TRENDING

  • വിജയ് സേതുപതി- സംയുക്ത- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ് 33 ടെംപിൾ റോഡ്” ഫസ്റ്റ് ലുക്ക് പുറത്ത്; നിർമ്മാണം പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്

    തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ലുക്ക് എന്നിവ പുറത്ത്. “സ്ലം ഡോഗ് 33 ടെംപിൾ റോഡ്” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. വിജയ് സേതുപതിയുടെ മാസ്സ് ഗെറ്റപ്പിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ ഔദ്യോഗികമായി റിലീസ് ചെയ്തത്. വിജയ് സേതുപതിയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിലും ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തു വിട്ടത്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത ആണ് ചിത്രത്തിലെ നായിക. വന്യമായ മാസ്സ് ലുക്കിലാണ് വിജയ് സേതുപതിയെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു യാചകന്റെ വസ്ത്രം ധരിച്ച, എന്നാൽ സ്റ്റൈലിഷ് ലുക്കിൽ…

    Read More »
  • പുതിയ വർഷം, പുതിയ കഥകൾ: 2026-ലെ തമിഴ് സിനിമാ നിരയുമായി പൊങ്കൽ ആഘോഷിച്ച് നെറ്റ്ഫ്ലിക്സ്

    തമിഴ് സിനിമയുടെ വളർച്ചയും വൈവിധ്യവും കണക്കിലെടുത്ത്, 2026-ൽ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെത്തുന്ന തമിഴ് ചിത്രങ്ങളുടെ വമ്പൻ നിര നെറ്റ്ഫ്ലിക്സ് ഇന്ത്യ പുറത്തുവിട്ടു. വൻതാരനിരയും മികച്ച സംവിധായകരും ഒന്നിക്കുന്ന ഈ ലിസ്റ്റിൽ തമിഴ്‌നാട്ടിൽ നിന്നും പുറത്തുനിന്നുമുള്ള മികച്ച കഥകളാണുള്ളത്. തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമകൾക്ക് വലിയ സ്വീകാര്യത ലഭിച്ച 2025-ന് പിന്നാലെയാണ് ഈ പ്രഖ്യാപനം. കഴിഞ്ഞ വർഷം ‘ ഇഡ്ലി കടൈ’, ‘ഡ്രാഗൺ’, ‘ഡ്യൂഡ്’, ‘ഗുഡ് ബാഡ് അഗ്ലി’ തുടങ്ങിയ മാസ് പടങ്ങളും ‘ബൈസൺ’, ‘കാന്താ’ തുടങ്ങിയ മികച്ച സിനിമകളും നെറ്റ്ഫ്ലിക്സിൽ ഹിറ്റായിരുന്നു. 2026-ലെ സിനിമകൾ ആദ്യം തിയേറ്ററുകളിലും പിന്നീട് നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്യും. പ്രാദേശികമായ തനിമയുള്ളതും എന്നാൽ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതുമായ സിനിമകളാണ് ഈ വർഷം ആരാധകരെ കാത്തിരിക്കുന്നത്. ധനുഷും വിഘ്‌നേഷ് രാജയും ഒന്നിക്കുന്ന ‘കാരാ’, സൂര്യയുടെ ‘സൂര്യ 46’ (സംവിധാനം വെങ്കി അറ്റ്‌ലൂരി), ‘സൂര്യ 47’ (സംവിധാനം ജിത്തു മാധവൻ) എന്നീ രണ്ട് ചിത്രങ്ങൾ, കാർത്തിയും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ആക്ഷൻ ഡ്രാമ…

    Read More »
  • ഇത് രാഷ്ട്രീയ വേട്ടയാടലാണ്… ചാനലിൽ എന്നോട് സ്നേഹത്തോടെ പറഞ്ഞത് പോലെ “ഫെന്നി നൈനാൻ പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല”!! ‘രാഹുൽ നിയമത്തിന് മുമ്പിൽ തെറ്റുകാരൻ ആണോ അല്ലയോ എന്നൊക്കെ നിയമവും കാലവും തെളിയിക്കട്ടെ….നിലനില്പല്ല നിലപാട് എന്ന് കാണിച്ചു തന്നവൻ’… പരാതിക്കാരിക്ക് മറുപടിയും രാഹുലിനെ സപ്പോർട്ട് ചെയ്തും ഫെന്നി നൈനാൻ

    മൂന്നാം പരാതിക്കാരിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി ഫെന്നി നൈനാൻ. താൻ പുറത്തുവിട്ട ചാറ്റുകൾ തലയും വാലുമില്ലാത്തതല്ലെന്നും അവരുമായി ആദ്യം മുതൽ സംസാരിക്കുന്ന ചാറ്റുകൾ കൈവശം ഉണ്ടെന്നും അതെല്ലാം ശാസ്തമംഗലം അജിത് സാർ, അഡ്വ ശേഖർ സാർ എന്നിവരെ ഏല്പിച്ചിട്ടുണ്ടെന്നും ഫെന്നി നൈനാന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതുപോലെ രാഹുൽ മാങ്കൂട്ടത്തിലിനെ സപ്പോർട്ട് ചെയ്ത് മറ്റൊരു പോസ്റ്റും ഫെന്നി പങ്കുവച്ചിട്ടുണ്ട്. രാഹുൽ നിയമത്തിന് മുമ്പിൽ തെറ്റുകാരൻ ആണോ അല്ലയോ എന്നൊക്കെ നിയമവും കാലവും തെളിയിക്കട്ടെ. പക്ഷേ മോനെ ഫെന്നീ, കഷ്ടകാലത്തിന്റെ ലക്ഷണം കാണുമ്പോഴേ ഇട്ടിട്ടോടിപോകുന്ന ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ഈ കാലത്ത് നിന്നെപ്പോലെ ഒരു സുഹൃത്ത് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം തന്നെയാണെന്നാണ് ഫെന്നി രണ്ടാമത് കുറിച്ചത്. ഫെന്നി നൈനാന്റെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ എനിക്കെതിരെ പത്തനംതിട്ട സൈബർ പോലീസ് കേസെടുത്തിരിക്കുന്നു. പരാതിക്കാരിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തി, അശ്ലീല ചുവയുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു എന്നൊക്കെയാണ് കേസ്. ജാമ്യമില്ലാത്ത വകുപ്പുകളും എഫ്ഐആറിൽ ഉണ്ട്. എൻ്റെ…

    Read More »
  • സൂപ്പർ ഹിറ്റായി പ്രിയനന്ദനൻ ചിത്രം സൈലൻസർ ഒ ടി.ടിയിൽ പ്രദർശനം തുടരുന്നു.

    കൊച്ചി:പ്രമുഖ സംവിധായകന്‍ പ്രിയനന്ദനന്‍ ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് സൈലന്‍സര്‍. ചിത്രം മനോരമ മാക്സിൽ പ്രദർശനം തുടരുകയാണ്. രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് കെ യിലും സൈലൻസർ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി. അബ്ദുൾ നാസറാണ് ചിത്രം നിര്‍മ്മിച്ചത്. പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്‍റെ ‘സൈലന്‍സര്‍’ എന്ന ജനപ്രീതിയാര്‍ജ്ജിച്ച ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ. വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടു പൊരുതി മുന്നേറുന്ന മൂക്കോടന്‍ ഈനാശുവിന്‍റെ( ലാല്‍) ജീവിതമാണ് സൈലന്‍സറിന്‍റെ ഇതിവൃത്തം. കരുത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രതീകമാണ് മൂക്കോടന്‍ ഈനാശു.ത്രേസ്സ്യ(മീരാ വാസുദേവ്)യാണ് ഈനാശുവിന്‍റെ ഭാര്യ. മകന്‍ സണ്ണി (ഇര്‍ഷാദ്) ചിത്രത്തില്‍ ഇവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മനുഷ്യജീവിതത്തിലെ സംഘര്‍ഷങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്ന സിനിമ കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍ ചൂണ്ടിക്കാട്ടുന്നു. നല്ല രീതിയിലുള്ള സമ്പത്തുണ്ടെങ്കിലും…

    Read More »
  • നീതി പാലകനും നീതി തേടുന്നവനും_ നേർക്കുനേർ ജീത്തു ജോസഫിൻ്റെ വലതു വശത്തെ കള്ളൻ ഒഫീഷ്യൽ ട്രയിലർ എത്തി

    ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ്റെ ഒഫീഷ്യൽ ട്രയിലർ എത്തി. നിരവധി വൈകാരിക മുഹൂർത്തങ്ങൾ ട്രയിലറിൽ ഉടനീളം കാണാം. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളാലും ട്രയിലർ ഇതിനകം പ്രേക്ഷകരെ ഏറെ ആകർഷിക്കപ്പെട്ട തായി നവമാധ്യങ്ങളുടെ പ്രതികരണത്തിലൂടെ മനസ്സിലാക്കുവാൻ കഴിയും. സാറെ എവിഡൻസു വേണം…അല്ലാതെ ഏതെങ്കിലും ഭ്രാന്തൻ എന്തെങ്കിലും പറഞ്ഞാൽ തെളിവാകുമോ? ആൻ്റെണീ…നിൻ്റെ ഈ സ്വഭാവമാണ് നീ ഈ സർക്കിളിൽത്തന്നെ കിടന്നു കറങ്ങുന്നത്…. രണ്ടു വഴിക്കല്ല നീങ്ങുന്നതെങ്കിൽ ഇനി ഇവിടുന്ന് സംഭവിക്കുന്നതിൻ്റെയെല്ലാം നിങ്ങളായിരിക്കും ഉത്തരവാദി… ഈ ട്രയിലറിൽ നിന്നും കേൾക്കുന്ന ഈ സംഭാഷണങ്ങളിലെ ചില പ്രസക്തഭാഗങ്ങളാ ണിവ. ബിജു മേനോൻ്റെ മുന്നിൽജോജു ജോർജിൻ്റെ ഒരു ഭീഷണി സ്വരം പോലെയാണ് ഇനി സംഭവിക്കുന്നതിൻ്റെയെല്ലാം ഉത്തരവാദി നിങ്ങളാണന്ന സംഭാഷണത്തിൽ നിന്നും മനസ്സിലാകുന്നത്. തീതി പാലകനായ ആൻ്റെണി യുടെ മുന്നിലേക്കാണ് ഈ വാക്കുകൾ. അതു പറയുന്ന കഥാപാത്രം ആര്? അയാളുടെ ലക്ഷ്യമെന്ന്? ഈ പിരിമുറുക്കമാണ് ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. ഈ രണ്ടു പേരുടേയും ആത്മസംഘർഷം…

    Read More »
  • ‘തൊട്ടടുത്ത് ഉണ്ടായിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലമ്മേ, അന്നു ഞാന്‍ ശരിക്കും കരഞ്ഞുപോയി’; കമല്‍ഹാസനൊപ്പം ഉര്‍വശിയും മകള്‍ തേജാലക്ഷ്മിയും; ‘ആ ദിവസം വരണേയെന്ന് എന്നും പ്രാര്‍ഥിച്ചിരുന്നു’

    കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കമല്‍ ഹാസനെ കണ്ട സന്തോഷം പങ്കുവച്ച് ഉര്‍വശിയുടെ മകള്‍ തേജാലക്ഷ്മി. ഉര്‍വശിക്കൊപ്പമാണ് തേജാ ലക്ഷ്മി കമല്‍ ഹാസനെ കണ്ടത്. ചെറുപ്പത്തില്‍ പഞ്ചതന്ത്രം സിനിമയുടെ സെറ്റില്‍ കമല്‍ ഹാസന്‍ തന്നെ എടുത്തുകൊണ്ട് നടക്കാറുണ്ടായിരുന്നെന്നും തേജാലക്ഷ്മി പറഞ്ഞു. അന്നത്തെ സംഭവങ്ങളൊന്നും ഓര്‍മയില്‍ ഇല്ലെന്നും എന്നാല്‍ 2025ലെ ഒരു അവാര്‍ഡ് ചടങ്ങില്‍ കമല്‍ ഹാസനെ തൊട്ടടുത്ത് കാണാന്‍ സാധിച്ചെങ്കിലും സംസാരിക്കാനായില്ലെന്നും തേജാലക്ഷ്മി പറഞ്ഞു. ഒടുവില്‍ അമ്മക്കൊപ്പം അദ്ദേഹത്തെ കണ്ടെന്നും പത്തു മിനിട്ടില്‍ താഴെ മാത്രമുള്ള കൂടിക്കാഴ്ച പത്ത് വര്‍ഷം പോലെയാണ് തോന്നിയതെന്നും തേജാ ലക്ഷ്മി പറഞ്ഞു. ‘വര്‍ഷം 2001. ഞാനൊരു കൈക്കുഞ്ഞാണ്, എന്റെ അമ്മയോടൊപ്പം ‘പഞ്ചതന്ത്രം’ സിനിമയുടെ സെറ്റില്‍ ഞാനും ഉണ്ടായിരുന്നുവത്രേ. ഞാന്‍ മിക്കപ്പോഴും വാശികാണിക്കുന്ന ഒരു കുട്ടിയായിരുന്നില്ലെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ വാശി പിടിക്കുന്ന ദിവസങ്ങളില്‍, ഞാന്‍ കരയാതിരിക്കാനായി കമല്‍ സാര്‍ എന്നെയുമെടുത്ത് സെറ്റിലൂടെ നടക്കുകയും എനിക്കിഷ്ടപ്പെട്ട പലഹാരം വാങ്ങിത്തരികയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ കേട്ടുവളര്‍ന്ന…

    Read More »
  • ‘നീ കയറിക്കോടാ, സ്റ്റാന്‍ഡില്‍ ആക്കിത്തരാം എന്നു പറഞ്ഞ ഓട്ടോ ചേട്ടന്‍മാര്‍ക്ക് നന്ദി’; ഒരു ദിവസം ഇന്ത്യക്കായി കളിക്കുമെന്ന് പറഞ്ഞത് നാട്ടുകാര്‍; നാട്ടിലെ പരിപാടിയില്‍ വികാരാധീനനായി സഞ്ജു സാംസണ്‍

    കൊച്ചി: കുട്ടിക്കാലത്ത് തനിക്ക് നാട്ടില്‍ നിന്നും കിട്ടിയ പിന്തുണയും സ്നേഹവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തായെന്ന് സഞ്ജു സാംസണ്‍. ബാറ്റിങ് കിറ്റുമായി നടന്ന് പോകുമ്പോള്‍ ‘നിന്നെക്കൊണ്ട് പറ്റുമെന്നും, ഒരു ദിവസം ഇന്ത്യയ്ക്കായി കളിക്കുമെന്നും’ ആദ്യം പറഞ്ഞത് നാട്ടുകാരാണെന്നും താരം പറയുന്നു. ഭാരമേറിയ വലിയ ബാഗുമായി ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോള്‍, കയറിക്കോടാ, ബസ് കിട്ടുന്നിടത്ത് ആക്കിത്തരാമെന്ന് പറഞ്ഞ ഓട്ടോക്കാരുണ്ടെന്നും നാട് നല്‍കിയ സ്നേഹത്തിന് എക്കാലവും നന്ദിയുള്ളവനായിരിക്കുമെന്നും സഞ്ജു. വിഴിഞ്ഞത്ത് നടന്ന പരിപാടിയിലാണ് താരം നാട്ടുകാരുടെ പിന്തുണ ഓര്‍ത്തെടുത്തത്. അച്ഛന്‍റെയും അമ്മയുടെയും സ്വന്തം നാടാണ് വിഴിഞ്ഞമെന്നും അതുകൊണ്ട് തന്നെ പരിപാടിക്ക് നിര്‍ബന്ധമായി വരണമെന്നും ഒരു ദിവസം വിഴിഞ്ഞത്തെ ആള്‍ക്കാര്‍ക്ക് കൊടുക്കണമെന്നും അച്ഛന്‍ പറഞ്ഞുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. മനസില്‍ ഒരു സ്വപ്നമുണ്ടെങ്കില്‍ അത് നേടിയെടുക്കാമെന്നുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ ഒപ്പം കഠിനാധ്വാനവും അച്ചടക്കവും ചേര്‍ന്നാല്‍ സ്വപ്നം യാഥാര്‍ഥ്യമാകുമെന്നതിന്‍റെ ഉദാഹരണമാണ് താനെന്നും താരം പറഞ്ഞു. സഞ്ജുവിന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘കുറേ സ്റ്റേജില്‍ കയറിയിട്ടുണ്ട്. പക്ഷേ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ സ്റ്റേജില്‍ നിന്ന്…

    Read More »
  • പോലീസ് വേഷത്തിൽ സൈജു കുറുപ്പ് എത്തുന്ന ആരം പൂജ ചടങ്ങുകൾ നടന്നു; ചിത്രീകരണത്തിന് തുടക്കം

    ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ‘ആരം’ എന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ ഇന്ന് നടന്നു. സംവിധായകരായ നാദിർഷ, വിഎം വിനു, ശ്രദ്ധേയ നിർമ്മാതാവായ പിവി ഗംഗാധരന്‍റെ ഭാര്യ പി.വി ഷെരിൻ, മക്കളായ ഷെർഗ, ഷെഗിന, നടന്മാരായ സൈജു കുറുപ്പ്, ഷെയിൻ സിദ്ദിഖ്, അസ്കർ അലി, ജയരാജ് വാര്യർ, ഹരിത്ത് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സ്വിച്ച് ഓൺ കർമ്മം നിർമ്മാതാവ് ജുനൈസ് ബാബുവിന്‍റെ ഉമ്മയും ഭാര്യയും ചേർന്ന് നിർവ്വഹിച്ചു. സിനിമയുടെ ചിത്രീകരണത്തിനും ഇതോടെ തുടക്കമായി. സൈജു കുറുപ്പ് പോലീസ് വേഷത്തിലെത്തുന്നതാണ് ചിത്രം. ശ്രദ്ധേയ പരസ്യ ചിത്ര സംവിധായകനായ രജീഷ് പരമേശ്വരനാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്. സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിർമ്മാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ്…

    Read More »
  • സമൂഹ മാധ്യമങ്ങളിൽ വൈറലായി ജോൺ പോൾ ജോർജിൻ്റെ ആശാനിലെ “മയിലാ” ഗാനം; ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ

    ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിലെ”മയിലാ സിനിമയിലാ” എന്ന ഗാനത്തിൻ്റെ വീഡിയോ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുറത്ത് വന്നത്. പുറത്ത് വന്ന നിമിഷം മുതൽ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ റീലുകളിലൂടെ ഗാനം തരംഗമായി മാറുകയാണ്. ഒട്ടേറെ പ്രേക്ഷകരാണ് ഈ ഗാനം ഉപയോഗിച്ചു റീലുകൾ നിർമിക്കുകയും പങ്കു വെക്കുകയും ചെയ്യുന്നത്. സംവിധായകൻ ജോൺ പോൾ ജോർജ് തന്നെ സംഗീതം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് എംസി റസൽ, വിനായക് ശശികുമാർ എന്നിവരാണ്. ഗാനത്തിലെ റാപ് ആലപിച്ചതും എംസി റസൽ ആണ്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ…

    Read More »
  • ആരം കോഴിക്കോട്ട് – ആരംഭിച്ചു.

    പൂർണ്ണമായും ഒരു പൊലീസ് കഥ,പറയുന്ന ചിത്രമാണ് ആരം. ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിനഞ്ച് ( മകരം ഒന്ന്) വ്യാഴാഴ്ച്ച കോഴിക്കോട്ട് ആരംഭിച്ചു. ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രംനിർമ്മിക്കുന്നത്. കോട്ടുളി ഹോം ഓഫ് ലൗ (സ്നേഹവീട്) എന്ന സ്ഥാപനത്തിൽ നടന്ന പൂജാ ചടങ്ങോടെ യാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ചലച്ചിത്ര, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ളവരും, ബന്ധുമിത്രാദി കളുടേയും സാന്നിദ്ധ്യത്തിൽ, സംവിധായകൻ വി.എം. വിനുവും ,നാദിർഷയും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് പൂജാ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അഭിനേതാക്കളും, അണിയറ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തിയാക്കി. ശ്രീമതി ഷെൽഫീനാ ജുനൈസ്, റംലാ ഹമീദ് എന്നിവർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിർമ്മാതാവ് ഡോ. ജുനൈസ്ബാബു ഫസ്റ്റ് ക്ലാപ്പും നൽകി. എം.കെ. രാഘവൻ എം.പി, വി.എം. വിനു,നാദിർഷ, സൈജുക്കുറുപ്പ്, ജയരാജ് വാര്യർ ഡോ. റോഷൻ ബിജിലി,…

    Read More »
Back to top button
error: