ദില്ലി: നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 60 ഒഴിവുകളാണുള്ളത്. അപേക്ഷ നടപടികള്‍ ആരംഭിച്ചു. ജൂലൈ 29 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ careers.ntpc.co.in. ല്‍ അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍/ഇഡബ്ലിയുഎസ്/ഒബിസി അപേക്ഷാര്‍ത്ഥികള്‍ 300 രൂപ അപേക്ഷ ഫീസ് അടക്കണം. എസ് സി, എസ്ടി, പിഡബ്ലിയുഡി, എക്‌സ്എസ് എം വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികളെ അപേക്ഷ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ സമര്‍പ്പിക്കേണ്ടെതെങ്ങനെ
എന്‍ടിപിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ careers.ntpc.co.in സന്ദര്‍ശിക്കുക
ഹോംപേജില്‍ ജോബ്‌സ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിജ്ഞാപനം പരിശോധിക്കുക
അപ്ലൈ ലിങ്ക് തുറന്ന് അപേക്ഷ നടപടികള്‍ പൂര്‍ത്തിയാക്കുക
അപേക്ഷ ഫീസ് അടക്കുക
ആവശ്യപ്പെട്ട ഡോക്യുമെന്റ്‌സ് സമര്‍പ്പിക്കുക
സബ്മിറ്റ് ചെയ്ത് അപേക്ഷ പ്രിന്റെടുക്കുക
കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ്
അഭ്യസ്തവിദ്യരായ യുവതീ-യുവാക്കള്‍ക്ക് കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിന് കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് അവസരം നല്‍കുന്നു. വി.എച്ച്.എസ്.ഇ അഗ്രിക്കള്‍ച്ചര്‍, ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍, ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് ഫാമിങ് എന്നിവയാണ് യോഗ്യത.
18 മുതല്‍ 41 വയസ് വരെയാണ് പ്രായ പരിധി. താത്പര്യമുള്ളവര്‍ ജൂലൈ 20നകം www.keralaagriculture.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ഫോം ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു