Careers
-
ഓണ്‍ലൈനിലൂടെ ഇന്റര്‍വ്യൂന് പങ്കെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍
കോവിഡ് രോഗഭീതി തുടരുന്ന പശ്ചാത്തലത്തില്‍ മിക്ക കമ്പനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ ഇന്റര്‍വ്യൂ ഘട്ടം വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് നടത്തുന്നത്. പുതിയ രീതിയായതിനാല്‍ ഓണ്‍ലൈനായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പലര്‍ക്കും പേടിയാണ്. എന്നാല്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നിങ്ങളുടെ പെര്‍ഫോമന്‍സ് വര്‍ധിപ്പിച്ചേക്കും. കരിയര്‍ സ്‌പെഷ്യലിസ്‌റ് സ്മൃതി ഗുപ്ത ഓണ്‍ലൈന്‍ മാധ്യമമായ ലിങ്ക്ഡ് ഇനില്‍ പങ്കുവച്ച 10 പോയിന്റുകള്‍ ഇവയാണ്. 1. നിരവധി തട്ടിപ്പു കമ്പനികള്‍ കോവിഡ് കാലത്ത് സജീവമാണ്. ഇന്റര്‍വ്യൂ നടത്തുന്ന കമ്പനിയുടെ വിശ്വാസ്യത പൂര്‍ണമായും ഉറപ്പു വരുത്തുക. സംശയകരമായ ലിങ്കുകള്‍ തുറക്കരുത്.സ്‌കൈപ്പ്, ഗൂഗിള്‍ മീറ്റ്, പാസ്സ്‌കോഡോഡു കൂടിയ സൂം മീറ്റിങ് തുടങ്ങി വിശ്വാസ്യതയുള്ള പ്ലാറ്റുഫോമുകള്‍ വഴി മാത്രം മീറ്റിംഗ് അറ്റന്‍ഡ് ചെയ്യുക. സ്‌ക്രീന്‍ റെക്കോര്‍ഡിങ് ചെയ്യാന്‍ അനുവദിക്കരുത്. 2. ശക്തവും സ്ഥിരതയുള്ളതുമായ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുക. അതേ ശ്രോതസ്സ് മറ്റ് ഡിവൈസുകള്‍ ഉപയോഗിക്കുന്നുല്ലെന്ന് ഉറപ്പു വരുത്തുക. 3. നിശ്ശബവും സ്വകാര്യതയുള്ളതും വെളിച്ചമുള്ളതുമായ മുറി തിരഞ്ഞെടുക്കുക. ബാഹ്യ തടസങ്ങള്‍ ഉണ്ടാവില്ലെന്ന് ഇന്റര്‍വ്യൂ…
Read More » -
സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളുകളില്‍ ജനറല്‍ നഴ്‌സിങിന് അപേക്ഷിക്കാം
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളുകളില്‍ 2022 ഒക്‌ടോബര്‍, നവംബര്‍ മാസത്തില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിങ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതിയാകും. സയന്‍സ് വിഷയത്തില്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. 14 ജില്ലകളിലായി 365 സീറ്റുകളാണ് ഉള്ളത്. 20 ശതമാനം സീറ്റുകള്‍ ആണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകര്‍ക്ക് 2022 ഡിസംബര്‍ 31ന് 17 വയസില്‍ കുറയുവാനോ 27 വയസില്‍ കൂടുവാനോ പാടില്ല. പിന്നാക്ക സമുദായക്കാര്‍ക്ക് മുന്ന് വര്‍ഷവും പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചു വര്‍ഷവും ഉയര്‍ന്ന് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷാഫോമും, പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷാ ഫീസ് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപയുമാണ്. പൂരിപ്പിച്ച…
Read More » -
ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (04952765154, 8547005044), ചേലക്കര (04884227181, 8547005064), കുഴല്‍മന്ദം (04922285577, 8547005061), മലമ്പുഴ (04912530010, 8547005062), മലപ്പുറം (04832959175, 8547005043), നാദാപുരം (04962556300, 8547005056), നാട്ടിക (04872395177, 8547005057) തിരുവമ്പാടി (04952294264, 8547005063), വടക്കാഞ്ചേരി (04922255061, 8547005042), വട്ടംകുളം (04942689655, 8547006802), വാഴക്കാട് (04832728070, 8547005055), അഗളി (04924254699, 9447159505), മുതുവള്ളൂര്‍ (04832963218, 8547005070), മീനങ്ങാടി (04936246446, 8547005077), അയലൂര്‍ (04923241766, 8547005029), താമരശ്ശേരി (04952223243, 8547005025), കൊടുങ്ങലൂര്‍ (04802816270, 8547005078), എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ അപേക്ഷിക്കാം. നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org യില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയുടെ പകര്‍പ്പും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി,എസ്.റ്റി 250/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി…
Read More » -
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിൽ ബിസിനസ് കറസ്‌പോണ്ടന്റിനെ ക്ഷണിക്കുന്നു
കോട്ടയം: ബാങ്കിങ് സേവനങ്ങൾ മികച്ച രീതിയിൽ താഴേത്തട്ടിൽ എത്തിക്കുന്നതിനായി തപാൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്‌പോണ്ടന്റിനെ ക്ഷണിക്കുന്നു. യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. പ്രായം: 18 നും 75 നും മധ്യേ. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരനായിരിക്കണം. പ്രാദേശിക ഭാഷയിൽ പ്രവീണ്യം വേണം. ആധാർ, പാൻകാർഡ് എന്നിവ ഉണ്ടായിരിക്കണം. സ്വന്തമായി ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ, ബയോമെട്രിക് ഡിവൈസ്, കാർഡ് പ്ലസ് പിൻ ഡിവൈസ് എന്നിവ ഉണ്ടായിരിക്കണം. വിശദവിവരത്തിന് http://www.ippbonline.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481-2582233, 7012713604, 9741252772.
