TRENDING
-
ഡബിൾ മോഹനും ചൈതന്യവും വിലായത്ത് ബുദ്ധയിലെ പ്രണയ ജോഡികൾ
ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ഡബിൾ മോഹൻ. മറയൂരിലെ സമ്പന്നമായ ചന്ദനക്കാടുകളിൽ നിന്നും ചന്ദനമരങ്ങൾ മോഷ്ടിക്കുന്ന കഥാപാത്രം. ഏറ്റവും വിലപിടിപ്പുള്ള ചന്ദനക്കാടുകൾ സർക്കാരിൻ്റെ ശക്തമായ സുരഷാവലയത്തിലാണു താനും. ഫോറസ്റ്റ്, പൊലീസ് ഫോഴ്സുകൾ അതീവ ജാഗ്രതയിലാണ് ഇവിടെ. ആ വലയങ്ങൾ ഭേദിച്ച് ചന്ദനം കടത്തുന്ന ഇരട്ടച്ചങ്കനാണ് ഡബിൾ മോഹൻ . അവൻ്റെ ചങ്കൂറ്റത്തിനു മുന്നിൽ അധികാരിവർഗ്ഗ ങ്ങൾക്കുപോലും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. നീതി പാലകർ ഒരു വശത്ത്. തൊഴിലില കിടമത്സരത്തിൻ്റെ വലിയ എതിരാളികൾ മറുവശത്ത്.ഇവർക്കെല്ലാമിടയിലൂടെ സംഘർഷഭരിതമായി നീങ്ങുന്ന മോഹൻ്റെ ജീവിതത്തിന് അൽപ്പം ആശ്വാസം പകരുന്ന ഒരു കഥാപാത്രമുണ്ട്. ചൈതന്യം.ചെറുപ്പം മുതൽ മോഹൻ്റെ സാഹസ്സികമായ ജീവിതം കണ്ടറിഞ്ഞ ചൈതന്യത്തിന് ഈ തൻ്റേടിയോട് അറിയാതെ മോഹം കടന്നുവന്നു. അവനെ ഉള്ളറിഞ്ഞ് സ്നേഹിക്കുന്ന അന്നാട്ടിലെ സാധാരണ പെൺകുട്ടി. സംഘർഷം നിറഞ്ഞ അവൻ്റെ ജീവിതത്തിൽ ചൈതന്യത്തിൻ്റെ സാന്നിദ്ധ്യം ഏറെ അനു ഗ്രഹമാകുന്നു. പ്രച്വിരാജ് സുകുമാരനും, പ്രിയംവദാകൃഷ്ണനു മാണ് ഈ കഥാപാത്രങ്ങളെ…
Read More » -
പുതിയ XSR155 ലൂടെ യമഹ ഇന്ത്യയിൽ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കുന്നു; ആദ്യ ഇലക്ട്രിക് വാഹനങ്ങൾ – AEROX-E & EC-06, യുവാക്കളെ ലക്ഷ്യമിടുന്ന FZ-RAVE XSR155 ഇന്ത്യയിൽ Rs. 1,49,990 പുറത്തിറക്കി; FZ-RAVE-ന് വില Rs. 1,17,218 (All Prices Ex-Showroom, Delhi)
കൊച്ചി: ആഗോളതലത്തിൽ പ്രശംസ നേടിയ തങ്ങളുടെ ആധുനിക റെട്രോ സ്‌പോർട്‌സ് ബ്രാൻഡായ XSR155-ന്റെ പുതുപുത്തൻ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു ഇന്ത്യ യമഹ മോട്ടോർ (ഐവൈഎം) പ്രൈവറ്റ് ലിമിറ്റഡ്. സുസ്ഥിര സഞ്ചാരത്തിനുള്ള യമഹയുടെ ദീർഘകാല കാഴ്ചപ്പാടിലെ ഒരു പ്രധാന ചുവടുവയ്പ് എന്ന നിലയിൽ കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനങ്ങളായ AEROX-E & EC-06-ഉം അതോടൊപ്പം പുറത്തിറക്കി. ആവേശമുയർത്തുന്ന തരത്തിൽ, യുവാക്കളും ഡൈനാമിക്കുമായ റൈഡർമാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ FZ-RAVE-ലൂടെ യമഹ അതിന്റെ FZ വാഹന നിരയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു ഈ അവസരത്തിൽ. ഈ പുറത്തിറക്കലുളിലൂടെ, വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താക്കളുടെ മുൻഗണനകളുമായി പൊരുത്തപ്പെടുന്ന പുതിയ സഞ്ചാര വിഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനിടയിൽ തന്നെ പ്രീമിയം, ഡീലക്‌സ് മോട്ടോർസൈക്കിൾ സെഗ്‌മെന്റുകളിലെ തങ്ങളുടെ നേതൃത്വം ശക്തിപ്പെടുത്തുന്നത് തുടരുകയും ചെയ്യുന്നു. പ്രീമിയം മോട്ടോർസൈക്കിൾ വിഭാഗത്തിലെ യമഹയുടെ ആധിപത്യത്തിന്റെ അടുത്ത പരിണാമത്തെയാണ് പുതിയ യമഹ XSR155 പ്രതിനിധീകരിക്കുന്നത്. സ്റ്റൈലും സത്തയും ഒരുപോലെ തേടുന്ന ഇന്നത്തെ റൈഡർമാർക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇത്…
Read More » -
നിയമപോരാട്ടങ്ങൾക്കൊടുവിൽ ‘ഭായ്: സ്ലീപ്പർ സെൽ’ നാളെ റിലീസിന് എത്തും…
നവാഗതനായ ആധവ ഈശ്വര, ഗായികയും കനോഡിയൻ മോഡലുമായ നിക്കേഷ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി കമലനാഥൻ ഭുവൻ കുമാർ കഥയെഴുതി സംവിധാനം ചെയ്ത സസ്‌പെൻസ് ത്രില്ലർ ആണ് ‘ഭായ്: സ്ലീപ്പർ സെൽ’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയതിന് പിന്നാലെ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ചിത്രത്തെ “ഇസ്ലാമിക വിരുദ്ധം” എന്ന് ചില മുസ്ലീം സംഘടനകൾ വിശേഷിപ്പിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ചിത്രത്തിൽ മുസ്ലീം സമൂഹത്തെ ഒരു പ്രത്യേക രീതിയിൽ ചിത്രീകരിച്ചുവെന്ന് അവർ ആരോപിച്ചിരുന്നു. ചിത്രത്തിൻ്റെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ മുസ്ലിം വേഷധാരിയായ നായകൻ നെറ്റിയിൽ കുറിയും, കൈയ്യിൽ ഒരു കൊന്തയുമായി പണത്തിനും, ആയുധങ്ങളും ഇടയിൽ ഇരിക്കുന്നതാണ് കാണുന്നത്. ഇതിനെ തുടർന്ന് ഉണ്ടായ വിവാദങ്ങൾ നിയമപരമായി നേരിട്ട്, ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ.ആർ.എസ് ഫിലിംഡം ആരോപണങ്ങൾക്ക് ഉള്ള ഉത്തരം വ്യക്തമാക്കി ഒരു മാധ്യമ പ്രസ്താവന ഇറക്കിയിരുന്നു. “ഭായ് – ഒരു മതത്തിനും വികാരങ്ങൾക്കും എതിരല്ല. നല്ല സിനിമകൾ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, മതപരമായ വികാരങ്ങൾക്കോ വിശ്വാസങ്ങൾക്കോ എതിരായി പ്രവർത്തിക്കരുത്.…
Read More » -
നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറാ യിരുന്ന രാധേശ്യാം വി ആദ്യമായി സംവിധാനം ചെയ്യുന്ന മധുര കണക്ക്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂപ്പർതാരം ശ്രീ.മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസായി.
ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഡിസംബർ നാലിന് തിയേറ്ററുകൾ എത്തുന്നു. .*മധുര കണക്ക് *എന്ന ചിത്രത്തിൽ വിഷ്ണു പേരടി, പ്രദീപ് ബാല , രമേഷ് കാപ്പാട്, ദേവരാജ്, പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, രത്നാകരൻ , ഹരി മാധവ് , മനു സി കണ്ണൂർ , പീമിഷ് ,നിഷാ സാരംഗ് , സനൂജ, ആമിനാ നിജാം, കെ പി ഏ സി ലീല, രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഹരിഷ് പേരടിയുടെ മകൻ വിഷ്ണു പേരടി , ഹരി എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരീഷ് പേരടി പ്രൊഡക്ഷൻസ്, എൻ എം മൂവീസ് എന്നീ ബാനറിൽ ഹരീഷ് പേരടി,നസീർ എൻ എം എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു. എ ശാന്തകുമാർ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നു. സന്തോഷ് വർമ്മ, നിഷാന്ത് കൊടമന എന്നിവർ എഴുതിയ ഹൃദ്യമായ…
Read More » -
ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് ഇടതുപക്ഷം; കളിക്കിറങ്ങും മുന്‍പേ അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം; പ്ലെയിംഗ് ഇലവനില്‍ ആറ് ഇടം കയ്യന്‍മാര്‍; 93 വര്‍ഷത്തെ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യം
കൊല്‍ക്കത്ത: രാഷ്ട്രീയത്തില്‍ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് ഇടതുപക്ഷം. നല്ല ഒന്നാന്തരം ഇടതുപക്ഷം. കളിക്കളത്തിലിറങ്ങും മുന്‍പേ തന്നെ അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇടതുപക്ഷക്കാരടങ്ങുന്ന സംഘം ദക്ഷിണാഫ്രിക്കക്കെതിെ ഒന്നാം ടെസ്റ്റില്‍ പോരിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ആറ് ഇടം കൈയന്‍മാരെ ഉള്‍പ്പെടുത്തിയാണ് അപൂര്‍വ റെക്കോര്‍ഡിന് ഇന്ത്യ അര്‍ഹമായത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് ഒരു ടെസ്റ്റില്‍ ആറ് ഇടം കയ്യന്‍മാര്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നേടുന്നത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം കയ്യന്‍മാര്‍. നിരവധി തവണ ഇന്ത്യ നാലു ഇടം കയ്യന്‍മാരുമായി കളിക്കാനിറങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ കളിച്ച 596 ടെസ്റ്റുകളില്‍ ആദ്യമാണ് ആറ് ഇടം കയ്യന്‍മാര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കുന്നത്. ഈ ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കരുത്തില്‍…
Read More » -
ഒടുവില്‍ എല്‍എസ്ജിയും ഈ വെറ്ററനെ വിറ്റു, ഈ സീസണില്‍ മുംബൈയില്‍ കളിക്കും ; ഐപിഎല്ലില്‍ കൂടുമാറിയത് ഏഴു ഫ്രാഞ്ചൈസികളില്‍ ; ശാര്‍ദ്ദൂല്‍ ഠാക്കൂറിന് അപൂര്‍വ്വനേട്ടം ; ഒരു സീസണില്‍ തന്നെ രണ്ടു ടീമിലും കളിച്ചു
മുംബൈ: കുട്ടിക്രിക്കറ്റിലെ ഉത്സവമായ ഐപിഎല്ലില്‍ അപൂര്‍വ്വനേട്ടം കൈവരിച്ചിരിക്കുകയാണ് ശാര്‍ദ്ദൂല്‍ ഠാക്കൂര്‍. ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിലേക്ക് ട്രേഡ് ചെയ്യപ്പെട്ടതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുമ്പെങ്ങും സംഭവിച്ചിട്ടില്ലാത്ത അപൂര്‍വ നേട്ടമാണ് ഷാര്‍ദുല്‍ താക്കൂര്‍ സ്വന്തമാക്കിയത്. ഈ വെറ്ററന്‍ ഓള്‍റൗണ്ടര്‍ കളിക്കുന്ന ഏഴാമത്തെ ടീമാണ് മുംബൈ. ഇത്രയും ഫ്രാഞ്ചൈസികള്‍ മാറിമാറി കളിച്ചിട്ടുള്ള ഒരു താരവും ഐപിഎല്ലിലില്ല. ഈ അതുല്യമായ ഐപിഎല്‍ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ കളിക്കാരനായി വെറ്ററന്‍ ഓള്‍റൗണ്ടര്‍ ചരിത്രം സൃഷ്ടിച്ചു പൂര്‍ണ്ണ മായും പണമിടപാടിലൂടെയാണ് ഷാര്‍ദുല്‍ മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ന്നത്.ഷാര്‍ദുലിന് 2 കോടി രൂപ പ്രതിഫലമായി ലഭിക്കും. 2026-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരം മുംബൈ ഇന്ത്യന്‍സില്‍ ചേര്‍ന്നതായി ഐപിഎല്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം, ഈ വെറ്ററന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറെ മെഗാ ലേലത്തില്‍ ആരും എടുത്തില്ലായിരുന്നെങ്കിലും, പരിക്കേറ്റ കളിക്കാരന് പകരക്കാരനായി 2 കോടി രൂപ അടിസ്ഥാന വിലയ്ക്ക് എല്‍എസ്ജി സ്വന്തമാക്കുകയായിരുന്നു. ഋഷഭ് പന്ത് നയിച്ച ടീമിനായി 10 മത്സരങ്ങള്‍…
Read More » -
ഊബറിനെതിരെയുള്ള പ്രതിഷേധം കേരള സവാരിക്ക് വേണ്ടിയോ ; സാധാരണക്കാരുടെ വോട്ട് ഊബറിന്; ഊബര്‍ തടയുമ്പോള്‍ പെരുവഴിയിലാകുന്നവരേറെ; നിരക്ക് കുറച്ചാല്‍ കേരള സവാരി ഹിറ്റാകും
തൃശൂര്‍: സാധാരണക്കാര്‍ക്ക് ആശ്വാസകരമായ യാത്രാസൗകര്യം നല്‍കുന്ന ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനെ കൊല്ലാന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ ടാക്സി പ്ലാറ്റ്ഫോമായ കേരള സവാരിയുടെ നിലനില്‍പ്പിന് വേണ്ടിയെന്ന് ആരോപണം. ഊബറിനേക്കാള്‍ കുറഞ്ഞ ചിലവില്‍ കേരളത്തില്‍ മറ്റൊരു ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുമില്ലാത്ത സാഹചര്യത്തില്‍ കേരരള സവാരിക്ക് ഡിമാന്റ് കുറവാണ്. ഇന്‍സ്റ്റാള്‍ ചെയ്തവര്‍ വരെ കേരള സവാരി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു. കേരള സവാരി യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും കാര്യമായ മെച്ചം യാത്രക്കാര്‍ക്കുണ്ടായില്ല. ഊബറുമായി താരതമ്യം ചെയ്യുമ്പോള്‍ കേരള സവാരിയിലെ സവാരിക്ക് ചിലവു കൂടുതല്‍ തന്നെയായിരുന്നു. പല ഓട്ടോ ഡ്രൈവര്‍മാരും ഊബര്‍ ആപ്പും കേരള സവാരി ആപ്പും ഇന്‍സ്റ്റാള്‍ ചെയ്ത് സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കൂടുതലും ഉപയോഗിച്ചത് ഊബറായിരുന്നു. ഏറെ കൊട്ടിഘോഷിച്ചിറക്കിയ കേരള സവാരി ഓണ്‍ലൈന്‍ പ്ലാറ്റ്്‌ഫോം കട്ടപ്പുറത്തു കയറുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഊബറിനെതിരെ കടുത്ത നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്നാണ് ആരോപണം. ലോണെടുത്തും…
Read More » -
ഗംഭീര പ്രിവ്യു ഷോ റിപ്പോർട്ടുകളുമായി ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം “കാന്ത”; ആഗോള റിലീസ് നാളെ
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ പ്രിവ്യു ഷോക്ക് ഗംഭീര പ്രതികരണം. കഴിഞ്ഞ ദിവസം ചെന്നൈയിൽ ആണ് പ്രസ്, മൂവി മീഡിയ എന്നിവർക്കായി ചിത്രത്തിൻ്റെ പ്രത്യേക ഷോ സംഘടിപ്പിച്ചത്. അഭൂതപൂർവമായ പ്രതികരണമാണ് ചിത്രത്തിന് ഈ ഷോ കണ്ട പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രം നവംബർ 14 ന് ആഗോള റിലീസായി എത്തും. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിൽ എത്തിക്കുന്നത് വേഫറെർ ഫിലിംസ് തന്നെയാണ്. ദുൽഖർ സൽമാൻ്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പ്രിവ്യു ഷോ പ്രതികരണങ്ങൾ പറയുന്നത്. ചിത്രം തമിഴിലെ ഒരു ക്ലാസിക് ചിത്രമാണെന്നും കാലത്തെ അതിജീവിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും നിരൂപണങ്ങൾ പറയുന്നു. ദുൽഖർ…
Read More » -
അനോമി – ദ ഇക്വേഷൻ ഓഫ് ഡെത്ത്” പ്രേക്ഷകരിലേക്ക്; ഭാവനയുടെ കാരക്ടർ പോസ്റ്റർ പുറത്ത്
ഭാവന, റഹ്മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന “അനോമി’ എന്ന ചിത്രത്തിലെ ഭാവനയുടെ കാരക്ടർ പോസ്റ്റർ പുറത്ത്. സാറ ഫിലിപ്പ് എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ ഭാവന അഭിനയിച്ചിരിക്കുന്നത്. റിയാസ് മാരാത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഭാവനയെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ, തീവ്രവും നിശ്ചയദാർഢ്യമുള്ളതുമായ ഒരു കഥാപാത്രമായാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. “ഹെർ കോഡ് ഈസ് ട്രൂത്ത്” എന്ന അടിക്കുറിപ്പ് സാറയെന്ന കഥാപാത്രത്തിന്റെ ആത്മാവിനെ പൂർണ്ണമായും പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. വൈകാരിക ആഴവും ധീരമായ പ്രതിരോധവും സമന്വയിപ്പിക്കുന്ന ഒരു കഥാപാത്രമായാണ് സാറ ഫിലിപ്പിനെ ഈ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. ഭാവനയുടെ കരിയറിലെ ഏറ്റവും ലെയേഴ്സ് ഉള്ള ഒരു പ്രകടനമാണ് സാറ ഫിലിപ് ആയി താരം നടത്തിയിരിക്കുന്നത് എന്നാണ് സൂചന. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലോക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന…
Read More »
