മരിച്ചത് പോലെ അഭിനയിച്ചു കിടന്നത് ഒരു മണിക്കൂര്‍ ; പക്ഷേ ഹമാസ് കാമുകിയെയും കൂട്ടുകാരനെയും കണ്‍മുന്നിലിട്ടു കൊന്നു ; രണ്ടു വര്‍ഷം ഡിപ്രഷ ന് ശേഷം ഇസ്രായേലി യുവാവ് തീകൊളുത്തി മരിച്ചു

ജറുസലേം: ഇസ്രായേല്‍ ഹമാസ് സംഘര്‍ഷത്തിലേക്ക് നയിച്ച 2023 ഒക്ടോബറില്‍ നോവ സംഗീതമേളയില്‍ ഹമാസ് നയിച്ച അക്രമത്തില്‍ കാമുകിയെ ഹമാസ് കൊലപ്പെടുത്തുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന യുവാവ് രണ്ടു വര്‍ഷത്തിന് ശേഷം തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇയാളുടെ കണ്‍മുന്നിലിട്ടാണ് കാമുകിയെയും ഉറ്റ സുഹൃത്തിനെയും ഹമാസ് വെടിവെച്ചു കൊലപ്പെടുത്തിയത്. ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം 30 കാരനായ റോയി ഷാലേവിനെ കത്തിയ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, തനിക്ക് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് അദ്ദേഹം ഓണ്‍ലൈനില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തു.
2023 ഒക്ടോബര്‍ 7 ന് ഹമാസ് നയിക്കുന്ന പലസ്തീന്‍ തീവ്രവാദികള്‍ ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് കടന്ന് നോവ ഓപ്പണ്‍ എയര്‍ സംഗീതമേളയെയും സമീപ പ്രദേശങ്ങളിലെ സമൂഹങ്ങളെയും ആക്രമിച്ചപ്പോള്‍ 344 സാധാരണക്കാര്‍ ഉള്‍പ്പെടെ കുറഞ്ഞത് 378 പേര്‍ കൊല്ലപ്പെട്ടു. ഈ അഭൂതപൂര്‍വമായ ആക്രമണമാണ് ഗാസയിലെ ഹമാസിനെതിരെ തുടര്‍ച്ചയായ യുദ്ധം നടത്താന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചത്.
ഹമാസ് ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തിന് വെറും മൂന്ന് ദിവസത്തിന് ശേഷം, ഒക്ടോബര്‍ 10 ന്, ഷാലെവ് സോഷ്യല്‍ മീഡിയയില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തു, ഇത് സുഹൃത്തുക്കളിലും കുടുംബാംഗങ്ങളിലും ആശങ്കയുണ്ടാക്കി. ”ദയവായി എന്നോട് ദേഷ്യപ്പെടരുത്. ആരും എന്നെ ഒരിക്കലും മനസ്സിലാക്കില്ല, അത് ശരിയാണ്, കാരണം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. ഈ കഷ്ടപ്പാട് അവസാനിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ജീവിച്ചിരിപ്പുണ്ട്, പക്ഷേ ഉള്ളിലുള്ളതെല്ലാം മരിച്ചു,” അദ്ദേഹം പറഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം, ടെല്‍ അവീവില്‍ കത്തുന്ന കാറിനുള്ളില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തി.
ഇസ്രായേലി മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച്, ആ ദിവസം നേരത്തെ ഒരു കാന്‍ ഇന്ധനം വാങ്ങിയപ്പോഴാണ് അദ്ദേഹത്തെ അവസാനമായി ജീവനോടെ കണ്ടത്. നേരത്തേ കാമുകി മാപാല്‍ ആദമുമായി വലിയ അടുപ്പം ഉണ്ടായിരുന്ന ഷാവേലിന്റെ അമ്മയും ഹമാസ് ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അവരുടെ കാര്‍ കത്തിക്കുകയും മരിക്കു കയും ചെയ്തു. കൂട്ടക്കൊല നടന്ന ദിവസം, ഹമാസ് തീവ്രവാദികള്‍ ഇരച്ചുകയറിയ പ്പോള്‍ ഷാലേവും ആദവും ഉറ്റ സുഹൃത്ത് ഹില്ലി സോളമനും ഒരു കാറിനടിയില്‍ ഒളിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഷാലേവും ആദവും ഹില്ലിയും മരിച്ചതായി അഭിനയിച്ചു മണിക്കൂറുക ളോളം കിടന്നെങ്കിലൂം ഇരുവര്‍ക്കും വെടിയേറ്റു. ആദം സംഭവസ്ഥലത്ത് തന്നെ മരിച്ചു.






