പത്തുപേരായി ചുരുങ്ങിയിട്ടും ബയേണ്‍ മ്യൂണിക് വിട്ടുകൊടുത്തില്ല ; ചാംപ്യന്മാര്‍ പിഎസ്ജിയോടേറ്റ തിരിച്ചടിക്ക് മറുപടി നല്‍കി ; റയല്‍ മാഡ്രിഡിനെ സ്വന്തം മണ്ണിലിട്ട് വിരട്ടി ഇംഗ്‌ളീഷ്‌ക്ലബ്ബ് ലിവര്‍പൂള്‍

ലണ്ടന്‍ : യുവേഫാചാംപ്യന്‍സ് ലീഗില്‍ വമ്പന്മാരുടെ പോരില്‍ ലിവര്‍പൂളിനും ബയേണ്‍മ്യൂണിക്കിനും ജയം. ലിവര്‍പൂള്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡില്‍ ഇട്ട് വിരട്ടിയപ്പോള്‍ ബയേണ്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഏറ്റ തിരിച്ചടിക്ക് പിഎസ്ജി യോടും കണക്ക് ചോദിച്ചു. പകുതിസമയം മുഴുവന്‍ ഒരാളുടെ കുറവില്‍ ബയേണ്‍ 2-1 ന് ജയിച്ചു കയറിയപ്പോള്‍ ലിവര്‍പൂള്‍ റയലിനെ 1-0 നാണ് തോല്‍പ്പിച്ചത്.
കളിയുടെ പകുതിയില്‍ വെച്ചു തന്നെ പത്തുപേരായി ചുരുങ്ങിയിട്ടും വിട്ടുകൊടുക്കാതിരുന്ന ബയേണ്‍ മ്യൂണിക് നിലവിലെ ചാംപ്യന്‍സ് ലീഗ് ജേതാവ് പിഎസ്ജി യെ തോല്‍പ്പിച്ചു. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കായിരുന്നു ബയേണ്‍ ചാംപ്യന്മാരെ വീഴ്ത്തിയത്. ആദ്യപകുതിയില്‍ തന്നെ പത്തുപേരായി ചുരുങ്ങിയെങ്കിലും അപ്പോള്‍ തന്നെ ഒരുഗോളിന്റെ ലീഡ് എടുത്ത് എതിരാളികളെ പിടിച്ചുനിര്‍ത്തി.
ഇതോടെ ജൂലൈയില്‍ അറ്റ്‌ലാന്റയില്‍ നടന്ന ക്ലബ്ബ വേള്‍ഡ്കപ്പില്‍ ഏറ്റ തോല്‍വിക്ക് ബയേണ്‍ മറുപടി നല്‍കി. ആ മത്സരത്തില്‍ പിഎസ്ജി 2-0 ന് ക്വാര്‍ട്ടറില്‍ ബയേണിനെ തോല്‍പ്പിച്ചത്. ഇത് ജര്‍മ്മന്‍ ഭീമന്മാരുടെ അവസാന മത്സര തോല്‍വിയും ആയിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ ആദ്യ രണ്ട് ടീമുകളുടെ ഹെവിവെയ്റ്റ് മീറ്റിംഗായിരുന്ന ഈ മത്സരം 2020 ലെ ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ അന്ന് ബയേണ്‍ മ്യൂണിക്ക് 1-0 ന് വിജയിച്ചു. പിന്നീട്
പാരീസില്‍ ആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ ലൂയിസ് ദാസ് തന്റെ ഇരട്ടഗോളുകള്‍ നേടിയിരുന്നു. നാലാമത്തെ മിനിറ്റില്‍ തന്നെ ആദ്യഗോള്‍ നേടിയ ലൂയിസ് 32 ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. എന്നാല്‍ പകുതി സമയത്തിന് മുമ്പ് വാര്‍ റിവ്യൂവിനെ തുടര്‍ന്ന് രണ്ടാം മഞ്ഞക്കാര്‍ഡും കണ്ടതോടെ ഗോള്‍ നേടിയ ലൂയിസ് വില്ലനാകുകയും ചെയ്തു. പത്ത് പേരുമായി ഏകദേശം ഒരു പകുതി മുഴുവന്‍ കളിക്കേണ്ടി വന്ന ബയേണിന്റെ പരിചയസമ്പന്നരായ ബാക്ക്ലൈന്‍ പിഎസ്ജിയുടെ നിരന്തരമായ സമ്മര്‍ദ്ദം ഏറ്റെടുത്തു. പകരക്കാരനായ ജൂ നെവസ് ആതിഥേയര്‍ക്കായി ഒരു ഗോള്‍ നേടി, പക്ഷേ ജര്‍മ്മന്‍ ചാമ്പ്യന്മാരുടെ പ്രതിരോധം പാറപോലെ ഉറച്ചതായതിനാല്‍ പതിനാറാമത്തെ മത്സരവും ജയം നേടാന്‍ ബയേണിന് ബുദ്ധിമുട്ടുണ്ടായില്ല. അച്ചടക്കമുള്ള അതിജീവനവും ബ്രില്യന്റായ സബ്‌സ്റ്റിറ്റിയൂഷനുമെല്ലാം ബയേണിന്റെ ജയം ഉറപ്പാക്കുന്നതായി.
ബയേണിന്റെ വിജയം യൂറോപ്പിലെ ഏറ്റവും മികച്ച ഫോം ടീമുകളില്‍ അവരുടെ സ്ഥാനം ഉറപ്പിച്ചു. ഈ സീസണില്‍ ഉജ്വല ഫോമില്‍ നീങ്ങുന്ന ബയേണിന്റെ എല്ലാ മത്സരങ്ങളിലും കൂടിയുള്ള പതിനാറാം മത്സര വിജയമാണ് ഇത്. ചാമ്പ്യന്‍സ് ലീഗിലെ നാല് മത്സരങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
മോശം ഫോമിലായിരുന്ന ലിവര്‍പൂള്‍ ഈ ആഴ്ച മുതലാണ് തോല്‍വികളുടെ പരമ്പര അവസാനിപ്പിച്ചത്. ശനിയാഴ്ച ആസ്റ്റണ്‍ വില്ലയ്ക്കെതിരായ വിജയത്തോടെ ഏഴ് മത്സരങ്ങളില്‍ ആറ് തോല്‍വികളുടെ പരമ്പര പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ അവസാനിപ്പിച്ചു. റയല്‍ മാഡ്രിഡിന് എതിരേയുള്ള മത്സരം ടീമിന് വലിയ പുനരുജ്ജീവനം ആയി മാറിയിട്ടുണ്ട്.
കരുത്തരായ റിയല്‍ മാഡ്രിഡിനെ സ്വന്തം മണ്ണിലിട്ട് പണി കൊടുത്ത് ലിവര്‍പൂള്‍. യുവേഫാ ചാംപ്യന്‍സ് ലീഗിലെ ഇന്നലെ നടന്ന ഏറ്റവും വാശിയേറിയതും യൂറോപ്പിലെ രണ്ടു കരുത്തന്മാര്‍ ഏറ്റുമുട്ടിയതുമായ മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനെ ഇംഗ്‌ളീഷ് ക്ലബ്ബ് ലിവര്‍പൂള്‍ ഒരു ഗോളിന് തൂക്കി. മക് അലിസ്റ്ററിന്റെ ഗോളിലായിരുന്നു ലിവര്‍പൂളിന്റെ വമ്പന്‍ ജയം വന്നത്.
കളിയുടെ 61 ാം മിനിറ്റിലായിരുന്നു ഗതിനിര്‍ണ്ണയിച്ച നിര്‍ണ്ണായക ഗോള്‍ വന്നത്. സോബോസ്ലായുടെ ഫ്രീ-കിക്കില്‍ നിന്ന് മാക് അലിസ്റ്ററിന്റെ ഹെഡ്ഡര്‍ റയല്‍ കീപ്പര്‍ കോര്‍ട്ടോയിസിന് കഴിഞ്ഞില്ല. അതേസമയം ഡൊമിനിക് സോബോസ്ലായുടെ ഗോള്‍ ഉറപ്പിച്ച ഷോട്ടും വിര്‍ജില്‍ വാന്‍ ഡിജിക്കിന്റെ ഹെഡറില്‍ നിന്നുള്ള മികച്ച റിഫ്‌ലെക്‌സ് സ്റ്റോപ്പും ഉള്‍പ്പെടെ നിരവധി മികച്ച സേവുകള്‍ നടത്തി റയല്‍ കീപ്പര്‍ തിബോട്ട് കോര്‍ട്ടോയിസിന്റെ മിടുക്കാണ് ലിവര്‍പൂളിന്റെ ഗോളുകളുടെ എണ്ണം കുറച്ചത്.
ആഴ്‌സണല്‍ ചെക്ക് ക്ലബ്ബ് സ്‌ളാവിയ പ്രാഗിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി. മൈക്കേല്‍ മെരീനോ ഇരട്ടഗോളുകളും പെനാല്‍റ്റിയില്‍ നിന്നും ബുകായോ സാകയും ഗോളുകള്‍ കണ്ടെത്തി. അടിയന്തര ഘട്ടത്തില്‍ സ്ലാവിയ പ്രാഗിനെ ആഴ്സണല്‍ അനായാസം പരാജയപ്പെടുത്തിയതോടെ എല്ലാ മത്സരങ്ങളിലുമായി അവരുടെ വിജയ കുതിപ്പ് 10 മത്സരങ്ങളിലേക്ക് ഉയര്‍ത്തി. തുടര്‍ച്ചയായ എട്ടാമത്തെ ക്ലീന്‍ ഷീറ്റ് കൂടിയായിരുന്നു ആഴ്‌സണലിന് ഈ മത്സരം.





