TRENDING

  • പോണ്‍ താരം ജോണി സിന്‍സിനൊപ്പം അഭിനയിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിങ്; വൈറലായി പരസ്യം

    പോണ്‍ താരം ജോണി സിന്‍സിനൊപ്പം അഭിനയിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിങ്. ഒരു പരസ്യത്തിലാണ് ജോണി സിന്‍സിന് ഒപ്പം രണ്‍വീര്‍ സിങ് അഭിനയിച്ചത്. ലൈംഗിക ആരോഗ്യ-ക്ഷേമ ബ്രാന്‍ഡിനായുള്ള ഒരു പരസ്യത്തിനായാണ് ഇവര്‍ രണ്ടുപേരും ഒന്നിച്ചെത്തിയത്. പരസ്യം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. ഭാവ്ന ചൗഹാന്‍ എന്ന നടിയാണ് രണ്‍വീറിനും ജോണിക്കുമൊപ്പം പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.ഹിന്ദി ടെലിവിഷന്‍ സീരിയലിന്റെ സ്പൂഫ് എന്ന നിലയിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. സംവിധാനം അയപ്പ കെ.എം. തന്മയ ഭട്ടിന്റേതാണ് സ്‌ക്രിപ്റ്റ്. രണ്‍വീര്‍സിങ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയും വിഡിയോ പങ്കുവച്ചിട്ടുണ്ട്. അതേസമയം, രസകരമായ കമന്റുകളാണ് ഈ പരസ്യത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. https://x.com/Binged_/status/1756938293013532882?s=20    

    Read More »
  • എയര്‍ടെല്‍ വേറെ ലെവലാണ്! 49 രൂപയ്ക്ക് 20GB

    വരിക്കാർക്ക് സന്തോഷം നല്‍കുന്ന മാറ്റവുമായി എയർ ടെൽ.49 രൂപ ഡാറ്റ പാക്കില്‍ എയർടെല്‍ 1 ദിവസത്തെ വാലിഡിറ്റിയിൽ 20GBയാണ്  അനുവദിച്ചിട്ടുള്ളത്.  64 Kbps ആണ് ഈ പാക്കേജിന്റെ ഡാറ്റ വേഗത. ഇങ്ങനെ 1GB ഡാറ്റ നിങ്ങള്‍ക്ക് ഏകദേശം 2.45 രൂപയ്ക്ക് ലഭിക്കുമെന്ന് പറയാം. എയർടെലിന്റെ 99 രൂപ പ്ലാൻ 100 രൂപയ്ക്കും താഴെ വരുന്ന മറ്റൊരു ഡാറ്റ പാക്ക് കൂടി എയർടെലിലുണ്ട്. 99 രൂപയാണ് ഈ പാക്കേജിന് വില വരുന്നത്. 2 ദിവസത്തെ വാലിഡിറ്റിയാണ് ഇതിന് ലഭിക്കുന്നത്.   പ്രതിദിനം 20 ജിബി ഡാറ്റ ലഭിക്കും. പ്രതിദിന ഡാറ്റ ഉപയോഗ വേഗത 64Kbps വരെ ആയിരിക്കും.

    Read More »
  • ആനയ്ക്കൊരുക്കാം തേനീച്ചക്കെണി

    ആനക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് തേനീച്ച വേലി.ആനയെ തുരത്തുക മാത്രമല്ല ആദായവും ലഭിക്കും. ഇതിനായി പരസ്പരം  ബന്ധിപ്പിക്കപ്പെട്ട  തേനീച്ചപ്പെട്ടികൾ സ്ഥാപിക്കുന്നു.അതൊരു വേലിയായി മാറുന്നു. വേലിയിൽ എവിടെയെങ്കിലും ആന തൊട്ടാൽ  എല്ലാ തേനീച്ചപ്പെട്ടികളും അനങ്ങും.  അതോടെ തേനീച്ചകൾ കൂട്ടത്തോടെ പുറത്തിറങ്ങി ശത്രുവിനെ ആക്രമിക്കും. ആനയ്ക്ക് ലോകത്ത് ആരെയെങ്കിലും പേടിയുണ്ടെങ്കിൽ അത്  തേനീച്ചകളെ മാത്രമാണ്! ഡോ.മരിയ ലിസ മാത്യു

    Read More »
  • ആഫ്രിക്ക കപ്പിൽ നൈജീരിയയെ തോല്‍പ്പിച്ച്‌ ഐവറി കോസ്റ്റ് കിരീടമുയർത്തി

    അബിജാൻ:  ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോള്‍ ഫൈനലില്‍ നൈജീരിയയെ തോല്‍പ്പിച്ച്‌ ഐവറി കോസ്റ്റ് കിരീടമുയർത്തി. ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു ഐവറി കോസ്റ്റിന്റെ വിജയം.ഈ കിരീടത്തോടെ ഐവറി കോസ്റ്റിന്‍റെ ആഫ്രിക്കൻ കപ്പുകളുടെ എണ്ണം മൂന്നായി. 2015നുശേഷം ആദ്യമായാണ് ഐവറി കോസ്റ്റ് വൻകരയുടെ ചാന്പ്യന്മാരാകുന്നത്. നൈജീരിയയ്ക്കും ഇത്രതന്നെ കിരീടങ്ങളുണ്ട്. ഘാന (നാല്), കാമറൂണ്‍ (അഞ്ച്), ഈജിപ്ത് (ഏഴ്) തുടങ്ങിയവരാണ് മുന്നില്‍. അഞ്ചാം തവണയാണ് നൈജീരിയ ഫൈനലില്‍ തോല്‍ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഐവറി കോസ്റ്റിനെതിരേ നൈജീരിയയ്ക്കായിരുന്നു വിജയം

    Read More »
  • ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ താരം ഇടിമിന്നലേറ്റ് മരിച്ചു

    ജക്കാർത്ത: ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യന്‍ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. സുബാംഗില്‍ നിന്നുള്ള സെപ്‌റ്റൈന്‍ രഹര്‍ജ എന്ന ഫുട്‌ബോള്‍ താരമാണ് മിന്നലേറ്റ് മരിച്ചത്. ശനിയാഴ്ച നടന്ന മത്സരത്തിനിടെ ഇന്തോനേഷ്യന്‍ സമയം വൈകീട്ട് 4:20നാണ് മിന്നലേറ്റത്. മത്സരത്തിനിടെ മിന്നലേറ്റ് വീണ രഹര്‍ജയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും  രക്ഷിക്കാന്‍ കഴിഞ്ഞില്ല. 35വയസായിരുന്നു.

    Read More »
  • മാരുതി വരുന്നു; ഇലക്‌ട്രിക് എയര്‍ കോപ്റ്ററുമായി

    ഇലക്‌ട്രിക് എയര്‍ കോപ്റ്ററുമായി മാരുതി വരുന്നു.മൂന്ന് പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതായിരിക്കും എയര്‍ കോപ്റ്റര്‍. ജാപ്പനീസ് കമ്ബനിയായ സുസുക്കിയുടെ സഹായത്തോടെയാണ് ഇലക്‌ട്രിക് കോപ്റ്ററുകള്‍ വികസിപ്പിക്കാന്‍ മാരുതി പദ്ധതിയിടുന്നത്. വലുപ്പത്തില്‍ ഡ്രോണിനേക്കാള്‍ വലുതായിരിക്കും. എന്നാല്‍ ഹെലികോപ്റ്ററിനേക്കാള്‍ ചെറുതുമായിരിക്കും. പൈലറ്റ് ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് പേരെ വഹിക്കാന്‍ സാധിക്കുന്നതായിരിക്കും മാരുതിയുടെ എയര്‍ കോപ്റ്റര്‍. സ്‌കൈ ഡ്രൈവ് എന്ന പേരായിരിക്കും മാരുതി എയര്‍ കോപ്റ്ററിന് നല്‍കുകയെന്നും റിപ്പോര്‍ട്ടുണ്ട്. എയര്‍ കോപ്റ്ററിന് 1.4 ടണ്‍ ഭാരമുണ്ടാകുമെന്നാണു കണക്കാക്കുന്നത്. ഇത് ഹെലികോപ്റ്ററിന്റെ ഭാരത്തിന്റെ പകുതിയോളം വരും. എയര്‍ കോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനും പറന്നുയരാനും കെട്ടിടത്തിന്റെ റൂഫ്‌ടോപ്പ് വരെ ഉപയോഗിക്കാനാകുമെന്നാണു പറയപ്പെടുന്നത്.

