Social MediaTRENDING

എറണാകുളം- ചെന്നൈ സ്വിഫ്റ്റ് ഗരുഡാ ബസ്

ഠനം മുതല്‍ ജോലിയും ചികിത്സയും മാത്രമല്ല, സിനിമ സ്വപ്നം കാണുന്നവരുടെയും വരെ ഇടമാണ് ചെന്നൈ. പൊതുവേ ഇവിടേക്കുള്ള യാത്രയ്ക്ക് ആളുകള്‍ ആശ്രയിക്കുക ട്രെയിൻ സര്‍വീസുകളെയാണ്.
എന്നാല്‍ പരിമിതമാണെങ്കിലും കെഎസ്‌ആര്‍ടിസിയും കേരളത്തിലെ വിവിധ ഇടങ്ങളില്‍ നിന്നും ചെന്നൈയിലേക്ക് സര്‍വീസുകള്‍ നടത്തുന്നു.

എറണാകുളത്തു നിന്നും ചെന്നൈയിലേക്ക് യാത്ര പോകാൻ കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നു. എറണാകുളം ഡിപ്പോയുടെ ബസ് അങ്കമാലി, തൃശൂര്‍, പാലക്കാട് വഴി കോയമ്ബത്തൂര്‍ കയറി സേലം, വില്ലുപുരം വഴിയാണ് ചെന്നൈയില്‍ എത്തുന്നത്. ഈ റൂട്ടുകളില്‍ നിന്നുള്ളവര്‍ക്ക് ചെന്നൈ യാത്രയ്ക്ക് ഈ സര്‍വീസിനെ ആശ്രയിക്കാം. ഇതാ എറണാകുളം- ചെന്നൈ സ്വിഫ്റ്റ് ഗരുഡാ എസി ബസിനെക്കുറിച്ച്‌ അറിയേണ്ടതെല്ലാം…

എറണാകുളത്തു നിന്നും വൈകിട്ട് 5.30ന് പുറപ്പെടുന്ന സ്വിഫ്റ്റ് ഗരുഡാ എസി സീറ്റര്‍ ബസ് ബസ് പിറ്റേന്ന് രാവിലെ 6.40ന് മഹേന്ദ്ര സിറ്റിയിലും 7.35ന് കോയംപേഡ് ബസ്റ്റ് സ്റ്റാൻഡിലും എത്തിച്ചേരും. 13 മണിക്കൂര്‍ 10 മിനിറ്റാണ് യാത്രയ്ക്ക് ആവശ്യമായി വരുന്ന സമയം. വൈറ്റില ഹബ് – അങ്കമാലി – തൃശൂര്‍ – പാലക്കാട് – കോയമ്ബത്തൂര്‍ – സേലം – വില്ലുപുരം – തിണ്ടിവനം – ചെങ്കല്‍പട്ട് റൂട്ടിലാണ് ബസ് സര്‍വീസ്.

Signature-ad

1151 രൂപയാണ് നിരക്ക്. ആഴ്ചാവസാനങ്ങളിലും ഉത്സവ സീസണിവും ഫ്ലെക്സി നിരക്കാണ് ഏര്‍പ്പെടുത്തുക.

ചെന്നൈ -എറണാകുളം സ്വിഫ്റ്റ് ഗരുഡാ ബസ്

ചെന്നൈയില്‍ നിന്ന് തിരികെ എറണാകുളത്തേയ്ക്ക് എല്ലാ ദിവസവും രാത്രി 8.00 മണിക്ക് കോയംപേഡ് ബസ്റ്റ് സ്റ്റാൻഡില്‍ നിന്നും ബസ് പുറപ്പെടും.. 12 മണിക്കൂര്‍ 55 മിനിറ്റ് യാത്രയ്ക്കൊടുവില്‍ പിറ്റേന്ന് രാവിലെ 8.55ന് ബസ് എറണാകുളം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡില്‍ എത്തും. സാധാരണ നിരക്ക് 1151 രൂപയാണ്. ആഴ്ചാവസാനങ്ങളിലും ഉത്സവ സീസണിവും ഫ്ലെക്സി നിരക്കാണ് ഏര്‍പ്പെടുത്തുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: