TRENDING

  • ”ഊരെടാ കൂളിംഗ് ഗ്ലാസ്… ഇനി വെക്കടാ”; വൈറലായി മമ്മൂട്ടിയുടെ വീഡിയോ

    മൂന്നു കൊല്ലം തുടര്‍ച്ചയായി മൂന്നു 50 കോടി സിനിമകളെന്ന നേട്ടം കൊയ്തിരിക്കുകയാണ് മമ്മൂട്ടി. ഭീഷ്മപര്‍വം, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവക്ക് ശേഷം ഭ്രമയുഗമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ വന്‍ ജനപ്രീതി നേടി മുന്നേറുന്നത്. ഇതിനിടെ, കണ്ണൂര്‍ സ്‌ക്വാഡ് -കാതല്‍ ചിത്രങ്ങളുടെ വിജയാഘോഷം നടന്നിരുന്നു. അതിനിടെ, നടന്ന ഒരു സംഭവം ഇപ്പോള്‍ റീലായി പ്രചരിക്കുകയാണ്. ചടങ്ങിനിടെ ഒരാള്‍ കൂളിംഗ് ഗ്ലാസ് അണിഞ്ഞെത്തുന്നതും മമ്മൂട്ടി ഊരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സ്റ്റേജിലെത്തിയ യുവാവിനോട് ഉപഹാരം നല്‍കുന്നത് നിര്‍ത്തി ‘ഊരടാ’യെന്ന് മമ്മൂട്ടി പറയുന്നതും അപ്പോള്‍ യുവാവ് ഗ്ലാസ് ഊരി ഉപഹാരം സ്വീകരിക്കുന്നതും കാണാം. ഇടിക്കുമെന്ന് മമ്മൂട്ടി ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ യുവാവിന് തന്നെ അടുത്ത ഉപഹാരം നല്‍കുന്നതിന് മുമ്പ് മമ്മൂട്ടി ഗ്ലാസ് ഇടെടായെന്ന് പറയുന്നതും യുവാവ് ഗ്ലാസിട്ട് അത് വാങ്ങി ചിരിയോടെ പോകുന്നതുമാണ് വീഡിയോയിലുള്ളത്. 2022ല്‍ നടന്റെ ഭീഷ്മപര്‍വും 2023ല്‍ കണ്ണൂര്‍ സ്വകാഡും 50 കോടി കലക്ഷന്‍ നേടിയിരുന്നു. ഇപ്പോള്‍ ഭ്രമയുഗവും 50 കോടി ക്ലബില്‍ ഇടംനേടിയിരിക്കുകയാണ്. ഇതോടെ മറ്റൊരു…

    Read More »
  • ഇതില്‍ ഇപ്പൊ ഏതാ ഒര്‍ജിനല്‍? ഇന്ദിര ഗാന്ധിയുടെ അമ്പരിപ്പിക്കുന്ന രൂപ സാദൃശ്യവുമായി അപര

    സിനിമാ താരങ്ങളുടെ അപരന്മാരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ഇപ്പോള്‍ പതിവാണ്. നമ്മെ അമ്പരപ്പിക്കുന്ന രീതിയിലാണ് ഇവരുടെ രൂപസാദൃശ്യം കാണുമ്പോള്‍ തോന്നുന്നത്. രൂപ സാദൃശ്യം തോന്നികഴിഞ്ഞാല്‍ താരങ്ങളെപ്പോലെ തന്നെ അവരുടെ അപരന്മാരും വൈറലാകാറുണ്ട്. മോളിവുഡിലെയും, ബോളിവുഡിലെയും എന്നില്ല ഏത് നടീനടന്മാരുടെയും സാദൃശ്യമുള്ളവരെയും നമ്മള്‍ കാണാറുണ്ട്. അവരെ കാണുമ്പോള്‍ ഈ നടനുമായി, അല്ലെങ്കില്‍ നടിയുമായി സാദൃശ്യമുണ്ടെന്ന് പറഞ്ഞാല്‍ വളരെയധികം സന്തോഷമാണ് ഈ അപരന്മാര്‍ക്ക് ഉണ്ടാവുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. നമ്മുടെ ഉരുക്കു വനിത ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ സാദൃശ്യമുള്ള വീഡിയോ ആണ് കഴിഞ്ഞ കുറെ ദിവസമായി വൈറലായി മാറുന്നത്. വീഡിയോ ക്രിയേറ്ററായ അജിത ശിവപ്രസാദായിരുന്നു അത്. ഇന്ദിരാഗാന്ധിയുടെ ഹെയര്‍ സ്റ്റെലും, മൂക്കും, മുഖഛായയുമൊക്കെ ചേര്‍ന്ന് ജൂനിയര്‍ ഇന്ദിരാഗാന്ധിയുടെ ലുക്കിലാണ് റീല്‍സുകളില്‍ അജിത പ്രത്യക്ഷപ്പെടുന്നത്. ഹിന്ദിയില്‍ ഇന്ദിരാഗാന്ധി പ്രസംഗിക്കുന്ന വീഡിയോ ബ്ലാക്ക് ആന്റ് വൈറ്റ് രൂപത്തിലാക്കി വീഡിയോയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഇന്ദിരാഗാന്ധിയുടെ അതേ രൂപമാണെന്ന് തോന്നും. ഇപ്പോള്‍ സൈബറിടത്ത് വൈറലാകുന്നതും…

    Read More »
  • നിങ്ങൾക്ക് വാഹനമുണ്ടോ; ഈ‌ ആപ്പ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം 

    ഏകദേശം 5 കോടിയിലധികം ആളുകൾ ഇതിനോടകം  ഡൗൺലോഡ് ചെയ്ത NextGen mParivahan ആപ്പ് വാഹനസംബന്ധമായതും, ലൈസൻസ് സംബന്ധമായതും ആയ സർവ്വീസുകൾ ചെയ്യാൻ സാധിക്കുന്നതും, Al കാമറ ഫൈൻ അടക്കം അടക്കാൻ സാധിക്കുന്നതുമായ വളരെ ലളിതമായുപയോഗിക്കാൻ സാധിക്കുന്നതുമായ ഒരു ആപ്പ് ആണ്. നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസോ വാഹനമോ ഉണ്ടെങ്കിൽ  നിർബന്ധമായും ഡൗൺലോഡ് ചെയ്യേണ്ട ഒരു മൊബൈൽ ഫോൺ ആപ്പാണിത്.   വാഹനത്തിൽ രേഖകൾ സൂക്ഷിക്കേണ്ടതുണ്ടെന്ന് എല്ലാവർക്കും അറിയാം.എന്നാൽ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ വിർച്ച്വൽ ഡോക്യുമെന്റുകൾ ആയി ആർസി ബുക്കും ലൈസൻസും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാനും വാഹന പരിശോധനയിൽ അത് കാണിക്കാനും സാധിക്കും.അതായത് ഒറിജിനൽ രേഖകൾ കയ്യിൽ കരുതണമെന്നില്ല എന്നർഥം. മാത്രവുമല്ല അത് ക്യു ആർ കോഡ് രൂപത്തിൽ സ്റ്റിക്കറായി  സൂക്ഷിക്കാവുന്നതുമാണ്.  ഈ‌ രീതിയിൽ  ആർസി ബുക്കും ലൈസൻസുമൊക്കെ സൂക്ഷിച്ചു കഴിഞ്ഞാൽ പ്രസ്തുത രേഖകളുടെ കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുൻപ് തന്നെ ഇത് സംബന്ധിച്ച സംബന്ധിച്ച നോട്ടിഫിക്കേഷൻ മെസ്സേജ്…

    Read More »
  • ഗവി യാത്രയിലെ പ്രധാന കാഴ്ചകൾ ഇവയാണ്; 47 ഡിപ്പോകളില്‍ നിന്ന് ഗവിയിലേക്ക് പാക്കേജുമായി കെഎസ്‌ആര്‍ടിസി 