Read More » -
ആകാശ എയറില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ദില്ലി: രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബംഗളൂരു, ദില്ലി, മുംബൈ എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകാശ എയർ ഔദ്യോഗിക ട്വിറ്റർ പേജിലാണ് അറിയിപ്പുള്ളത്. കോടീശ്വരനായ രാകേഷ് ജുൻജുൻവാലയുടെയും ഇൻഡിഗോയുടെ മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും പിന്തുണയുള്ള എയർലൈൻ 2021 ഓഗസ്റ്റ് ആദ്യ പകുതിയിൽ ആണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നേടിയത്. ഒഴിവുകളെക്കുറിച്ച് വിശദാംശങ്ങൾ കാബിൻ ക്രൂ – ഫ്രഷർ എക്സ്പീരിയൻസ്ഡ് കാബിൻ ക്രൂ ഡോക്ടർ (എംബിബിഎസ്) മാനേജർ – മെഡിക്കൽ സർവ്വീസസ് എക്സിക്യൂട്ടീവ് – അക്കൗണ്ട്സ് പേയബിൾ ഡിജിസിഎ അപ്രൂവ്ഡ് ബി-737 ക്വാളിഫൈഡ് എസ് ഇ പി ഇൻസ്ട്രക്റ്റർ ഫസ്റ്റ് എയിഡ് ഇൻസ്ട്രക്റ്റർ ഡിജിസിഎ അപ്രൂവ്ഡ് ക്രൂ റിസോഴ്സ് മാനേജ്മെന്റ് (സിആർഎം) ഫെസിലിറ്റേറ്റർ/കാബിൻ ക്രൂ റെക്കോർഡ്സ് അപേക്ഷിക്കേണ്ടതെങ്ങനെ? ഔദ്യോഗിക വെബ്സൈറ്റായ www.akasaair.com സന്ദർശിക്കുക ഹോം പേജിൽ കരിയർ എന്ന ഓപ്ഷൻ ക്ലിക്ക്…
Read More » -
ഇന്റലിജൻസ് ബ്യൂറോ റിക്രൂട്ട്മെന്റ്; 700ലധികം ഒഴിവുകൾ
ദില്ലി: ഇന്റലിജൻസ് ബ്യൂറോ 700-ലധികം ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ (എസിഐഒ), സെക്യൂരിറ്റി അസിസ്റ്റന്റ് (എസ്‌എ), ജൂനിയർ ഇന്റലിജൻസ് ഓഫീസർ (ജിഐഒ) എന്നിവയിലേക്കും മറ്റ് വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് mha.gov.in വഴി 2022 ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം. 766 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ACIO I: 70 തസ്തികകൾ ACIO II: 350 തസ്തികകൾ JIO I: 70 തസ്തികകൾ JIO II: 142 തസ്തികകൾ SA: 120 തസ്തികകൾ Halwai cum Cook: 9 തസ്തികകൾ കെയർടേക്കർ: 5 തസ്തികകൾ
Read More » -
കൃഷി ഭവനുകളിലേക്ക് ഇന്റേണ്‍ഷിപ്പിന് 20 വരെ അപേക്ഷിക്കാം
കൊച്ചി: എറണാകുളം ജില്ലയിലെ കൃഷി ഭവനുകളിലേക്ക് 180 ദിവസത്തെ ഇന്റേണ്‍ഷിപ്പിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്റേണ്‍ഷിപ്പ് അറ്റ് കൃഷിഭവന്‍ പദ്ധതി പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (അഗ്രിക്കള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍, ഓര്‍ഗാനിക് ഫാമിംഗ് ഇന്‍ അഗ്രിക്കള്‍ച്ചര്‍ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. www.keralaagriculture.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രായപരിധി 18 വയസ് മുതല്‍ 41 വരെ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. ഫോണ്‍ : 0484 2422224. മെയില്‍ : [email protected].
Read More » -
വനിതകള്‍ക്ക് റസ്റ്റോറന്റുകള്‍ ആരംഭിക്കാന്‍ 5 ലക്ഷം രൂപ വരെ ഗ്രാന്റ്
മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാകും. സര്‍ക്കാരിന്റെ സഹകരണത്തോടെ വനിതകള്‍ക്ക് വരുമാനം നേടാന്‍ സാധിക്കുന്ന മികച്ച മാര്‍ഗമാണിത്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണിന്റെ (സാഫ്) നേതൃത്വത്തിലാണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകള്‍ ആരംഭിച്ചത്. മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുകയും സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞവിലയില്‍ മികച്ച കടല്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയുമാണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകളുടെ ലക്ഷ്യം. കേരള ബാങ്കിന്റെ സഹായത്തോടെ കേരളത്തിലെ ഹാര്‍ബറുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം നടക്കുക. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ പരിശീലനവും സാഫ് നല്‍കും.
Read More » -
കൊച്ചിന്‍ ഷിപ്‌യാഡില്‍ അവസരം; 330 വര്‍ക്മെന്‍ ഒഴിവ്
കൊച്ചിന്‍ ഷിപ്‌യാഡ് ലിമിറ്റഡില്‍ 330 വര്‍ക്‌മെന്‍ ഒഴിവുണ്ട്. 3 വര്‍ഷ കരാര്‍ നിയമനമാണ്. ഓണ്‍ലൈനായി ജൂലൈ 15 വരെ അപേക്ഷിക്കാം. തസ്തിക, ട്രേഡുകള്‍, ഒഴിവ്, യോഗ്യത എന്നിവ ചുവടെ. ഫാബ്രിക്കേഷന്‍ അസിസ്റ്റന്റ് വെല്‍ഡര്‍ (68), ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ (56); പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ-എന്‍ടിസി, മൂന്നുവര്‍ഷ പരിചയം/പരിശീലനം. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് പ്ലംബര്‍ (40), ഇലക്ട്രീഷ്യന്‍ (28), ഇന്‍സ്ട്രുമെന്റ് മെക്കാനിക് (24), ഇലക്‌ട്രോണിക് മെക്കാനിക് (23), ഫിറ്റര്‍ (21), ക്രെയിന്‍ ഓപ്പറേറ്റര്‍-ഇഒടി (19), പെയിന്റര്‍ (14), മെക്കാനിക് ഡീസല്‍ (13), ഷിപ്‌റൈറ്റ് വുഡ് (13), മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ (5), മെഷീനിസ്റ്റ് (2), എയര്‍ കണ്ടീഷനര്‍ ടെക്‌നീഷ്യന്‍ (2). ഡ്രാഫ്റ്റ്‌സ്മാന്‍-സിവില്‍ (2); പത്താം€ാസ് ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ-എന്‍ടിസി, മൂന്നുവര്‍ഷ പരിചയം/പരിശീലനം. ഔട്ട്ഫിറ്റ് അസിസ്റ്റന്റ് പ്ലംബര്‍ (40), ഇലക്ട്രീഷ്യന്‍ (28), ഇന്‍സ്ട്രുമെന്റ് മെക്കാനിക് (23), ഫിറ്റര്‍ (21), ക്രെയിന്‍ ഓപ്പറേറ്റര്‍-ഇഒടി (19), പെയിന്റര്‍ (14), മെക്കാനിക് ഡീസല്‍ (13),…
Read More » -
11 ബാങ്കുകളിലായി 6035 ഒഴിവ്
പൊതുമേഖലാ ബാങ്കുകളില്‍ ക്ലാര്‍ക്ക് നിയമനത്തിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്ക്ക് അപേക്ഷിക്കാം. ജൂലൈ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവിധ പൊതുമേഖലാ ബാങ്കുകളിലായി 6035 ഒഴിവുകളാണുള്ളത്. കേരളത്തില്‍ 70 ഒഴിവുണ്ട്. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നീ ബാങ്കുകളിലാണ് അവസരം. ഐ.ബി.പി.എസ്. പരീക്ഷയില്‍ യോഗ്യത നേടുന്നവരെ മാത്രമേ ഈ ബാങ്കുകളില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ (2023-24) ക്ലാര്‍ക്ക് നിയമനങ്ങള്‍ക്കു പരിഗണിക്കൂ. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ലിസ്റ്റ് ചെയ്യുന്നവരെ ഈ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. 2024 മാര്‍ച്ച് 31 വരെ ഈ വിജ്ഞാപനപ്രകാരമുള്ള നിയമനങ്ങള്‍ക്ക് അവസരമുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനം/കേന്ദ്രഭരണ പ്രദേശത്തേക്കു മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനം/കേന്ദ്ര ഭരണപ്രദേശത്തിനു…
Read More »