ടി20 യിലെ ബാറ്റിംഗ്പരാജയം ബാധിച്ചു സഞ്ജുവിന് പകരം ഇഷാന്‍ കിഷന്‍ ; ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു ; തിലക് വര്‍മ ക്യാപ്റ്റനാകുന്ന ടീമില്‍ അഭിഷേക് ശര്‍മ്മയും

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും സഞ്ജു സാംസണ്‍ ഇല്ല. ഓസ്‌ട്രേലിയയ്ക്ക് എതിരേ നടക്കുന്ന ടി20 ടീമില്‍ സഞ്ജു ഉണ്ടെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ഉണ്ടായിരുന്നില്ല. താരത്തിന് അവസരം കിട്ടിയ ആദ്യ ടി20 യില്‍ താരം മികവ് കാട്ടിയിരുന്നില്ല. ഈ മത്സരം ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു. അതിന് ശേഷമുള്ള മൂന്നാം മത്സരത്തില്‍ ഇറക്കിയുമില്ല.
ഇതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണിന് ഇതിലും ഇടമില്ല. തിലക് വര്‍മ ക്യാപ്റ്റനാകുന്ന ടീമില്‍ റുതുരാജ് ഗെയ്ക്വാദ് വൈസ് ക്യാപ്റ്റനാകും. സഞ്ജു സാംസണിന് പകരം ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറാകും. അഭിഷേക് ശര്‍മയെയും ടീമില്‍ എടുത്തിട്ടുണ്ട്.
ഏകദിന ടീമിനുള്ള ഇന്ത്യ എ ടീം: തിലക് വര്‍മ്മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബധോനി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുതാര്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, പ്രസീദ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍)
മൂന്ന് മത്സരങ്ങളാണ് ഇന്ത്യ എ ടീം ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുക. നവംബര്‍ 13, 16, 19 തീയതികളില്‍ രാജ്കോട്ടിലാണ് മത്സരം. എല്ലാ പകല്‍ – രാത്രി മത്സരങ്ങളാണ്.






