Social MediaTRENDING

കെഎസ്ആർടിസിക്കൊപ്പം ഇത്തവണത്തെ ക്രിസ്മസ് വാഗമണ്ണിൽ

കോടമഞ്ഞ് നിറഞ്ഞു നിൽക്കുന്ന താഴ്വാരങ്ങൾ.. ആകാശത്തു നിന്നു കയ്യെത്തും അകലെ നില്‍ക്കുന്ന മേഘങ്ങൾ.. ചുറ്റിലെങ്ങും പച്ചപ്പും കാഴ്ചകളും മാത്രം!
ഈ കുളിരിൽ ഒരു ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞിരുന്നെങ്കിലോ… ഒരുപാട് ദൂരെയെന്നും പോകേണ്ട..വാഗമൺ വരെ വന്നാൽ മതി. എങ്ങനെ വരുമെന്നല്ലേ, അതിനു കെഎസ്ആർടിസി ഉണ്ട്.
അതെ, വാഗമണ്ണിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷിക്കാനുള്ള അവസരം ഒരുക്കുന്നത് പാപ്പനംകോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ആണ്. ക്രിസ്തുമസ് ആഘോഷയാത്ര എന്ന ഈ പാക്കേജ് വളരെ ചുരുങ്ങിയ ചെലവിൽ ക്രിസ്മസ് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ഒന്നാണെന്ന കാര്യത്തിൽ സംശയമില്ല.
പാപ്പനംകോട് ഡിപ്പോയിൽ നിന്നും വാഗമണിലെ മനോഹരമായ കാഴ്ചകൾ കാണുവാൻ ക്ഷണിക്കുന്ന ക്രിസ്തുമസ് ആഘോഷയാത്ര 2023 ഡിസംബർ 24 ഞായറാഴ്ച പുറപ്പെടും. വാഗമണ്ണിൽ കാണേണ്ട സ്ഥലങ്ങളെല്ലാം ഉൾപ്പെടുത്തിയ ഈ പാക്കേജ് രണ്ടു ദിവസം നീണ്ടു നിൽക്കുന്നു. സ്ഥല സന്ദർശനം കൂടാതെ വെള്ളച്ചാട്ടത്തിലെ കുളി, ഓഫ് റോഡ് ട്രിപ്പ്, പുതുവത്സര നൈറ്റ് ക്യാമ്പ് ഫയർ എന്നിവും ഇതിൽ ഉൾക്കൊള്ളുന്നു.

വാഗമൺ ക്രിസ്മസ് യാത്രയിൽ കാണുന്ന സ്ഥലങ്ങൾ

  • വാഗമൺ മൊട്ടക്കുന്ന് കാഴ്ചകൾ
  • തങ്ങൾ പാറ
  • അഡ്വഞ്ചർ ക്ലബ്
  • പൈൻ വാലി
  • ഷൂട്ട് പോയിൻറ്
  • വെള്ളച്ചാട്ടത്തിലെകുളിയും കഴിഞ്ഞ്
  • റൂം സ്റ്റേ
  • ഓഫ് റോഡ് യാത്ര
  • പരുന്തുംപാറ
  • പുതുവത്സര നൈറ്റ് ക്യാമ്പ് ഫയർ
 
 

 

Signature-ad

കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്കിങ്ങിനും 9946442214, 9447323208 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Back to top button
error: