Social Media
-
09/01/2024പപ്പായ കൃഷിയില്‍ നൂറുമേനി; ലക്ഷങ്ങൾ പോക്കറ്റിലാക്കി മേഴ്സി സജി എന്ന വനിത
കാസർകോട്: ജീവിതത്തിലും കൃഷിയിടത്തിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് ചാലിങ്കാല്‍ ദേശീയപാതയ്ക്ക് സമീപം താമസിക്കുന്ന മേഴ്സി സജി എന്ന വനിത. റബ്ബർ മരങ്ങൾ വെട്ടിമാറ്റി പപ്പായ കൃഷി പരീക്ഷിച്ച മേഴ്സിയുടെ തോട്ടത്തില്‍ വിളവെടുപ്പിനൊരുങ്ങി നില്‍ക്കുന്ന റെഡ് ലേഡി ഇനത്തില്‍പെട്ട പപ്പായയുടെ മനോഹര കാഴ്ചയാണിന്ന്. രണ്ടരമീറ്റര്‍ ഉയരമുള്ള മരത്തിന്റെ അടി മുതല്‍ മുടിവരെ പപ്പായ നിറഞ്ഞുനില്‍ക്കുന്ന കാഴ്ച ഏവരെയും ആകര്‍ഷിക്കുന്നതാണ്. വിഷരഹിത-ജൈവ പപ്പായ കൃഷിയാണ് മേഴ്സിയുടേത്.അതിനാൽ തന്നെ ആവശ്യക്കാർ ഏറെയാണ്. ലാഭകരമായി കൃഷിചെയ്യാന്‍ പറ്റുന്നതാണ് ഈ ഇനം പപ്പായ. ശാരീരിക അവയവങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന വിറ്റാമിനുകളും മിനറലുകളുമെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഇടനിലക്കാരില്ലാതെ താൻ വിളയിച്ച പപ്പായകള്‍ നല്‍കി ലക്ഷങ്ങളാണ് ഇപ്പോൾ മേഴ്സി സമ്പാദിക്കുന്നത്. നിരവധി പോഷകമൂല്യമുള്ള പപ്പായയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഒരു കിലോയ്ക്ക് അമ്ബത് മുതല്‍ അറുപത് രൂപ വരെ മാർക്കറ്റിൽ വിലയുണ്ട്. എന്നാല്‍ തൻ്റെ പപ്പായ 40 രൂപയ്ക്കാണ് മേഴ്സി നൽകുന്നത്. പ്രതിദിനം മൂന്ന് ക്വിൻ്റല്‍ പപ്പായകള്‍ വരെ ഇവിടെ…
Read More » -
09/01/2024സദ്ദാമിനെ അമേരിക്കയുടെ കയ്യില്‍ പെടാതെ 235 ദിവസം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചത് ഒരു സാധാരണക്കാരനായ ഇറാഖി ഗ്രാമീണനായിരുന്നു!
2003 മാര്‍ച്ചില്‍ അധികാരഭ്രഷ്ടനാക്കപ്പെട്ട സദ്ദാം ഹുസൈൻ, ഇറാഖില്‍ അമേരിക്ക ഇറക്കിയ ഒന്നരലക്ഷം പട്ടാളക്കാരുടെയും അത്യാധുനിക റഡാര്‍ സംവിധാനങ്ങളുടെയും കണ്ണു വെട്ടിച്ച് 235 ദിവസം കഴിഞ്ഞു കൂടിയത് ജന്മദേശമായ തിക്രിത്തിനടുത്ത അല്‍ഔജയില്‍ നിന്ന് എട്ടുകിലോമീറ്ററകലെ, ടൈഗ്രിസ് നദീതീരത്തെ അദ്ദൗര്‍ എന്ന കൃഷിക്കളത്തിലെ കിടങ്ങിലാണ്. അലാ നാമിഖ് എന്ന സാധാരണക്കാരനായ ഇറാഖി ഗ്രാമീണനാണ് സദ്ദാമിനെ അമേരിക്കയുടെ കയ്യില്‍ പെടാതെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചത് .അപ്പോള്‍ സദ്ദാമിന്റെ തലയ്ക്കു വില 25 ദശലക്ഷം ഡോളര്‍ ആണ്. അലാ നാമിഖിന്റെ സഹോദരനായ ഖൈസ് ആണ് ഒരു ദിവസം സന്ധ്യയ്ക്ക് ഒരു വിശിഷ്ടാതിഥി അലയുടെ കൃഷിക്കളത്തില്‍ വരുന്നുണ്ടെന്നു അനുജനെ വിളിച്ചു പറയുന്നത് .അതിഥിക്ക് കൊടുക്കാനായി അപ്പോൾത്തന്നെ കൃഷിക്കളത്തില്‍ നിന്നും വിളഞ്ഞ പഴങ്ങള്‍ എടുത്തുവെച്ചു അലാ. ഇരുള്‍ വീണുതുടങ്ങിയപ്പോള്‍ സഹോദരന്‍ പറഞ്ഞെത്തിയ അതിഥിയുടെ മുഖത്തേക്ക് അലാ സൂക്ഷിച്ചുനോക്കി. സംഭ്രമത്തോടെ പിന്നെയും പിന്നെയും നോക്കി മുഖം ഉറപ്പുവരുത്തിയതോടെ അലാ നാമിഖ് ഞെട്ടിത്തരിച്ചു നിന്നു.അത് സദ്ദാം ഹുസൈനായിരുന്നു !! ആദ്യം അലാ അൽപ്പം…
Read More » -
09/01/2024ഫേക്ക് ഐഡിയിലൂടെ ഫേസ്ബുക്കിൽ കടുത്ത രാഷ്ട്രീയം പങ്ക് വച്ചിരുന്ന യുവാവ് ആത്മഹത്യ ചെയ്തു
ഫേക്ക് ഐഡിയിലൂടെ ഫേസ്ബുക്കിൽ കടുത്ത രാഷ്ട്രീയം പങ്ക് വച്ചിരുന്ന യുവാവ് ആത്മഹത്യ ചെയ്തു @Beena Sunny എന്ന ഫേക്ക് ഐഡിയിലൂടെ കടുത്ത രാഷ്ട്രീയം പറഞ്ഞിരുന്ന ഉണ്ണി ഗോപാലകൃഷ്ണൻ ആണ് ജീവിതം അവസാനിപ്പിച്ചത്.അതേസമയം ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല. T C Rajesh Sindhu എന്നയാളുടെ പോസ്റ്റ് വായിക്കാം; ബീന സണ്ണിയെ ഫെയ്‌സ് ബുക്കിലൂടെ മാത്രമേ അറിയുമായിരുന്നുള്ളു. ഒരുദിവസം മെസഞ്ചറിലൂടെ ബീന സണ്ണി തന്നെയാണ് എനിക്ക് ഉണ്ണിക്കൃഷ്ണനെ പരിചയപ്പെടുത്തിയത്. അയാളെ എനിക്ക് നേരിട്ട് അറിയുമായിരുന്നില്ല. ഒരിടത്ത് ഒരു ജോലിയുടെ ഒഴിവുണ്ടെന്നും അവിടേക്ക് ഇദ്ദേഹത്തെ റെക്കമന്റ് ചെയ്താൽ ആ സ്ഥാപനവും ഇയാളും ഒരുപോലെ രക്ഷപ്പെടുമെന്നുമായിരുന്നു പറഞ്ഞത്. അതിനുള്ള ബന്ധമൊന്നുമില്ലാത്തതിനാൽ പറ്റില്ലെന്നു പറഞ്ഞൊഴിഞ്ഞു. പിന്നീട് ബീന സണ്ണി കളംനിറഞ്ഞ മറ്റൊരു വിവാദസമയത്ത് ചില മാധ്യമസുഹൃത്തുക്കൾ ഉണ്ണി ഗോപാലകൃഷ്ണനാണ് ബീന സണ്ണിയെന്നു പറഞ്ഞപ്പോഴാണ് ഞാൻ ആ റെക്കമെന്റേഷനെപ്പറ്റി ഓർത്തത്. ബീന സണ്ണിയോട് അന്ന് ഇത് നിങ്ങളാണോ എന്നു ചോദിച്ചപ്പോൾ മറുപടിയൊന്നും തന്നുമില്ല. കുറച്ചു ദിവസം മുൻപുവരെ പോസ്റ്റുകളിൽ…
Read More » -
08/01/2024വാഴക്കൃഷി ലാഭകരമാകുന്നത് ഇങ്ങനെയാണ്
നാലു വാഴയില്ലാത്ത പുരയിടമുണ്ടാവില്ല കേരളത്തിൽ.നാലു സെന്റിൽ വീടുവയ്ക്കുന്നവർക്കുപോലും നാലു മൂലയിലും ഒരോ വാഴ വയ്ക്കാൻ കഴിയും- മനസ്സുണ്ടെങ്കിൽ! ഗ്രാമ– നഗര ഭേദമില്ലാതെ, കേരളത്തിൽ ചില്ലറയായും മൊത്തമായും ഏറ്റവുമധികം വ്യാപാരം നടക്കുന്ന കാർഷികോൽപന്നവും ഒരുപക്ഷേ വാഴപ്പഴം തന്നെയാവണം.ഇതൊക്കെയാണെങ്കിലും വാഴക്കൃഷി പ്രധാന വരുമാനമാർഗമാക്കുന്നവർ ഇന്നും നമ്മുടെ നാട്ടിൽ കുറവാണെന്നതാണ് വാസ്തവം.സംസ്ഥാനത്ത് ആവശ്യമുള്ള വാഴപ്പഴം നല്ല പങ്കും ഇന്നും അയൽസംസ്ഥാനങ്ങളിൽ നിന്നാണെത്തുന്നത്. വാണിജ്യാടിസ്ഥാനത്തിൽ വാഴക്കൃഷി നടത്തുന്നവർ ആദ്യം ചെയ്യേണ്ടത് യോജ്യമായ സ്ഥലം കണ്ടെത്തുകയാണ് എന്നതാണ്. വാഴക്കൃഷിയുടെ ആദ്യ നടപടിയും ഇതുതന്നെയാണ്.മണ്ണിന്റെ ഘടന, സൂര്യപ്രകാശം എന്നിവയ്ക്കൊപ്പം നനസൗകര്യം, നീർവാർച്ച, ഗതാഗതസൗകര്യം എന്നിവ കൂടി പരിഗണിച്ചാകണം സ്ഥലം കണ്ടെത്തേണ്ടത്.കുറഞ്ഞത് 3 വർഷത്തേക്കെങ്കിലും ഒരേ സ്ഥലത്ത് കൃഷി ചെയ്യാനാകുമെന്ന് ഉറപ്പാക്കിയാൽ പാട്ടക്കൃഷിക്കാർക്കും വാഴക്കൃഷിയിൽ വരുമാനമുറപ്പ്. സ്വന്തമായി കൃഷിയിടമില്ലെന്നത് വാഴകൃഷിക്ക് തടസ്സമേയല്ല. ആവർത്തനക്കൃഷി വേണ്ടിവരുന്ന റബർത്തോട്ടങ്ങൾ, തരിശു പുരയിടങ്ങൾ, മണ്ണു കോരി ഉയർത്തിയ പാടങ്ങൾ എന്നിങ്ങനെ രണ്ടോ മൂന്നോ ഏക്കർ സ്ഥലം കേരളത്തിൽ എവിടെയും പാട്ടത്തിനെടുക്കാം.ഒരു കുഴിയിൽ രണ്ടു വാഴ വീതമുള്ള…
Read More » -
08/01/2024ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും സഹായിക്കുന്ന ചില പാനീയങ്ങൾ
മലബന്ധം ഒരാളുടെ ദൈനംദിന ജീവിതത്തെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ്. മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം.എങ്കിലും ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കുറയുമ്ബോഴാണ് മലബന്ധം കൂടുതലായും ഉണ്ടാകുന്നത്. ഇതിന് ദൈനംദിന ജീവിതത്തിൽ കൂടുതൽ വെള്ളം കുടിക്കുക എന്നതാണ് ഏറ്റവും മികച്ച പ്രതിവിധി.അതോടൊപ്പം മലബന്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം. ശര്‍ക്കര വെള്ളം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു ടേബിള്‍സ്പൂണ്‍ ശര്‍ക്കര ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ കലര്‍ത്തി ഉറങ്ങാൻ പോകുന്നതിനു മുമ്ബ് കുടിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. ശര്‍ക്കരയിലെ ഉയര്‍ന്ന മഗ്നീഷ്യം ആണ് ഇതിന് സഹായിക്കുന്നത്. ഓറഞ്ച് ജ്യൂസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ വിറ്റാമിന്‍-സിയും ഫൈബറുകളും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്.നാരങ്ങാ വെള്ളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍-സിയും മറ്റും അടങ്ങിയ നാരങ്ങാ വെള്ളവും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. ആപ്പിള്‍ ജ്യൂസാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും…
Read More » -
08/01/2024വേനൽ മഴയ്ക്കൊപ്പമുള്ള ഇടിമിന്നൽ അപകടകരമാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഇടിമിന്നൽ അപകടകാരികളാണ്.ഇവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ – ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. – ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. – ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. – കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. –…
Read More » -
07/01/2024കെ.കെ റോഡ് അഥവാ കോട്ടയം – കുമളി റോഡിന്റെ ചരിത്രം ഒറ്റനോട്ടത്തിൽ
1. 1863 യിൽ റാണി ലക്ഷ്മി ഭായിയുടെ ഭരണകാലത്താണ് K K റോഡ് അഥവാ കോട്ടയം – കുമളി റോഡിന്റെ പണി ആരംഭിക്കുന്നത്. 2. ഇതിന് കാരണമായത് 1845 യിൽ മുണ്ടക്കയത്ത് എത്തിയ മിഷനറി ബേക്കർ ജൂനിയറാണ്. അന്ന് മുണ്ടക്കയം തൊട്ട് കുമളി വരെ നടപ്പാത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഏലവും, കുരുമുളകും, തേയിലയിലും കണ്ണ് വെച്ച് വ്യാപാരത്തിന് വന്ന ബ്രിട്ടീഷുകാർക്ക്, ചരക്ക് നീക്കത്തിന് റോഡ് അത്യാവശമാണെന്ന് മനസ്സിലായി. അവരുടെ അഭ്യർത്ഥന പ്രകാരം അന്നത്തെ തിരുവതാംകൂർ ദിവാനായിരുന്നു നടപ്പാത കാളവണ്ടി പാതയായി വികസിപ്പിച്ചത്. 3. ഘോരവനത്തിലൂടെ കേവലം കാളവണ്ടി പാത ഉണ്ടാക്കാൻ മാത്രം എട്ട് വർഷം എടുത്തു. നാല് ഘട്ടമായിട്ടാണ് പണി പൂർത്തികരിച്ചത്. 4. നാല് വർഷം കൊണ്ട് കോട്ടയം തൊട്ട് മുണ്ടക്കയം വരെയും, പിന്നെ നാല് വർഷം കൊണ്ട് മുണ്ടക്കയം തൊട്ട് കുമളി വരെയും ഘട്ടം, ഘട്ടമായി പണിയുകയായിരുന്നു. 5. ഓരോ ദേശത്തെയും ആയിരങ്ങളാണ് റോഡ് നിർമാണത്തിൽ പങ്കാളികളായത്. ഘോരവനങ്ങളും, ആഴമേറിയ…
Read More » -
07/01/2024ഏറ്റവും നീളം കൂടിയ റെയില്‍വെ പ്ലാറ്റ്‌ഫോം, ഹുബ്ബള്ളി ഗിന്നസ് റെക്കോര്‍ഡ്‌സില്‍
ലോകത്തിലെ ഏറ്റവും നീളം കൂടിയ റയിൽവെ പ്ലാറ്റ്ഫോമുള്ളത് കർണാടകയിലെ ഹുബ്ലിയിലാണ്. ഒന്നര കിലോമീറ്ററാണ് നീളം. ഇത്രയും നീളമുള്ള പ്ലാറ്റ്ഫോം ആയതുകൊണ്ടുതന്നെ 3 എൻട്രൻസ് ആണ് ഇവിടെയുള്ളത്. സൗത്ത് വെസ്റ്റ് റയിൽവെയുടെ ആസ്ഥാനം കൂടെയാണ് ഈ സ്റ്റേഷൻ. റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി 20.1 കോടി രൂപ ചെലവഴിച്ചാണ് ഹുബ്ബള്ളി റെയില്‍വെ സ്റ്റേഷന്‍ നവീകരിച്ചത്. 1.5 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ പ്ലാറ്റ്ഫോമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2021 ഫെബ്രുവരിയില്‍ ആണ് ആരംഭിച്ചത്. കര്‍ണാടകയിലെ പ്രധാനപ്പെട്ട ജംഗഷനുകളില്‍ ഒന്നാണ് ഹുബ്ബള്ളി. നേരത്തെ അഞ്ച് പ്ലാറ്റ്‌ഫോമുകളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ മൂന്ന് എണ്ണം കൂടി ചേര്‍ത്തിട്ടുണ്ട്. എട്ടാമത്തെ പ്ലാറ്റ്‌ഫോം 1517 മീറ്റര്‍ നീളമാണുള്ളത്. ഇതോടെയാണ് ലോകത്തെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്‌ഫോമായത്. ഇന്ത്യന്‍ റെയില്‍വേയുടെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ സോണില്‍ ഉള്‍പ്പെടുന്ന ഹുബ്ബള്ളി റെയില്‍വെ സ്റ്റേഷന്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പ്ലാറ്റ്‌ഫോമായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ പ്ലാറ്റ്ഫോം 1,366.33 മീറ്ററോടെ രണ്ടാമത്തേതും…
Read More » -
06/01/2024മഹാത്മാഗന്ധിയുടെയും അംബേദ്ക്കറുടെയും പടം എടുത്തുമാറ്റി രാജസ്ഥാൻ മന്ത്രി; പകരം ഹെഗ്ഡേവാറിന്റെയും ഗോൾവാൾക്കറുടെയും ചിത്രങ്ങൾ
ചിത്രത്തിൽ കാണുന്നത് രാജസ്ഥാനിലെ ഒരു സംഘപരിവാർ മന്ത്രിയായ അവിനാശ് ഗെഹ്ലോട്ടിന്റെ ഓഫീസ് റൂം ആണ്… അവിടെ ഹെഗ്ഡേവാറിന്റെയും ഗോൾവാൾക്കറുടെയും ചിത്രം നിങ്ങൾക്ക് കാണാം… സംഘപരിവാരങ്ങൾ തങ്ങളുടെ ആചാര്യന്മാരുടെ ഫോട്ടോകൾ പതിക്കുന്നത് വേണ്ടെന്ന് പറയാൻ കഴിയില്ല… പക്ഷേ, അവിടെ ഇരുന്നിരുന്ന മഹാത്മാഗന്ധിയുടെയും അംബേദ്ക്കറുടെയും പടം എടുത്തു മാറ്റിയിട്ടാണ് ഈ ചിത്രങ്ങൾ സ്ഥാപിക്കപ്പെട്ടത് എന്നു നാം കാണണം…! ഭരണഘടനയിൽ തൊട്ട് സത്യം ചെയ്ത ഒരു ജനപ്രതിനിധിയാണ് ചാർജെടുത്ത് ദിവസങ്ങൾ കഴിയും മുമ്പേ ഭരണഘടനാ ശിൽപ്പിയുടെയും രാഷ്ട്രപിതാവിന്റെയും ചിത്രം എടുത്തു മാറ്റിയത്… സംഘപരിവാർ നിലപാട് കൃത്യമാണ്…. ലോക്തതിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടന ഉയർത്താൻ പോകുന്ന ശരിയായ അപകടങ്ങൾ നാം കാണാനിരിക്കുന്നതേയുള്ളൂ…. ജയപ്രകാശ് സി എൻ, സോഷ്യൽ മീഡിയ
Read More » -
06/01/2024കുട്ടികളിലെ നടുവേദനയ്ക്ക് പ്രധാന കാരണം സ്കൂൾ ബാഗ്; മാതാപിതാക്കൾ ഇത് വായിക്കാതെ പോകരുത്
കുട്ടികളിലെ നടുവേദനയ്ക്ക് പ്രധാന കാരണം സ്കൂൾ ബാഗ് തന്നെയാണ്.സ്കൂള്‍ ബാഗിന്‍റെ ഭാരത്തെ ചൊല്ലി ഇടയ്ക്കെല്ലാം ചര്‍ച്ചകള്‍ വരാറുണ്ടെങ്കിലും ഇതിനെ കുറിച്ച് വ്യക്തതയില്ലാത്തവരാണ് ഇപ്പോഴും ഏറെ പേരും. സത്യത്തില്‍ ഓരോ പ്രായത്തിലുള്ള കുട്ടികളും ഉപയോഗിക്കേണ്ട ബാഗിന്‍റെ ഭാരത്തിന് കണക്കുണ്ട്. കുട്ടികളുടെ ശരീരഭാരത്തിന്‍റെ 15 ശതമാനത്തില്‍ അധികം ബാഗിന് ഭാരമാകാൻ പാടില്ല എന്നതാണ് കാര്യം. ഒന്നിലും രണ്ടിലും പഠിക്കുന്ന കുട്ടികളാണെങ്കില്‍ 1.5- 2 കിലോ വരെയാണ് പരമാവധി ഭാരമാകാവുന്നത്. 3-5 ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന്‍റെ ഭാരം 2-3 കിലോ വരെയാകാം. 6-8 വരെയുള്ള കുട്ടികള്‍ക്കാണെങ്കില്‍ 3-4 കിലോ വരെയും 9,10 ക്ലാസിലുള്ള കുട്ടികള്‍ക്കാണെങ്കില്‍ 5 കിലോ വരെയും ആകാം ഭാരം. ഇതില്‍ക്കൂടുതല്‍ ഭാരം പതിവായി കുട്ടികള്‍ എടുക്കുന്നത് നടുവേദനയിലേക്ക് നയിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളുടെ ജീവിതരീതികളും പാടെ മാറിയിരിക്കുന്നു. കുട്ടികള്‍ സ്കൂളിലും ട്യൂഷനിലുമായി ഏറെ സമയം ചിലവിടുന്നുണ്ട്. ദീര്‍ഘനേരം ഇരിക്കുമ്ബോള്‍ ശരീരത്തിന്‍റെ ഘടനയില്‍ വരുന്ന വ്യത്യാസം, അതുപോലെ സ്കൂള്‍…
Read More »