TRENDING
-
നാണം കെട്ട് കേരള ബ്ലാസ്റ്റേഴ്സ്; പഞ്ചാബിനോടും തോൽവി(1-3)
കൊച്ചി: ഈ സീസണിൽ കൊച്ചിയിൽ തങ്ങളുടെ ആദ്യ പരാജയവുമായി കേരള ബ്ലാസ്റ്റേഴ്സ്.അതാകട്ടെ ഐഎസ്എല്ലിലെ നവാഗതരായ പഞ്ചാബ് എഫ്സിക്കെതിരെയും.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നാണം കെട്ട തോൽവി. 39-ാം മിനിറ്റിൽ മിലോസ് ഡ്രിചിഞ്ചിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ആണ് ആദ്യം മുന്നിലെത്തിയത്.(1-0).ആ ഗോളിന് നാല് മിനിറ്റുകൾക്കുള്ളിൽ ജോർഡാനിലൂടെ പഞ്ചാബ് സമനില നേടി(1-1). ആദ്യ പകുതി പിരിയുമ്ബോള്‍ 1-1 എന്ന നിലയിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി പഞ്ചാബ് ബ്ലാസ്റ്റേഴ്സിനെ നാണംകെടുത്തുകയായിരുന്നു. 61-ാം മിനിറ്റിൽ ജോർഡാനിലൂടെ പഞ്ചാബ് വീണ്ടും വലകുലുക്കി (1-2).88-ാം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ അവരുടെ ക്യാപ്റ്റൻ ലൂക്ക (3-1) പഞ്ചാബിന്റെ വിജയമുറപ്പിച്ചു. തോറ്റെങ്കിലും 14 മത്സരത്തില്‍ നിന്ന് 26 പോയിന്റോടെ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തുണ്ട്. പഞ്ചാബ് 9ാം സ്ഥാനത്താണ്.
Read More » -
കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും ഇന്ന് കളത്തിൽ; ജയിച്ചാൽ ഇരു ടീമുകൾക്കും രണ്ടാം സ്ഥാനത്തെത്താം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പഞ്ചാബ് എഫ്സിയുമായി ഏറ്റുമുട്ടും.കൊച്ചിയിൽ രാത്രി 7.30ന് ആണ് മത്സരം. ആദ്യ ഘട്ടത്തില്‍ ഉജ്ജ്വല ഫോമിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍,ഒന്നിന് പിന്നാലെ ഒന്നായി താരങ്ങൾക്കേറ്റ പരിക്കിനെ തുടർന്ന് രണ്ടാം ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 15 മത്സരങ്ങളില്‍നിന്ന് 31 പോയിന്റുള്ള ഒഡീഷയാണ് ഇപ്പോള്‍ പോയിന്റ് നിലയില്‍ മുന്നില്‍. 12 കളികളില്‍നിന്ന് 28 പോയിന്റുള്ള ഗോവ രണ്ടാമതും 13 കളികളില്‍നിന്ന് 26 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാമതുമാണുള്ളത്. ഇന്നു ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനാകും. ഈ സീസണിലെ മിന്നും ഫോം പഞ്ചാബ് എഫ്സിക്കെതിരെയും തുടരാന്‍ ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസിന് കഴിഞ്ഞാല്‍ കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങള്‍ എളുപ്പമാകും. എട്ട് ഗോളുകളുമായി ലീഗിന്റെ ഗോള്‍വേട്ടയില്‍ രണ്ടാമതാണ് ദിമിത്രിയോസ്.പോയിന്റ് നിലയില്‍ പഞ്ചാബ് 11-ാമതാണ്. 13 കളികളില്‍നിന്ന് 11 പോയിന്റാണ് അവര്‍ക്കുള്ളത്. എന്നാല്‍, വമ്ബന്മാരെ അട്ടിമറിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടെന്ന് അവര്‍ പലവട്ടം…
Read More » -
പാരാമെഡിക്കൽ വിഭാഗങ്ങൾക്കുൾപ്പടെ ദക്ഷിണ റെയില്‍വേയില്‍ 2860 അവസരങ്ങള്‍
ചെന്നൈ: ദക്ഷിണ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിലായി 2860 പേരെയാണ് തിരഞ്ഞെടുക്കുക. ഐടിഐ/ റേഡിയോളജി/പതോളജി/കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് എന്നിവയാണ് ട്രേഡുകള്‍. ട്രേഡുകൾ ഐ.ടി.ഐ.ക്കാരുടെ വിഭാഗത്തിലെ ട്രേഡുകള്‍: ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, ഇലക്ട്രിഷ്യൻ, മെക്കാനിക്-മോട്ടോർ വെഹിക്കിള്‍, വെല്‍ഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), കാർപെന്റർ, പ്ലംബർ, മെക്കാനിക്-മെഷീൻ ടൂള്‍ മെയിന്റനൻസ്, മെക്കാനിക്-റഫ്രിജറേഷൻ ആൻഡ് എ.സി., മെക്കാനിക്-ഡീസല്‍, ഇലക്ട്രോണിക്സ് മെക്കാനിക്, പെയിന്റർ (ജനറല്‍), വയർമാൻ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് (പാസാ), ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് (ഐ.സി.ടി.എസ്.എം.), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (കോപ്പാ), അഡ്വാൻസ്ഡ് വെല്‍ഡർ, സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (എസ്.എസ്.എ.) മെഡിക്കല്‍ ലാബ് ടെക്നീഷ്യൻ/റേഡിയോളജി ട്രേഡിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുള്‍പ്പെട്ട പന്ത്രണ്ടാംക്ലാസ് വിജയവും മറ്റ് ട്രേഡുകളിലേക്ക് പത്താംക്ലാസ് വിജയവുമാണ് യോഗ്യത. ഐ.ടി.ഐ.ക്കാരുടെ വിഭാഗത്തില്‍ എല്ലാ അപേക്ഷകരും പത്താംക്ലാസ് വിജയിച്ചവരാകണം. കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റിലുള്ള എൻ.സി.വി.ടി.യുടെ…
Read More » -
അഡ്രിയാൻ ലൂണ അടുത്ത മാസം ടീമിനൊപ്പം ചേരുമെന്ന് കോച്ച് ഇവാൻ വുകമനോവിച്ച്
കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ അടുത്ത മാസം ടീമിനൊപ്പം ചേരുമെന്ന് കോച്ച് ഇവാൻ വുകമനോവിച്ച്. താരത്തിന്റെ പരിക്ക് ഭേദമായെന്നും നിലവിൽ മുംബൈയിൽ ഫിസിയോ ചികിത്സയിലാണ് അദ്ദേഹം ഉള്ളതെന്നും ഇവാൻ പറഞ്ഞു. ലൂണയ്ക്ക് പിന്നാലെ പെപ്രയും പരിക്കേറ്റ് പുറത്തായത് ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചെന്നും ലൂണ തിരിച്ചെത്തുന്നതോടെ ഇത് ഏറെക്കുറെ പരിഹരിക്കാൻ സാധിക്കുമെന്നും ഇവാൻ വുകമനോവിച്ച് കൂട്ടിച്ചേർത്തു.
Read More » -
പത്താം ക്ലാസ് തോറ്റവര്‍ക്കും കേരളത്തിൽ സർക്കാർ ജോലി; 30,995 രൂപ വരെ ശമ്ബളം; ഇപ്പോള്‍ അപേക്ഷിക്കാം
കേരള സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി ഇപ്പോള്‍ വിവിധ പോസ്റ്റുകളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. മിനിമം ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ആകെ 12 ഒഴിവുകളാണുള്ളത്. നല്ല ശമ്ബളത്തില്‍ കേരളത്തില്‍ തന്നെ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഫെബ്രുവരി 24നകം അപേക്ഷിക്കുക. തസ്തിക& ഒഴിവ് കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴില്‍ അസിസ്റ്റന്റ്, സ്റ്റെനോ- ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് നിയമനങ്ങള്‍. ആകെ ഒഴിവ് 12. മൂന്ന് പോസ്റ്റുകളിലും നാല് വീതം ഒഴിവുകളാണുള്ളത്. തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് നിയമനം നടക്കുക. പ്രായപരിധി 45 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. യോഗ്യത അസിസ്റ്റന്റ് ഡിഗ്രി, കമ്ബ്യൂട്ടര്‍ പരിജ്ഞാനം. സ്റ്റെനോ- ടൈപ്പിസ്റ്റ് എസ്.എസ്.എല്‍.സി, ഇംഗ്ലീഷ്& മലയാളം ടെപ്പിങ്ങില്‍ (കെ.ജി.ടി.ഇ/ എം.ജി.ടി.ഇ) സര്‍ട്ടിഫിക്കറ്റ്, വേര്‍ഡ് പ്രോസസിങ്, ഇംഗ്ലീഷ്- മലയാളം ചുരുക്കെഴുത്ത്. ഓഫീസ് അറ്റന്‍ഡന്റ് 7ാം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. ശമ്ബളം അസിസ്റ്റന്റ് പോസ്റ്റില്‍ 30,995 രൂപ. സ്റ്റെനോ-…
Read More » -
അക്കളി ഇവിടെ വേണ്ട; ചൈനയിലെ അര്‍ജന്റീന -നൈജീരിയ മത്സരം റദ്ദാക്കി
ഹാങ്ചോ: ഹോങ്കോങ് ഇലവനെതിരായ കളിയില്‍ ഇന്റർ മയാമി നിരയില്‍ ലയണല്‍ മെസ്സി ഇറങ്ങാത്തതിനെതിരെ ആരാധകരോഷം തുടരവെ മാർച്ചില്‍ ചൈനയിലെ ഹാങ്ചോയില്‍ നടക്കാനിരുന്ന അർജന്റീന-നൈജീരിയ സൗഹൃദ മത്സരം റദ്ദാക്കി. കഴിഞ്ഞയാഴ്ച ഹോങ്കോങ് സ്റ്റേഡിയം വേദിയായ പ്രദർശനമത്സരത്തില്‍ മെസ്സിയെ പ്രതീക്ഷിച്ച് ആയിരക്കണക്കിനു പേരാണ് ഗാലറിയിലെത്തിയത്. എന്നാല്‍, സൂപ്പർ താരം മയാമി ഇലവനിലില്ലായിരുന്നു. ഇതോടെ ആരാധകരും പ്രാദേശിക ഭരണകൂടവും പ്രതിഷേധമുയർത്തി. ടിക്കറ്റ് നിരക്കിന്റെ പകുതി തിരിച്ചുനല്‍കാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംഘാടകർ. മാർച്ച് 18 മുതല്‍ 26 വരെയാണ് ലോക ചാമ്ബ്യന്മാർ ചൈനയില്‍ പര്യടനം നടത്താനിരുന്നത്. എന്നാല്‍, അയല്‍രാജ്യമായ ഹോങ്കോങ്ങിലുണ്ടായ സംഭവവികാസങ്ങള്‍ ആശങ്കയുയർത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മത്സരവുമായി മുന്നോട്ടുപോവുന്നത് അപക്വമായിരിക്കുമെന്ന് ഹാങ്ചോ സ്പോർട്സ് ബ്യൂറോ അറിയിച്ചു. ഹാങ്ചോയിലേതിനു പിന്നാലെ ബെയ്ജിങ്ങില്‍ നടത്താനിരുന്ന അർജന്റീന-ഐവറി കോസ്റ്റ് മത്സരവും ഉപേക്ഷിക്കാനാണ് സാധ്യത. ഹോങ്കോങ് ഇലവനെതിരെ മെസ്സി കളിക്കാതിരുന്നത് പരിക്കുമൂലമാണെന്നായിരുന്നു വിശദീകരണം. എന്നാല്‍, രണ്ടു ദിവസത്തിനുശേഷം ജപ്പാനില്‍ വിസ്സെല്‍ കോബിനെതിരെ ക്ലബ് സൗഹൃദമത്സരത്തില്‍ മയാമിക്കായി അരമണിക്കൂറോളം മെസ്സി പന്തുതട്ടുകയും ചെയ്തു. ഇതാണ് ഹോങ്കോങ്ങിലെ…
Read More »