    Read More »
  • ഈ സീസണിലെ ഏറ്റവും മോശം പ്രകടനം: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകമനോവിച്ച്‌

    കൊച്ചി: ഐഎസ്‌എല്ലില്‍ പഞ്ചാബ് എഫ്‌സിക്കെതിരെ ഈ സീസണിലെ ഏറ്റവും മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തതെന്ന് കോച്ച്‌ ഇവാൻ വുകോമനോവിച്ച്‌. ഈ പ്രകടനമാണ് നടത്തുന്നതെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താൻ കഴിയില്ലെന്നും വുകോമനോവിച്ച്‌ പറഞ്ഞു. സ്വന്തം മൈതാനത്ത് വിജയം മോഹിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്(1-3) പഞ്ചാബിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങുകയായിരുന്നു.ഹോം ഗ്രൗണ്ടില്‍ സീസണിലെ ആദ്യ തോല്‍വിയായിരുന്നു ഇത്. 39-ാം മിനുട്ടില്‍ മിലോസ് ഡ്രിൻസിച്ചിലൂടെ മുന്നിലെത്തിയതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളുകള്‍ വഴങ്ങിയത്. 42, 61 മിനുട്ടുകളില്‍ വില്‍മർ ജോർഡാനും എണ്‍പതിയെട്ടാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ലൂക്ക മാജെനുമാണ് പഞ്ചാബിന്‍റെ ഗോള്‍ സ്കോറർമാർ. നിലവില്‍ 26 പോയിന്‍റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. 16ന് ചെന്നെയിൻ എഫ്സിക്കെതിരെയാണ് അടുത്ത മത്സരം.

    Read More »
  • ഷില്ലോംഗ് ലാജോംഗിനെ കീഴടക്കി ഗോകുലം കേരള (2-0)

    കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ കേരളത്തിന്‍റെ സാന്നിധ്യമായ ഗോകുലം കേരള എഫ്സിക്ക് തകർപ്പൻ ജയം.2-0 ന് ഷില്ലോംഗ് ലാജോംഗിനെയാണ് അവർ  കീഴടക്കിയത്. കെ. സൗരവ് (45+4′), മതിജ ബാബോവിച്ച്‌ (72′) എന്നിവരാണ് ഗോകുലത്തിനുവേണ്ടി ഗോള്‍ നേടിയത്. ബാബോവിച്ചിന്‍റെ കന്നി ഗോളാണ്. ജയത്തോടെ ഗോകുലം കേരള പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 13 മത്സരങ്ങളില്‍ 23 പോയിന്‍റായി ഗോകുലത്തിന്. ഇത്രയും പോയിന്‍റുമായി റിയല്‍ കാഷ്മീരാണ് രണ്ടാം സ്ഥാനത്ത്. മുഹമ്മദൻ 28 പോയിന്‍റുമായി തലപ്പത്ത് തുടരുന്നു.

    Read More »
  • രഞ്ജി ട്രോഫിയില്‍  ആദ്യ ജയം സ്വന്തമാക്കി കേരളം

    തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. കരുത്തരായ ബംഗാളിനെ 109 റണ്‍സിനാണ് കേരളം തകര്‍ത്തത്. കേരളം ഉയര്‍ത്തിയ 449 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ പൊരുതിയ ബംഗാള്‍ 339 റണ്‍സിന് കീഴടങ്ങുകയായിരുന്നു. ബംഗാളിനായി ഷഹ്്ബാസ് 100 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 80 റണ്‍സ് നേടി. ഓപ്പണര്‍ അഭിമന്യൂ ഈശ്വര്‍ 119 പന്തില്‍ ഏഴ് ഫോറടക്കം 65 റണ്‍സും സ്വന്തമാക്കി. കരണ്‍ ലാല്‍ 78 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 40 റണ്‍സും ക്യാപ്റ്റന്‍ മനോജ് തിവാരി 69 പന്തില്‍ രണ്ട് ഫോറടക്കം 35 റണ്‍സും സ്വന്തമാക്കി. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ കേരളം 363 റണ്‍സെടുത്തപ്പോള്‍ ബംഗാള്‍ 180 റണ്‍സിനാണ് പുറത്തായത്. ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയാണ് ബംഗാളിനെ എറിഞ്ഞിട്ടത്. ഇതോടെ 183 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡും കേരളം സ്വന്തമാക്കിയിരുന്നു.   രണ്ടാം ഇന്നിംഗ്‌സില്‍ കേരളം ആറ് വിക്കറ്റ്…

    Read More »
  • ആധുനിക റാണിമാർ സനാതന ധർമ്മം സംരക്ഷിക്കുമ്പോൾ ഈ ചരിത്രമെല്ലാം ഒന്നു മനസ്സിലാക്കിയാൽ നന്ന്:ബാബുരാജൻ മനശ്ശേരി എഴുതുന്നു 

    ക്രിസ്തുമതത്തിലേക്ക് ആദ്യമായി മതപരിവർത്തനത്തിന് തുടക്കം കുറിച്ചത്, പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ കാളയോടൊപ്പം നുകത്തിൽ ബന്ധിപ്പിച്ച് നിലം ഉഴുതാൻ നിർബന്ധിതനായ ദൈവത്താൻ എന്ന കീഴാള അടിമയെ ജോൺഹോക്സ് വർത്ത് എന്ന യൂറോപ്യൻ നുകത്തിൽ നിന്നും മോചിപ്പിച്ച് ആബേൽ എന്ന് പേര് നൽകിയ ആളിലൂടെയായിരുന്നു എന്ന് കുഞ്ഞുകുഴി എസ് മണി. 1853  ആഗസ്റ്റ് 19 ന് മിഷണറിയായ ഹോക്സ് വർത്ത് ദൈവത്താനേയും സഹോദരൻ ചേരാദിനെയും തിരുവല്ലയിലെ മിഷനറി ബംഗ്ളാവിൽ വിളിച്ചുവരുത്തി പരിഭാഷക്കാരൻ മുഖേന 76 ചോദ്യം ചോദിച്ചെന്നും അതിൽ 21 എണ്ണത്തിന് ശരിയുത്തരം നൽകിയെന്നും അങ്ങനെ ഹാബേലും ഭാര്യ റാഹേൽ മക്കളായ റൂത്ത്ലെയ, നവോമി എസ്തേർ എന്നിവരും, സഹോദരനും ഭാര്യയുമടക്കം മതപരിവർത്തനം നടത്തി എന്ന് വിനിൽ പോളും പറയുന്നത്. കാര്യങ്ങൾ എങ്ങിനെയായിരുന്നാലും കേരളത്തിൽ മുൻകാലങ്ങളിൽ വലിയതോതിൽ മതപരിവർത്തനം ഇവിടെ നടന്നിരുന്നു. ജോയ് ജ്ഞാനദാസൻ തൻെറ ഒരു പുസ്തകത്തിൽ ഇവിടെ നടന്നിട്ടുള്ള ഒരു ക്രൂരമായ സംഭവത്തെ പറയുന്നുണ്ട്. വേദനയും ഭയവും അന്തരീക്ഷത്തിൽ തളം കെട്ടിനിന്നു. ഒരു സ്ത്രീയുടെ…

    Read More »
Back to top button
error: