Social Media

  • കാലു കുത്താന്‍ ഇടമില്ല; എസി കമ്പാര്‍ട്ട്‌മെന്റില്‍ നിറയെ ടിക്കറ്റില്ലാത്ത യാത്രക്കാര്‍

    ന്യൂഡല്‍ഹി: എസി കമ്പാര്‍ട്ട്‌മെന്റില്‍ തിക്കിത്തിരക്കി യാത്ര ചെയ്യുന്ന ടിക്കറ്റില്ലാത്ത യാത്രക്കാരുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അജ്മീറില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുന്ന ചേതക് എക്‌സപ്രസില്‍ നിന്നുള്ളതാണ് ദൃശ്യം. ടിക്കറ്റ് പോലുമില്ലാതെ ത്രീ ടയര്‍ എസി കോച്ചില്‍ ആധിപത്യം സ്ഥാപിച്ച യാത്രക്കാരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇത് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്ന മറ്റുയാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിച്ചു. ബര്‍ത്തിന് ഇടയിലുള്ള വഴി ടിക്കറ്റില്ലാത്ത യാത്രക്കാരെക്കൊണ്ട് തീവണ്ടി തിങ്ങിനിറഞ്ഞിരിക്കുകയാണ്. ചിലര്‍ ട്രെയിനില്‍ വെറും നിലത്ത് ഇരിക്കുന്നതും കാണാം. ഇതു മൂലം മറ്റ് യാത്രക്കാര്‍ അസ്വസ്ഥരാകുന്നുമുണ്ട്. രാജസ്ഥാനിലെ റിംഗാസ് റെയില്‍വേ സ്റ്റേഷന് സമീപം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എസി ഫസ്റ്റ് ക്ലാസിലും സമാന തിരക്ക് അനുഭവപ്പെട്ടതായി സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൃത്യമായ ടിക്കറ്റില്ലാതെ ഇത്രയധികം ആളുകള്‍ കയറിയിട്ടും ടിടിഇ കര്‍ശന നടപടി എടുത്തില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു. AC-3 का ये हाल है!! चेतक एक्सप्रेस अजमेर से दिल्ली आ रही है, रास्ते में…

    Read More »
  • നാല് ബിരുദാനന്തര ബിരുദവും പി.എച്ച്‌.ഡിയും, ഉപജീവനത്തിന് പച്ചക്കറി വിൽപ്പനയുമായി യുവാവ്‌

    ചണ്ഡീഗഢ്: നാല് ബിരുദാനന്തര ബിരുദവും പി.എച്ച്‌.ഡിയുമുള്ള പച്ചക്കറി വില്‍പനക്കാരനാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. പഞ്ചാബ് സര്‍വകലാശാലയിലെ മുൻ പ്രൊഫസറായിരുന്ന ഡോ. സന്ദീപ് സിങാണ് സാഹചര്യങ്ങള്‍ മൂലം അധ്യാപകജോലി വിട്ട് ഉപജീവനത്തിനായി പച്ചക്കറി വില്‍ക്കാൻ തീരുമാനിച്ചത്. പട്യാലയിലെ പഞ്ചാബ് സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമായിരുന്നു സന്ദീപിന്റേത്. നിയമ വിഭാഗത്തില്‍ 11 വര്‍ഷക്കാലം അദ്ദേഹം ജോലി ചെയ്തു. നിയമത്തില്‍ രണ്ട് പി.എച്ച്‌.ഡി സ്വന്തമായുള്ള സിങ്ങിന് പഞ്ചാബി, മാധ്യമപ്രവര്‍ത്തനം, രാഷട്രമീമാംസ എന്നിവയിലും ബിരുദമുണ്ട്. തന്റെ ശമ്ബളം വെട്ടിക്കുറച്ചതായും കൃത്യമായി നല്‍കിയിരുന്നില്ലെന്നും സന്ദീപ് ആരോപിക്കുന്നു. 11 വര്‍ഷം കഠിനാധ്വാനം ചെയ്തെങ്കിലും സര്‍ക്കാര്‍ തന്നെ അംഗീകരിച്ചില്ല. ഇപ്പോഴും പ്രൊഫസറായി ജോലി ചെയ്യാൻ താത്പര്യമുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രൊഫസറായിരുന്നപ്പോള്‍ നേടിയതിലും കൂടുതല്‍ വരുമാനം ഇപ്പോള്‍ സമ്ബാദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

    Read More »
  • കപ്പ വിഷമാണ്; തൊടുപുഴയിൽ 15  ഉം 18 ഉം വയസ്സുള്ള  കുട്ടികൾ നടത്തുന്ന ഫാമിലെ 15 പശുക്കൾ ചത്തതിന് പിന്നിൽ

    പുതുവർഷം വളരെ ദുഃഖകരമായ ഒരു വാർത്തയാണ് തന്നത്. തൊടുപുഴയിൽ 15  ഉം 18 ഉം വയസ്സുള്ള രണ്ട് കുട്ടികൾ നടത്തുന്ന ഫാമിലെ 15 പശുക്കൾ ചത്തു എന്ന് വാർത്ത. വാട്ടനായി കൃഷി ചെയ്യുന്ന കപ്പ  കട്ടുള്ളതാണ് അതായത് സൈനൈഡ് ആണ് വിഷം. ഉള്ളിൽ ചെന്നാൽ ഉടനടിയാണ് മരണം. ചികിത്സ കിട്ടിയാൽ ഉടനെ ജീവിതത്തിലേക്ക് മടങ്ങി വരും. സാധാരണ കർഷകർക്ക് അറിയാം റബ്ബറിലയും , കപ്പയിലയും കപ്പതൊ ണ്ടുമൊക്കെ വിഷമുള്ളതാണെന്ന്. അച്ഛനില്ലാത്ത കുഞ്ഞുങ്ങളാണ്. അറിവുണ്ടാവില്ല. ആരും പറഞ്ഞു കൊടുത്തിട്ടുണ്ടാവില്ല. ആ  കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല. ഇൻഷുർ ചെയ്ത പശുക്കളായിരിക്ക ണേ എന്ന് മാത്രമാണ് ഇപ്പോൾ പ്രാർത്ഥന. ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത്  കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 15 പശുക്കളാണ് ചത്തത്.മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്.

    Read More »
  • വെറും 29 രൂപയ്ക്ക്  കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് ഒരു ബോട്ട് യാത്ര 

    കായലും കരിമീനും ബോട്ട് യാത്രയും.ആഹാ…ഓർക്കുമ്പോൾ തന്നെ കുളിര് കോരുന്നല്ലേ..എന്നാൽ വണ്ടി ആലപ്പുഴയിലേക്കോ കുമരകത്തേക്കോ തിരിച്ചോളൂ. കരയിൽ അതിരിട്ട്​ നിൽക്കുന്ന തെങ്ങുകൾ, വെള്ളത്തിൽ നീന്തുന്ന താറാവിൻ കൂട്ടങ്ങൾ,  പച്ച പുതച്ച നെൽപ്പാടങ്ങൾ, അതിനിടയിൽ മീൻപിടിക്കുന്ന കുട്ടികൾ, ചെറുവള്ളങ്ങൾ തുഴഞ്ഞു പോകുന്ന നാട്ടുകാർ, നാട്ടുകാഴ്ചകൾ… അങ്ങനെ വ്യത്യസ്​തതയും മനോഹാരിതയുമുള്ള നിരവധി കാഴ്ചകൾ ഇവിടെ നിങ്ങൾക്ക് കാണുവാൻ സാധിക്കും. ബോട്ട് മുന്നോട്ട് പോകുന്തോറും കാഴ്ചകളും മാറും.കായലിലെങ്ങും ഇര തേടുന്ന അസംഖ്യം പക്ഷികളെ കാണാം. വിദേശികളും സ്വദേശികളുമായ  പക്ഷികൾ പൊങ്ങിയും താഴ്ന്നും ഇരപിടിക്കുന്ന അപൂർവ്വ കാഴ്ച ഏറെ കൗതുകമുണർത്തും. ബോട്ട് പോകുമ്പോൾ കുതിച്ച് ചാടുന്ന ചെറുമീനുകളെ അകത്താക്കാൻ ബോട്ടിന്​ അകമ്പടിയായി ഒരു കൂട്ടം പക്ഷികൾ എപ്പോഴുമുണ്ടാകും.   എത്ര കണ്ടാലും മതിവരാത്ത കേരളത്തിലെ ലക്ഷ്യസ്ഥാനങ്ങളാണ് കുമരകവും ആലപ്പുഴയും.. കിഴക്കിന്റെ വെനീസ് എന്നാണ് ആലപ്പുഴ അറിയപ്പെടുന്നതെങ്കിൽ കേരളത്തിന്‍റെ നെതർലാൻഡ് എന്നാണ് കുമരകം അറിയപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നും വളരെയധികം താഴെ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ വിശേഷണമുള്ളത്. വേമ്പനാട് കായലിലൂടെയുള്ള ഹൗസ് ബോട്ടിങ്ങിൽ ഈ…

    Read More »
  • മാപ്ര മുതല്‍ അരിക്കൊമ്ബൻ വരെ;2023 ബാക്കിവച്ചത്

    2023 അവസാനിക്കവേ ഒന്ന് തിരഞ്ഞു നോക്കുമ്ബോള്‍ ഏതാവും ഏറ്റവും കൂടുതൽ മലയാളികൾ ഉപയോഗിച്ച ആ വാക്കുകൾ? വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞ് നിന്നിരുന്ന ഈ വാക്കുകള്‍ പല ചര്‍ച്ചകള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടയാക്കിട്ടുണ്ട്. മലയാളികള്‍ 2023ൽ പ്രത്യേകം എടുത്ത പറഞ്ഞ ചില വാക്കുകള്‍ ഇവയാണ്. അരിക്കൊമ്ബൻ ഒരു കാട്ടാന പ്രധാന സംസാര വിഷയമായ വര്‍ഷമാണ് 2023. വാര്‍ത്തകളില്‍ നിന്നും സോഷ്യല്‍ മീഡിയയിലേക്കെത്തിയപ്പോള്‍ അരിക്കൊമ്ബന് ഫാൻസ് വരെയായി. മൂന്നാര്‍ ചിന്നക്കാനാലില്‍ നിന്നും വലിയ ദൌത്യത്തോടെ പിടിച്ച അപകടകാരിയായ ഒരു ആനയെ വനം വകുപ്പ് തമിഴ്നാട് അതിര്‍ത്തിയില്‍ കൊണ്ടുവിടുന്നതാണ് അരിക്കൊമ്ബന്റെ ഏറ്റവും ചുരക്ക രൂപത്തിലുള്ള കഥ. അവസാനം അരിക്കൊമ്ബന്റെ പേരില്‍ സിനിമ വരെ പ്രഖ്യാപിച്ചിട്ടുണ്ട്. എഐ ക്യാമറ ഈ വര്‍ഷം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വാക്കായിരുന്നു എഐ (നിര്‍മിതബുദ്ധി). ചാറ്റ്ജിപിടി മറ്റും ചര്‍ച്ചയായിരുന്നെങ്കിലും മലയാളികള്‍ എഐ വാക്ക് 2023ല്‍ ഉപയോഗിക്കാൻ പ്രധാന കാരണം മോട്ടോര്‍ വാഹന വകുപ്പായിരുന്നു. എഐ ക്യാമറ ഉപയോഗിച്ച്‌ ട്രാഫിക് നിയമങ്ങള്‍…

    Read More »
  • സ്വന്തമായി വന്ദേഭാരത് ട്രെയിൻ നിർമ്മിച്ച് പൂജാരി; അഭിനന്ദന പ്രവാഹം 

    കൊൽക്കത്ത: പാളത്തിലൂടെ കുതിച്ചു പായുന്ന തീവണ്ടിയോടുള്ള കമ്ബം കൊല്‍ക്കത്തക്കാരനായ പ്രഭാസ് എന്ന പൂജാരിയെ കൊണ്ടെത്തിച്ചത് സ്വന്തമായി ഒരു ട്രെയിൻ നിര്‍മ്മിക്കുക എന്ന ആശയത്തിലാണ്. ഇതോടെ മുറിയില്‍ ഓടുന്ന ഒരു കുഞ്ഞൻ ലോക്കല്‍ ട്രെയിൻ മാതൃക പ്രഭാസ് വിട്ടില്‍ തന്നെ നിര്‍മ്മിച്ചു. അദ്യ പരീക്ഷണം വിജയമായതോടെ അടുത്തിടെ പുറത്തിറങ്ങിയ ഇന്ത്യൻ റെയില്‍വേയുടെ അത്യാധുനിക മോഡലായ വന്ദേ ഭാരത് തന്നെ നിര്‍മ്മിച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് 60 കാരനായ പ്രഭാസ്.   യഥാര്‍ത്ഥ വന്ദേ ഭാരതിന്റെ അതേ പൂര്‍ണ്ണതയിലാണ് പുരോഹിതൻ ട്രെയിൻ നിര്‍മ്മിച്ചത്. വിവരം പുറത്തറിഞ്ഞതോടെ കുഞ്ഞൻ വന്ദേ ഭാരത് കാണാൻ എത്തുന്നവരുടെ തിരക്കാണ് ശ്രീരാംപൂരിലെ വീട്ടില്‍.   ഒരു ട്രെയിൻ എങ്ങനെയാണ് പാളത്തിലൂടെ ഇത്ര വലിയ ബോഗിയും വലിച്ച്‌ ശരവേഗം കുതിച്ചു പായുന്നത് എന്ന കൗതുകത്തില്‍ നിന്നാണ് ട്രെയിൻ നിര്‍മ്മാണം എന്ന അഗ്രഹം ഉണ്ടായതെന്ന് പ്രഭാസ് പറയുന്നു.

