TRENDING
-
കാക്കിയഴിക്കാന് കറുത്ത മുത്ത്; 18-ാം വയസില് തുടങ്ങി അസി. കമാന്ഡന്റ് ആയി ഐ.എം. വിജയന് വിരമിക്കുന്നു; കളമൊഴിയുന്നത് കാല്പന്തിലെ അത്ഭുതം; രാഷ്ട്രീയത്തിലേക്കില്ല; സിനിമയില് തുടരും; പാവപ്പെട്ട കുട്ടികള്ക്കായി ഫുട്ബോള് അക്കാദമിയും സ്വപ്നം
തൃശൂരിന്റെ നാട്ടുമ്പുറങ്ങളില് പന്തുതട്ടി ലോകത്തോളം വളര്ന്ന ഇന്ത്യയുടെ കറുത്തമുത്ത് ഒദ്യോഗിക വേഷം അഴിക്കുന്നു. എം.എസ്.പി. അസിസ്റ്റന്ഡ് കമാന്ഡ് പദവിയില്നിന്ന് ഈ മാസം 30ന് ഐ.എം. വിജയന് സ്ഥാനമൊഴിയും. ഇനിയുള്ള നാളുകള് സിനിമകള്ക്കും വിദ്യാര്ഥികള്ക്ക് അക്കാദമിയുമൊക്കയായി തൃശൂരിന്റെ സ്വന്തം ‘ഗഡി’ കളത്തിലുണ്ടാകും. 1986 ല് നടന്ന കേരള പൊലീസ് ടീമിന് വേണ്ടിയുള്ള സെലക്ഷന് ട്രയല്സാണ് രംഗം മികവാര്ന്ന കളിയ ടവുകളും അസാമാന്യ മെയ്വഴക്കവും കാലിലൊളിപ്പിച്ച് ചടുല നീക്കങ്ങളോടെ കളിക്കളത്തില് നൃത്തം ചവിട്ടിയൊ രു പതിനേഴുകാരന് അന്ന് ഡിജിപിയായിരുന്ന എം.കെ.കെ. ജോസഫിന് ആ കളിമിടുക്ക് നന്നേ ബോധിച്ചു. പക്ഷേ, 18 വയസ് തികയാത്തതിനാല് ടീമിലെടുക്കാനാവില്ല. അ സാമാന്യനായ ആ കായിക പ്രതിഭയെ ഒഴിവാക്കാനുമാ വില്ല. ആറുമാസത്തിലധികം അതിഥി താരമായി പൊലീസ് ടീമില് കളിച്ചു. ‘വിജയന് എന്നൊരു കളിക്കാരന് പയ്യ നുണ്ട്. പൊലീസിന്റെ ഭാഗമാക്കണം’- മുഖ്യമന്ത്രി കെ. ക രുണാകരനോട് ശിപാര്ശ ചെയ്തതും എം.കെ. ജോസ ഫാണ്. 1987ല് കൃത്യം 18 തികഞ്ഞപ്പോള് അപ്പോയ്ന്റ്മെന്റ്…
Read More » -
കോടികള് ആവിയായോ? തലയില് കൈവച്ച് ഐപിഎല് ടീം മാനേജ്മെന്റുകള്; മൂന്നു മത്സരങ്ങള് കഴിഞ്ഞപ്പോള് താരങ്ങളുടെ പ്രകടനം ശോകം; നിരാശരാക്കി വെടിക്കെട്ടുകാര്; ഈ താരങ്ങള്ക്ക് ഇതെന്തുപറ്റി?
ന്യൂഡല്ഹി: ഓരോ വര്ഷവും ഫ്രാഞ്ചൈസികള് താരങ്ങളെ ടീമിനൊപ്പം ചേര്ക്കാര് ചെലവിടുന്നതു കോടികളാണ്. ഇതില് ചിലര് പ്രതീക്ഷയ്ക്കൊത്തു തിളങ്ങുമെങ്കില് മറ്റു ചിലര് അമ്പേ നിരാശരാക്കും. ഇതില് പ്രമുഖരും ഉണ്ടെന്നാണു കൗതുകകരം. ഇക്കുറിയും ഐപിഎല്ലില് കോടികള് പോക്കറ്റിലാക്കി ഓരോ ടീമിനൊപ്പം ചേര്ന്നവര് എടുത്ത ‘പണി’യുടെ കണക്കുകളാണു പുറത്തുവന്നത്. 1. റിഷഭ് പന്ത്: ലക്നൗ സൂപ്പര് ജയന്റ്സ് ഈ വര്ഷത്തെ ലേലംവിളിയില് ഏറ്റവും കൂടുതല്പേര് മത്സരിച്ചതു റിഷഭ് പന്തിനെ സ്വന്തമാക്കാനാണ്. ഏറ്റവുമൊടുവില് 27 കോടി രൂപയ്ക്കാണു ലക്നൗ റിഷഭിനെ സ്വന്തമാക്കിയത്. പണം വാങ്ങി പോയതല്ലാതെ ബാറ്റിംഗില് തിളങ്ങാന് ഇതുവരെ റിഷഭിനു കഴിഞ്ഞിട്ടില്ല. മൂന്നു മത്സരങ്ങള് കഴിഞ്ഞപ്പോള് 15 റണ്സ് മാത്രം നേടി പിന്നിലാണ് ഈ വെടിക്കെട്ടുകാരന്. ലക്നൗ വിശ്വസിച്ചേല്പിച്ച ക്യാപ്റ്റന്സിയിലും ഇതുവരെയുള്ള കളികളില് അമ്പേ പരാജയമാണു റിഷഭ്. ഇതുവരെയുള്ള കളികളിലെ ശരാരശി ആവറേജ് 7.50 മാത്രം. 2. രോഹിത് ശര്മ- മുംബൈ ഇന്ത്യന്സ് മുന് മുംബൈ ക്യാപ്റ്റനും ഇന്ത്യന് ടീം ക്യാപ്റ്റനുമായ രോഹിത് ശര്മ…
Read More » -
കയ്യിൽ കാശും കരുതിക്കോ…!! മൊബൈലിലൂടെ പേയ്മെൻ്റ് നടത്താൻ സാധിക്കണമെന്നില്ല… രാജ്യത്ത് ഗൂഗിൾ പേ ഉൾപ്പെടെയുള്ള യുപിഐ സേവനങ്ങൾ കുളമായി.. നട്ടംതിരിഞ്ഞ് ജനങ്ങൾ…
ന്യൂഡൽഹി: ഇന്ന് ഉച്ചമുതൽ വൈകുന്നേരം വരെ മൊബൈൽ ബാങ്കിങ്ങിനെ വിശ്വസിച്ച് കയ്യിൽ പണവുമില്ലാതെ പുറത്തിറങ്ങാൻ നിൽക്കണ്ട, പണികിട്ടും. വാർഷിക കണക്കെടുപ്പ് നടക്കുന്നതിനാൽ വൈകുന്നേരം വരെ യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ മുടങ്ങും. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 4 മണിവരെ യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. ഫര്ണിച്ചര് വേണോയെന്ന് ചോദിച്ച് കെ.സി. വേണുഗോപാലും യതീഷ് ചന്ദ്രയും! വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള് തട്ടിപ്പിന്റെ കേന്ദ്രമാകുന്നു; പിന്നില് ഒരേ സംഘങ്ങള്; ജാഗ്രതാ നിര്ദേശവുമായി പോലീസ് അതേസമയം സമാന രീതിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക്, ആക്സിസ് തുടങ്ങി മറ്റു ബാങ്കുകളുടേയും ഡിജിറ്റൽ സേവനങ്ങൾ നിലവിൽ മുടങ്ങിക്കിടക്കുകയാണ്. വാർഷിക കണക്കെടുപ്പ് കാരണമാണ് ഇടപാടുകളിൽ തടസം നേരിടുന്നതെന്നാണ് എസ്ബിഐ അറിയിച്ചത്. അതേസമയം, ഉപഭോക്താക്കൾക്ക് യുപിഐ ലൈറ്റും എടിഎമ്മും ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് തടസമുണ്ടാകില്ല.
Read More » -
റബര് വിലയില് കുതിപ്പ്, കിലോയ്ക്ക് 200ന് മുകളില്; കര്ഷകര്ക്ക് ആശ്വാസം
കോട്ടയം: ദീര്ഘകാലയളവിന് ശേഷം റബറിന്റെ ആഭ്യന്തര വില രാജ്യാന്തര വിപണിയിലും മുകളിലെത്തി. ആര്.എസ്.എസ് നാലാം ഗ്രേഡിന് ബാങ്കോക്ക് വില കിലോക്ക് 206 രൂപയാണ് .ആഭ്യന്തര വില 207 രൂപയിലാണ്. കഴിഞ്ഞ ആഗസ്റ്റില് 247 രൂപ വരെ ഉയര്ന്ന ഷീറ്റ് വില നാളുകളായി 180-190 രൂപയിലായിരുന്നു . 200 രൂപയിലെത്തുന്നതുവരെ ചരക്ക് വില്ക്കില്ലെന്നാണ് ഉത്പാദക സംഘങ്ങള് തീരുമാനിച്ചത്. വേനല് കടുത്തതോടെ ടാപ്പിംഗ് കുത്തനെ കുറഞ്ഞതാണ് നേട്ടമായത്. വില ഇനിയും കൂടിയേക്കും ടയര് കമ്പനികളുടെ ആവശ്യകത വര്ദ്ധിച്ചതോടെ വില ഇനിയും ഉയരാനാണ് സാദ്ധ്യത. ഇറക്കുമതി ചെലവ് കൂടുന്നതിനാല് വന്കിട കമ്പനികള് ആഭ്യന്തര വിപണിയെ കൂടുതല് ആശ്രയിക്കുന്നു. സീസണ് അവസാനിച്ചതോടെ റബര് സ്റ്റോക്ക് ചെയ്യാന് കമ്പനികള് തയ്യാറായാല് വില ഇനിയും ഉയരും. ആഗോള വില ചൈന – 201 രൂപ ടോക്കിയോ -194 രൂപ ബാങ്കോക്ക് -206 രൂപ കുരുമുളക് ഉപഭോഗം കൂടുന്നു സാന്ദ്രത കൂടുതലുള്ള ഹൈറേഞ്ച് കുരുമുളക് വാങ്ങാന് മറ്റു സംസ്ഥാനങ്ങളിലെ സത്ത് നിര്മ്മാണ…
Read More »