    ഗവി ടൂര്‍ പാക്കേജ് ഹിറ്റ് ആക്കിയത് കെഎസ്‌ആർടിസിയുടെ ബജറ്റ് ടൂറിസം സെല്‍ ആണ്. വിജയകരമായി നൂറു കണക്കിന് ഗവി യാത്രകളാണ് ബജറ്റ് ടൂറിസം നടപ്പാക്കിയത്. കെഎസ്‌ആർടിസി വിവിധ ഡിപ്പോകളില്‍ നിന്നായി ദിവസേന ഗവിയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കാറുണ്ട്. പ്ലാനിങ്ങോ വലിയ യാത്രാ ചെലവോ ഒന്നുമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്ത് കയ്യുംവീശി ഗവിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ബജറ്റ് ടൂറിസത്തോളം മികച്ച പാക്കേജ് വേറേയില്ല. ഏറ്റവും ചെലവ് കുറഞ്ഞ ഗവിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് കെഎസ്‌ആർടിസിയുടെ ഗവി ടൂർ പാക്കേജ്. ഗവിയിലേക്കുള്ള വാഹന പ്രവേശനത്തെക്കുറിച്ചോ പ്രവേശന ടിക്കറ്റിനെക്കുറിച്ചോ ഒന്നും ആശങ്കപ്പെടാതെ വളരെ എളുപ്പത്തില്‍ പോയി വരാൻ സാധിക്കുന്നതാണ് ഈ ടൂർ. കാസർകോഡ് ഒഴികെയുള്ള ജില്ലകളില്‍ നിന്ന് ഗവി പാക്കേജുകള്‍ ലഭ്യമാണ്.കേരളത്തിലെ 57 ഡിപ്പോകളില്‍ നിന്നും ഗവിയിലേക്ക് ബജറ്റ് ടൂർ ഒരുക്കുന്നുണ്ട്. തിരുവനന്തപുരം സിറ്റി, നെയ്യാറ്റിൻകര, പാപ്പനംകോട്, വിതുര, വെള്ളറട, വെള്ളനാട്, പാറശാല, കിളിമാനൂർ, ആറ്റിങ്ങല്‍, കൊല്ലം, കുളത്തൂപ്പുഴ, കൊട്ടാരക്കര, ചേർത്തല, കരുനാഗപ്പള്ളി, അടൂർ, പുനലൂർ, ചാത്തന്നൂർ,…

    Read More »
  • താറാവ് മുട്ടയുടെ ഗുണങ്ങൾ അറിയാതെ പോകരുത്

    പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും. ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവു മുട്ടയില്‍ നിന്നും ലഭിക്കും.എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഇതിന് സഹായിക്കുന്നത്. കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും ഒരു താറാവുമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച്  തിമിരം തുടങ്ങിയ പല പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു മരുന്ന് കൂടിയാണ് താറാവ് മുട്ട.അതേപോലെ തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് താറാവുമുട്ട. ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാൻ ഇതിലെ ഘടകങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു . ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളമായി താറാവ് മുട്ടയിൽ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് വളരെ മികച്ചതാണ്. ഹൃദ്രോഗത്തിനും ക്യാൻസറിനും കാരണമാകുന്നവയെ ഇത് നശിപ്പിക്കുമെന്നും ​പഠനങ്ങൾ പറയുന്നു.   കോഴിമുട്ടയെക്കാൾ താറാവ് മുട്ടയാണ് ​ഗുണങ്ങളിൽ ഏറെ മുന്നിൽ.ഒരു താറാവ് മുട്ടയിൽ 9 ഗ്രാം പ്രോട്ടീനും ഒരു കോഴിമുട്ടയിൽ 6…

    Read More »
  • വീട്ടിലെ മുഴുവൻ ആളുകളുടെയും ആരോഗ്യം നിർണയിക്കപ്പെടുന്നത് അടുക്കളയിലാണ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

    ഒരു വീടിന്റെ ഇൻറ്റൻസീവ് കെയർ യൂണിറ്റ് അഥവാ ഐസിയൂ ആണ് അടുക്കള ഭക്ഷണം രുചികരമാണെങ്കിൽ അതിന്റെ സന്തോഷം അത് നാവിൽ നിന്നു ഇറങ്ങിപ്പോകുന്നതുവരെ മാത്രമേ നിലനിൽക്കൂ. എന്നാൽ ഭക്ഷണം ആരോഗ്യകരമാണെങ്കിൽ ആ സന്തോഷം ജീവിതകാലം മുഴുവൻ നിലനിൽക്കും.  അടുക്കളയിലേക്ക് കയറും മുമ്പ് ഈ  തത്വം മനസ്സിലേക്ക് കയറ്റിയാൽ തീരാവുന്നതേയുള്ളൂ എല്ലാ രോഗങ്ങളും. ഒരു വീടിന്റെ ഇൻറ്റൻസീവ് കെയർ യൂണിറ്റ് അഥവാ ഐസിയൂ ആണ് അടുക്കള. അതായത് വീട്ടിലെ കുടുംബാംഗങ്ങളുടെ മുഴുവൻ ആരോഗ്യം നിർണയിക്കപ്പെടുന്നത് അടുക്കളയിലാണ്. രോഗം വരാനുള്ള കാരണവും അതിനുള്ള പ്രതിവിധിയും പ്രതിരോധവും അടുക്കളിയിൽ നിന്നാണ് ഉണ്ടാകുന്നത്. നല്ല ഭംഗിയുള്ള അടുക്കള പണിയാൻ എല്ലാവരും ശ്രദ്ധിക്കും. വിലകൂടിയ ക്യാബിനറ്റുകളും മറ്റു പണിയും. ഡബിൾ ഡോറിന്റെ ഫ്രിഡ്ജും വാങ്ങും എന്നാൽ ആരോഗ്യം തീരുമാനിക്കുന്നത് മറ്റ് ചില ഘടകങ്ങളാണ്. സുരക്ഷിതമെന്നു തോന്നുന്ന വസ്തുക്കൾ മാത്രമേ അടുക്കളയിലേക്കു കയറ്റാവൂ. തോക്കുമായി വരുന്ന ഒരു വ്യക്തിയെ നമ്മൾ വീട്ടിലേക്ക് കയറ്റില്ല. അതു പോലെയുള്ള ശ്രദ്ധയും കരുതലും ഭക്ഷണകാര്യത്തിലും പുലർത്തണം. ആരോഗ്യത്തിന് അപകടമായിട്ടുള്ള ഒരു വസ്തുവും അടുക്കളയിലേക്കു…

    Read More »
  • സന്തോഷ് ട്രോഫി: അരുണാചലിനെ കീഴടക്കി കേരളം (2-0) ; ക്വാർട്ടർ ബർത്ത് ഉറപ്പിച്ചു 

    ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ആതിഥേയരായ അരുണാചലിനെ കീഴടക്കി ക്വാർട്ടർ ബർത്ത് ഉറപ്പിച്ച് കേരളം. ഗ്രൂപ്പ് എയില്‍ ബുധനാഴ്ച നടന്ന മേഘാലയ – ഗോവ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് കേരളം ഗ്രൂപ്പില്‍ നിന്ന് ക്വാർട്ടർ ഉറപ്പാക്കിയത്. ഗ്രൂപ്പ് എയിൽ നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കേരളം അരുണാചൽ പ്രദേശിനെ തോൽപ്പിച്ചിരുന്നു. 35ാം മിനിറ്റിൽ ആഷിഖും 52ാം മിനിറ്റിൽ അർജുനുമാണ് കേരളത്തിനായി ഗോളുകൾ കണ്ടെത്തിയത്. ജയത്തോടെ  നാല് കളികളിൽ നിന്ന് ഏഴ് പോയന്റോടെ അസമിനെ പിന്തള്ളി കേരളം മൂന്നാം സ്ഥാനത്തെത്തി.ആദ്യത്തെ നാല് സ്ഥാനക്കാർക്കാണ് നോക്കൗട്ടിലേക്ക് പ്രവേശനം. നാല് കളികളിൽ നിന്ന് ഒമ്പത് പോയിന്റുമായി സർവീസസ് ഒന്നാമതും,  ഗോവ എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്.അതേസമയം മൂന്നാം തോൽവിയോടെ അരുണാചൽ ടൂർണമെന്റിൽ നിന്നും പുറത്തായി.

    Read More »
  • എറണാകുളത്തെ സിപിഐഎം സ്ഥാനാർത്ഥി ചില്ലറക്കാരിയല്ല : സോഷ്യൽ മീഡിയയിൽ ചർച്ച 

    കൊച്ചി : എറണാകുളത്തെ സ്ഥാനാർത്ഥി ലിസ്റ്റിൽ കെ ജെ ഷൈൻ ടീച്ചർ എന്ന പേര്‌ കേട്ടതു മുതൽ ഇതാരെന്നായിരുന്നു പലരും പങ്ക്‌ വെച്ച പരിഹാസം. എന്നാൽ ആ പേർ കേട്ടത്‌ മുതൽ ഞെട്ടിയ രണ്ട്‌ പേരുണ്ട്‌, അത്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഹൈബി ഈഡനുമാണ്‌. കാരണം അവർക്ക്‌ അറിയാം ഷൈൻ ടീച്ചർ ആരെന്ന്… സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുകയാണ്. പറവൂർ നഗരസഭയിൽ കോൺഗ്രസ്സിന്റെ കുത്തക ഡിവിഷൻ ആയിരുന്നു വാർഡ്‌ നമ്പർ 12, ശാന്തിനഗർ, അവിടെ നിന്നാണ്‌ ടീച്ചർ ഇത്തവണ വിജയിച്ച്‌ നഗരസഭ സ്റ്റാൻഡിംഗ്‌ കമിറ്റി ചെയർപേഴ്സൺ ആയത്‌. ഇത്‌ ആദ്യമായായിരുന്നില്ല ടീച്ചർ വിജയിക്കുന്നത്‌, തുടർച്ചയായ മൂന്ന് മത്സരങ്ങൾ, അതും കോൺഗ്രസ്സിന്‌ ഏറ്റവും സ്വാധീനമുള്ള ഡിവിഷനുകളിൽ, മുന്നിടത്തും വിജയം ടീച്ചർക്ക്‌ ഒപ്പമായിരുന്നു. സി പി ഐ എമ്മിന്റെ പറവൂർ ടൗൺ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി അംഗമായ ടീച്ചർ, കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള പള്ളിപ്പുറം സെന്റ്‌ മേരീസ്‌ സ്കൂൾ അദ്ധ്യാപിക ആയിരുന്നു.…

    Read More »
  • പ്രൈം വോളിബാള്‍: കൊച്ചിയെ വീഴ്ത്തി കൊല്‍ക്കത്ത

    ചെന്നൈ: പ്രൈം വോളിബാള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് വീണ്ടും തോല്‍വി. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനോടാണ് ഇന്നലെ തോറ്റത്. സീസണില്‍ കൊച്ചിയുടെ തുടര്‍ച്ചയായ അഞ്ചാം പരാജയമാണിത്. അതേസമയം നാലു മത്സരങ്ങളും തോറ്റ മുന്‍ ചാമ്ബ്യന്മാരായ കൊല്‍ക്കത്ത സീസണിലെ ആദ്യ വിജയം രേഖപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് 6.30ന് കാലിക്കറ്റ് ഹീറോസ് മുംബൈ മെറ്റിയോഴ്‌സിനെ നേരിടും. കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച ഹീറോസ് ആറ് പോയന്റുമായി പട്ടികയില്‍ ഒന്നാമതാണ്.

    Read More »
  • ഗുണ കേവ്സില്‍ കണ്ട കാഴ്ചകള്‍ അടുത്ത ജന്മത്തില്‍ പോലും മറക്കില്ല; ശ്രദ്ധ നേടി മോഹന്‍ലാലിന്റെ കുറിപ്പ്

    തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിദംബരം ചിത്രം മഞ്ഞുമ്മല്‍ ബോയ്സിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സിലൂടെ ഗുണ കേവ്സ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍, മോഹന്‍ ലാല്‍ മുന്‍പൊരിക്കല്‍ ഗുണ കേവ്സ് സന്ദര്‍ശിച്ചപ്പോള്‍ എഴുതിയ കുറപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗുണ കേവ്സില്‍ താന്‍ കണ്ട കാഴ്ചകള്‍ അടുത്ത ജന്മത്തില്‍ പോലും മറക്കില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ‘ജാന്‍ എ മനി’ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കള്‍ ഗുണ കേവ്സില്‍ കുടുങ്ങുകയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ”കുന്നുകള്‍ക്കും താഴ്വരകള്‍ക്കും ഭൂശോഷണം സംഭവിച്ചാണ് ഈ സ്ഥലം ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തിയതെന്ന് ഭൂമിശാസ്ത്രത്തില്‍ അറിവുള്ളവര്‍ പറയുന്നു. 55-60 ദശലക്ഷം വര്‍ഷം മുമ്പ് ഉയര്‍ന്ന് വന്ന് രൂപം പ്രാപിച്ച പീഠഭൂമികളില്‍പെട്ടതാണ് കൊടൈക്കനാല്‍, മൂന്നാര്‍, വയനാട് എന്നിവ. ഭൂമിക്ക് മുകളില്‍ മാത്രമല്ല അടിയിലും വിസ്മയങ്ങള്‍ സംഭവിക്കുന്നുണ്ട്. ഗുണ കേവിന്റെ…

    Read More »
Back to top button
error: