
കോവിഡ് രോഗഭീതി തുടരുന്ന പശ്ചാത്തലത്തില്‍ മിക്ക കമ്പനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ ഇന്റര്‍വ്യൂ ഘട്ടം വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് നടത്തുന്നത്. പുതിയ രീതിയായതിനാല്‍ ഓണ്‍ലൈനായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പലര്‍ക്കും പേടിയാണ്. എന്നാല്‍ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നിങ്ങളുടെ പെര്‍ഫോമന്‍സ് വര്‍ധിപ്പിച്ചേക്കും. കരിയര്‍ സ്‌പെഷ്യലിസ്‌റ് സ്മൃതി ഗുപ്ത ഓണ്‍ലൈന്‍ മാധ്യമമായ ലിങ്ക്ഡ് ഇനില്‍ പങ്കുവച്ച 10 പോയിന്റുകള്‍ ഇവയാണ്.
1. നിരവധി തട്ടിപ്പു കമ്പനികള്‍ കോവിഡ് കാലത്ത് സജീവമാണ്. ഇന്റര്‍വ്യൂ നടത്തുന്ന കമ്പനിയുടെ വിശ്വാസ്യത പൂര്‍ണമായും ഉറപ്പു വരുത്തുക. സംശയകരമായ ലിങ്കുകള്‍ തുറക്കരുത്.സ്‌കൈപ്പ്, ഗൂഗിള്‍ മീറ്റ്, പാസ്സ്‌കോഡോഡു കൂടിയ സൂം മീറ്റിങ് തുടങ്ങി വിശ്വാസ്യതയുള്ള പ്ലാറ്റുഫോമുകള്‍ വഴി മാത്രം മീറ്റിംഗ് അറ്റന്‍ഡ് ചെയ്യുക. സ്‌ക്രീന്‍ റെക്കോര്‍ഡിങ് ചെയ്യാന്‍ അനുവദിക്കരുത്.

2. ശക്തവും സ്ഥിരതയുള്ളതുമായ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുക. അതേ ശ്രോതസ്സ് മറ്റ് ഡിവൈസുകള്‍ ഉപയോഗിക്കുന്നുല്ലെന്ന് ഉറപ്പു വരുത്തുക.
3. നിശ്ശബവും സ്വകാര്യതയുള്ളതും വെളിച്ചമുള്ളതുമായ മുറി തിരഞ്ഞെടുക്കുക. ബാഹ്യ തടസങ്ങള്‍ ഉണ്ടാവില്ലെന്ന് ഇന്റര്‍വ്യൂ തുടങ്ങുന്നതിനു മുമ്പേ ഉറപ്പു വരുത്തുക.
4. ഉപയോഗിക്കുന്ന സിസ്റ്റത്തിലെ ഓഡിയോ വിഡീയോ സങ്കേതങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തുക. ആവശ്യമെങ്കില്‍ സ്പീക്കര്‍, വെബ്ക്യാം, മൈക്ക് തുടങ്ങിയവ ഘടിപ്പിക്കുക.
5. ഇന്റര്‍വ്യൂ ആരംഭിക്കുമ്പോള്‍ മറ്റ് ബ്രൌസര്‍ പോലുള്ള മറ്റ് വിന്‍ഡോകള്‍ ക്ലൊസ് ചെയ്യുക. വെബ് ക്യാമില്‍ തെളിയുന്ന നിങ്ങളുടെ രൂപം മാന്യമാണെന്ന് ഉറപ്പുവരുത്തുക .
6. പ്രൊഫഷണല്‍ വസ്ത്രം ധരിക്കുക. കടുത്ത നിറങ്ങള്‍ ഒഴിവാക്കുക.
7. ഇന്റര്‍വ്യൂ സമയത്ത് കയ്യില്‍ പെന, നോട്ട്ബുക്ക്, റെസ്യുമെ കോപ്പി എന്നിവ കരുതുക.
8. ഇന്റര്‍വ്യൂവര്‍ സംസാരിക്കുമ്പോള്‍ തലയാട്ടിയും ചിരിച്ചുകൊണ്ടും പങ്കാളിത്തം ഉറപ്പുവരുത്തുക. ആവശ്യമെങ്കില്‍ സംസാരിക്കുമ്പോള്‍ ആംഗ്യങ്ങള്‍ ഉപയോഗിക്കുക.
9. ഫോണ്‍ സൈലന്റ് മോഡില്‍ വയ്ക്കുക. ഇന്റര്‍വ്യൂ സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
10. ഉപയോഗിക്കുന്ന ഇയര്‍ഫോണിന്റെ ക്വാളിറ്റി ഉറപ്പുവരുത്തുക. നോയ്സ് കാന്‍സലേഷന്‍ സംവിധാനമുള്ള ഇയര്‍ഫോണോ ഹെഡ്ഫോണോ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.