TRENDING
-
പഴയ കണക്കു തീര്‍ക്കണം; കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബെംഗളൂരുവിനെതിരെ
ബെംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലെ സംഭവബഹുലമായ ദിനത്തിന്റെ ഒന്നാംവർഷത്തിന് ഒരുദിവസം ശേഷിക്കെ, കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്.സി.യും അതേ വേദിയിൽ വീണ്ടും മുഖാമുഖം. ബെംഗളൂരുവിന്റെ മുറ്റത്ത് കളിക്കാനിറങ്ങുമ്പോൾ മഞ്ഞപ്പടയ്ക്ക് ലക്ഷ്യം ഒന്നുമാത്രം, പഴയ ചതിയുടെ കണക്കുതീർക്കണം. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ശനിയാഴ്ച രാത്രി 7.30-നാണ് കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്.സി. മത്സരം. കഴിഞ്ഞ മാർച്ച് മൂന്നിന് ഇതേ സ്റ്റേഡിയത്തിൽനടന്ന പ്ലേ ഓഫിലാണ് നാടകീയസംഭവങ്ങളുണ്ടായത്. എക്സ്ട്രാ ടൈമിലേക്കുനീണ്ട മത്സരത്തിന്റെ 96-ാം മിനിറ്റിൽ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോൾ വിവാദമായി. ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഒരുങ്ങുന്നതിനുമുമ്പ് കിക്കെടുത്ത ഛേത്രി ഗോളടിച്ചു. റഫറി ക്രിസ്റ്റൽ ജോൺസ് ഗോൾ അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ചു. കളിക്കാരെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച്ചിന് വിലക്കുകിട്ടി, ബ്ലാസ്റ്റേഴ്സിന് പിഴശിക്ഷയും. ബെംഗളൂരു സംഭവം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇന്നും ഉണങ്ങാത്ത മുറിവാണ്. അതേസമയം അവസാനമത്സരത്തിൽ, കരുത്തരായ ഗോവയെ 4-2 ന് തോൽപ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്. 16 കളിയിൽ ഒമ്പത് ജയത്തോടെ 29 പോയിന്റുമായി…
Read More » -
ദിമിത്രിയോസ് ഡയമന്റക്കോസ് കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു
കഴിഞ്ഞ ഒന്നു രണ്ട് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തിലെ കരുത്തനാണ് ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റക്കോസ്. അസാധ്യമായ ഫിനിഷിംഗ് മികവാണ് താരത്തെ മറ്റു കളിക്കാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ദിമിയുടെ മികവാണ് ഈ സീസണില്‍ പലപ്പോഴും ബ്ലാസ്റ്റേഴ്സിന് രക്ഷയായിട്ടുള്ളതും. പക്ഷേ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് അത്ര സന്തോഷകരമായ വാര്‍ത്തകളല്ല ദിമിത്രിയോസില്‍ നിന്നും വരുന്നത്. അടുത്ത സീസണില്‍ താരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഉണ്ടായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. മുംബൈ സിറ്റി, ഒഡീഷ എഫ്‌സി അടക്കമുള്ള മറ്റ് ഐഎസ്എല്‍ ക്ലബുകളില്‍ നിന്ന് ദിമിക്ക് വലിയ ഓഫറുകള്‍ വരുന്നുണ്ട്. താരം പക്ഷേ ഈ ഓഫറുകള്‍ സ്വീകരിക്കാന്‍ സാധ്യതയില്ല. നാട്ടിലേക്ക് തന്നെ തിരിച്ചു പോകാനാണ് ദിമിക്ക് ഇഷ്ടമെന്നാണ് സൂചന. അടുത്ത സീസണില്‍ സ്വദേശമായ ഗ്രീസിലെ ലീഗുകളില്‍ കളിച്ച് നാട്ടില്‍ തന്നെ നില്‍ക്കാനാണ് താല്പര്യമെന്ന് അദേഹം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെ അറിയിച്ചെന്നാണ് വിവരം. അടുത്തിടെയാണ് താരത്തിന് കുഞ്ഞ് പിറന്നത്. ഇന്ത്യയില്‍ വലിയ കാലയളവ് നില്‍ക്കേണ്ടി വരുന്നത് വലിയ മാനസിക പ്രശ്‌നങ്ങള്‍…
Read More » -
പഞ്ചാബിക്കരുത്തിനുമുന്നിൽ അടിപതറി; ഗോകുലം കേരളയെ നാംധാരി എഫ്സി അട്ടിമറിച്ചു
ലുധിയാന: ഐ ലീഗ് ഫുട്ബോളിൽ ഏഴാം വിജയം തേടിയിറങ്ങിയ ഗോകുലം കേരള എഫ്സിക്ക് കളിയുടെ അവസാനനിമിഷം തോൽവി. പഞ്ചാബിക്കരുത്തിനു മുന്നിൽ 2-1 ന് ആയിരുന്നു തോൽവി .നാംധാരി എഫ്‌സിയാണ് ഗോകുലത്തെ അട്ടിമറിച്ചത്. 1-1 സമനിലയിൽ തുടരവെ ഇൻജൂറി ടൈമിന്റെ ഏഴാം മിനിറ്റിൽ ആകാശ്ദീപ് സിങ്ങ് ആണ് നാംധാരിയുടെ വിജയഗോൾ നേടിയത്. ഈ തോൽവിയോടെ 17 മത്സരങ്ങളിൽ 32 പോയിന്റുമായി ഗോകുലം 2–ാം സ്ഥാനത്തുനിന്ന് 3–ാം സ്ഥാനത്തേക്കിറങ്ങി. നിലവിലെ ഒന്നാം സ്ഥാനക്കാരായ മുഹമ്മദൻസിനെതിരെയാണ് മാർച്ച് 3ന് ഗോകുലത്തിന്റെ അടുത്ത മത്സരം.
Read More » -
സന്തോഷ് ട്രോഫി: സർവീസസിനെ സമനിലയിൽ തളച്ച് കേരളം(1-1)
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ സർവീസസിനെ സമനിലയിൽ തളച്ച് കേരളം. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ച മത്സരത്തിൽ പാടുപെട്ടാണ് കേരള ടീം രണ്ടാം ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടത്. നിലവിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗ്രൂപ്പ് എയിൽ എട്ട് പോയന്റുമായി കേരളം മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 22-ാം മിനിറ്റിൽ സജീഷിന്റെ ഹെഡറിലൂടെ മുന്നിലെത്തിയ കേരളത്തിനെതിരേ ആദ്യ പകുതിയുടെ അധികസമയത്ത് സമിർ മുർമു നേടിയ ഗോളിൽ സർവീസസ് ഒപ്പമെത്തുകയായിരുന്നു. ക്വാർട്ടറിലെത്തിയതിനാൽ തന്നെ സമ്മർദമേതുമില്ലാതെയാണ് ഇരുടീമും പന്തുതട്ടി തുടങ്ങിയത്. മുൻ മത്സരങ്ങളിൽ നിന്ന് വിപരീതമായി കേരള താരങ്ങൾ പന്ത് കൈവശം വെച്ച് കളിക്കാനാരംഭിച്ചതോടെ മധ്യനിരയിൽ നിന്ന് മികച്ച നീക്കങ്ങൾ വന്നു. വലതുവിങ്ങിൽ സഫ്നീദും മധ്യത്തിൽ ഗിഫ്റ്റി ഗ്രേഷ്യസും അർജുനും നന്നായി പന്തുതട്ടിയതോടെ മുന്നേറ്റത്തിൽ സജീഷിനും നരേഷിനും തുടർച്ചയായ പന്ത് ലഭിച്ചു. തുടർന്ന് 22-ാം മിനിറ്റിൽ കേരളം മുന്നിലെത്തി. അക്ബർ സിദ്ധിഖ് എടുത്ത ഒരു ഷോട്ട് കോർണറിൽ നിന്ന് അർജുൻ…
Read More » -
ഐഎസ്എൽ സീസണിലെ ഏറ്റവും വേഗതയേറിയ ഗോളുമായി മലയാളി താരം
ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിന് പരാജയം. സ്വന്തം തട്ടകമായ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ഒഡീഷ സ്വന്തമാക്കിയത്. സീസണിലെ ഏറ്റവും വേഗതയേറിയ ഗോള്‍ നേടി മലയാളി താരം വിഷ്ണുവിലൂടെ മുന്നിലെത്തിയെങ്കിലും ഈസ്റ്റ് ബംഗാളിന് പിടിച്ചുനില്‍ക്കാനായില്ല. മത്സരത്തിന്റെ 32-ാം സെക്കന്‍ഡിലാണ് വിഷ്ണുവിന്റെ തകര്‍പ്പന്‍ ഗോള്‍. മനോഹഹമായ റണ്ണിനൊടുവില്‍ ഇടംകാലുകൊണ്ടുള്ള തകര്‍പ്പന്‍ ഫിനിഷിലൂടെയായിരുന്നു വിഷ്ണു സീസണിലെ അതിവേഗ ഗോള്‍ നേടിയത്. 40-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആതിഥേയര്‍ സമനില പിടിച്ചു. ഡീഗോ മൗറീഷ്യോയാണ് ഒഡീഷയെ ഒപ്പമെത്തിച്ചത്. രണ്ടാം പകുതിയില്‍ ഒഡീഷയുടെ വിജയഗോളും പിറന്നു. 61-ാം മിനിറ്റില്‍ പ്രിന്‍സ്റ്റണ്‍ റെബെല്ലോയിലൂടെയാണ് ഒഡീഷ മുന്നിലെത്തിയത്. വിജയത്തോടെ 35 പോയിന്റുമായി ഒഡീഷ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. 18 പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ എട്ടാമതാണ്.
Read More » -
ഛേത്രിയുടെ ചതി മറന്നിട്ടില്ല; ശനിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്‌സി മത്സരം
ബംഗളൂരു : ചതിയൻ ഛേത്രിയുടെ ബംഗളൂരു എഫ്‌സിയുമായി ശനിയാഴ്ച കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.ബംഗളൂരുവിൽ വച്ചാണ് മത്സരം. ഈ സീസണിൽ ഉദ്ഘാടന മത്സരം കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്‌സിയും തമ്മിലായിരുന്നു.കൊച്ചിയിൽ വച്ചായിരുന്നു മത്സരം.2023 സെപ്തംബർ 21 ന് നടന്ന ആ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 2-1 ന് വിജയിച്ചിരുന്നു. എന്നാൽ 2022-23 ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവങ്ങൾക്കായിരുന്നു ഫുട്ബോൾ പ്രേമികൾ സാക്ഷ്യം വഹിച്ചത്. അത്യന്തം നാടകീയമായ മത്സരത്തിനൊടുവിൽ ബ്ലാസ്റ്റേഴ്സ് സെമി ഫൈനൽ കാണാതെ പുറത്താകുകയായിരുന്നു. സുനിൽ ഛേത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോളിലാണ് അന്ന് ബെംഗളൂരു അവസാന നാലിലെത്തിയത്. ഫ്രീ കിക്കിനായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയ്യാറെടുക്കുന്നതിനിടയിൽ ഗോളിപോലുമില്ലാത്ത പോസ്റ്റിലേക്ക് സുനിൽ ഛേത്രി പന്തടിച്ചു കയറ്റുകയായിരുന്നു.റഫറി ഗോൾ അനുവദിച്ചതോടെ ഈ ഗോൾ അനുവദിക്കാനാകില്ലെന്ന് വാദിച്ച് ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാകുന്നതിന് മുമ്പ് കളം വിടുകയും ചെയ്തു. ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ മാത്രമല്ല, ഒരുപക്ഷെ ഫുട്‍ബോൾ ചരിത്രത്തിന്റെ തന്നെ നാണക്കേടിന്റെ താളിൽ ഇടം പിടിക്കാൻ…
Read More » -
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്കും പിഴയും പ്രഖ്യാപിച്ച് സൗദി ഫുട്ബോള്‍ ഫെഡറേഷൻ
റിയാദ്:അല്‍ നസർ സ്ട്രൈക്കറും പോർച്ചുഗീസ് ഫുട്ബോള്‍ ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വൻ തിരിച്ചടി.റൊണാള്‍ഡോയ്ക്ക് വിലക്കും പിഴയും പ്രഖ്യാപിച്ച് സൗദി ഫുട്ബോള്‍ ഫെഡറേഷൻ രംഗത്തെത്തി. അല്‍ ഷബാബ് എഫ്.സിക്കെതിരായ കഴിഞ്ഞ മത്സരത്തിനിടെ ആരാധകർ ‘മെസി, മെസി’ ചാന്റിങ് നടത്തി ക്രിസ്റ്റ്യാനോയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു.മത്സര ശേഷം ഗ്യാലറിയിലേക്ക് തിരിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതിനെതിരെ അശ്ലീല ആംഗ്യം കാണിച്ചിരുന്നു. ഇതാണ് സൂപ്പർ താരത്തിന് തിരിച്ചടിയായത്. സൗദി ഫുട്ബോള്‍ ഫെഡറേഷന് 10,000 സൗദി റിയാലും, അല്‍ ഷബാബിന് 20,000 റിയാലും (ആകെ ആറര ലക്ഷം രൂപ) പിഴ നല്‍കേണ്ടിവരുമെന്ന് സൗദി ഫുട്ബോള്‍ ഫെഡറേഷൻ്റെ ഡിസിപ്ലിനറി ആൻഡ് എത്തിക്സ് കമ്മിറ്റി അറിയിച്ചു. 2022-2023 സീസണില്‍ 16 മത്സരങ്ങളില്‍ അല്‍ നസർ ജഴ്സിയില്‍ ഇറങ്ങിയെങ്കിലും സൗദി പ്രോ ലീഗില്‍ 14 ഗോളും രണ്ട് അസിസ്റ്റും മാത്രമായിരുന്നു താരത്തിന്റെ സമ്ബാദ്യം.അതേസമയം 2023-2024 സൗദി പ്രോ ലീഗില്‍ 20 മത്സരങ്ങളില്‍ 22 ഗോളും 9 അസിസ്റ്റുമായി ഗോള്‍വേട്ടയിലും അസിസ്റ്റിലും ഒന്നാം സ്ഥാനത്തുള്ള…
Read More »