TRENDING
-
റിലയന്‍സിന്റെ രണ്ടാം പാദ അറ്റാദായത്തില്‍ 9.6 ശതമാനം വര്‍ധന ; റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ രണ്ടാം പാദത്തിലെ അറ്റാദായം 18,165 കോടി രൂപ
കൊച്ചി/ മുംബൈ: മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സെപ്റ്റംബര്‍ പാദത്തിലെ ഫലം പ്രഖ്യാപിച്ചു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ കമ്പനി 9.6 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഗ്രൂപ്പിന് കീഴിലുള്ള ഉപഭോക്തൃ ബിസിനസുകള്‍ മികച്ച പ്രകടനം നടത്തിയതും ഓയില്‍ ടു കെമിക്കല്‍ യൂണിറ്റ് ആഗോള പ്രതിസന്ധികളെ മറികടന്ന് മുന്നേറിയതുമാണ് റിലയന്‍സിന് തുണയായത്. അതേസമയം ആദ്യപാദത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 18,165 കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 16653 കോടി രൂപയായിരുന്നു.
Read More » -
പോള്‍ കോളിംഗ്‌വുഡിനെ കണ്ടവരുണ്ടോ? ആഷസ് തുടങ്ങാനിരിക്കെ ഇംഗ്‌ളണ്ടിന്റെ പരിശീലകനെ കാണ്മാനില്ല ; ലൈംഗികാപവാദക്കേസില്‍ പെട്ടതോടെ മുങ്ങിയിട്ട ഒമ്പത് മാസം
അപ്രതീക്ഷിതമായി ലൈംഗികാപവാദത്തില്‍ പെട്ട മുന്‍ ഇംഗ്്‌ളീഷ് താരവും മുന്‍ ക്യാപ്റ്റനും അസിസ്റ്റന്റ് കോച്ചുമായ പോള്‍ കോളിങ്വുഡിനെ കാണാതായി. ഇംഗ്ലണ്ടിന് ആദ്യമായി ടി20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനായ കോളിങ്വുഡിനെ കഴിഞ്ഞ ഡിസംബറില്‍ ന്യൂസിലന്‍ഡിലെ ഹാമില്‍ട്ടണില്‍ നടന്ന ഇംഗ്ലണ്ടിന്റെ മൂന്നാം ടെസ്റ്റിനിടെയാണ് അവസാനമായി കണ്ടത്. 2023 ല്‍ മുന്‍ സഹതാരം ഗ്രെയിം സ്വാനാണ് കോളിങ്വുഡിന്റെ ലീക്ക്ഡ് ഓഡിയോയുടെ കാര്യം തുറന്നുപറഞ്ഞത്. അശ്ലീലച്ചുവയുള്ള ഓഡിയോ ക്ലിപ്പ് ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഒന്നിലധികം സ്ത്രീകളുമായി രണ്ട് മണിക്കൂറോളം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന്റെ വിവരണമായിരുന്നു ഓഡിയോ ക്ലിപ്പിലുണ്ടായിരുന്നത്. ഈ വര്‍ഷം മെയ് യില്‍ 2025 മെയ് 22ന് നോട്ടിങ്ഹാമില്‍ സിംബാബ്വെക്കെതിരെ നടന്ന ഏക ടെസ്റ്റിന് മുന്‍പ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയെടുത്തിരുന്നു. പിന്നീട് 51 കാരനായ താരത്തെ ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമൂലം ഇത്തവണ ആഷസ് പരമ്പരയ്ക്കുള്ള പരിശീലക ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തില്ല. അതേസമയം കോളിങ്വുഡിന്റെ ഈ തിരോധാനത്തിന് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.…
Read More » -
രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരളത്തിനും ബാറ്റിംഗ് തകര്‍ച്ച, മൂന്നാം ദിനം 219 റണ്‍സിന് ഓള്‍ഔട്ടായി ; കേരളത്തിന് വേണ്ടി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി
തിരുവനന്തപുരം : മഹാരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനും ബാറ്റിംഗ് തകര്‍ച്ച. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 239 റണ്‍സ് പിന്തുടര്‍ന്ന കേരളം മൂന്നാം ദിനം 219 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ മഹാരാഷ്ട്ര ആദ്യ ഇന്നിങ്സില്‍ 20 റണ്‍സ് ലീഡെടുത്തു. കേരളത്തിന് വേണ്ടി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറി നേടി. 