Careers

  • സിബിഎസ്ഇ ഫലം വൈകും?; സര്‍വ്വകലാശാല പ്രവേശനം തുടങ്ങരുതെന്നു യുജിസിക്ക് കത്ത്

    ദില്ലി: സിബിഎസ്ഇ ഫലം വരുന്നത് വരെ സര്‍വ്വകലാശാല പ്രവേശനം തുടങ്ങരുതെന്നു യുജിസിക്ക് സിബിഎസ്ഇ കത്തു നല്‍കി. സിബിഎസ്ഇ ഫലം വൈകാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷഫലം ജൂലൈ ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പ്. എന്നാല്‍ പരീക്ഷ ഫലം എന്ന് പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈയില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് സിബിഎസ്ഇ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ ഫലം ജൂലായ് നാലിനും പന്ത്രണ്ടാം ക്ലാസ് ഫലം ജൂലായ് പത്തിനും പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു അറിയിപ്പ്. ജൂലൈ ആദ്യവാരത്തോടെ സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളൊക്കെ മാറിയതിന് ശേഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തുള്ള ഒരു മാര്‍ക്ക് ലിസ്റ്റാകും പ്രഖ്യാപിക്കുക.

    Read More »
  • സൗദിയില്‍ നഴ്‌സുമാര്‍ക്ക് അവസരം; നോര്‍ക്ക-റൂട്സ് വഴി അപേക്ഷിക്കാം

    സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്‌സ്/രജിസ്റ്റേഡ് നഴ്‌സ് ഒഴിവുകളിലേക്ക് നിയമനത്തിന് നോര്‍ക്ക-റൂട്‌സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ബി.എസ്സി./പോസ്റ്റ് ബി.എസ്സി. നഴ്‌സിങ്ങും കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിതാ നഴ്‌സുമാര്‍ക്കാണ് അവസരം. [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡേറ്റ, ആധാര്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, സ്റ്റില്‍ വര്‍ക്കിങ് സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ (ജെ.പി.ജി. ഫോര്‍മാറ്റ്, വൈറ്റ് ബാക്ഗ്രൗണ്ട്) എന്നിവ അയച്ച് രജിസ്റ്റര്‍ചെയ്യണം. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്ന സ്ഥലംകൂടി മെയിലില്‍ പരാമര്‍ശിക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന എല്ലാവരെയും നോര്‍ക്ക-റൂട്സില്‍നിന്ന് ഇ-മെയില്‍/ഫോണ്‍ മുഖേന ബന്ധപ്പെടും. സംശയനിവാരണത്തിന് നോര്‍ക്ക റൂട്സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍നിന്നും +91 8802 012345 വിദേശത്തുനിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാം. www.norkaroots.org എന്ന വെബ്‌സൈറ്റിലും വിശദാംശങ്ങള്‍ ലഭിക്കും.

    Read More »
  • കോള്‍ ഇന്ത്യ ലിമിറ്റഡില്‍ 481 ഒഴിവുകള്‍; അവസാന തീയതി ഓഗസ്റ്റ് 7

    ദില്ലി: കോൾ ഇന്ത്യ ലിമിറ്റഡ് മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്‌സണൽ & എച്ച്ആർ, എൻവയോൺമെന്റ്, മെറ്റീരിയൽസ് മാനേജ്‌മെന്റ്, മാർക്കറ്റിംഗ് & സെയിൽസ് എന്നിവയുൾപ്പെടെ 481 ഒഴിവുകളാണുള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം. അപേക്ഷ നടപടികൾ ജൂലൈ 8 മുതൽ ആരംഭിക്കും. കംപ്യൂട്ടർ അധിഷ്‌ഠിത ഓൺലൈൻ ടെസ്റ്റിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും കോൾ ഇന്ത്യ എംടി റിക്രൂട്ട്‌മെന്റ്. www.coalindia.in എന്ന വെബ്സൈറ്റിൽ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കുക. ജൂലൈ 4 നാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. പേഴ്സണൽ ആന്റ് എച്ച് ആർ- 138 എൻവയോൺമെന്റ് – 68 മെറ്റീരിയൽസ് മാനേജ്മെന്റ് – 115 മാർക്കറ്റിം​ഗ് ആന്റ് സെയിൽസ് – 17 കമ്യൂണിറ്റി ഡെവലപ്മെന്റ് – 79 ലീ​ഗൽ – 54 പബ്ലിക് റിലേഷൻസ് – 6 കമ്പനി സെക്രട്ടറി – 4 എന്നിങ്ങനെയാണ് ഒഴിവുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ. വിദ്യാഭ്യാസ യോ​ഗ്യതയെക്കുറിച്ചും മറ്റും കൂടുതൽ വിശദാംശങ്ങൾക്കായി www.coalindia.in എന്ന…

    Read More »
  • വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ ഒഴിവുകള്‍

    ആലപ്പുഴ: വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ സോഷ്യല്‍ വര്‍ക്കറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സൈക്കോളജി/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക് ബിരുദം/ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ജില്ലക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പരമാവധി പ്രായം 40 വയസ്.അപേക്ഷ ജൂെലെ 20ന് െവെകുന്നേരം അഞ്ചു വരെ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്റ് സ്‌ക്വയര്‍, ആലപ്പുഴ എന്ന വിലാസത്തില്‍ സ്വീകരിക്കും. അപേക്ഷ ഫോറവും വിശദവിവരവും http://wcd.kerala.gov.in എന്ന വിലാസത്തില്‍ ലഭിക്കും. വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ കൗണ്‍സിലറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സൈക്കോളജി/ സോഷ്യല്‍ വര്‍ക്ക് ബിരുദം/ ബിരുദാനന്തര ബിരുദ യോഗ്യതയുള്ള…

    Read More »
  • ഐഡിബിഐ എക്സിക്യൂട്ടീവ് ഒഴിവുകൾ; ഓൺലൈൻ പരീക്ഷ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

    ദില്ലി: ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ) എക്‌സിക്യൂട്ടീവുകളുടെ (കരാറിൽ) തസ്തികയിലേക്കുള്ള അഡ്മിറ്റ് കാർഡ് (admit card released) പുറത്തിറക്കി. ജൂലൈ 2നാണ് അഡ്മിഷൻ ടിക്കറ്റ് പുറത്തിറക്കിയത്. ഐഡിബിഐ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ idbibank.in-ൽ നിന്ന് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ആകെ 1544 ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. 2022 ജൂലൈ 09-ന് എക്‌സിക്യുട്ടീവ് തസ്തികകളിലേക്കുള്ള ഓൺലൈൻ ടെസ്റ്റ്  താൽക്കാലികമായി നടത്തും. ആകെ ഒഴിവുകളിൽ 1044 തസ്തികകൾ എക്‌സിക്യൂട്ടീവ് (കരാർ) തസ്തികകളിലും 500 എണ്ണം അസിസ്റ്റന്റ് മാനേജർമാർ, ഗ്രേഡ് ‘എ’ തസ്തികകളിലുമാണ് സംവരണം ചെയ്തിരിക്കുന്നത്. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം idbibank.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക ഹോംപേജിൽ, ‘കരിയർ’ വിഭാഗത്തിൽ ക്ലിക്കുചെയ്യുക ‘കറന്റ് ഓപ്പണിം​ഗ്’ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക  ഇപ്പോൾ “ഓൺലൈൻ പരീക്ഷയ്ക്കുള്ള കോൾ ലെറ്റർ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി തുടങ്ങിയ…

    Read More »
  • റെയില്‍വേയില്‍ 1659 അപ്രന്റിസ് തസ്തികകളില്‍ ഒഴിവ്; ഇന്ന് മുതല്‍ അപേക്ഷിക്കാം

    ദില്ലി: റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍ (ആര്‍ആര്‍ബി), നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ (എന്‍സിആര്‍) 1659 അപ്രന്റിസ് തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് RRC, NCR ന്റെ ഔദ്യോഗിക സൈറ്റായ rrcpryj.org-ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. RRB, NCR റിക്രൂട്ട്മെന്റ് 2022-നുള്ള അപേക്ഷാ പ്രക്രിയ ഇന്ന് മുതല്‍ ആരംഭിച്ചു. ഓഗസ്റ്റ് 1-ന് അവസാനിക്കും. ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥി ഒരു അംഗീകൃത ബോര്‍ഡില്‍ നിന്ന് മൊത്തത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ SSC/മെട്രിക്കുലേഷന്‍/10-ാം ക്ലാസ് പരീക്ഷയോ തത്തുല്യമായ പരീക്ഷയോ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴില്‍) വിജയിച്ചിരിക്കണം കൂടാതെ ബന്ധപ്പെട്ട ട്രേഡില്‍ ITI പാസായിരിക്കണം. ഉദ്യോഗാര്‍ത്ഥിയുടെ പ്രായപരിധി 2022 ഓഗസ്റ്റ് 1-ന് 15 വയസ്സിനും 24 വയസ്സിനും ഇടയില്‍ ആയിരിക്കണം. ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷാ ഫീസായി 100 രൂപ അടയ്ക്കേണ്ടതാണ്. SC/ST/PWD/വനിതാ അപേക്ഷകര്‍ ഫീസ് അടയ്ക്കേണ്ടതില്ല. ഡെബിറ്റ് കാര്‍ഡ് / ക്രെഡിറ്റ് കാര്‍ഡ് / ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയവ ഉപയോഗിച്ച് പേയ്‌മെന്റ്…

    Read More »
  • കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ വര്‍ക്ക്‌മെന്‍ തസ്തികയില്‍ 106 ഒഴിവ്….

    കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ വര്‍ക്ക്മെന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. 106 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിജ്ഞാപനം cochinshipyard.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ കാണാം. യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിച്ച് തുടങ്ങാം. അപേക്ഷ നടപടികള്‍ ജൂണ്‍ 24 മുതല്‍ ആരംഭിച്ചു. അപേക്ഷിക്കാനുള്ള അവസാന ദിവസം 2022 ജൂലൈ 8 ആണ്. ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനം പരിശോധിച്ച് വര്‍ക്ക്മെന്‍ തസ്തികകളിലേതെങ്കിലും അപേക്ഷിക്കാന്‍ യോഗ്യരാണോ എന്ന് ഉറപ്പു വരുത്തിയതിന് ശേഷം അപേക്ഷിക്കണം. തസ്തികകളുടെ ഉയര്‍ന്ന പ്രായപരിധി 30 വയസ്സാണ്. അപേക്ഷകര്‍ 1992 ജൂലൈ 9-ന് ജനിച്ചവരോ അതിനു ശേഷമോ ആയിരിക്കരുത്. എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള പ്രായ ഇളവ് നിയമങ്ങള്‍, യോഗ്യതകള്‍, എന്നിവയെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിജ്ഞാപനം പരിശോധിക്കാം. എല്ലാ വിഭാഗങ്ങളിലെയും അപേക്ഷകര്‍ക്ക് 200 രൂപയാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാര്‍ഡ്/ക്രെഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ്/യുപിഐ/വാലറ്റ് വഴി ഓണ്‍ലൈന്‍ മോഡ് വഴിയാണ് പേയ്മെന്റ് നടത്തേണ്ടത്. CSL റിക്രൂട്ട്മെന്റ് 2022 – എങ്ങനെ അപേക്ഷിക്കാം cochinshipyard.in…

    Read More »
  • പി.ആര്‍‍.ഡിയിൽ പെയ്‍‍ഡ് അപ്രന്‍റീസ്ഷിപ്പ്

    കൊച്ചി: ഇന്‍ഫർമേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ എറണാകുളം ജില്ലാ ഓഫീസിന് കീഴിൽ ആറു മാസത്തെ പെയ്ഡ് അപ്രന്‍റീസ്ഷിപ്പിന് ജേണലിസം  യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ജേണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ജേണലിസം, പബ്ലിക് റിലേഷൻസ് എന്നീ വിഷയങ്ങളിലേതെങ്കിലും പി .ജി ഡിപ്ലോമയോ നേടിയവർക്കാണ് അപേക്ഷിക്കാവുന്നത്. അപേക്ഷകർ 2020-21, 2021-2022 അധ്യയന വർഷങ്ങളിൽ കോഴ്സ് പാസായവർ ആയിരിക്കണം. യോഗ്യത സർട്ടിഫിക്കറ്റിന്‍റെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഓൾഡ് കളക്ടറേറ്റ്, പാർക്ക് അവന്യൂ, എറണാകുളം 68 2011 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കണം. 2022 ജൂലൈ 10ന് വൈകുന്നേരം അഞ്ച് വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിൽ അയക്കുമ്പോൾ കവറിന്റെ പുറത്ത് അപ്പ്രൻ്റീസ്ഷിപ്പ് – 2022 എന്ന് കാണിച്ചിരിക്കണം. യോഗ്യതയുടെയും എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും…

    Read More »
  • ഇന്ത്യയില്‍ ആദ്യം; പട്ടികവര്‍ഗക്കാരെ സിവില്‍ സര്‍വീസിലെത്തിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കം

    തിരുവനന്തപുരം: പട്ടികവര്‍ഗ വിദ്യാര്‍ഥികളെ സിവില്‍ സര്‍വീസിലെത്തിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമായി. പട്ടികവര്‍ഗക്കാരായ ബിരുദധാരികള്‍ക്കുള്ള സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി പാസായ 30 വയസ്സില്‍ താഴെയുള്ളവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 40 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. താമസ-ഭക്ഷണ സൗകര്യത്തോടെ നടക്കുന്ന ഒരു മാസത്തെ പരിശീലനത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് ഇന്ത്യയിലെവിടെയുമുള്ള മികച്ച കേന്ദ്രത്തില്‍ പഠിച്ച് പരീക്ഷ എഴുതാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് ഇത്തരത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നല്‍കുന്നത്. പിന്നാക്കവിഭാഗത്തില്‍ നിന്നുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് എത്തിക്കുമെന്നും ഇതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ദേവസ്വം- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പിന്നാക്കവിഭാഗം ആളുകളെ മുഖ്യധാരയിലേക്കെത്തിക്കാന്‍ ആനുകൂല്യങ്ങള്‍ നല്‍കിയതുകൊണ്ട് മാത്രം കാര്യമില്ല. മറിച്ച് മെച്ചപ്പെട്ട വിദ്യാഭ്യാസം കൂടി നല്‍കിയാലേ അത് സാധ്യമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പരിശീലനത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍…

    Read More »
  • ഈ അച്ഛനെ തോല്‍പ്പിച്ചുകളഞ്ഞല്ലോടാ മോനേ… ചിലപ്പോള്‍ 50, ചിലപ്പോള്‍ 80, മാര്‍ക്കിന് സ്ഥിരതപോര; മകനെ ഒരുവര്‍ഷം ഒപ്പമിരുത്തി കണക്കു പഠിപ്പിച്ച് പിതാവ്: ഫലം നൂറില്‍ ആറ്!

    ഹെനാന്‍: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മകന് ട്യൂഷനെടുത്ത പിതാവിനെ ഞെട്ടിച്ച് മകന്‍െ്‌റ മാര്‍ക്ക്്. ഒരു വര്‍ഷം കൂടെയിരുത്തി പഠിപ്പിച്ചിട്ടും കണക്കിന് നൂറില്‍ ആറു മാര്‍ക്കാണ് മകന്‍ നേടിയത്. ഇതറിഞ്ഞ് പൊട്ടിക്കരയുന്ന പിതാവിന്‍െ്‌റ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയിലെ വെയ്‌ബോയില്‍ കിലു ഈവനിംഗ് ന്യൂസ് ആണ് കഴിഞ്ഞ ദിവസം ഈ വീഡിയോ പങ്കുവച്ചത്. ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷൗവില്‍ സ്വദേശിയായ പിതാവാണ് തന്‍െ്‌റ കണക്കുകൂട്ടല്‍ തെറ്റിച്ചു മകന്‍ വാങ്ങിക്കൊണ്ടുവന്ന മാര്‍ക്ക് കണ്ട് പൊട്ടിക്കരഞ്ഞത്്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് ഇങ്ങനെയൊക്കെ കാണിക്കേണ്ട കാര്യമെന്താ എന്ന് ചിന്തിക്കുന്നുണ്ടാകും. മുന്‍ പരീക്ഷകളില്‍ മകന്‍ പലപ്പോഴും പല മാര്‍ക്കാണ് ഇദ്ദേഹത്തിന്‍െ്‌റ മകന്‍ വാങ്ങിയിരുന്നത്. നൂറില്‍ ചിലപ്പോള്‍ അമ്പത് മാര്‍ക്ക് ചിലപ്പോള്‍ എണ്‍പത് എന്നിങ്ങനെ ഒരു സ്ഥിരതയില്ലാത്ത അവന്‍ മാര്‍ക്ക് വാങ്ങി കൊണ്ട് വരുന്നത് കണ്ട അച്ഛന്‍ അവനെ പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളം തന്റെ മകനെ ദിവസവും ഒപ്പമിരുത്തി അദ്ദേഹം പഠിപ്പിക്കുമായിരുന്നു. പുറത്ത് ട്യൂഷന്…

    Read More »
Back to top button
error: