TRENDING
-
സൂപ്പർ ഹിറ്റായി പ്രിയനന്ദനൻ ചിത്രം സൈലൻസർ ഒ ടി.ടിയിൽ പ്രദർശനം തുടരുന്നു.
കൊച്ചി:പ്രമുഖ സംവിധായകന് പ്രിയനന്ദനന് ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് സൈലന്‍സര്‍. ചിത്രം മനോരമ മാക്സിൽ പ്രദർശനം തുടരുകയാണ്. രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് കെ യിലും സൈലൻസർ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുൾ നാസറാണ് ചിത്രം നിര്‍മ്മിച്ചത്. പ്രശസ്ത സാഹിത്യകാരന് വൈശാഖന്റെ ‘സൈലന്‍സര്‍’ എന്ന ജനപ്രീതിയാര്‍ജ്ജിച്ച ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ. വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടു പൊരുതി മുന്നേറുന്ന മൂക്കോടന്‍ ഈനാശുവിന്റെ( ലാല്‍) ജീവിതമാണ് സൈലന്‍സറിന്റെ ഇതിവൃത്തം. കരുത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ് മൂക്കോടന്‍ ഈനാശു.ത്രേസ്സ്യ(മീരാ വാസുദേവ്)യാണ് ഈനാശുവിന്റെ ഭാര്യ. മകന് സണ്ണി (ഇര്‍ഷാദ്) ചിത്രത്തില്‍ ഇവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മനുഷ്യജീവിതത്തിലെ സംഘര്‍ഷങ്ങളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നതെങ്കിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്ന സിനിമ കുടുംബപ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് സംവിധായകന് പ്രിയനന്ദനന് ചൂണ്ടിക്കാട്ടുന്നു. നല്ല രീതിയിലുള്ള സമ്പത്തുണ്ടെങ്കിലും…
Read More » -
നീതി പാലകനും നീതി തേടുന്നവനും_ നേർക്കുനേർ ജീത്തു ജോസഫിൻ്റെ വലതു വശത്തെ കള്ളൻ ഒഫീഷ്യൽ ട്രയിലർ എത്തി
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ്റെ ഒഫീഷ്യൽ ട്രയിലർ എത്തി. നിരവധി വൈകാരിക മുഹൂർത്തങ്ങൾ ട്രയിലറിൽ ഉടനീളം കാണാം. കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളാലും ട്രയിലർ ഇതിനകം പ്രേക്ഷകരെ ഏറെ ആകർഷിക്കപ്പെട്ട തായി നവമാധ്യങ്ങളുടെ പ്രതികരണത്തിലൂടെ മനസ്സിലാക്കുവാൻ കഴിയും. സാറെ എവിഡൻസു വേണം…അല്ലാതെ ഏതെങ്കിലും ഭ്രാന്തൻ എന്തെങ്കിലും പറഞ്ഞാൽ തെളിവാകുമോ? ആൻ്റെണീ…നിൻ്റെ ഈ സ്വഭാവമാണ് നീ ഈ സർക്കിളിൽത്തന്നെ കിടന്നു കറങ്ങുന്നത്…. രണ്ടു വഴിക്കല്ല നീങ്ങുന്നതെങ്കിൽ ഇനി ഇവിടുന്ന് സംഭവിക്കുന്നതിൻ്റെയെല്ലാം നിങ്ങളായിരിക്കും ഉത്തരവാദി… ഈ ട്രയിലറിൽ നിന്നും കേൾക്കുന്ന ഈ സംഭാഷണങ്ങളിലെ ചില പ്രസക്തഭാഗങ്ങളാ ണിവ. ബിജു മേനോൻ്റെ മുന്നിൽജോജു ജോർജിൻ്റെ ഒരു ഭീഷണി സ്വരം പോലെയാണ് ഇനി സംഭവിക്കുന്നതിൻ്റെയെല്ലാം ഉത്തരവാദി നിങ്ങളാണന്ന സംഭാഷണത്തിൽ നിന്നും മനസ്സിലാകുന്നത്. തീതി പാലകനായ ആൻ്റെണി യുടെ മുന്നിലേക്കാണ് ഈ വാക്കുകൾ. അതു പറയുന്ന കഥാപാത്രം ആര്? അയാളുടെ ലക്ഷ്യമെന്ന്? ഈ പിരിമുറുക്കമാണ് ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്. ഈ രണ്ടു പേരുടേയും ആത്മസംഘർഷം…
Read More » -
പോലീസ് വേഷത്തിൽ സൈജു കുറുപ്പ് എത്തുന്ന ആരം പൂജ ചടങ്ങുകൾ നടന്നു; ചിത്രീകരണത്തിന് തുടക്കം
ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ‘ആരം’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ ഇന്ന് നടന്നു. സംവിധായകരായ നാദിർഷ, വിഎം വിനു, ശ്രദ്ധേയ നിർമ്മാതാവായ പിവി ഗംഗാധരന്റെ ഭാര്യ പി.വി ഷെരിൻ, മക്കളായ ഷെർഗ, ഷെഗിന, നടന്മാരായ സൈജു കുറുപ്പ്, ഷെയിൻ സിദ്ദിഖ്, അസ്കർ അലി, ജയരാജ് വാര്യർ, ഹരിത്ത് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. സ്വിച്ച് ഓൺ കർമ്മം നിർമ്മാതാവ് ജുനൈസ് ബാബുവിന്റെ ഉമ്മയും ഭാര്യയും ചേർന്ന് നിർവ്വഹിച്ചു. സിനിമയുടെ ചിത്രീകരണത്തിനും ഇതോടെ തുടക്കമായി. സൈജു കുറുപ്പ് പോലീസ് വേഷത്തിലെത്തുന്നതാണ് ചിത്രം. ശ്രദ്ധേയ പരസ്യ ചിത്ര സംവിധായകനായ രജീഷ് പരമേശ്വരനാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്. സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിർമ്മാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ്…
Read More » -
സമൂഹ മാധ്യമങ്ങളിൽ വൈറലായി ജോൺ പോൾ ജോർജിൻ്റെ ആശാനിലെ “മയിലാ” ഗാനം; ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ
ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിലെ”മയിലാ സിനിമയിലാ” എന്ന ഗാനത്തിൻ്റെ വീഡിയോ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പുറത്ത് വന്നത്. പുറത്ത് വന്ന നിമിഷം മുതൽ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ റീലുകളിലൂടെ ഗാനം തരംഗമായി മാറുകയാണ്. ഒട്ടേറെ പ്രേക്ഷകരാണ് ഈ ഗാനം ഉപയോഗിച്ചു റീലുകൾ നിർമിക്കുകയും പങ്കു വെക്കുകയും ചെയ്യുന്നത്. സംവിധായകൻ ജോൺ പോൾ ജോർജ് തന്നെ സംഗീതം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് എംസി റസൽ, വിനായക് ശശികുമാർ എന്നിവരാണ്. ഗാനത്തിലെ റാപ് ആലപിച്ചതും എംസി റസൽ ആണ്. ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ…
Read More » -
ആരം കോഴിക്കോട്ട് – ആരംഭിച്ചു.
പൂർണ്ണമായും ഒരു പൊലീസ് കഥ,പറയുന്ന ചിത്രമാണ് ആരം. ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിനഞ്ച് ( മകരം ഒന്ന്) വ്യാഴാഴ്ച്ച കോഴിക്കോട്ട് ആരംഭിച്ചു. ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ഈ ചിത്രംനിർമ്മിക്കുന്നത്. കോട്ടുളി ഹോം ഓഫ് ലൗ (സ്നേഹവീട്) എന്ന സ്ഥാപനത്തിൽ നടന്ന പൂജാ ചടങ്ങോടെ യാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ചലച്ചിത്ര, സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ നിന്നുള്ളവരും, ബന്ധുമിത്രാദി കളുടേയും സാന്നിദ്ധ്യത്തിൽ, സംവിധായകൻ വി.എം. വിനുവും ,നാദിർഷയും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് പൂജാ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അഭിനേതാക്കളും, അണിയറ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തിയാക്കി. ശ്രീമതി ഷെൽഫീനാ ജുനൈസ്, റംലാ ഹമീദ് എന്നിവർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിർമ്മാതാവ് ഡോ. ജുനൈസ്ബാബു ഫസ്റ്റ് ക്ലാപ്പും നൽകി. എം.കെ. രാഘവൻ എം.പി, വി.എം. വിനു,നാദിർഷ, സൈജുക്കുറുപ്പ്, ജയരാജ് വാര്യർ ഡോ. റോഷൻ ബിജിലി,…
Read More » -
അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നഭാ നടേഷ് ഫസ്റ്റ് ലുക്ക് പുറത്ത്
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ‘നാഗബന്ധ’ത്തിലെ നഭാ നടേഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പാർവതി എന്ന് പേരുള്ള കഥാപാത്രമായാണ് നഭാ നടേഷ് ചിത്രത്തിൽ വേഷമിടുന്നത്. മകര സംക്രാന്തി ആഘോഷങ്ങൾ പ്രമാണിച്ചാണ് ഈ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്. മനോഹരവും പരമ്പരാഗതവുമായ വേഷത്തിലാണ് നഭാ നടേഷിനെ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗംഭീരമായ സാരിയിൽ പൊതിഞ്ഞ്, സങ്കീർണ്ണമായ ആഭരണങ്ങളാൽ അലങ്കരിച്ച ഈ കഥാപാത്രം, സമചിത്തത, വിശുദ്ധി, ആത്മീയ ഊഷ്മളത എന്നിവയാണ് പ്രതിഫലിപ്പിക്കുന്നത്. ഭക്തിയിലും പുരാണത്തിലും ആഴത്തിൽ വേരൂന്നിയ ഒരു കഥാപാത്രത്തെ ആണ് ഈ ലുക്ക് സൂചിപ്പിക്കുന്നത്. ഐശ്വര്യ മേനോൻ മറ്റൊരു നായികാ വേഷം ചെയ്യുന്ന ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ ജഗപതി ബാബു, ജയപ്രകാശ്, മുരളി…
Read More » -
സഞ്ജുവിന്റെ കളി കണ്ടിട്ടൊന്നുമല്ല ചെന്നൈ സ്വന്തമാക്കിയത്, അതിന് ആവശ്യത്തിന് ഓപ്പണർമാർ ചെന്നെെയ്ക്കുണ്ട്!! പക്ഷെ സഞ്ജു എവിടെ കളിച്ചാലും കേരളത്തിൽ നിന്നുള്ള ആരാധകർ അയാൾക്കായി ആർത്തുവിളിക്കും, അവർ കളി കാണാൻ ഇരച്ചെത്തും… സമൂഹമാധ്യമങ്ങൾ ആഘോഷമാക്കും… ഐപിഎലിൽ ഒരു കളിക്കാരന് എത്രമാത്രം വിപണി മൂല്യമുണ്ടെന്നാണ് ഐപിഎൽ ഉടമകൾ ചിന്തിക്കുക- ഹനുമ വിഹാരി
ചെന്നൈ: ഇതുവരെയുള്ള ഐപിഎൽ ചരിത്രമെടുത്തുനോക്കിയാൽ ഒരുപക്ഷെ ഇതുപോലൊരു താരകൈമാറ്റത്തിന് ഒരു ആരാധകരും കാത്തിരുന്നിട്ടുണ്ടാകില്ല, ഒരു താരകൈമാറ്റവും ഇത്രയും ചർച്ചയായിട്ടുമുണ്ടാവില്ല. 2026 ഐപിഎൽ സീസണിനു മുന്നോടിയായി നടന്ന ഏറ്റവും വലിയ താര കൈമാറ്റമായിരുന്നു സഞ്ജു സാംസണിൻറേതെന്ന് നിസംശയം പറയാം. എന്നാൽ ക്രിക്കറ്റ് ലോകത്തിൻറെ ശ്രദ്ധ മാസങ്ങളോളം പിടിച്ചുപറ്റിയ ഈ കൈമാറ്റത്തിന് പിന്നിലെ അറിയാക്കഥകൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് വെറ്ററൻ ഇന്ത്യൻ താരം ഹനുമ വിഹാരി. സഞ്ജുവിൻറെ ക്രിക്കറ്റ് കളി കണ്ടിട്ടോ, സാമ്പത്തിക കാരണങ്ങളാലോ അല്ല ചെന്നൈ സ്വന്തമാക്കിയതെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വിഹാരിയുടെ കണ്ടെത്തൽ സഞ്ജുവിൻറെ ആരാധകവൃന്ദമാണ് ചെന്നൈയെ ആകർഷിച്ചതെന്നും അതല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടെന്ന് കരുതാൻ വയ്യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഹാരിയുടെ വാക്കുകൾ ഇങ്ങനെ- ‘‘സഞ്ജുവിന് ദക്ഷിണേന്ത്യയിൽ വൻ ആരാധകരാണുള്ളത്. ഐപിഎലിൽ ക്രിക്കറ്റ് മാത്രമാണ് പ്രധാനമെന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. ക്രിക്കറ്റിനുമപ്പുറത്തേക്ക് ഒരു കളിക്കാരന് എത്രമാത്രം വിപണി മൂല്യമുണ്ടെന്നാണ് ഐപിഎൽ ഉടമകൾ ചിന്തിക്കുക. സഞ്ജു എവിടെ കളിച്ചാലും കേരളത്തിൽ നിന്നുള്ള ആരാധകർ സഞ്ജുവിനായി ആർത്തുവിളിക്കും.…
Read More »


