TRENDING
-
രാജസ്ഥാന്റെയും കൊല്‍ക്കത്തയുടേയും ഏറ്റുമുട്ടല്‍ ; ചരിത്രമെഴുതിയത് ഓസ്‌ട്രേലിയക്കാരന്‍ കാമറൂണ്‍ഗ്രീന്‍ ; ഐപിഎല്‍ താരലേലത്തില്‍ കിട്ടിയത് 25.2 കോടി, ഒരു വിദേശ കളിക്കാരന്റെ മിനി ലേലത്തിലെ പരമാവധി ഫീസ്
ദുബായ്: ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്ന വിദേശ കളിക്കാരനായി കാമറൂണ്‍ഗ്രീന്‍. ഐപിഎല്‍ 2026 മിനി ലേലത്തില്‍ 25.20 കോടി രൂപയുടെ വമ്പന്‍ വിലയ്ക്ക് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് സ്വന്തമാക്കിയത്. നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലായിരുന്നു ഗ്രീനിനായി ലേലത്തില്‍ ആദ്യം ഏറ്റുമുട്ടിയത്. പിന്നീട് ചെന്നൈ സൂപ്പര്‍ കിംഗ്സും ഈ പോരാട്ടത്തിലേക്ക് കടന്നുവന്നതോടെ ലേലം കൂടുതല്‍ ആവേശകരമായി. ഐപിഎല്‍ 2024 ലേലത്തില്‍ 24.75 കോടി രൂപയ്ക്ക് വാങ്ങിയ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ് ആണ് ഗ്രീന്‍ മറികടന്നത്. മുംബൈ ഇന്ത്യന്‍സിനും റോയല്‍ ചലഞ്ചേഴ്‌സിനും വേണ്ടി കളിച്ചിട്ടുള്ള ഗ്രീന്‍, ഇതുവരെ ഐപിഎല്ലില്‍ 29 മത്സരങ്ങളില്‍ നിന്ന് 707 റണ്‍സ് നേടുകയും 16 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം വന്‍തുകയ്ക്ക് ലേലം കൊണ്ടെങ്കിലും ഈ സീസണിലെ അദ്ദേഹത്തിന്റെ ശമ്പളം 18 കോടി രൂപയായിരിക്കും (1.9 ദശലക്ഷം യുഎസ് ഡോളര്‍). വിദേശ കളിക്കാര്‍ ക്കായുള്ള ലേല നിയമങ്ങള്‍…
Read More » -
ഒമ്പത് ഫ്രാഞ്ചൈസികളെ പിന്നിലാക്കി ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ കടന്നുകയറ്റം ; 14.20 കോടി രൂപയുടെ രണ്ട് കിടിലന്‍ സൈനിംഗുകള്‍, ഐപിഎല്ലില്‍ അണ്‍ക്യാപ്ഡ് പ്‌ളേയേഴ്‌സില്‍ പ്രശാന്ത് വീറും, കാര്‍ത്തിക് ശര്‍മ്മയും ചരിത്രം സൃഷ്ടിച്ചു
ഐപിഎല്‍ മിനി ലേലത്തില്‍ അണ്‍ക്യാപ്ഡ് വിഭാഗത്തില്‍ ചരിത്രമെഴുതി ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരങ്ങളായി മാറിയ പ്രശാന്ത് വീറും കാര്‍ത്തിക് ശര്‍മ്മയും. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരങ്ങള്‍ 14.20 കോടി രൂപയ്ക്ക് വിറ്റുപോയി. ഈ രണ്ട് കളിക്കാരും നിരവധി ഓള്‍-ടൈം റെക്കോര്‍ഡുകളാണ് ഇതിലൂടെ സ്ഥാപിച്ചത്. പ്രശാന്തിനെയും കാര്‍ത്തിക്കിനെയും സ്വന്തമാക്കാന്‍ സിഎസ്‌കെ പണം വാരിയെറിഞ്ഞു. ഒമ്പത് ഫ്രാഞ്ചൈസികളില്‍ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണ് അബുദാബി യിലെ എത്തിഹാദ് അരീനയില്‍ മഞ്ഞപ്പട ഈ അണ്‍കാപ്പ്ഡ് കളിക്കാരെ സ്വന്തമാക്കിയ തോടെ പ്രശാന്ത് വീറും കാര്‍ത്തിക് ശര്‍മ്മയും ചരിത്രം സൃഷ്ടിച്ചു. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് , മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരെ മറികടന്നാണ് സിഎസ്‌കെ രണ്ടുപേരെയും നേടിയത്. ഇരുവര്‍ക്കും അടിസ്ഥാന വിലയുടെ 4633% അധിക വിലയ്ക്കാണ് ഇരുവരേയും സിഎസ്‌കെ നേടിയത്. ഇന്ത്യയില്‍ നിന്നോ മറ്റേതെങ്കിലും രാജ്യത്ത് നിന്നോ 10 കോടിയിലധികം നേടുന്ന ചരിത്രത്തിലെ ആദ്യത്തെ അണ്‍കാപ്പ്ഡ് കളിക്കാര്‍ ഇവരാണ്. ഈ…
Read More » -
രാജാസാബി’ലെ ‘സഹാനാ സഹാനാ…’ സെക്കൻഡ് സിംഗിൾ 17ന്, പ്രൊമോ വീഡിയോ പുറത്ത്, ചിത്രം ജനുവരി 9ന് തിയേറ്ററുകളിൽ
കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസിനായി ഒരുങ്ങുകയാണ്. ‘സഹാനാ…സഹാനാ…’ എന്ന് തുടങ്ങുന്ന ഗാനം 17ന് വൈകീട്ട് 6.30നാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. സംഗീത സംവിധായകൻ തമൻ ഒരുക്കിയ ഗാനം സോഷ്യൽ മീഡിയ കീഴടക്കുമെന്നുറപ്പാണ്. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. സൂപ്പർ സ്വാഗിൽ കിടിലൻ സ്റ്റൈലിൽ ത്രസിപ്പിക്കുന്ന ചുവടുകളുമായി പ്രേക്ഷക ഹൃദയങ്ങളിൽ ആവേശപ്പെരുമഴ തീർത്ത ‘റിബൽ സാബ്’ എന്ന ഗാനത്തിന് പിന്നാലെയാണ് ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട…
Read More » -
ശിവരാജ് കുമാർ – രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം “45 ” ട്രെയ്‌ലർ പുറത്ത്
കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം “45 ” ൻ്റെ ട്രെയ്‌ലർ പുറത്ത്. അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി ഉമാ രമേശ് റെഡ്‌ഡി, എം രമേശ് റെഡ്‌ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും സംവിധായകനായ അർജുൻ ജന്യ തന്നെയാണ്. ഡിസംബർ 25 ന് ചിത്രം ആഗോള റിലീസായെത്തും. ഫാൻ്റസി, ആക്ഷൻ, ഇമോഷൻ എല്ലാം കോർത്തിണക്കിയ ഒരു കംപ്ലീറ്റ് മാസ് സ്റ്റൈലിഷ് എൻ്റർടെയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് ട്രെയ്‌ലർ കാണിച്ചു തരുന്നത്. ഗംഭീര ലുക്കിൽ ആണ് ചിത്രത്തിലെ പ്രധാന താരങ്ങളെ എല്ലാവരെയും അവതരിപ്പിച്ചിരിക്കുന്നത്. കന്നഡ…
Read More » -
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു.
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനഞ്ച് തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. പ്രശസ്ത സംഗീത സംവിധായകൻ, സ്റ്റീഫൻ ദേവസ്സിയുടെ ഉടമസ്ഥതയിലുള്ള കളമശ്ശേരിയിലെ എസ്.ഡി. സ്കെയിപ്സ്, ,സ്റ്റുഡിയോയിലാ യിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. തികച്ചും ലളിതമായ ചടങ്ങിൽ നടൻ ഇന്ദ്രജിത്ത്, സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. നിധിൻ മൈക്കിൾ ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ അഭിനേതക്കളും അണിയറ പ്രവർത്തകരുമായ സംവിധായകൻ പ്രശാന്ത് വിജയകുമാർ, തിരക്കഥാകൃത്ത് രെജീഷ് മിഥില , കലാസംവിധായകൻ ഷംജിത്ത് രവി, നിർമ്മാതാവ് ഷനാസ് ഹമീദ്, ഇന്ദ്രൻസ്, കോട്ടയം നസീർ ബാലു വർഗീസ്, . ഉണ്ണിരാജ, എന്നിവർ ഭദ്രദീപം തെളിയിച്ചു. കലാസംവിധായകൻ ഷംജിത്ത് രവി ഒരുക്കിയ പടു കൂറ്റൻ സെറ്റിൽ ഇന്ദ്രൻസും, ബോളിവുഡ് മോഡലും. നടിയുമായ അജ്ഞലി സിംഗും പങ്കെടുക്കുന്ന ഒരു ഗാനരംഗമാണ്ആദ്യം ചിത്രീകരിക്കപ്പെടുന്നത്. നാലു ദിവസത്തോളം നീണ്ടുനിൽക്കുന്നതാണ് ഈ ഗാന രംഗം. ക്വീൻ ഐലൻ്റ് എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ്…
Read More » -
അവസാന ഓവര്‍ എറിയേണ്ടിയിരുന്നത് ഹാര്‍ദിക്; ഗംഭീറിന്റെ തന്ത്രം എല്ലാം മാറ്റി; ഗ്രൗണ്ടിലെത്തി നിര്‍ദേശം കൈമാറി സഞ്ജു; കളി കൈയില്‍!
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യില്‍ 7 വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. ബോളര്‍മാര്‍ നല്‍കിയ തുടക്കം ബാറ്റര്‍മാര്‍ ഏറ്റുപിടിച്ചതോടെയാണ് രണ്ടാം മത്സരത്തിലേറ്റ തോല്‍വിയില്‍നിന്ന് ടീം ഉജ്വല തിരിച്ചുവരവ് നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 117 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ, 15.5 ഓവറില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 117ന് പുറത്ത്. ഇന്ത്യ 15.5 ഓവറില്‍ 3ന് 120. ജയത്തോടെ 5 മത്സര പരമ്പരയില്‍ ഇന്ത്യ 21ന് മുന്നിലെത്തി. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ധരംശാല പിച്ചിലെ വേഗവും സ്വിങ്ങും മുതലെടുത്ത ഇന്ത്യന്‍ പേസര്‍മാര്‍ തുടക്കം മുതല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കി. ആദ്യ ഓവറില്‍ തന്നെ റീസ ഹെന്‍ഡ്രിക്‌സിനെ (0) പുറത്താക്കിയ അര്‍ഷ്ദീപ് സിങ്ങാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ക്വിന്റന്‍ ഡികോക്കിനെയും (1) ഡിയേവാള്‍ഡ് ബ്രെവിസിനെയും (2) വീഴ്ത്തിയ ഹര്‍ഷിത് റാണ സന്ദര്‍ശകരെ വിറപ്പിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3ന്…
Read More » -
അപകടകരമായ ബൗളിംഗ്; അരങ്ങേറ്റത്തില്‍ അടിതെറ്റി ഷഹീന്‍ അഫ്രീദി; അമ്പയറുടെ വിലക്ക്; ഒരോവറില്‍ മൂന്നു നോ-ബോളുകള്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലെ അരങ്ങേറ്റത്തില്‍ അടിതെറ്റി പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതിന് അഫ്രീദിയെ അംപയര്‍ വിലക്കി. 43 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാനാവാതെയാണ് താരം കളംവിട്ടത്. മെല്‍ബണ്‍ റെനഗേഡ്‌സിനെതിരായ മല്‍സരത്തിലെ 18-ാം ഓവറിലാണ് നാടകീയ രംഗങ്ങള്‍. ടിം സീഫര്‍ട്ടിനും ഓലി പീക്കിനുമെതിരെ അരയ്ക്കു മുകളില്‍ വരുന്ന രണ്ട് ഫുള്‍ടോസുകള്‍ എറിഞ്ഞതോടെയാണ് അംപയര്‍മാര്‍ ഇടപെട്ടത്. പന്തുകള്‍ അപകടകരമാണെന്ന് വിലയിരുത്തി അഫ്രീദിയെ തുടര്‍ന്ന് പന്തെറിയുന്നതില്‍നിന്ന് വിലക്കുകയായിരുന്നു. ഓവറിലെ അവസാന രണ്ടു പന്തുകള്‍ ബ്രിസ്‌ബേന്‍ ഹീറ്റ് ക്യാപ്റ്റന്‍ നഥാന്‍ മക്സ്വീനിക്ക് പൂര്‍ത്തിയാക്കേണ്ടി വന്നു. മൂന്ന് നോ ബോളുകള്‍ ഉള്‍പ്പെടെ 15 റണ്‍സാണ് ആ ഓവറില്‍ മാത്രം അഫ്രീദി വഴങ്ങിയത്. അരങ്ങേറ്റത്തിലെ ബോളിങ് സ്‌പെല്‍ 2.4 ഓവറില്‍ 43 റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാനാവാതെ അവസാനിച്ചു. ഹീറ്റ്്സിന്റെ ബോളിങ് നിരയിലെ പിഴവുകള്‍ മുതലെടുത്ത മെല്‍ബണ്‍ റെനഗേഡ്സ്, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.…
Read More » -
മെസിയും മോദിയും രാഹുലും പിന്നെ നമ്മുടെ സന്ദീപ് വാര്യരും; മെസി-മോദി കൂടിക്കാഴ്ച മുടങ്ങിയതിന്റെ കാരണം കണ്ടുപിടിച്ച് വാര്യര്‍; മെസി ആദ്യം രാഹുലിനെ കണ്ടതുകൊണ്ടത്രെ മോദി പിണങ്ങി രാജ്യം വിട്ടത്
പാലക്കാട്; ചില നേരത്ത് സന്ദീപ് വാര്യര്‍ക്ക് നല്ല കോമഡി മൂഡാണ്. എന്താണ് എങ്ങിനെയാണ് പറയുന്നത് എന്നൊന്നും നോക്കില്ല. വെച്ചങ്കട് കാച്ചും. മെസിയും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച മുടങ്ങിയതിന്റെ കാര്യകാരണങ്ങളും നൂറു തിരക്കിനിടയില്‍ സന്ദീപ് വാര്യര്‍ കണ്ടെത്തിയിരിക്കുന്നു. മുന്‍കൂര്‍ ജാമ്യത്തിന്റെ തീരുമാനമൊക്കെ ഇന്ന് വരാനിരിക്കെയാണ് അന്താരാഷ്ട്ര വിഷയങ്ങളില്‍ വാര്യര്‍ ഇത്രമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മെസി ആദ്യം രാഹുല്‍ഗാന്ധിയെ കണ്ടതു കൊണ്ടാണത്രെ മെസിയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടാക്കാതെ നാടുവിട്ടതെന്നാണ് സന്ദീപ് വാര്യര്‍ കണ്ടുപിടിച്ചിരിക്കുന്നത്. മെസിയെ സ്‌നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്നും സന്ദീപ് വാര്യര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഈ നാട്ടിലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന, മെസിയെ സ്‌നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്ന് ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പറഞ്ഞു. തന്നെ കാണുന്നതിനു മുന്നേ രാഹുല്‍ ഗാന്ധിയെ കണ്ടതിന് മെസിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു. ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്‌ബോളറെ അവഹേളിച്ചിരിക്കുന്നതെന്നും സന്ദീപ് പറഞ്ഞു.…
Read More »