    Read More »
  • മാപ്പുമായി മമ്മൂട്ടിയെ അധിക്ഷേപിച്ച ആള്‍ ; കേസെടുക്കണമെന്ന് സോഷ്യൽ മീഡിയ

    മമ്മൂട്ടിയെ അധിക്ഷേപിച്ച ആള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. 2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍  ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ ആയിരുന്നു ഇയാൾ മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. ‘കേരളത്തില്‍ വരേണ്ട അനിവാര്യമായ മാറ്റം, പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച്‌ നാറാണക്കല്ല് എടുക്കുക. മോഹന്‍ലാലും മോഹന്‍ലാലിന്റെ മകനും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ..” എന്ന് ഇയാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എല്ലാവരും ഉയരങ്ങളിലേക്ക് എത്തട്ടെ എന്നല്ലേ നമ്മള്‍ എല്ലാവരും ആഗ്രഹിക്കുക എന്ന് യൂട്യൂബര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഈ ചോദ്യത്തോടും മമ്മൂട്ടിക്കെതിരെ രൂക്ഷമായാണ് ഇയാള്‍ പ്രതികരിക്കുന്നത്. മമ്മൂട്ടി അഹങ്കാരിയാണ് എന്നാണ് ഇയാള്‍ പറയുന്നത്. ”അങ്ങനെയല്ല, അഹങ്കാരിയാണ് മമ്മൂട്ടി, അഹങ്കാരം ഒരിക്കലും വച്ച്‌ പൊറുപ്പിക്കില്ല. ജനാധിപത്യം നമ്മള്‍ നോക്കണ്ട, ന്യായപരമായ മാറ്റമാണ് വേണ്ടത്, മോഹന്‍ലാല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ…’ എന്നാണ് ഇയാള്‍ പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ…

    Read More »
  • ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ ഡബിൾ എൻജിനുകൾ ഈ ഇരട്ട സഹോദരങ്ങള്‍

    കേരള ബ്ലാസ്റ്റേഴ്സിലെ പുതിയ സെൻസേഷൻ താരങ്ങളാണ് ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ മുഹമ്മദ് അയ്മനും മുഹമ്മദ് അസ്ഹറും. 20 വയസ്സുള്ള ഇരുവരും ഭാവിയില്‍ ഇന്ത്യയുടെ മധ്യനിരയിലെ സ്ഥിരം ഇരട്ട എൻജിനായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു. അതിന്റെ സാമ്ബ്ള്‍ വെടിക്കെട്ടാണ് മോഹൻ ബഗാനെതിരായ മത്സരത്തില്‍ കണ്ടത്.  ബ്ലാസ്റ്റേഴ്സ് അക്കാദമിയിലൂടെ വളര്‍ന്ന് സീനിയര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുകയാണ് ഇരുവരും. ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ഒരു ടീമിനായി ഒന്നിച്ചു കളത്തിലിറങ്ങുന്ന ആദ്യ സഹോദരങ്ങളെന്ന റെക്കോഡ് അയ്മനും അസ്ഹറിനുമുള്ളതാണ്. ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ മത്സരങ്ങളിലും കളത്തിലിറങ്ങിയ അയ്മൻ ഏഴു മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ത്തന്നെ ബൂട്ടുകെട്ടി. 32ാം ജഴ്സി നമ്ബറുകാരനായ അസ്ഹര്‍ ഇതിനകം ഏഴു കളികളില്‍ ഇറങ്ങി; രണ്ടു കളിയില്‍ ആദ്യ ഇലവനിലും. ലക്ഷദ്വീപില്‍നിന്ന് ഐ.എസ്.എല്ലില്‍ വരവറിയിച്ച ആദ്യ താരങ്ങളാണിരുവരും.

    Read More »
  • ബ്രസീലിലും കിട്ടും കപ്പയും കാന്താരിയും

    കൊച്ചി കിഴക്കമ്പലത്തെ തട്ടുകടയി‍ൽ കിട്ടുന്ന അതേ കപ്പ ബിരിയാണി വേണമെങ്കിൽ ബ്രസീലിന്റെ തലസ്ഥാനമായ റിയോയിലും കിട്ടും. കപ്പയും കാപ്പിക്കുരുവും കപ്പലണ്ടിയും കേരളത്തിലേക്കു പോർച്ചുഗീസുകാർ കപ്പലിൽ കൊണ്ടുവന്നതു ബ്രസീലിൽനിന്നാണ്. കപ്പ പുഴുങ്ങിയതും വാട്ടുകപ്പയും റിയോയിലെ ഏതു കടയിലുമുണ്ട്.  അതിലൊന്നാണു ബ്രസീലുകാരുടെ പ്രാതൽ വിഭവമായ കപ്പ ബിരിയാണി.പേരു മറ്റെന്തോ ആണെങ്കിലും സംഗതി കപ്പയും പോത്തിറച്ചിയും ഒരുമിച്ചു വേവിച്ചെടുക്കുന്ന സ്വയമ്പൻ സാധനം തന്നെ. രുചിയിൽ മാറ്റമൊന്നുമില്ല. എരിവ് ഇഷ്ടമില്ലാത്തവരാണു ബ്രസീലുകാർ. പക്ഷേ മലയാളിയാണെങ്കിൽ അവർ കണ്ടറിഞ്ഞ് കാന്താരി ചമ്മന്തി അതോടൊപ്പം വയ്ക്കും. ബ്രസീലിലെ എല്ലാ ഭക്ഷണത്തിനൊപ്പവുമുണ്ടാകും കപ്പ. നടുവേ മുറിച്ച് ഉപ്പു ചേർത്തു പുഴുങ്ങുന്നതാണു ബ്രസീലുകാരുടെ പതിവ്. പോർച്ചുഗീസുകാർ ആധിപത്യമേറ്റെടുത്ത കാലത്ത്, ബ്രസീലിലെ അടിമകൾക്കു നൽകിയിരുന്ന ഭക്ഷണം ഇപ്പോൾ എല്ലാ മുന്തിയ തീൻമേശകളിലും തലയെടുപ്പോടെയുണ്ട്. ഇനി, പോർച്ചുഗീസ് മാത്രം സംസാരിക്കുന്ന രാജ്യത്തു മലയാളം പറഞ്ഞാലും അൽപസ്വൽപം പിടിച്ചു നിൽക്കാം. കസേര, തൂവാല, പാതിരി തുടങ്ങിയ മലയാളം വാക്കുകൾ പോർച്ചുഗീസുകാരുടെ സംഭാവനയാണല്ലോ….! വിമാനത്താവളത്തിൽ അനൗൺസ്മെന്റിനിടെ ജനാല എന്നു കേട്ടാൽ അന്തം വിടരുത്.…

    Read More »
  • ചിലരെ കണ്ടാൽ പ്രായം തോന്നുകയേ ഇല്ല; ഇതുപോലെ…. വയസുതെളിയിക്കാൻ മകന്റെ സ്കൂളിൽ‌ ആധാർകാർഡ് വരെ കാണിക്കേണ്ടിവന്നെന്ന് അമ്മ!

    ചിലരെ കണ്ടാൽ പ്രായം തോന്നുകയേ ഇല്ല. പ്രത്യേകിച്ചും മക്കളുണ്ട് എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ പോലും തോന്നില്ല. അതുപോലെ ഒരമ്മ ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് നിഷ പ്രധാൻ എന്ന യുവതിയാണ്. വീഡിയോയിൽ അമ്മയേയും മകനേയുമാണ് കാണുന്നത്. മകൻ സ്കൂളിൽ യൂണിഫോമിലാണ്. അമ്മ നിർത്താതെ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. മകനാകട്ടെ അവിടെ നിന്നും ‌മാറിമാറിപ്പോകുന്നതും കാണാം. എന്നാൽ, അമ്മ അതിനൊപ്പം കുറിച്ചിരിക്കുന്ന കാര്യം കേട്ടാൽ മകൻ അവിടെ നിന്നും മാറിപ്പോകുന്നതിന്റെ കാരണം പിടികിട്ടും. ഇങ്ങനെയാണ് അമ്മ വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്:   View this post on Instagram   A post shared by N I S H A (@nisha_pradhan007) ഇന്ന് എന്റെ ദിവസമാണ്. വീറിന്റെ ഫോൺ അവന്റെ അധ്യാപകർ പിടിച്ചുവച്ചു. അത് തിരികെ കൊടുക്കണമെങ്കിൽ രക്ഷിതാക്കളിൽ ഒരാൾ ചെല്ലണം എന്ന് പറഞ്ഞു. അതുകൊണ്ട് ഞാൻ അവന്റെ സ്കൂളിൽ…

    Read More »
Back to top button
error: