലതാണ്, ശീലങ്ങളും; പക്ഷെ നിയമലംഘനം ഒരു വാസനയായാല്‍…. വാസന്റെ ഡ്രൈവിംഗ് ലൈസന്‍സ് പത്തു വര്‍ഷത്തേക്ക് റദ്ദാക്കി
തിരുവനന്തപുരം: സോഷ്യല്‍മീഡിയ ലൈക്കിന് വേണ്ടി റോഡുകളില്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. തമിഴ്‌നാട്ടിലെ പ്രമുഖ യുട്യൂബര്‍ വാസന്റെ ഡ്രൈവിംഗ് ലൈസന്‍സ് പത്തു വര്‍ഷത്തേക്ക് റദ്ദാക്കിയ സംഭവം ചൂണ്ടിക്കാണിച്ചാണ് എംവിഡി മുന്നറിയിപ്പ്. വാസനകള്‍ നല്ലതാണ്, ശീലങ്ങളും. പക്ഷെ നിയമലംഘനം ഒരു വാസനയായാല്‍, ശീലമായാല്‍ ശിക്ഷണ നടപടികള്‍ മാത്രമേ വഴിയിലുള്ളൂയെന്ന് എംവിഡി പറഞ്ഞു. സമൂഹത്തിന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ ശീലിക്കേണ്ടവയാണ് റോഡ് നിയമങ്ങള്‍. ലൈക്കിനും ഷെയറിനും വേണ്ടി നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കരുതെന്നും എംവിഡി വ്യക്തമാക്കി. എംവിഡി കുറിപ്പ്: ‘വാസന്‍’ – കെയര്‍. വാസനകള്‍ നല്ലതാണ്, ശീലങ്ങളും. പക്ഷെ നിയമലംഘനം ഒരു വാസനയായാല്‍, ശീലമായാല്‍ ശിക്ഷണനടപടികള്‍ മാത്രമേ വഴിയിലുള്ളു. സ്വന്തം വാസനകളെ, ശീലങ്ങളെ സൂക്ഷിക്കുക, സമൂഹത്തിലായാലും, സാമൂഹികമാദ്ധ്യമങ്ങളിലായാലും. സമൂഹത്തിന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ ശീലിക്കേണ്ടവയാണ് മോട്ടോര്‍ വെഹിക്കിള്‍സ്(ഡ്രൈവിംഗ്) റെഗുലേഷന്‍സ് 2017 ലെ 40 സുരക്ഷാചട്ടങ്ങള്‍ അഥവാ നിര്‍ദ്ദേശങ്ങള്‍. ഡ്രൈവിംഗ് ഒരു പഠനം മാത്രമല്ല, മത്സരവുമല്ല. പരിശീലനമാണ്, ശീലമാണ്. പരിശീലനം…
Read More » -
21/10/2023ബാത്ത്‍റൂമിലേക്ക് വരിക, ഉപയോഗിക്കുക, പുറത്ത് പോവുക, ഹാങിങ് ഔട്ട് നിരോധിച്ചിരിക്കുന്നു, ക്യാമറയിൽ നോക്കി ചിരിക്കൂ! ബാത്ത്‍റൂമിലും ക്യാമറയോ ? വൈറലായി പോസ്റ്റ്!!!
വിദ്യാർത്ഥി ജീവിതത്തിൽ മുഴുവൻ സമയവും ക്ലാസിൽ ചെലവഴിക്കുന്ന കുട്ടികളും ഇടയ്ക്കൊക്കെ മുങ്ങുന്ന കുട്ടികളും ഒക്കെ ഉണ്ടാകും അല്ലേ? മിക്കവാറും അധ്യാപകർ ഈ വിദ്യാർത്ഥികളെ എങ്ങനെ എങ്കിലും ‘മര്യാദ’ പഠിപ്പിക്കണം എന്ന് കരുതുന്നവരും ആയിരിക്കും. ക്ലാസ് സമയങ്ങളിൽ മുങ്ങുന്നവരെയും അധികനേരം പുറത്തോ ബാത്ത്‍റൂമിലോ ഒക്കെ ചെലവഴിച്ച് വരുന്നവരേയും അതുപോലെ അധ്യാപകർ ശാസിക്കാറും ശിക്ഷിക്കാറും ഒക്കെ ഉണ്ട്. എന്നാൽ, ഒരു വിദ്യാർത്ഥി റെഡ്ഡിറ്റിൽ പങ്കുവച്ച ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിദ്യാർത്ഥികൾ കൂടുതൽ നേരം ബാത്ത്‍റൂമിൽ ചെലവഴിക്കുന്നത് അവസാനിപ്പിക്കണം, അങ്ങനെ ചെയ്താൽ പിഴ ഒടുക്കേണ്ടി വരും എന്ന് വ്യക്തമാക്കുന്ന ഒരു നോട്ടീസാണ് ചിത്രത്തിലുള്ളത്. @miketerk21 എന്ന യൂസറാണ് ചിത്രം പങ്ക് വച്ചിരിക്കുന്നത്. My school is fining students that take too long in the bathroom byu/miketerk21 inmildlyinfuriating നോട്ടീസിൽ പറയുന്നത്, ബാത്ത്‍റൂമിലേക്ക് വരിക, ബാത്ത്‍റൂം ഉപയോഗിക്കുക, ബാത്ത്‍റൂമിൽ നിന്നും പുറത്ത് പോവുക എന്നാണ്. അതുപോലെ ഹാങിങ്…
Read More »