Social Media
-
06/01/2024അന്ന് മോണോആക്ടില്‍ ഒന്നാം സ്ഥാനം നേടിയ പെണ്‍കുട്ടി ഇന്ന് മന്ത്രി, വൈറലായി പഴയ ഫോട്ടോ
അറുപത്തി രണ്ടാമത് സ്‌കൂള്‍ കലോത്സവത്തിന് കൊല്ലത്ത് തുടക്കം കുറിച്ച സാഹചര്യത്തില്‍ പ്രമുഖരായ പലരും സ്‌കൂള്‍ കലോത്സവ ഓര്‍മകള്‍ പങ്കുവെക്കുകയാണ്. അതില്‍ കലാകാരന്‍മാരും രാഷ്ട്രീയക്കാരും പൊതുപ്രവര്‍ത്തകരും ഒക്കെയുണ്ട്. ഇക്കൂട്ടത്തിൽ എംഎല്‍എ അഡ്വ. ജി സ്റ്റീഫന്‍ തന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വച്ച ഒരു ഫോട്ടോയാണ് ഇന്ന് വൈറൽ. 1992 ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മോണോആക്ടില്‍ ഒന്നാം സ്ഥാനം നേടിയ മന്ത്രി വീണ ജോര്‍ജിന്റെ ഫോട്ടോയാണ് എംഎല്‍എ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 1992 ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മോണോആക്ടില്‍ ഒന്നാം സ്ഥാനം നേടിയ ഒരു പെണ്‍കുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രിമാരില്‍ ഒരാളാണ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് എന്നാണ് സ്റ്റീഫന്‍ എംഎല്‍എ കുറിച്ചത്.
Read More » -
06/01/2024ലക്ഷദ്വീപില്‍ സ്നോര്‍ക്കലിങ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് നരേന്ദ്ര മോദി
ലക്ഷദ്വീപില്‍ സ്നോര്‍ക്കലിങ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സ് പോസ്റ്റിലാണ് താൻ ലക്ഷദ്വീപിലെത്തിയപ്പോള്‍ സ്നോര്‍ക്കലിങ് ചെയ്തുവെന്ന് മോദി വെളിപ്പെടുത്തിയത്. സ്നോര്‍ക്കലിങ്ങിനിടെ കണ്ട കടലിന്റെ ചിത്രങ്ങളും മോദി എക്സില്‍ പങ്കുവെച്ചിട്ടുണ്ട്. ലക്ഷദ്വീപിലെ ബീച്ചുകളിലൂടെയുള്ള നടത്തത്തെ കുറിച്ചും മോദി പറയുന്നുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് അവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്ന സ്ഥലമാണ് ലക്ഷദ്വീപ്. എന്റെ താമസത്തിനിടെ ലക്ഷദ്വീപില്‍ വെച്ച് സ്നോര്‍ക്കലിങ് ചെയ്യാൻ ഞാൻ ശ്രമിച്ചു. അത് ആഹ്ലാദകരമായ അനുഭവമായിരുന്നുവെന്ന് മോദി എക്സില്‍ കുറിച്ചു. ലക്ഷദ്വീപില്‍ എത്തിയാല്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട കാര്യങ്ങളിലൊന്നാണ് സ്നോര്‍ക്കലിങ്. കടലിനുള്ളിലെ അത്ഭുത ലോകം കണ്‍മുന്നിലെത്തിക്കുന്ന സ്നോര്‍ക്കലിങ് പാക്കേജുകള്‍ ഇവിടെ നിരവധിയുണ്ട്. നിങ്ങളുടെ ബജറ്റിനും താല്പര്യങ്ങള്‍ക്കുമനുസരിച്ച് അത് തെരഞ്ഞെടുക്കേണ്ട കാര്യം മാത്രമേയുള്ളൂ. ഇവിടെ ടൂറിസ്റ്റുകള്‍ ഏറ്റവും സന്ദര്‍ശകര്‍ ചെയ്യുന്ന സാഹസിക വിനോദം കൂടിയാണിത്. ബംഗാരം, കടമത്ത് എന്നീ ദ്വീപുകളിലാണ് ഇത് ചെയ്യാൻ ഏറ്റവും സൗകര്യമുള്ളത്. ആയിരം രൂപാ മുതല്‍ സ്നോര്‍ക്കലിങ് പാക്കേജുകള്‍ ലഭിക്കും. കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെത്തിയ നരേന്ദ്ര മോദി 1,150 കോടിയുടെ…
Read More » -
06/01/2024സ്വാമി ഒരു ഫോട്ടോ ; ഉണ്ണി മുകുന്ദനെ പൊതിഞ്ഞ് ഭക്തജനങ്ങള്‍
മലയാള സിനിമയില്‍ ഏറ്റവും ജനപ്രീതിയുള്ള യുവനടനാണ് ഉണ്ണി മുകുന്ദൻ. മുപ്പത്തിയാറുകാരനായ ഉണ്ണി മുകുന്ദന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ മാളികപ്പുറമായിരുന്നു. ശബരിമലയില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു ചിത്രത്തില്‍ ഉണ്ണി മുകുന്ദന്. 2022ലും 2023ന്റെ തുടക്കത്തിലും കേരളത്തില്‍ ഏറ്റവും കൂടുതല്‍ തരംഗമായൊരു സിനിമ കൂടിയായിരുന്നു മാളികപ്പുറം. ഈ സിനിമയുടെ റിലീസിനു ശേഷമാണ് ഉണ്ണി മുകുന്ദന് കുടുംബപ്രേക്ഷകരെ ആരാധകരായി കൂടുതലായും ലഭിച്ചത്.ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പുതിയ സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മവും പൂജയും നടന്നിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ചോണ്‍ കര്‍മം എന്നിവ ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തില്‍ വെച്ചാണ് നടന്നത്. പൂജ ചടങ്ങില്‍ ഉണ്ണി മുകുന്ദൻ പങ്കെടുക്കാൻ എത്തിയപ്പോള്‍ വലിയൊരു ഭക്തജനക്കൂട്ടം തന്നെ ഉണ്ണിയെ കാണാനും ഒപ്പം നിന്ന് ഫോട്ടോ പകര്‍ത്താനും സംസാരിക്കാനുമെല്ലാമായി ക്ഷേത്രാങ്കണത്തില്‍ തടിച്ച് കൂടിയിരുന്നു. ബൗണ്‍സേഴ്സിന്റെ സഹായത്തോടെയാണ് ഉണ്ണി…
Read More » -
04/01/2024ശോഭന മോഡിയുടെ ക്ഷണം സ്വീകരിച്ചതിൽ ആർക്കാണിത്ര കുരു പൊട്ടുന്നത്:ശ്രീചിത്രൻ എം ജെ
ശോഭന മോഡിയുടെ വേദിയിൽ ചെന്നു എന്നതിൽ പലരും ഇവിടെ ഞെട്ടുന്നതും നിരാശപ്പെടുന്നതും തെറിവിളിക്കുന്നതുമൊക്കെ കണ്ടു. ക്ലാസിക്കൽ നൃത്ത- കലാരംഗങ്ങളിൽ കുറച്ചുകാലമായി പ്രവർത്തിക്കുന്ന എനിക്കിതിൽ വ്യത്യസ്തമായ നിരീക്ഷണമാണുള്ളത്. ശോഭനയടക്കമുള്ള പ്രസിദ്ധ നർത്തകികളോടും പല നാട്യാചാര്യൻമാരോടും നേരിട്ടിടപഴകിയതിൽ നിന്ന് ഞാൻ മനസ്സിലാക്കിയ ഒരു യാഥാർത്ഥ്യമുണ്ട്. രാഷ്ട്രീയ-സാമൂഹ്യചരിത്രത്തെക്കുറിച്ചോ സമകാലിക രാഷ്ട്രീയത്തെക്കുറിച്ചോ അധികാരത്തിന്റെ നിലവിലുള്ള പ്രവർത്തനത്തെക്കുറിച്ചോ ധാരണയുള്ളവർ അവരിൽ അപൂർവ്വമാണ്. ഇനി, ധാരണയുള്ളവരിൽ തന്നെ ആ ബോധ്യങ്ങളെ സ്വന്തം ജീവിതത്തിലേക്ക് സ്വാംശീകരിക്കുന്നവർ അതിലും കുറവാണ്. ഒരു ചന്ദ്രലേഖയോ മൃണാളിനിയോ മല്ലികയോ നന്ദിതാദാസോ ശബാന ആസ്മിയോ ടി എം കൃഷ്ണയോ – അങ്ങനെ എണ്ണിയെടുക്കാവുന്നത്രയുമേ അത്തരം മനുഷ്യരുള്ളൂ. ഇത് അവരുടെ വലിയ പ്രശ്നമോ കുറവോ ഒക്കെയായി ചെറുപ്പത്തിൽ ഞാനും വിലയിരുത്തിയിരുന്നു. എന്നാൽ കുറച്ചുകൂടി ആഴത്തിൽ ആ കലാരൂപങ്ങളെയും അവയുടെ പരിശീലന – അവതരണ സ്വരൂപത്തെയും ചരിത്രത്തെയും എല്ലാം പഠിക്കുമ്പോൾ അതൊരു സ്വാഭാവികമായ യാഥാർത്ഥ്യമായി ഉൾക്കൊള്ളാനാനാണ് എനിക്കു തോന്നുന്നത്. അതാണോ ശരി എന്ന തർക്കത്തേക്കാൾ പ്രധാനം അതാണ് യാഥാർത്ഥ്യം എന്നതാണ്.…
Read More » -
04/01/2024ട്രെയിനില്‍നിന്ന് തെറിച്ചുവീണ ഫോണ്‍ വിദ്യാര്‍ത്ഥിനിക്ക് കണ്ടെത്തി നല്‍കി ആര്‍.പി.എഫ്
വടകര: ട്രെയിനില്‍ നിന്ന് തെറിച്ചുവീണ ഫോണ്‍ കണ്ടെത്തി വിദ്യാര്‍ത്ഥിനിക്ക് തിരികെ നല്‍കി ആര്‍.പി.എഫ്. അനന്യ ശങ്കര്‍ എന്ന വിദ്യാര്‍ത്ഥിനിയുടെതായിരുന്നു ഫോൺ. അനന്യയുടെ സങ്കടം നിറഞ്ഞ വാക്കുകളാണ് വടകര ആര്‍.പി.എഫ്.എ.എസ്.ഐ. പി പി ബിനീഷിനെയും സംഘത്തെയും ഫോണ്‍ കണ്ടെത്തി നല്‍കാൻ പ്രേരണയായത്. ‘സാറേ പരീക്ഷ നാളെത്തുടങ്ങുകയാ, പരീക്ഷയുടെ എല്ലാ കാര്യങ്ങളും ഫോണിലാണുള്ളത്… എങ്ങനെയെങ്കിലും ഫോണ്‍ കണ്ടെത്തിത്തരണം…’ മലബാര്‍ എക്‌സ്പ്രസില്‍നിന്ന് വടകരയ്ക്ക് സമീപമായിരുന്നു അനന്യയുടെ ഫോൺ തെറിച്ചുവീണത്.16,000 രൂപയുടെ ഫോണാണ്. അനന്യയുടെ സങ്കടം കേട്ട ആർപിഎഫ് ഉദ്യോഗസ്ഥർ വെറുതേയിരുന്നില്ല. പിന്നെക്കണ്ടത് ഫോണ്‍ കണ്ടെത്താന്‍ ആര്‍.പി.എഫും കരിമ്ബനപ്പാലത്തെ നാട്ടുകാരുമെല്ലാം ഒന്നിച്ചിറങ്ങുന്ന കാഴ്ചയാണ്. സൈബര്‍ സെല്ലും സഹായം നല്‍കി. രണ്ടുമണിക്കൂര്‍ നീണ്ട മാരത്തണ്‍ തിരച്ചിലിനൊടുവില്‍ ഫോണ്‍ കിട്ടി. കൊല്ലം സ്വദേശിനിയായ അനന്യ കണ്ണൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. കൊല്ലത്തുനിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടയിൽ ബുധനാഴ്ച പുലര്‍ച്ചെ 5.30-ഓടെ വടകര സ്റ്റേഷന് സമീപമാണ് ഫോണ്‍ ജനലിലൂടെ തെറിച്ച് പുറത്തേക്കുവീണത്. കണ്ണൂരിലെത്തിയ അനന്യ വിവരം ആര്‍.പി.എഫിനെ അറിയിച്ചു. പിന്നാലെ വിവരം വടകര ആര്‍.പി.എഫിലുമെത്തി.…
Read More » -
04/01/2024പുതുവൽസര ദിനത്തിൽ മകൻ ട്രെയിൻ തട്ടി മരിക്കുമ്പോൾ അദ്ദേഹം ശബരിമല ഡ്യൂട്ടിയിലായിരുന്നു; മാതാപിതാക്കളേ ഇത് വായിക്കാതെ പോകരുത്
കോഴിക്കോട് : പുതുവൽസരാഘോഷം കഴിഞ്ഞു മടങ്ങവേ വെള്ളയിൽ റയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരണപെട്ട ആദിൽ എന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ വാപ്പ പോലീസ് ഉദ്യോഗസ്ഥനാണ്. ഈ സംഭവം നടക്കുമ്പോൾ അദ്ദേഹം ശബരിമല ഡ്യൂട്ടിയിൽ ആയിരുന്നു. എന്നാൽ ശബരിമലയിലേക്ക് പുറപ്പെടും മുൻപ് വീട്ടിലെ ബൈക്ക് അദ്ദേഹം പോലീസ് സ്റ്റേഷനിൽ കൊണ്ടുവെച്ചു, കാർ മറ്റൊരു വീട്ടിൽ കൊണ്ടിട്ടു.ഇത്രയേറെ മുൻകരുതൽ സ്വീകരിച്ച പിതാവാണ്.എന്നിട്ടും മറ്റൊരാളുടെ സ്കൂട്ടർ എടുത്ത് ഉമ്മയോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയ ആദിൽ എത്തിയത് വെള്ളയിൽ ബീച്ചിൽ. ബാലുശ്ശേരി പനങ്ങാട് നിന്നും 30 km അകലെ, പുതുവത്സര ആഘോഷത്തിൽ കൂടുന്നതിനു വേണ്ടിയായിരുന്നു അത്. തിരികെ വരുമ്പോൾ അർദ്ധരാത്രി.പുതുവർഷം പിറന്നിരുന്നു എളുപ്പവഴി നോക്കി ഗാന്ധിറോഡ് മേൽപ്പാലത്തിനു താഴെയുള്ള അധികം ആരും സഞ്ചരിക്കാത്ത വഴിയിലൂടെ റെയിൽവേ പാളം ക്രോസ് ചെയ്യുന്നതിനിടയിൽ അതിവേഗമെത്തിയ ട്രെയിൻ ഇടിച്ച് ചിതറി തെറിക്കുകയായിരുന്നു. കുട്ടികളെ, നിങ്ങൾ ഓരോ ആവശ്യത്തിനുമായി ഇറങ്ങി പുറപ്പെടുമ്പോൾ ആലോചിക്കുക, പ്രതീക്ഷയോടെ, നിങ്ങൾക്കു വേണ്ടി…
Read More » -
03/01/2024മണ്ണില്‍ മുളച്ചൊരു സൂര്യനെ…മലയാള നാടിന്‍ മന്നനെ; സോഷ്യല്‍മീഡിയയില്‍ ട്രോളായി പുതിയ പിണറായി സ്തുതി
മെഗാതിരുവാതിരയിലെ വിവാദമായ പിണറായി സ്തുതിക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തുന്ന ഗാനം. കേരള സിഎം’ എന്ന തലക്കെട്ടോടെയാണ് യൂട്യൂബില്‍ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. പിണറായി വിജയനെ സിംഹം പോലെ ഗര്‍ജിക്കുന്ന നായകനായും ഒറ്റയ്ക്ക് വളര്‍ന്ന മരമായും പാട്ടില്‍ വിശേഷിപ്പിക്കുന്നു. നാടിന്റെ അജയ്യനായും മലയാള നാടിന്റെ മന്നനായും പിണറായിയെ സ്തുതിക്കുന്ന പാട്ടില്‍ ഇടതുപക്ഷ പക്ഷികളിലെ ഫീനിക്‌സ് എന്നാണ് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ”നാട്ടാര്‍ക്കെല്ലാം സുപരിചിതന്‍… തീയില്‍ കുരുത്തൊരു കുതിരയെ… കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനെ… മണ്ണില്‍ മുളച്ചൊരു സൂര്യനെ…മലയാള നാടിന്‍ മന്നനെ…’ എന്നിങ്ങനെയാണ് ഗാനത്തിന്റെ വരികള്‍ തുടങ്ങുന്നത്. നിഷാന്ത് നിളയാണ് വരികളെഴുതി ഈണമിട്ടിരിക്കുന്നത്. നിഷാന്ത് തന്നെയാണ് സംവിധാനം. സാജ് പ്രൊഡക്ഷന്‍ ഹൗസ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയില്‍ പിണറായിയുടെ ചെറുപ്പകാലം മുതല്‍ കൗമാരകാലം വരെയും ആവിഷ്‌കരണവുമുണ്ട്. ഗാനത്തിന് പിന്നില്‍ സിപിഎമ്മിന് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. സ്വര്‍ണക്കടത്ത് കേസ് വിവാദം ഉള്‍പ്പടെയുള്ളവ ആസൂത്രിതമാണെന്നാണ് വീഡിയോയുടെ തുടക്കത്തില്‍ പറയുന്നത്. വെള്ളപ്പൊക്കവും കൊവിഡുമുള്‍പ്പടെയുള്ള…
Read More » -
03/01/2024എവിടെ പശു സ്‌നേഹികളായ സുരേഷ് ഗോപിയും ബിജെപിയും;കുട്ടിക്കര്‍ഷകനെ ചേര്‍ത്തുപിടിച്ച് ജയറാമും യൂസഫലിയും,സിപിഎമ്മും
ഇടുക്കി: മലയാളികളുടെ ഒത്തൊരുമ പല അവസരങ്ങളിലും നാം കണ്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഭക്ഷ്യ വിഷബാധയേറ്റ് 13 പശുക്കള്‍ ചത്ത തൊടുപുഴ വെള്ളിയമറ്റത്തെ മാത്യു ബെന്നിയെന്ന കുട്ടിക്കര്‍ഷകനെ നാടൊരുമിച്ച് ചേര്‍ത്തുപിടിക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. സര്‍ക്കാരിനൊപ്പം സെലിബ്രിറ്റികളും വ്യവസായികളുമെല്ലാം സഹായവുമായെത്തിയതോടെ മാത്യു ബെന്നിയുടെ തൊഴുത്തില്‍ വീണ്ടും പശുക്കളെത്തി. ചൊവ്വാഴ്ച രാവിലെ മന്ത്രിമാരായ ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവര്‍ മാത്യുവിന്റെ വീട്ടിലെത്തി സഹായം പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ഏറ്റവും മികച്ച അഞ്ചുപശുക്കളെ സൗജന്യമായി മാത്യുവിന് നല്‍കുമെന്ന് ചിഞ്ചുറാണി പ്രഖ്യാപിച്ചു. ഒപ്പം മില്‍മ 45,000 രൂപ മാത്യുവിന് കൈമാറുകയും ചെയ്തു. ഒരു മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകന്‍ കൂടിയായ ജയറാമാണ് സെലിബ്രിറ്റികളില്‍ ആദ്യം രംഗത്തെത്തിയത്. വാര്‍ത്ത കണ്ടയുടന്‍ ജയറാം സഹായം നേരിട്ട് നല്‍കുമെന്ന് അറിയിച്ചിരുന്നു. വാക്കുതെറ്റിക്കാതെ നടന്‍ ബെന്നിയുടെ വീട്ടിലെത്തി പുതിയ പശുക്കളെ വാങ്ങാന്‍ അഞ്ചുലക്ഷത്തിന്റെ ചെക്കും കൈമാറി. പൃഥ്വിരാജ് രണ്ടുലക്ഷം നല്‍കിയപ്പോള്‍ മമ്മൂട്ടി ഒരുലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു.…
Read More » -
03/01/2024ഫോണിന്റെ ബാറ്ററിലൈഫ് ഉയർത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ നേടിരുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ഫോണിന്റെ ബാറ്ററി ലൈഫ് കുറയുന്നു എന്നത്. പുതിയ ഫോണുകള്‍ വാങ്ങി ആദ്യ നാളുകളില്‍ ബാറ്ററി മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെങ്കിലും പതിയെ സാവധാനത്തില്‍ ഇവയുടെ ബാറ്ററി ലൈഫ് കുറഞ്ഞു വരുന്നത് കാണാം.നല്ല രീതിയിലുള്ള പരിചരണം ബാറ്ററിയ്ക്ക് നല്‍കാത്തതിനാലാണ് ഇത്തരത്തില്‍ സ്മാര്‍ട്ട് ഫോണുകളുടെ ബാറ്ററി ലൈഫ് കുറഞ്ഞുപോകുന്നത്. ഫോണ്‍ വാങ്ങുന്നത് മുതല്‍ തന്നെ നല്ല രീതിയിലുള്ള പരിചരണം നല്‍കിയാല്‍ വര്‍ഷങ്ങളോളം മികച്ച പ്രകടനം നടത്താൻ നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററിയിക്ക് സാധിക്കുന്നതായിരിക്കും. എങ്ങനെ നിങ്ങളുടെ ഫോണിന്റെ ബാറ്ററിയെ സുരക്ഷിതമായി സംരക്ഷിക്കാം എന്ന് നോക്കാം. നിങ്ങളുടെ ഫോണിന്റെ ബ്രൈറ്റ്നസ് ഫോണിന്റെ ബാറ്ററി ലൈഫ് സംരക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരിക്കലും നിങ്ങള്‍ നിങ്ങളുടെ ഫോണിന്റെ ബ്രൈറ്റ്നസ് 100 ശതമാനം ആക്കി ഉപയോഗിക്കരുത്. 65 ശതമാനം മുതല്‍ 70 ശതമാനം വരെയുള്ള ബ്രൈറ്റ്നസ് ആണ് ഫോണിന്റെ ബാറ്ററിയുടെ ആരോഗ്യത്തിന് നല്ലത്. മാത്രമല്ല…
Read More » -
03/01/2024ബസിൽ നിന്നും കിട്ടിയ എഴുപതിനായിരം രൂപ ഉടമയെ കണ്ടെത്തി നൽകി കെഎസ്ആർടിസി ജീവനക്കാർ
കൊല്ലം: കരുനാഗപ്പള്ളി ഡിപ്പോയില്‍ നിന്നും ഹരിപ്പാട്ടേക്ക് സര്‍വീസ് നടത്തവേ ബസില്‍ നിന്നും പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ വീണ് കിട്ടിയ എഴുപതിനായിരം രൂപാ ഉടമയെ കണ്ടെത്തി നൽകി കെഎസ്ആർടിസി ജീവനക്കാർ. കെഎസ്ആർടിസി കരുനാഗപ്പള്ളി ജീവനക്കാരായ ഡ്രൈവര്‍ എച്ച്.അബ്ദുല്‍ വഹാബ്, കണ്ടക്ടര്‍ എല്‍.രാഗേഷ് എന്നിവര്‍ ചേർന്നാണ് പണം ഉടമയ്ക്ക് തിരികെ നല്‍കിയത്. കെഎസ് പുരം മാപ്പിളത്തറയില്‍ എ നിസാമിന്റേതായിരുന്നു പണം.മകനോടൊപ്പം ബസിൽ സഞ്ചരിക്കവെ അബദ്ധവശാൽ നഷ്ടപ്പെടുകയായിരുന്നു.മകന്റെ പഠനനാവശ്യങ്ങൾക്കായി ബാങ്കിൽ നിന്നും എടുത്തുവരവെയാണ് സംഭവം.
Read More »