TRENDING
-
കളിയിലും മോശം; ആരാധകരെയും വെറുതെ വിടാതെ ബ്ലാസ്റ്റേഴ്സ് മലയാളി താരം കെ.പി രാഹുല്‍
കൊച്ചി: ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ അവിശ്വസിനീയ തിരിച്ചു വരവിനാണ് ഞായറാഴ്ച കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എഴുതിതള്ളിയയിടത്തുനിന്നായിരുന്നു ഉയിർത്തെഴുന്നേല്‍പ്പ്. എഫ്.സി ഗോവക്കെതിരെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു നാലു ഗോളുകളുമായി കേരള ബ്ലാസ്റ്റേഴ്സ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. പിന്നാലെ സ്റ്റേഡിയത്തില്‍ എത്താത്ത ആരാധകരെ ട്രോളി ബ്ലാസ്റ്റേഴ്സ് മലയാളി താരം കെ.പി രാഹുല്‍ രംഗത്തെത്തി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കളികാണാതിരുന്നത് വലിയ നഷ്ടമായെന്ന് താരം ഓർമിപ്പിച്ചത്. ‘ഞങ്ങള്‍ ലോകകപ്പ് ഒന്നും ജയിച്ചിട്ടില്ലെന്ന് അറിയാം. എന്നാല്‍ സ്റ്റേഡിയത്തില്‍ വരാത്ത ഫാൻസിന് വേണ്ടി രണ്ടര മിനിറ്റ് മൗനം ആചരിക്കാം’. ഇതായിരുന്നു രാഹുലിന്റെ പ്രതികരണം. തുടർച്ചയായ മൂന്ന് തോല്‍വിക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തില്‍ വിജയത്തിലേക്ക് പറന്നിറങ്ങിയത്. ജയത്തോടെ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയരുകയും ചെയ്തു. സ്വന്തം തട്ടകത്തില്‍ കളി കാണാൻ മഞ്ഞക്കടലിരമ്ബമുണ്ടായിരുന്നെങ്കിലും ആദ്യമത്സരത്തിലേതിന് സമാനമായി സ്റ്റേഡിയം ഹൗസ്ഫുളായിരുന്നില്ല. തുടർ തോല്‍വികളെ തുടർന്ന് ആരാധകരുടെ വിമർശനവും അടുത്തിടെ ടീം നേരിട്ടിരുന്നു. ഇതിന്റെയെല്ലാം…
Read More » -
സന്തോഷ് ട്രോഫിയിൽ മേഘാലയയോട് സമനില വഴങ്ങി കേരളം (1–1)
ഇറ്റാനഗർ∙ സന്തോഷ് ട്രോഫി ഫുട്ബോളിൽ നിർണായക മത്സരത്തിൽ മേഘാലയയോട് സമനില വഴങ്ങി കേരളം. ആദ്യ പകുതിയിൽ 1–0ന് മുന്നിട്ടുനിന്ന കേരളം രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെയാണ് സമനില വഴങ്ങിയത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ നരേഷ് ഭാഗ്യനാഥനാണ് കേരളത്തിനായി ഗോൾ നേടിയത്. റിസ്വാനലി നൽകിയ പാസ് നരേഷ് ഗോളാക്കി മാറ്റുകയായിരുന്നു. രണ്ടാം പകുതിയിൽ തുടക്കം മുതൽ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. 76-ാം മിനിറ്റില്‍ ശരത് പ്രശാന്ത് ഷീന്‍ സ്റ്റീവന്‍സനെ വീഴ്ത്തിയതിന് മേഘാലയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി ഗോൾ കീപ്പർ അസ്ഹര്‍ തടുത്തെങ്കിലും റീബൗണ്ട് വന്ന പന്ത് വലയിലെത്തുകയായിരുന്നു. ഇതോടെ സ്കോർ 1-1 സമനിലയിലായി. ഇതോടെ ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി ഗ്രൂപ്പിൽ രണ്ടാമതാണ് കേരളം.ഗോവയാണ് കേരളത്തെ കഴിഞ്ഞ കളിയിൽ തോൽപ്പിച്ചത്.
Read More » -
ഗോവയെ രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്; ജയം രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം
കൊച്ചി: തങ്ങളെ എഴുതി തള്ളാനാവില്ലെന്ന് ഒരിക്കൽ കൂടി പ്രഖ്യാപിച്ച് വുകുമാനോവിച്ചും സംഘവും. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന മത്സരത്തിൽ ഗോവയെ രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം.ആദ്യ പകുതിയില്‍ ഗോവ രണ്ടടിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ നാലടിച്ച് ബ്ലാസ്റ്റേഴ്സ് തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു. ഡിസംബറിലെ ഐഎസ്എൽ ഇടവേളയ്ക്ക് ശേഷം ലീഗില്‍ കളിച്ച കഴിഞ്ഞ മൂന്ന് മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. പ്രധാന താരങ്ങള്‍ പരിക്കേറ്റ് പുറത്തായതായിരുന്നു ബ്ലാസ്റ്റേഴ്സിന് വിനയായത്. എന്നാല്‍ ഗോവയ്ക്കെതിരായ ഇന്നത്തെ ജയത്തോടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താൻ ടീമിനായി. കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിനും സംഘത്തിനും തുടക്കത്തില്‍ തിരിച്ചടിയേറ്റു.ഏഴാം മിനിറ്റില്‍ ഗോവ വലകുലുക്കിയതോടെ വുകുമാനോവിച്ചും സംഘവും ഞെട്ടി. ഗോവയ്ക്കായി റോളിങ് ബോർജസാണ് ഗോളടിച്ചത്. തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം ശക്തമാക്കിയെങ്കിലും 17-ാം മിനിറ്റില്‍ ഗോവ രണ്ടാം തവണയും ലക്ഷ്യം കണ്ടു. ഇത്തവണ മുഹമ്മദ് യാസിറാണ് ബ്ലാസ്റ്റേഴ്സിന് പ്രഹരമേല്‍പ്പിച്ചത്.…
Read More » -
അമ്പയറെ അസഭ്യം പറഞ്ഞു; ശ്രീലങ്കന്‍ നായകന് വിലക്ക്
ന്യൂഡല്‍ഹി: അമ്പയറെ അസഭ്യം പറഞ്ഞതിന് ശ്രീലങ്കയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വനിന്ദു ഹസരങ്കയ്ക്ക് വിലക്ക്. രണ്ട് മത്സരങ്ങളില്‍നിന്ന് വിലക്കേര്‍പ്പെടുത്തുന്നതായി രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. അറിയിച്ചു. ശ്രീലങ്ക – അഫ്ഗാനിസ്താന് ടി20 മത്സരത്തിനിടെ സ്ക്വയര്‍ ലെഗ് അമ്പയറായ ലിന്‍ഡന്‍ ഹാനിബലിനെതിരേ അസഭ്യം പറയുകയായിരുന്നു. അഫ്ഗാനിസ്താനെതിരേ അവസാന മൂന്ന് പന്തില്‍ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 11 റണ്‍സ് വേണമായിരുന്നു. ഈ ഘട്ടത്തില്‍ അഫ്ഗാന് താരം വഫാദര്‍ മോമന്ദ് ഫുള്‍ടോസ് എറിഞ്ഞു. ക്രീസിലുള്ള കമിന്തു മെന്‍ഡിസിന്റെ അരക്കെട്ടിന് ഉയരത്തിലായിരുന്നു പന്ത് വന്നത്. ഇതോടെ പന്ത് നോബോളാണെന്ന് വാദിച്ച് ഹസരങ്ക രംഗത്തുവന്നു. ഇത് അനുവദിക്കാതിരുന്നതോടെ ഹസരങ്ക അമ്പയര്‍ക്കെതിരേ അസഭ്യം പറയുകയായിരുന്നു. മത്സരത്തില്‍ ശ്രീലങ്ക മൂന്ന് റണ്‍സിന് തോറ്റു. ‘രാജ്യാന്തര ക്രിക്കറ്റ് മത്സരത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണത്. അരക്കെട്ടോട് ചേര്‍ന്നാണെങ്കില്‍ പ്രശ്നമില്ലായിരുന്നു. പക്ഷേ, പന്ത് വളരെ ഉയരത്തിലാണ് എത്തിയത്. അല്പംകൂടി ഉയരത്തിലായിരുന്നെങ്കില്‍ അത് ബാറ്ററുടെ തലയില്‍ പതിക്കുമായിരുന്നു. അമ്പയര്‍ രാജ്യാന്തര ക്രിക്കറ്റിന് അനുയോജ്യനായ ആളല്ല, മറ്റൊരു ജോലി കണ്ടെത്തുന്നതാണ് നല്ലത്’,…
Read More »