63 പന്തില്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്സും സഹിതം 54 റണ്‍സെടുത്ത സഞ്ജുവാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 93 പന്തില്‍ 49 റണ്‍സെടുത്ത സല്‍മാന്‍ നിസാര്‍, 28 പന്തില്‍ 27 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മല്‍, 52 പന്തില്‍ 36 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീന്‍ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന യാണ് കേരളത്തിന്റെ നട്ടെല്ലൊടിച്ചത്. സഞ്ജുവിനെ വീഴ്ത്തിയത് ഓസ്റ്റവാളായിരുന്നു. നവാലേയ്ക്കായിരുന്നു ക്യാച്ച്. സല്‍മാന്‍ നിസാര്‍ അര്‍ദ്ധശതകത്തിന് ഒരു റണ്‍സ് അകലെ നിസാറിനെ മുകേഷ് ചൗധരി ജലജ് സക്‌സേനയുടെ കയ്യിലെത്തിച്ചു. 36 റണ്‍സ്…
Read More » -
ഇൻഡോ-ജപ്പാൻ സഹകരണം പുതിയ തലത്തിലേക്ക്; 10 മേഖലകളിൽ സഹകരിക്കും, കേരളത്തിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരം
കൊച്ചി: ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്‌സ് കേരളാ ചാപ്റ്റർ (INJACK) വഴി കേരളവും ജപ്പാനും തമ്മിലുള്ള സഹകരണം വിപുലീകരിച്ചു. വ്യവസായം, കൃഷി, ഫിഷറീസ് ഉൾപ്പെടെ 10 പുതിയ മേഖലകളിൽ സഹകരിക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രം (MoU) കൊച്ചിയിൽ ഒപ്പുവെച്ചു. വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് കേരള സർക്കാരിന് വേണ്ടി ഒപ്പുവെച്ചു. ജപ്പാനിലെ ലേക് നകൗമി, ലേക് ഷിൻജി, മൗണ്ട് ഡൈസൻ മേഖലകളിലെ മേയർമാരും ചടങ്ങിൽ പങ്കെടുത്തത് സഹകരണത്തിന്റെ പ്രാദേശിക പ്രാധാന്യം വർദ്ധിപ്പിച്ചു. വ്യവസായ തലത്തിൽ, ഇൻജാക്ക് പ്രസിഡന്റും സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. വിജു ജേക്കബ് ജാപ്പനീസ് പ്രതിനിധികളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആയുർവേദം, കപ്പൽ നിർമ്മാണം; യുവജനങ്ങൾക്ക് തൊഴിൽ പുതുക്കിയ ഈ ധാരണാപത്രം അനുസരിച്ച്, കൃഷി, ഫിഷറീസ്, വ്യാപാരം, കപ്പൽ നിർമ്മാണം, ടൂറിസം, ഐ.ടി., ഊർജ്ജം, പരിസ്ഥിതി, ആയുർവേദം, വെൽഫെയർ & ഹെൽത്ത് കെയർ എന്നീ പ്രധാന…
Read More » -
ചേട്ടന്മാരുടെ അതേ പാതയില്‍ അനിയന്മാരും ഫിഫ അണ്ടര്‍ 20 ഫുട്ബാള്‍ ലോകകപ്പില്‍ അര്‍ജന്റീന ഫൈനലില്‍ കടന്നു ; കൊളംബിയയെ തോല്‍പ്പിച്ചു, കലാശപ്പോരില്‍ എതിരാളികള്‍ മൊറോക്കോ
ലോകചാംപ്യന്മാരായ സീനിയര്‍ ടീം കിരീടം നിലനിര്‍ത്താന്‍ ഇറങ്ങാനൊരുങ്ങുമ്പോള്‍ അനിയന്മാരും അതേ പാതയില്‍. കഴിഞ്ഞ തവണ ഖത്തറില്‍ ചേട്ടന്മാര്‍ നേടിയ കിരീടം അണ്ടര്‍ 20 വിഭാഗത്തില്‍ അനിയന്മാരും നേടാനൊരുങ്ങുന്നു. ഫിഫ അണ്ടര്‍ 20 ഫുട്ബാള്‍ ലോകകപ്പ് സെമി ഫൈനലില്‍ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍. ഫൈനലില്‍ കരുത്തരായ മൊറോക്കയെയാണ് അര്‍ജന്റീന നേരിടേണ്ടി വരിക. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് അര്‍ജന്റീന ഫൈനലില്‍ എത്തിയത്. സെമിയില്‍ പകരക്കാരനായി ഇറങ്ങിയ മത്തിയോ സവിയറ്റ്‌റി 72-ാം മിനിറ്റിലാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. ജിയാന്‍ലൂക്ക പ്രസ്റ്റിയാനിയുടെ പാസ് വലയിലെത്തിച്ചു. കിട്ടിയ അവസരം മുതലാക്കിയാണ് അര്‍ജന്റീന മുന്നേറിയത്. ആറു തവണ ചാമ്പ്യന്മാരായ അര്‍ജന്റീന 2007ന് ശേഷം ആദ്യമായാണ് ഫൈനലിലെത്തുന്നത്. തിങ്കളാഴ്ച പുര്‍ച്ചെയാണ് ഫൈനല്‍. യൂറോപ്യന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ 5-4ന് വീഴ്ത്തിയാണ് മൊറോക്കോ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. 2009ല്‍ ഘാനയ്ക്ക് ശേഷം ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി മൊറോക്കോയും മാറി.
Read More » -
ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ തുടക്കവും തകര്‍ച്ചയോടെ ; മഹാരാഷ്ട്രയെ ആദ്യഇന്നിംഗ്‌സില്‍ എറിഞ്ഞിട്ടു ; കേരളത്തിനായി എംഡി നിധീഷ് മികച്ച ബൗളിംഗ്്, അഞ്ചുവിക്കറ്റ് നേട്ടം
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കിരീടപ്രതീക്ഷയുമായി ഇറങ്ങുന്ന കേരളം ആദ്യ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ മഹാരാഷ്ട്രയെ ചുരുട്ടിക്കെട്ടി. എംഡി നിധീഷിന്റെ ഉജ്വല ബൗളിംഗില്‍ 239 റണ്‍ിസിനാണ് മഹാരാഷ്ട്ര പുറത്താക്കിയത്. രണ്ടാം ദിവസം സ്റ്റംപ് എടുക്കുമ്പോള്‍ മുന്ന് വിക്കറ്റ്് നഷ്ടമായി 35 റണ്‍സ് എടുത്ത നിലയിലാണ്. 18 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റാണ് മഹാരാഷ്ട്രക്ക് നഷ്ടമായത്. ആദ്യ അഞ്ച് ബാറ്റര്‍മാരില്‍ നാല് പേരും റണ്‍സൊന്നും അടിക്കാതെ കളം വിട്ടു. പിന്നീടെത്തിയ ഗെയ്ക്വാദും സക്സേനയുമാണ് മഹരാഷ്ട്രയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആറാം വിക്കറ്റില്‍ 122 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കുമായി. 11 ഫോറടക്കമാണ് ഗെയ്ക്വാദ് 91 റണ്‍സ് നേടിയതെങ്കില്‍ 49 റണ്‍സെടുക്കാന്‍ നാല് ഫോറാണ് സക്സേന അടിച്ചത്. കേരളത്തിനായി എംഡി നിധീഷ് മികച്ച ബൗളിംഗ്് നടത്തി. അഞ്ച് വിക്കറ്റ് നേടി. 91 റണ്‍സ് നേടിയ ഋതുരാജ് ഗെയ്ക്വാദാണ് മഹാരാഷ്ട്രയുടെ ടോപ് സ്‌കോറര്‍. ജലജ് സക്സേന (49 റണ്‍സ്), വിക്കി ഓസ്റ്റ്വാല്‍ (38 റണ്‍സ്), രാമകൃഷ്ണ ഗോഷ് (31)…
Read More » -
ആഗോള പ്രതിസന്ധിയിലും കേരളത്തിന് ജപ്പാനിൽ കൈനിറയെ അവസരങ്ങൾ; എൽ.ടി.ഒ. ബാറ്ററി, ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തണം- ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരള ചാപ്റ്റർ മേള
കൊച്ചി: ലോകമെമ്പാടുമുള്ള താരിഫ് അനിശ്ചിതത്വങ്ങളും അതിനെത്തുടർന്നുള്ള ആഗോള പ്രതിസന്ധികളും കേരളത്തിന് ജപ്പാനുമായി ലാഭകരമായി ബന്ധപ്പെടാൻ നിരവധി അവസരങ്ങൾ നൽകുമെന്ന് ഇൻഡോ-ജപ്പാൻ ചേംബർ ഓഫ് കൊമേഴ്സ് കേരള ചാപ്റ്റർ (INJACK) സംഘടിപ്പിച്ച മൂന്നാമത് ‘ജപ്പാൻ മേളയിൽ’ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ലിഥിയം ടൈറ്റാനേറ്റ് ഓക്സൈഡ് ബാറ്ററി (LTO ബാറ്ററി), ജാപ്പനീസ് കറൻസിയായ ‘യെൻ’ അടിസ്ഥാനമാക്കിയുള്ള വായ്പകൾ, കൂടാതെ ടൂറിസം മേഖലയുടെ വിവിധ വശങ്ങൾ, പ്രത്യേകിച്ച് ആരോഗ്യ- ക്ഷേമ ടൂറിസം തുടങ്ങിയ മേഖലകളിൽ കേരളത്തിന് ഈ ആഗോള അനിശ്ചിതത്വം വലിയ സാധ്യതകൾ തുറക്കുന്നു. ഓരോ പ്രതിസന്ധിക്കുള്ളിലും ഒരു അവസരം ഒളിഞ്ഞുകിടക്കുന്നുണ്ട്. അത് നാം മുതലെടുക്കണം. ട്രംപ് ഭരണകൂടത്തിന്റെ താരിഫുകൾ ബിസിനസ്സ് മേഖലയിൽ വലിയ തോതിൽപ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ, അതിനെ നേരിടാൻ കേരളത്തിന് പുതിയ അവസരങ്ങൾ കണ്ടെത്താൻ കഴിയണം. കേരളത്തിന്റെ കയറ്റുമതിയിൽ പ്രധാനപ്പെട്ടവയായ സമുദ്രോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവയ്ക്ക് ഒരു ബദൽ കമ്പോളമായി ജപ്പാനെ കാണാൻ കേരളം ശ്രമിക്കണം,” കേരള സർക്കാരിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ.…
Read More »


